Month: August 2025

  • Breaking News

    ‘ജീവിച്ചിരിക്കുന്നവരെ കൊന്നു, മരിച്ചവര്‍ ചായ കുടിച്ചു’; തിരഞ്ഞെടുപ്പ് കമ്മിഷന് ഠാക്കൂറിന്റെ സത്യവാങ്മൂലം വേണ്ടെന്ന് രാഹുല്‍ ഗാന്ധി

    ഔറംഗാബാദ്: ‘വോട്ട് ചോരി’ വിവാദത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. താന്‍ പറഞ്ഞ അതേ കാര്യം പറഞ്ഞ ബിജെപി നേതാവ് അനുരാഗ് ഠാക്കൂറിനോട് കമ്മിഷന്‍ സത്യവാങ്മൂലം ചോദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. വോട്ടര്‍ പട്ടിക പരിഷ്‌കരണമെന്നാല്‍ ബിഹാറിലെ ജനതയില്‍ നിന്ന് വോട്ടുകള്‍ മോഷ്ടിക്കുക എന്നാണര്‍ഥം. നേരത്തേ അവരിത് രഹസ്യമായി ചെയ്തു. ഇപ്പോള്‍ പരസ്യമായി ചെയ്യുന്നു എന്നേയുള്ളൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം ജയിച്ചു. നാല് മാസങ്ങള്‍ക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി സഖ്യം തൂത്തുവാരി. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നാല് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍ പട്ടികയില്‍ ഒരു കോടി വോട്ടര്‍മാരെ സൃഷ്ടിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. പുതിയ വോട്ടര്‍മാര്‍ വന്നിടങ്ങളിലെല്ലാം ബിജെപി ജയിച്ചു. തങ്ങളുടെ വോട്ടുകള്‍ കുറഞ്ഞതുമില്ല. അതോടെയാണ് സംശയം ഉണ്ടായതെന്നും രാഹുല്‍ പറഞ്ഞു. ഈ ഒരു കോടി വോട്ടര്‍മാര്‍ എവിടെ നിന്ന്…

    Read More »
  • Breaking News

    കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; സ്‌കൂള്‍ തലത്തിലുള്ള പരീക്ഷകള്‍ക്കും അവധി ബാധകം

    തൃശൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. സ്‌കൂള്‍തലത്തിലുള്ള പരീക്ഷകള്‍ക്കും അവധി ബാധകമാണ്. നാളെ നടക്കേണ്ട ഓണപ്പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച മറ്റ് പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ജില്ലയില്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുടെയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിയാണ് നടപടിയെന്ന് കളക്ടര്‍ അറിയിച്ചു. ഓണ പരീക്ഷകളുടെ ആഴ്ചകള്‍ ആണ് ഇത്. ഈ അവധി വീട്ടില്‍ ഇരുന്നു പഠിക്കുവാനും റിവിഷനും മറ്റുമായി ഉപയോഗപ്പെടുത്തണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു.

    Read More »
  • Breaking News

    ‘ദൈവം എന്നെ പാകിസ്ഥാന്റെ സംരക്ഷകനാക്കി, ഞാന്‍ മറ്റൊരു സ്ഥാനവും വേണ്ട’; രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാക് സൈനിക മേധാവി അസിം മുനീര്‍

    ഇസ്ലാമാബാദ്: രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍. ആസിഫ് അലി സര്‍ദാരിക്ക് പകരം അസിം മുനീര്‍ പാകിസ്ഥാന്റെ പ്രസിഡന്റായേക്കുമെന്ന തരത്തില്‍ പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം. രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തും പ്രധാനമന്ത്രി സ്ഥാനത്തും വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അസിം മുനീര്‍ തള്ളിക്കളഞ്ഞു. യു.എസ് സന്ദര്‍ശനം കഴിഞ്ഞ് ബെല്‍ജിയത്തില്‍ എത്തിയ ശേഷം, ഡെയ്‌ലി ജാങ് പത്രത്തോടായിരുന്നു അദേഹത്തിന്‍രെ പ്രതികരണം. പാകിസ്ഥാന്റെ ഉന്നതാധികാര സ്ഥാനങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ തീര്‍ത്തും തെറ്റാണെന്നും അദേഹം വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ രാജ്യത്തിന്റെ സേവകന്‍ മാത്രമാണെന്നായിരുന്നു അദേഹത്തിന്റെ മറുപടിയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ദൈവം തന്നെ രാജ്യത്തിന്റെ സംരക്ഷകനാക്കി. അതല്ലാതെ മറ്റൊരു സ്ഥാനവും താന്‍ ആഗ്രഹിക്കുന്നില്ല. താന്‍ ഒരു സൈനികനാണ്. തന്റെ ഏറ്റവും വലിയ ആഗ്രഹം രക്തസാക്ഷിത്വമാണെന്നും അസിം മുനീര്‍ പറഞ്ഞു. പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉടന്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്നും പകരം സൈനിക മേധാവി രാജ്യത്തിന്റെ…

