Month: August 2025
-
Breaking News
‘ചെറുപ്പം മുതല്‍ ക്രൈസ്തവ വിശ്വാസികള്‍, മതപരിവര്‍ത്തനം നടന്നിട്ടില്ല; ജ്യോതി ശര്‍മയെ ജയിലില്‍ അടയ്ക്കണമെന്ന് കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍
റായ്പൂര്‍: മതപരിവര്‍ത്തനം ഉണ്ടായിട്ടില്ലെന്നും കന്യാസ്ത്രീകള്‍ നിരപരാധികളാണെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ചത്തീസ്ഗഡില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മലയാളി കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍. ബജ്‌റംഗദള്‍ നേതാവ് ജ്യോതി ശര്‍മ്മയുടെ നേതൃത്വത്തില്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് പെണ്‍കുട്ടികള്‍ ആരോപിച്ചു. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. റേപ്പ് ചെയ്യുമെന്ന് ഒപ്പമുള്ളവര്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടികള്‍ പറയുന്നു. കന്യാസ്ത്രീകള്‍ക്കൊപ്പം പോയ പെണ്‍കുട്ടികള്‍ ആദ്യമായാണ് ഒരു മാധ്യമത്തോട് പ്രതികരിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം, മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കന്യാസ്ത്രീകള്‍ക്കൊപ്പം പോയത്. പാചക ജോലിക്കാണെന്നും സംരക്ഷണം നല്‍കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ ഉണ്ടായിട്ടില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് പെണ്‍കുട്ടികള്‍ പ്രതികരിച്ചു. കന്യാസ്ത്രീകള്‍ നിരപരാധികളാണ്. ജോലിക്ക് പോയത് മാതാപിതാക്കളുടെ സമ്മതപ്രകാരമാണ്. ജ്യോതി ശര്‍മയെ ജയിലില്‍ അടയ്ക്കണം. പരാതിയുമായി മുന്നോട്ട് പോകുമെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. സത്യം പറയരുതെന്നും താന്‍ പറയുന്നതേ പറയാവൂ എന്നും ജ്യോതി ശര്‍മ ഭീഷണിപ്പെടുത്തി. പൊലീസുകാരും ഭീഷണിപ്പെടുത്തി. വീട്ടില്‍ പോകണോ ജയിലില്‍ പോകണോ എന്ന് ഭീഷണിപ്പെടുത്തി. ചെറുപ്പം മുതല്‍ തങ്ങള്‍ ക്രൈസ്തവ വിശ്വാസികളാണ്. മതപരിവര്‍ത്തനം ഉണ്ടായിട്ടില്ല. കന്യാസ്ത്രീകള്‍ക്കെതിരായ…
Read More » -
Breaking News
തമിഴ്നാട്ടില്‍ കാറപകടം, മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരുക്ക്
ചെന്നൈ: തമിഴ്‌നാട് കടലൂര്‍ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), തൃശൂര്‍ സ്വദേശി വൈശാല്‍ (27), സുകില (20), അനാമിക (20) തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ കടലൂര്‍ ജില്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗൗരി നന്ദ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്നാണ് വിവരം. സംഭവത്തില്‍ അണ്ണാമലൈനഗര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read More » -
