Month: August 2025
-
Breaking News
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: കളം തെളിയുന്നു, പ്രതിപക്ഷ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ഇന്ന് യോഗം
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള കളം തെളിയുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ നിശ്ചയിച്ചതിന് പിന്നാലെ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയും സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമാക്കുന്നു. പ്രതിപക്ഷ സഖ്യത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിനായി ഇന്ന് നിര്‍ണായക യോഗം ഡല്‍ഹിയില്‍ നടക്കും. രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ രാവിലെയാണ് ഇന്ത്യാ ബ്ലോക്ക് നേതാക്കളുടെ യോഗം നിശ്ചയിച്ചിരിക്കുന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ‘രാഷ്ട്രീയേതര’ സംയുക്ത സ്ഥാനാര്‍ഥിയെ മത്സരത്തിന് നിയോഗിക്കുമെന്ന് നേരത്തെ തന്നെ ഇന്ത്യ ബ്ലോക്ക് പ്രഖ്യാപിച്ചിരുന്നു. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍ഖറിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് രാജ്യത്ത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് അനിവാര്യമായത്. സെപ്റ്റംബര്‍ 9 നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 21 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഞായറാഴ്ച വൈകിട്ടാണ് ബിജെപി, എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി…
Read More » -
Breaking News
ഗോവിന്ദനെതിരെ സിപിഎമ്മില്‍ പടയൊരുക്കം; കത്ത് വിവാദത്തിന് പിന്നില്‍ ഇ.പി? ജ്യോത്സ്യന്‍ വിവാദം ഉന്നയിച്ചത് പി.ജെ
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം.കണ്ണൂര്‍ നേതാക്കള്‍ക്കിടയിലെ വിഭാഗീയതാണ് ഗോവിന്ദനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ .കത്ത് വിവാദത്തിന് പിന്നില്‍ ഇ.പി ജയരാജനെന്നാണ് സംശയിക്കുന്നത്. പരാതിക്കാരനായ ഷെര്‍ഷാദിനെ ഇ പി ജയരാജന്‍ ഫോണില്‍ വിളിച്ച് കത്തിലെ വിവരങ്ങള്‍ ആരാഞ്ഞതായാണ് വിവരം. പോളിറ്റ് ബ്യൂറോയ്ക്ക്‌നല്‍കിയ പരാതി കോടതി രേഖ ആയതില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകന് പങ്കുണ്ടെന്നാണ് ആരോപണം. കത്ത് ചോര്‍ന്നതിനെതിരെജനറല്‍ സെക്രട്ടറി എം എ ബേബിക്ക് ചെന്നൈ വ്യവസായി മുഹമ്മദ് ഷാര്‍ഷാദ് പരാതി നല്‍കിയിരുന്നു.ഈ രേഖ പുറത്തുവന്നതിന് പിന്നില്‍ ഗോവിന്ദന്റെ മകന്‍ ശ്യാമിന് ബന്ധമുണ്ടെന്ന ആരോപണമാണ് ചെന്നൈ വ്യവസായി ഉന്നയിക്കുന്നത്. പാര്‍ട്ടിക്ക് നല്‍കിയ കത്ത് എങ്ങനെ മാനനഷ്ടക്കേസില്‍ തെളിവായി എന്ന ചോദ്യമാണ് സിപിഎം നേതാക്കളില്‍ ഉയരുന്നത്. സിപിഎമ്മിന്റെ മുന്‍ മന്ത്രിമാര്‍ക്കെതിരെയും നിലവിലെ മന്ത്രിമാര്‍ക്കെതിരെയും പോളിറ്റ്ബ്യൂറോയ്ക്ക് മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതിയില്‍ ആരോപണങ്ങളുണ്ട്. രാജേഷ് കൃഷ്ണ ഇവര്‍ക്കെല്ലാം പലതരത്തില്‍ പണം നല്‍കിയിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. ഈ വിവാദത്തിന് പിന്നാലെ ഇ.പി…
Read More » -
Breaking News
ഷമീറലിക്ക് ശിഷ്ടകാലം കഷ്ടകാലമോ? ‘ഓള്‍ റെഡി’ പീഡനക്കേസില്‍ ജയിലില്‍; 17 കാരിയെ പീഡിപ്പിച്ച കേസില്‍ 55 വര്‍ഷം വീണ്ടും കഠിനതടവ്
മലപ്പുറം: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി 55 വര്‍ഷം കഠിനതടവും 4,30,000 രൂപ പിഴയും ശിക്ഷ. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് അല്‍ത്താഫ് മന്‍സിലില്‍ ഷമീറലി മന്‍സൂറിനെയാണ് (44) മഞ്ചേരി രണ്ടാം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. പ്രതി സമാനമായ മറ്റൊരു കേസില്‍ 18 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട് നിലവില്‍ തവനൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. പിഴയടച്ചില്ലെങ്കില്‍ എട്ടു മാസവും പത്തു ദിവസവും അധികതടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക അതിജീവിതയ്ക്ക് നല്‍കണം. കൂടാതെ വിക്ടിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം കൂടുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് നിര്‍ദേശിക്കുകയും ചെയ്തു. 2024 സെപ്റ്റംബര്‍ 12-നാണ് കേസിനാസ്പദമായ സംഭവം. പ്രതി കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ലോഡ്ജ് മുറിയിലെത്തിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.
Read More » -
Breaking News
പൂജപ്പുര ജയില്‍ കാന്റീനില്‍ മോഷണം, നാലുലക്ഷം രൂപ കവര്‍ന്നു; പിന്നില്‍ താക്കോലും പണവും എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയുന്നയാള്‍
തിരുവനന്തപുരം: പൂജപ്പുരയിലെ ജയില്‍ വകുപ്പിന്റെ ഭക്ഷണശാലയില്‍ മോഷണം. പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായുള്ള കഫ്റ്റീരിയില്‍ വെച്ചിരുന്ന നാലു ലക്ഷം രൂപയാണ് മോഷണം പോയത്. ഇന്ന് ട്രഷറിയില്‍ അടയ്ക്കാന്‍ വെച്ചിരുന്ന പണമാണ് മോഷണം പോയതെന്നാണ് ജയില്‍ വകുപ്പ് അധികൃതര്‍ പറയുന്നത്. തടവുകാര്‍ ഉള്‍പ്പെടെയാണ് കഫേയില്‍ ജോലി ചെയ്യുന്നത്. സ്ഥലത്തെ ഒരു കാമറപോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി മോഷണം നടന്നതായാണ് വിവരം. പൂജപ്പുരയില്‍ നിന്ന് ജഗതി ഭാഗത്തേക്കുള്ള റോഡരികിലായാണ് കഫറ്റീരിയ പ്രവര്‍ത്തിക്കുന്നത്. താക്കോല്‍ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകര്‍ത്തതിന് ശേഷം താക്കോലെടുത്ത് ഓഫീസ് റൂമില്‍ നിന്ന് പണം കവരുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു ദിവസത്തെ വരുമാനമാണ് മോഷണം പോയത്. താക്കോലും പണവും എവിടെയാണ് ഉള്ളതെന്ന് കൃത്യമായി അറിയുന്ന ആളാണ് മോഷണം നടത്തിയതെന്നാണ് നിഗമനം.
Read More » -
Breaking News
റാപ്പര്‍ വേടനെതിരെ വീണ്ടും പരാതി: ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് രണ്ട് യുവതികള്‍; മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ ഇന്ന് ഡിജിപിക്ക് കൈമാറും
തിരുവനന്തപുരം: റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെതിരെ വീണ്ടും പരാതികള്‍. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രണ്ടു യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ ഡിജിപിക്ക് ഇന്ന് കൈമാറുമെന്നാണു വിവരം. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് വീണ്ടും പരാതി വന്നത്. രണ്ടു യുവതികളും മുഖ്യമന്ത്രിയെ കാണാന്‍ സമയം തേടിയിരുന്നു. 2020ലാണ് സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. രണ്ടാമത്തെ പരാതി 2021ലെ സംഭവവുമായി ബന്ധപ്പെട്ടാണ്. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ വേടന്‍ ഇപ്പോള്‍ ഒളിവിലാണ്. 2021 ഓഗസ്റ്റ് ഒന്നിനും 2023 മാര്‍ച്ച് 31നും ഇടയില്‍ പല തവണകളായി വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു ബലാത്സംഗക്കേസിന് ആധാരമായ യുവ ഡോക്ടറുടെ മൊഴി. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നും പരാതിയില്‍ പറഞ്ഞിരുന്നു. യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ലഹരിമരുന്ന്…
Read More » -
Breaking News
നാറ്റോ അംഗത്വം പ്രധാന ചര്‍ച്ച ആകും; സെലന്‍സ്‌കി-ട്രംപ് കൂടിക്കാഴ്ച ഇന്ന്