    Read More »
  • Breaking News

    തൂങ്ങിമരിക്കുന്നതിനിടെ കുരുക്ക് പൊട്ടി വീണു… 16-ാം വയസ്സില്‍ മമ്മൂട്ടിയുടെ നായിക; സദാചാരക്കുരുപൊട്ടിച്ച കാമസൂത്രയുടെ പരസ്യം; പ്രസവം വരെ വിവാദം; ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ശ്വേത

    ‘അമ്മയ്ക്ക് പെണ്‍മക്കളില്ലേ’ എന്ന ചോദ്യത്തിന് ഇതാ അവസാനമായിരിക്കുന്നു. മലയാള താരസംഘടയായ അമ്മയുടെ തലപ്പത്തേക്ക്, ചരിത്രത്തില്‍ ആദ്യമായി ഒരു വനിതയെത്തുകയാണ്. പതിറ്റാണ്ടുകളുടെ സിനിമാ പാരമ്പര്യം പേറുന്ന മലയാള ചലച്ചിത്ര താരസംഘടനയിലെ, ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന പദവി നടി ശ്വേതാ മേനോന് കൈവന്നിരിക്കയാണ്. നടിയെ ആക്രമിച്ച സംഭവത്തിന്റെ പേരിലും, ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പേരിലുമൊക്കെയുണ്ടായ വിവാദങ്ങളില്‍, താരസംഘടനയിലെ പുരുഷാധിപത്യം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിനിമകള്‍ ഇറങ്ങുന്ന മലയാളത്തില്‍, എന്തുകൊണ്ട് താരങ്ങളുടെ സംഘടന അപ്‌ഡേറ്റാവുന്നില്ല എന്ന ചോദ്യം, ദ ഹിന്ദു അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍പോലും ഉയര്‍ത്തിയിരുന്നു. അതിനൊക്കെയുള്ള ഒരു മറുപടിയാണ്, ശ്വേതാമേനോന്‍ അടക്കമുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. അതേസമയം ഏതാനും സത്രീകളെ ഭാരവാഹികളാക്കിവെച്ച് പുരുഷതാരങ്ങളുടെ പിന്‍സീറ്റ് ഡ്രൈവിങ്ങ് ഉണ്ടാവുമോ എന്നും ആശങ്ക ഉയരുന്നുണ്ട്. പക്ഷേ അവിടെയാണ് ശേത്വാമേനോന്‍ എന്ന ‘ദ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍’ എന്ന് പറയുന്ന നടിയുടെ പ്രസക്തി. ഇന്നും വളരെ ബോള്‍ഡായി തന്റെ നിലപാടുകള്‍ പങ്കുവെക്കാന്‍…

    Read More »
  • Breaking News

    ഓ മൈ ഫ്രെണ്ടേ!!! ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ വൈകും; പ്രതിനിധി സംഘം ഉടനെത്തില്ല

    ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറിനായുള്ള (ബിടിഎ) അടുത്ത ഘട്ട ചര്‍ച്ചകള്‍ വൈകും. ചര്‍ച്ചയ്ക്കായി ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കാനിരുന്ന അമേരിക്കന്‍ പ്രതിനിധി സംഘത്തിന്റെ യാത്ര മാറ്റിവച്ചേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട്ചെയ്തു. കരാറിനായുള്ള ചര്‍ച്ചകള്‍ ഇതിനകം അഞ്ച് ഘട്ടം പിന്നിട്ടു കഴിഞ്ഞു. അടുത്തഘട്ടം ഓഗസ്റ്റ് 25 മുതല്‍ 29 വരെ നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. റഷ്യയില്‍നിന്ന് എണ്ണവാങ്ങി യുക്രൈനെതിരായ യുദ്ധത്തെ സഹായിക്കുകയാണെന്നാരോപിച്ച് ഇന്ത്യയ്ക്കുള്ള തീരുവ 50 ശതമാനമാക്കി യുഎസ് ഉയര്‍ത്തിയിരുന്നു. ഇത് ഓഗസ്റ്റ് 27-നാണ് നിലവില്‍ വരുന്നത്. അതിനുമുന്‍പ് വ്യാപാര കരാറിലെത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2025 ഏപ്രില്‍-ജൂലായ് കാലയളവില്‍ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 21.64 ശതമാനം വര്‍ധിച്ച് 33.53 ബില്യണ്‍ ഡോളറിലെത്തിയിരിക്കുകയാണ്. അതേസമയം ഇറക്കുമതി 12.33 ശതമാനം ഉയര്‍ന്ന് 17.41 ബില്യണ്‍ ഡോളറിലെത്തി. ഉഭയകക്ഷി വ്യാപാരം 12.56 ബില്യണ്‍ യുഎസ് ഡോളറിലെത്തിയതോടെ ഈ കാലയളവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്ക മാറി.…

    Read More »
  • Breaking News

    രാവിലെ ഉണര്‍ന്ന ഉടന്‍ സ്മാര്‍ട്ട്ഫോണ്‍ നോക്കാറുണ്ടോ? നിര്‍ഭാഗ്യം കൂടെ വരും

    ഒരു ദിവസം നല്ലതാണോ മോശമാണോയെന്ന് ആ ദിവസത്തിന്റെ തുടക്കമാണ് തീരുമാനിക്കുന്നത്. ഒരാള്‍ ഉറക്കമുണര്‍ന്നാല്‍ ആദ്യം കാണുന്ന കാഴ്ചയാണ് കണിയെന്ന് പറയുന്നത്. അതില്‍ തന്നെ ഹിന്ദു വിശ്വാസപ്രകാരം കണിക്ക് വളരെ വലിയ പ്രധാനമുണ്ട്. ഇത് ഐശ്വര്യം തരുമെന്നാണ് വിശ്വാസം. അത്തരത്തില്‍ രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ തന്നെ കാണാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ? അതില്‍ ഒന്നാണ് സ്മാര്‍ട്ട്ഫോണ്‍. ഉറക്കമുണര്‍ന്നാല്‍ ഉടനെ പലരും ഫോണ്‍ ആണ് ആദ്യം നോക്കുന്നത്. ഇത് ദോഷഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിശ്വാസം. ഉറക്കമുണര്‍ന്ന ഉടന്‍ കണ്ണാടി നോക്കുന്നവരും കുറവല്ല. എന്നാല്‍ ഇത് നെഗറ്റീവ് ഫലങ്ങളാണ് നല്‍കുക. ഒരു കാരണവശാലും രാവിലെ ഉണര്‍ന്ന ഉടന്‍ കണ്ണാടിയില്‍ നോക്കരുത്. മൃഗങ്ങള്‍, ഒഴുക്കില്ലാത്ത നദി, പായ്ക്കപ്പല്‍ എന്നിവയുടെ ചിത്രങ്ങള്‍ കണികാണുന്നതും നല്ലതല്ല. അങ്ങനെയുള്ളവ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് റൂമില്‍ നിന്ന് മാറ്റുക. ഇവ കണ്ടാല്‍ മാനസികസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. മുറ്റം തൂക്കുന്നത്, ആയുധവുമായി പോകുന്നത്, ഒഴിഞ്ഞ കുടം, അലങ്കോലമായി കിടക്കുന്ന മേശപ്പുറം,…

    Read More »
  • Breaking News

    പ്രശസ്ത വെടിക്കെട്ട് കലാകാരന്‍ കുണ്ടന്നൂര്‍ സുരേഷ് മരിച്ച നിലയില്‍

    തൃശൂര്‍: പ്രശസ്ത വെടിക്കെട്ട് കലാകാരന്‍ കുണ്ടന്നൂര്‍ സുരേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീടിന്റെ ടെറസില്‍ തൂങ്ങി മരിച്ചനിലയില്‍ കുണ്ടന്നൂര്‍ സുരേഷിനെ കണ്ടെത്തുകയായിരുന്നു. തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെ പ്രസിദ്ധമായ പൂരങ്ങളില്‍ വെടിക്കെട്ടിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് കുണ്ടന്നൂര്‍ സുരേഷ്.  

    Read More »
  • Breaking News

    ശുഹൈബ് വധക്കേസ് പ്രതിയുള്‍പ്പെടെ എംഡിഎംഎയുമായി പിടിയില്‍; കണ്ണൂരിലെ ലോഡ്ജിലെ റെയ്ഡില്‍ കുടുങ്ങിയ ആറംഗ സംഘത്തില്‍ യുവതിയും

    കണ്ണൂര്‍: ജില്ലയില്‍ വന്‍മയക്കുമരുന്ന് വില്‍പ്പന സംഘം പൊലിസ് റെയ്ഡില്‍ കുടുങ്ങി. യൂത്ത് കോണ്‍ഗ്രസ് എടയന്നൂര്‍ ബ്ളോക്ക് ഭാരവാഹിയായ എടയന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതിയുള്‍പ്പെടെ ആറ് പേര്‍ എംഡിഎംഎയുമായി പിടിയില്‍. 27.820 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. ഷുഹൈബ് വധക്കേസ് പ്രതി സഞ്ജയ്, എടയന്നൂര്‍ സ്വദേശി മജ്‌നാസ്, മുണ്ടേരി സ്വദേശി റജിന, തയ്യില്‍ സ്വദേശി റനീസ്, കോയ്യോട് സ്വദേശി സഹദ്, പഴയങ്ങാടി സ്വദേശി ഷുഹൈബ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ഒരു ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു. എംഡിഎംഎ വില്‍പ്പനയ്ക്ക് എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഇലക്ട്രോണിക് ത്രാസും ഇവരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ചാലോട് – ഇരിക്കൂര്‍ റോഡിലെ ഗ്രീന്‍ വ്യൂ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. പിന്നാലെ സംഘവുമായി ബന്ധപ്പെടുന്ന മറ്റ് വ്യക്തികളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവരുടെ ആറ് മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രിയാണ് ആറംഗ സംഘം ഇവിടെ മുറിയെടുത്തത്. ശനിയാഴ്ച്ച രാവിലെ മുതല്‍ ഇവിടേക്ക്…

