എന്തൊരു ചെയഞ്ച്! സന്യാസി വേഷത്തില്‍ ഒളിവ് ജീവിതം, ഫോണ്‍ ഉപയോഗിക്കില്ല; ‘പോക്സോ’ പ്രതി നാല് വര്‍ഷത്തിന് ശേഷം പിടിയില്‍

പാലക്കാട്: സന്യാസി വേഷത്തില്‍ പൊലീസിനെ വെട്ടിച്ച് ഒഴിവില്‍ കഴിഞ്ഞ പോക്സോ കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പിടിയില്‍. 13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ റിമാന്‍ഡില്‍ക്കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങിയ ചിറ്റിലഞ്ചേരി സ്വദേശി ശിവകുമാറാണ് (51) പൊലീസ് വലയില്‍ കുടുങ്ങിയത്. തമിഴ്നാട് തിരുവണ്ണാമലയില്‍ സന്യാസി വേഷത്തില്‍ പൂജകളും മറ്റുമായി കഴിഞ്ഞുവരികയായിരുന്നു ഇയാള്‍.
പിടികൂടുമ്പോള്‍ താടിയും മുടിയുംനീട്ടി വളര്‍ത്തി, കാഷായ വസ്ത്രവും രുദ്രാക്ഷമാലയും ധരിച്ച രൂപത്തിലായിരുന്നു ഇയാള്‍. തിരുവണ്ണാമലയില്‍ പൂജയും മറ്റുമായി കഴിഞ്ഞുവരികയായിരുന്നു. 2021ലാണ് ശിവകുമാര്‍ പോക്സോ കേസില്‍ പ്രതിയായത്. കേസില്‍ റിമാന്‍ഡിലായിരുന്ന ഇയാള്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മുങ്ങുകയായിരുന്നു. ഫോണുള്‍പ്പെടെ ഉപയോഗിക്കാതെ കഴിഞ്ഞിരുന്ന ഇയാളെ കണ്ടെത്താന്‍ പൊലീസ് വലിയ പ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു.
നാല് വര്‍ഷം മുന്‍പുള്ള രൂപത്തില്‍ നിന്നും വലിയ മാറ്റങ്ങളാണ് പിടികൂടുമ്പോള്‍ ശിവകുമാറിനുണ്ടായിരുന്നത്. ശാസ്ത്രീയമായ അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ പൊലീസിന് സഹായമായത്. ആലത്തൂര്‍ ഡിവൈഎസ്പി എന്‍. മുരളീധരന്, ഇന്‍സ്പെക്ടര്‍ ടി എന്‍ ഉണ്ണിക്കൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കണ്ടെത്തിയത്.