ന്യൂയോര്‍ക്ക്: ഉക്രയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച. കഴിഞ്ഞ സന്ദര്‍ശനത്തിലെ മോശം അനുഭവം മുന്‍നിര്‍ത്തി ഒരുപറ്റം യൂറോപ്യന്‍ നേതാക്കളുടെ അകമ്പടിയോടെയാണ് ഇത്തവണ സെലന്‍സ്‌കി ട്രംപിനെ കാണാനെത്തുന്നത്. ഫെബ്രുവരിയിലെ കൂടിക്കാഴ്ചയില്‍ സെലന്‍സ്‌കിയെ അധിക്ഷേപിക്കുന്ന പെരുമാറ്റമാണ് ട്രംപില്‍ നിന്നുണ്ടായത്. ട്രംപുമായി നല്ല ബന്ധത്തിലുള്ള ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുത്തെ എന്നിവര്‍ സെലന്‍സ്‌കിക്കൊപ്പമുണ്ടാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറടക്കം മറ്റുചില രാഷ്ട്രനേതാക്കളും അനുഗമിച്ചേക്കും. പാശ്ചാത്യചേരിയുടെ നിലപാട് ട്രംപിനെ നേരിട്ടറിയിക്കുകയാണ് ഉദ്ദേശ്യം. കഴിഞ്ഞദിവസം അലാസ്‌കയില്‍വച്ച് ട്രംപ് പുടിനുമായി നടത്തിയ ചര്‍ച്ച അന്തിമ ധാരണയില്‍ എത്തിയിരുന്നില്ല. സമാധാന കരാര്‍ യാഥാര്‍ഥ്യമാക്കേണ്ടത് സെലന്‍സ്‌കിയുടെ ഉത്തരവാദിത്വമാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ബ്രസല്‍സില്‍ എത്തി യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സെലന്‍സ്‌കി വാഷിങ്ടണില്‍ എത്തുന്നത്. ഉക്രെയ്നും യൂറോപ്പിനും സുരക്ഷാ ഉറപ്പുകള്‍ ലഭിക്കണമെന്ന് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സെലന്‍സ്‌കിയും ഉര്‍സുലയും പറഞ്ഞിരുന്നു.…
Read More » -
Breaking News
കേരളത്തില്‍ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും: രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്; തൃശൂരില്‍ ഇന്ന് അവധി
തിരുവനന്തപുരം: കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അഞ്ച് ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പുകള്‍ ഉള്ളത്. അതേസമയം രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. സ്‌കൂള്‍തലത്തിലുള്ള പരീക്ഷകള്‍ക്കും അവധി ബാധകമാണ്. നാളെ നടക്കേണ്ട ഓണപ്പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കും. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച മറ്റ് പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. മഴ മുന്നറിയിപ്പുകളില്ലെങ്കിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം,…
Read More » -
Breaking News
എയര്‍ കാനഡ ജീവനക്കാരുടെ 72 മണിക്കൂര്‍ പണിമുടക്ക് സമരം തുടരുന്നു: സര്‍വ്വീസ് വീണ്ടും പ്രതിസന്ധിയില്‍; 240 വിമാനങ്ങള്‍ റദ്ദാക്കിയെന്ന് എയര്‍ലൈന്‍
ടൊറന്റോ: എയര്‍ കാനഡ ജീവനക്കാരുടെ സമരം തുടരുന്നു. ജോലിയില്‍ തിരികെ പവേശിക്കാനുള്ള ലേബര്‍ ബോര്‍ഡിന്റെ ഉത്തരവ് ലംഘിച്ചതോടെ കാനഡയിലെ ഏറ്റവും വലിയ എയര്‍ലൈനിനെ പുനരാരംഭിക്കാനുള്ള പദ്ധതികള്‍ വീണ്ടും പ്രതിസന്ധിയിലായി. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ശേഷം ആരംഭിച്ച സമരംമൂലം 700 ദൈനംദിന വിമാനങ്ങളില്‍ ഭൂരിഭാഗവും നിര്‍ത്തിവയ്ക്കുകയും 100,000-ത്തിലധികം യാത്രക്കാര്‍ക്ക് യാത്ര മുടങ്ങുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരം സര്‍വീസ് പുനരാരംഭിക്കുമെന്ന് എയര്‍ലൈന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ് തങ്ങളുടെ അംഗങ്ങളോട് ജോലിയിലേക്ക് മടങ്ങാനുള്ള കനേഡിയന്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബോര്‍ഡിന്റെ ഉത്തരവ് ലംഘിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ആ പദ്ധതികളും റദ്ദാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം സര്‍വീസ് നടത്താന്‍ നിശ്ചയിച്ചിരുന്ന ഏകദേശം 240 വിമാനങ്ങള്‍ റദ്ദാക്കിയെന്ന് എയര്‍ലൈന്‍ ഞായറാഴ്ച ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. 10,000ത്തിലധികം എയര്‍ കാനഡ ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകളാണ് ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പണിമുടക്ക് ആരംഭിച്ചത്. 72 മണിക്കൂര്‍ പണിമുടക്കാണ് ആരംഭിച്ചത്. എയര്‍ലൈനുമായുള്ള കരാറിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പണിമുടക്ക് ആരംഭിച്ചതെന്ന് കനേഡിയന്‍…
Read More » -
Breaking News
കൊച്ചിയില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; വിമാനത്തില്‍ ഹൈബി ഈഡനും
കൊച്ചി: കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ എഐ 504 വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെ തുടര്‍ന്ന് ടേക്ക് ഓഫ് നിര്‍ത്തിവച്ചു. രാത്രി 10.15ന് ബോര്‍ഡിങ് ആരംഭിച്ച വിമാനം ടേക്ക് ഓഫിനായി റണ്‍വേയിലേക്ക് നീങ്ങുമ്പോഴായിരുന്നു സംഭവം. യാത്രക്കാരില്‍ ഒരാളായ ഹൈബി ഈഡന്‍ എംപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം ആദ്യം പുറത്തുവിട്ടത്. എന്‍ജിന്‍ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്ന് വിമാനജീവനക്കാര്‍ അറിയിച്ചതായി ഹൈബി ഈഡന്‍ പറഞ്ഞു. ”ക്യാപ്റ്റന്‍ വന്ന് സംസാരിച്ചു. എന്‍ജിന് സംഭവിച്ച സാങ്കേതിക തകരാര്‍ ടെക്‌നീഷ്യന്‍സ് പരിശോധിക്കുകയാണ്. 10.40നാണ് വിമാനം ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്നത്. ടേക്ക് ഓഫിന് തൊട്ടുമുന്‍പത്തെ റണ്ണിങിനിടെയാണ് ബ്രേക്ക് ചെയ്ത വിമാനം തെന്നിമാറിയത്. വിമാനം റണ്‍വേയില്‍ നിന്ന് പാര്‍ക്കിങിലേക്ക് മാറ്റിയിട്ടുണ്ട്. എന്‍ജിന്‍ വൈബ്രേഷന് പ്രശ്‌നം ഉണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ഒരു മണിക്കൂറായി യാത്രക്കാര്‍ വിമാനത്തില്‍ തുടരുകയാണ്. പ്രശ്‌നം പരിഹരിച്ച വൈകാതെ പുറപ്പെടുമെന്നാണ് കരുതുന്നത്.” ഹൈബി ഈഡന്‍ പറഞ്ഞു.
Read More » -
Breaking News
വിസ വാഗ്ദാനം ചെയ്ത് ലഹരി നല്‍കി പീഡിപ്പിച്ചു, ദൃശ്യം പകര്‍ത്തി; വക്കം സ്വദേശിയായ യുവതിയുടെ പരാതിയില്‍ പ്രവാസി വ്യവസായിക്കെതിരേ കേസ്
തിരുവനന്തപുരം: വക്കം സ്വദേശിയായ യുവതിയെ വിദേശത്തേക്കുള്ള വിസ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രവാസി വ്യവസായിക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തു. പ്രവാസിയും വര്‍ക്കലയില്‍ ടൂറിസം സ്ഥാപന ഉടമയുമായ ചെമ്മരുതി തച്ചോട് ഗുരുകൃപയില്‍ ഷിബുവിനെതിരെയാണ് പരാതി നല്‍കിയത്. യുവതിയെ ഇയാളുടെ വീട്ടിലെത്തിച്ച് ലഹരി കലര്‍ത്തിയ ശീതള പാനിയം നല്‍കി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നും വീഡിയോ ചിത്രീകരിച്ചെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. അതിജീവിത ഉന്നത പൊലീസ് അധികാരികള്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുവതി കേസ് കൊടുത്തതോടെ അതിജീവിതയ്ക്കും അതിജീവിതയുടെ അഭിഭാഷകനുമെതിരെ പണം തട്ടാനുള്ള ശ്രമം ആരോപിച്ച് ഷിബു പരാതി നല്‍കി. ഈ പരാതിയിലും അയിരൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഈ പരാതി വ്യാജമാണെന്നും ഒളിവിലുള്ള പ്രതിയെ പിടികൂടി നടപടികള്‍ സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി അയിരൂര്‍ എസ്.എച്ച്.ഒ പറഞ്ഞു.
Read More »