    Read More »
  • Breaking News

    കാമുകിക്കൊപ്പം ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി; അജ്മീറില്‍ ബിജെപി നേതാവ് അറസ്റ്റില്‍

    ജയ്പുര്‍: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവും കാമുകിയും പിടിയില്‍. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. ബിജെപി നേതാവ് രോഹിത് സെയ്‌നി, കാമുകി റിതു എന്നിവരാണ് പൊലീസ് പിടിയിലായത്. ഓഗസ്റ്റ് 10നാണ് രോഹിത് സെയ്‌നിയുടെ ഭാര്യ സഞ്ജുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന നിലയിലാണ് മരണം ചിത്രീകരിച്ചത്. വീട്ടില്‍ അജ്ഞാതര്‍ കയറിയെന്നും മോഷണത്തിനിടെ ഭാര്യയെ കൊന്നതാണെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. വീട്ടില്‍ നിന്ന് പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും മോഷണം പോയതായും ഇയാള്‍ മൊഴി നല്‍കി. അജ്ഞാതസംഘത്തിനായി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും സമീപപ്രദേശത്തെ സിസിടിവിയും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. അതിനിടെയാണ് രോഹിത് പലപ്പോഴായി നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് പോലീസിന് സംശയം തോന്നിയത്. വിശദമായ ചോദ്യംചെയ്യലില്‍, കാമുകിയ റിതുവിന്റെ താല്‍പര്യപ്രകാരമാണ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് രോഹിത് പറഞ്ഞു. ഏറെ കാലമായി രോഹിതും റിതുവും പ്രണയത്തിലാണ്. ഒരുമിച്ച് ജീവിക്കാന്‍ ഭാര്യ സഞ്ജു തടസ്സമാകുമെന്ന് മനസ്സിലായി. സഞ്ജുവിനെ എങ്ങനെയെങ്കിലും…

    Read More »
  • Breaking News

    നാല് വയസുകാരന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി; അയല്‍ക്കാരായ ദമ്പതികള്‍ ഒളിവില്‍, കുട്ടിയുടെ നില ഗുരുതരം

    പട്ന: ബിഹാറില്‍ അയല്‍ക്കാരന്‍ നാല് വയസുകാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. കുട്ടിയുടെ നില ഗുരുതരമാണ്. നഗരത്തിലെ ഗൗരിചക് പ്രദേശത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടി പട്ന മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുട്ടിയുടെ ജനനേന്ദ്രിയം മുറിച്ചതിന്റെ കാരണം വ്യക്തമല്ല. കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അയല്‍ക്കാരായ ദമ്പതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. അതേസമയം, യുപിയില്‍ കുടുംബ വഴക്കിനിടെ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ കേസില്‍ രണ്ടാം ഭാര്യ അസ്റ്റിലായിരുന്നു. അമേഠിയിലെ ജഗദീഷ്പുരിലെ ഫസന്‍ഗന്‍ജ് കച്‌നാവ് ഗ്രാമത്തിലാണ് സംഭവം. അന്‍സാര്‍ അഹമദ് (38) എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാള്‍ക്ക് രണ്ട് ഭാര്യമാരുണ്ട്. രണ്ടാം ഭാര്യയില്‍ നിന്നാണ് ഉപദ്രവം നേരിട്ടതെന്നു പൊലീസ് വ്യക്തമാക്കി. സേബ്‌ജോള്‍, നസ്‌നീന്‍ ബാനു എന്നിവരാണ് അന്‍സാറിന്റെ ഭാര്യമാര്‍. ഇതില്‍ നസ്‌നീനാണ് അന്‍സാറിനെ ആക്രമിച്ചത്. രണ്ട് ഭാര്യമാരിലും അന്‍സാറിനു കുട്ടികള്‍ ഇല്ല. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കു പതിവാണെന്നു പരിസരവാസികള്‍ പറയുന്നു. അത്തരമൊരു വാക്കു തര്‍ക്കമാണ്…

    Read More »
Back to top button
error: