Breaking NewsCrimeLead NewsNEWS

ജിമ്മില്‍ കയറി പണവും രേഖകളും മോഷ്ടിച്ചു; ബിഗ് ബോസ് താരം ജിന്റോയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ബിഗ് ബോസ് താരം ജിന്റോ പി ഡിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പാലാരിവട്ടത്ത് ജിന്റോ പിഡിക്ക് കൂടി പങ്കാളിത്തമുണ്ടായിരുന്ന ജിമ്മില്‍ അതിക്രമിച്ച് കയറി പതിനായിരം രൂപയും രേഖകളും മോഷ്ടിച്ചെന്ന കേസിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. ജിം നടത്തിപ്പുകാരിയായ ബിസിനസ് പങ്കാളി നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് തടഞ്ഞത്.

പരാതിക്കാരി ജിന്റോയില്‍ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബില്‍ഡിംഗ് സെന്ററില്‍ കയറി ജിന്റോ മോഷണം നടത്തി എന്നാണ് കേസ്.
രാത്രിയില്‍ ബോഡി ബില്‍ഡിംഗ് സെന്ററില്‍ ജിന്റോ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

Signature-ad

നേരത്തെ പരാതിക്കാരി നല്‍കിയ ലൈംഗികാതിക്രമ കേസില്‍ ജിന്റോയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. മോഷണ കേസിലല്‍ മറ്റന്നാളാണ് ജിന്റോ പിഡി പാലാരിവട്ടം പൊലീസില്‍ ഹാജരാകേണ്ടത്. അടുത്തിടെ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ടും ജിന്റോയെ എക്‌സൈസ് ചോദ്യം ചെയ്തിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ വിന്നറായിരുന്നു ജിന്റോ. ബോഡി ബില്‍ഡിങ്ങ് രംഗത്ത് ശ്രദ്ധ നേടിയ ജിന്റോയ്ക്ക് നിരവധി ജിമ്മുകള്‍ സ്വന്തമായുണ്ട്.

Back to top button
error: