
കുവൈത്ത് സിറ്റി: വര്‍ഷങ്ങളായി കുവൈത്തിലെ അബ്ബാസിയയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അല്‍ ഹിദായ മദ്രസയുടെ പുതിയ അധ്യയന വര്‍ഷം ഓഗസ്റ്റ് 30ന് മുതല്‍ ആരംഭിക്കും. 2025-2026 അധ്യായനവര്‍ഷം മുതല്‍ ഒന്ന് മുതല്‍ എട്ടാം ക്ലാസ്സ് വരെയാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അഡ്മിഷന് ആരംഭിച്ചിരിക്കുന്നത്. മികവുറ്റ പഠനാന്തരീക്ഷമാണ് മദ്രസയില്‍ ഒരുക്കിയിട്ടുള്ളത്.
നാല് വയസ്സ് മുതലുള്ള കുട്ടികള്‍ക്കാണ് അഡ്മിഷന് നല്‍കുക. ഖുര്‍ആന്‍ പഠനത്തിന് പ്രത്യേക ശ്രദ്ധ, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോല്‍സാഹനം, കുട്ടികളുടെ പ്രായത്തിനനസുരിച്ച ശാസ്ത്രീയവും ലളിതവുമായ സിലബസ്, മലയാള ഭാഷ പഠനം, കല സാഹിത്യ പരിശീലനങ്ങള്‍, കഴിവുറ്റ അധ്യാപകര്‍, തൃപ്തികരമായ അടിസ്ഥാന സൗകര്യം എന്നിവ അല്‍ ഹിദായ മദ്രസയുടെ പ്രത്യേകതകളാണ്.
കുവൈത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു. ശനിയാഴ്ചകളില്‍ രാവിലെ 10.00 മുതല്‍ ഉച്ചക്ക് 2.00 മണിവരെ ആയിരിക്കും ക്ലാസുകള്‍. അഡ്മിഷനും മറ്റ് അന്വേഷണങ്ങള്‍ക്കും 60903554, 66589695 എന്നീ നമ്പറു കളില്‍ ബന്ധപ്പെടാവുന്നതാണ്.