Breaking News
ഭര്‍ത്താവിനെ ജാമ്യത്തിലെടുക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം; യുവതിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു, 6 പേര്‍ അറസ്റ്റില്‍
മലപ്പുറം: ജയിലിലുള്ള ഭര്‍ത്താവിനെ ജാമ്യത്തിലെടുക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തു യുവതിയെ സംഘം ചേര്‍ന്നു പീഡിപ്പിച്ച സംഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍. മഞ്ചേരി സ്വദേശിയായ യുവതിയെ പെരിന്തല്‍മണ്ണയിലെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ചെന്നാണു പരാതി. പീഡനത്തിന് ഒത്താശ ചെയ്ത ദമ്പതികളും ലോഡ്ജ് നടത്തിപ്പുകാരനും അടക്കമുള്ളവരാണ് അറസ്റ്റിലായത്. ജൂലൈ 27ന് ആയിരുന്നു സംഭവം. ലോഡ്ജ് നടത്തിപ്പുകാരന്‍ മണ്ണാര്‍ക്കാട് അരിയൂര്‍ ആര്യമ്പാവ് കൊളര്‍മുണ്ട വീട്ടില്‍ രാമചന്ദ്രന്‍ (63), തിരൂര്‍ വെങ്ങാലൂര്‍ കുറ്റൂര്‍ അത്തന്‍പറമ്പില്‍ റെയ്ഹാന്‍ (45), കൊപ്പം വിളയൂര്‍ സ്വദേശി കണിയറക്കാവ് താമസിക്കുന്ന മുണ്ടുക്കാട്ടില്‍ സുലൈമാന്‍ (47), കുന്നക്കാവ് പുറയത്ത് സൈനുല്‍ ആബിദീന്‍ (41), പയ്യനാട് തോരന്‍ വീട്ടില്‍ ജസീല (27), ഇവരുടെ ഭര്‍ത്താവ് പള്ളിക്കല്‍ ബസാര്‍ ചോലക്കല്‍ കൂറായി വീട്ടില്‍ സനൂഫ് (36) എന്നിവരെയാണു പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത്, സിഐ സുമേഷ് സുധാകരന്‍, എസ്‌ഐ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നത്: രാമചന്ദ്രനും ജസീലയും സനൂഫും ഗൂഢാലോചന നടത്തി യുവതിയെ പെരിന്തല്‍മണ്ണയിലെ ലോഡ്ജിലെത്തിച്ചു. ഇവിടെവച്ചു രാമചന്ദ്രനും…
Read More » -
Breaking News
ഇനി വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക് പ്ലാറ്റ്ഫോമിലേക്ക് നേരിട്ട് പ്രവേശനമില്ല; പുറത്ത് പ്രത്യേക കാത്തിരിപ്പ് കേന്ദ്രം; ആദ്യഘട്ടം 73 റെയില്‍വേ സ്റ്റേഷനുകളില്‍
കൊച്ചി: റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലേക്ക് വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക് ഇനി നേരിട്ട് പ്രവേശനമില്ല. ഉറപ്പായ ടിക്കറ്റുകാര്‍ക്ക് മാത്രമായിരിക്കും ഇനി പ്ലാറ്റ്ഫോമില്‍ നേരിട്ട് പ്രവേശനം. രാജ്യത്ത് ആദ്യഘട്ടം 73 റെയില്‍വേ സ്റ്റേഷനുകളിലാണ് പദ്ധതി വരുന്നത്. വണ്ടി വരുന്നതുവരെ വെയ്റ്റിങ് ലിസ്റ്റുകാര്‍ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കണം. ഇതിനായി സ്റ്റേഷന് പുറത്ത് സ്ഥിരം കാത്തിരിപ്പ് കേന്ദ്രം വരും. പ്ലാറ്റ്ഫോമുകളിലെ തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ അനധികൃത പ്രവേശന വഴികളും പൂട്ടും. ന്യൂഡല്‍ഹി, ആനന്ദ് വിഹാര്‍, വാരാണസി, അയോധ്യ, ഗാസിയാബാദ് സ്റ്റേഷനുകളില്‍ പൈലറ്റ് പദ്ധതി തുടങ്ങി. ട്രെയിനുകളിലെ വെയിറ്റിങ് ലിസ്റ്റ് 60 ശതമാനമാക്കി കുറച്ചിരുന്നു. റിസര്‍വ് കോച്ചുകളിലെ തിരക്ക് കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഇതിന് പിന്നാലെയാണ് റെയില്‍വേയുടെ ഈ നടപടി. 2024 ലെ ഉത്സവ സീസണിലെ തിരക്ക് കുറയ്ക്കാന്‍ സ്റ്റേഷനുകള്‍ക്ക് പുറത്ത് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ (ഹോള്‍ഡിങ് ഏരിയ) ഒരുക്കിയിരുന്നു. ന്യൂഡല്‍ഹി, സൂറത്ത്, ഉധ്‌ന, പട്‌ന, പ്രയാഗ് എന്നീ സ്റ്റേഷനുകളില്‍ വലിയ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. വണ്ടി…
Read More » -
Breaking News
‘ഇന്നും ഭാര്യയായി അവിടെയുണ്ടായേനെ, ആ ബന്ധം അറിഞ്ഞപ്പോള്‍, മഞ്ജു ആ വീട്ടില്‍ ഇങ്ങനെയായിരുന്നു’
മഞ്ജു വാര്യരുടെ ജീവിതത്തിലുണ്ടായ നാടകീയ സംഭവങ്ങള്‍ ഏവര്‍ക്കും അറിയാവുന്നതാണ്. ദിലീപുമായുള്ള വിവാഹ ശേഷം കരിയര്‍ വിട്ട മഞ്ജു പിന്നെ തിരിച്ച് വരുന്നത് വിവാഹ മോചനത്തിന് ശേഷമാണ്. കാവ്യ മാധവനുമായി ദിലീപിനുള്ള അടുപ്പം അറിഞ്ഞതോടെയായിരുന്നു വേര്‍പിരിയലെന്നാണ് സിനിമാ ലോകത്തെ സംസാരം. ഇതേക്കുറിച്ച് ഒരിക്കല്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി സംസാരിക്കുന്നുണ്ട്. ആ തീരുമാനം എടുക്കുന്ന ഘട്ടത്തില്‍ ഒരുപാട് സംസാരിച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പറഞ്ഞ് മനസിലാക്കി കൊടുത്തിട്ടുണ്ട്. നല്ല്ത് പോലെ ആലോചിച്ചിട്ടേ ഇറങ്ങിപ്പോകാന്‍ പാടുള്ളൂ, തിരിച്ച് കയറുമ്പോള്‍ ഉണ്ടാകുന്ന ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. അഭിനയം വേണ്ടെന്ന് വെച്ച തീരുമാനത്തെക്കുറിച്ച് സത്യം പറഞ്ഞാല്‍ ഞാന്‍ ചോദിച്ചിരുന്നില്ല. പക്ഷെ ആ കുറേ വര്‍ഷങ്ങള്‍ അതിനുളളില്‍ ഉണ്ടായ കാര്യങ്ങളൊക്കെ വളരെ സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് പിന്നെ അഭിനയിക്കാതിരുന്നതെന്ന് ഞാന്‍ ചോദിച്ചിട്ടില്ല. അങ്ങനെ കുത്തി കുത്തി ചോദിക്കാറില്ല. ആകെ ഞാന്‍ ചോദിച്ചത് ദിലീപും കാവ്യയും തമ്മിലുള്ള റിലേഷന്‍ഷിപ്പ് എന്നാണ് അറിഞ്ഞതെന്നാണ്. ഈ ബന്ധം ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ മഞ്ജു…
Read More » -
Breaking News
ആഗ്രഹം സാധിക്കാന്‍ ശമ്പളത്തില്‍നിന്ന് മിച്ചംപിടിച്ച് ഭാര്യ പണം കണ്ടെത്തി; സമയടുത്തപ്പോള്‍ ഭര്‍ത്താവ് മുങ്ങി…
കൊച്ചി: മുറിച്ചുണ്ട് മാറ്റാനുള്ള ശസ്ത്രക്രിയ പേടിയില്‍ വീടുവിട്ട ഭര്‍ത്താവിനെ കണ്ടെത്താന്‍ പൊലീസിനെ സമീപിച്ചപ്പോള്‍ ഒഡീഷ സ്വദേശിനി ഗുന്‍ജ പല്ലക്കിയ പ്രതീക്ഷിച്ചത് ആട്ടിയോടിക്കുമെന്നായിരുന്നു. എന്നാല്‍ എളമക്കര പൊലീസ് ഗുന്‍ജയെ ചേര്‍ത്തുനിറുത്തി. അന്വേഷണത്തിന്റെ അഞ്ചാംദിവസം ഭര്‍ത്താവിനെ കണ്ടെത്തി. ഗുന്‍ജയും പൊലീസും ഹാപ്പി. പക്ഷേ ഭര്‍ത്താവ് ചിരംജീബ് ബോലാക്കിയയെ (31) ഇപ്പോഴും കിടുകിടാ വിറപ്പിക്കുകയാണ് ശസ്ത്രക്രിയാ പേടി. ഒഡീഷ സ്വദേശികളായ ദമ്പതികളാണ് ചിരംജീബും ഗുന്‍ജയും. ഏതാനും വര്‍ഷങ്ങളായി ഇവര്‍ പോണേക്കര മാക്കാപ്പറമ്പിലാണ് വാടകയ്ക്ക് താമസിക്കുന്നത്. കൂലിപ്പണിക്കാരനാണ് ചിരംജീബ്. ഗുന്‍ജയ്ക്ക് അമൃത ആശുപത്രിയില്‍ ശുചീകരണ വിഭാഗത്തില്‍ ജോലിയുണ്ട്. ജന്മനാ മുറിച്ചുണ്ടുള്ളയാളാണ് ചിരംജീബ്. വായ് പൂര്‍ണമായും തുറക്കാനാകില്ല. ഭക്ഷണം കഴിക്കാന്‍പോലും ബുദ്ധിമുട്ടാണ്. ഇത് ഗുന്‍ജയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഭര്‍ത്താവ് മറ്റുള്ളവരെപ്പോലെ വായ് തുറന്ന് സംസാരിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ഇവര്‍ ആഗ്രഹിച്ചു. ശസ്ത്രക്രിയയിലൂടെ പ്രശ്‌നം അനായാസം പരിഹരിക്കാമെന്ന് ഗുന്‍ജ അറിഞ്ഞത് അടുത്തിടെയാണ്. ശമ്പളത്തിന്റെ ഒരുഭാഗം മാറ്റിവച്ചാണ് പണം കണ്ടെത്തിയത്. ശസ്ത്രക്രിയ അടുക്കാറായപ്പോള്‍ ഭയംമൂലം ചിരംജീബ് വീടുവിടുകയായിരുന്നു. എളമക്കര എസ്.എച്ച്.ഒ: കെ.ബി.…
Read More » -
Breaking News
ഇന്ത്യന്‍ സൈന്യം വധിച്ച പഹല്‍ഗാം തീവ്രവാദികളുടെ ചിത്രങ്ങള്‍ പുറത്ത്; തിരിച്ചറിഞ്ഞത് മൊബൈല്‍ ഫോണില്‍നിന്ന്; മൂന്നു പേരും പാകിസ്താനികള്‍; ഉപയോഗിച്ചത് ലോംഗ് റേഞ്ച് വയര്‍ലെസ് സംവിധാനങ്ങള്‍; ട്രാക്ക് ചെയ്തത് തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച്
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ മഹാദേവി’ല്‍ കൊല്ലപ്പെട്ട മൂന്നു തീവ്രവാദികളുടെ ചിത്രങ്ങള്‍ ലഭിച്ചത് വിനോദ സഞ്ചാര കേന്ദ്രത്തില്‍നിന്നു പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍നിന്ന്. ഈ ചിത്രങ്ങള്‍ ദൃക്‌സാക്ഷികള്‍ സാക്ഷ്യപ്പെടുത്തിയതിനു പിന്നാലെയാണു കാട്ടിനുള്ളില്‍ ഒളിച്ചിരുന്ന മൂന്നുപേരെ സുരക്ഷാ സേന കണ്ടെത്തി കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട്. ജൂലൈ 28നു നടത്തിയ ഓപ്പറേഷന്‍ മഹാദേവിലൂടെയാണു മൂന്നുപേരെയും കണ്ടെത്തിയത്. ഫോണില്‍നിന്നു ലഷ്‌കറെ തോയ്ബ തീവ്രവാദികളായ സുലെമാന്‍ എന്ന ഫൈസല്‍ ജാട്ട്, ഹംസ അഫ്ഗാനി, സിബ്രാന്‍ എന്നിവരുടെ നിരവധി ചിത്രങ്ങള്‍ ലഭിച്ചെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ബൈസരന്‍ പുല്‍മേട്ടില്‍ ആക്രമണത്തിനു ദൃക്‌സാക്ഷികളായവരെ ഈ ചിത്രങ്ങള്‍ കാട്ടിക്കൊടുത്തതിനുശേഷമാണ് ഇവര്‍ ഒളിച്ചിരുന്ന ഡാച്ചിഗാം വനത്തിലേക്കു കടന്നത്. ശ്രീനഗറില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ലോംഗ് റേഞ്ച് (ലോറ) വയര്‍ലെസ് മൊഡ്യൂള്‍ ആണ് ആശയവിനിമയത്തിനായി ഇവര്‍ ഉപയോഗിച്ചിരുന്നത്. ഈ സിഗ്നല്‍ പിടിച്ചെടുത്താണ് ഇവരുടെ ഒളിയിടം സുരക്ഷാ സേന കണ്ടെത്തിയത്. ഈ ഉപകരണം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൂന്നുപേരെ വെടിവച്ചു കൊന്ന…
Read More » -
Breaking News
ജെയ്‌നമ്മ, സിന്ധു, ഐഷ… അമ്മാവന്‍ എന്ന് വിളിപ്പേര്, കാണാതായ സ്ത്രീകളെക്കുറിച്ചും അന്വേഷണം; സെബാസ്റ്റ്യന്‍ സീരിയല്‍ കില്ലര്‍?
ആലപ്പുഴ: ചേര്‍ത്തല ജെയ്നമ്മ കൊലക്കേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യന്‍ നിരവധി സ്ത്രീകളെ വകവരുത്തിയതായി സംശയം. അഞ്ച് വര്‍ഷം മുമ്പ് കാണാതായ ചേര്‍ത്തല തെക്ക് പഞ്ചായത്ത് 13ാം വാര്‍ഡ് വള്ളാക്കുന്നത്ത് വെളി സിന്ധു (ബിന്ദു 43) അടക്കം 16 വര്‍ഷത്തിനിടെ കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ പരിശോധിക്കും. അസ്ഥികൂടം കണ്ടെത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ വീണ്ടും പരിശോധന നടത്തും. ജെയ്‌നമ്മക്കു പുറമെ കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭന്‍, ചേര്‍ത്തല ശാസ്താങ്കല്‍ സ്വദേശി ഐഷ എന്നിവരുടെ കേസുകളും സജീവമായതിനു പിന്നാലെയാണ് സിന്ധു അടക്കമുള്ളവരുടെ തിരോധാനവും പരിഗണിക്കുന്നത്. ജെയ്‌നമ്മയെ കാണാതായ സംഭവത്തില്‍ പള്ളിപ്പുറം ചൊങ്ങുംതറയില്‍ സെബാസ്റ്റ്യന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. കാണാതായ മൂന്നു സ്ത്രീകള്‍ക്കും സെബാസ്റ്റ്യനുമായി ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സിന്ധുവിനെ കാണാതായ സംഭവത്തിലും വീണ്ടും അന്വേഷണ സാദ്ധ്യത തെളിഞ്ഞത്. അര്‍ത്തുങ്കല്‍ പൊലീസ് നാലുവര്‍ഷം അന്വേഷിച്ചു അവസാനിപ്പിച്ച കേസ് ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിര്‍ദ്ദേശത്തില്‍ വീണ്ടും പരിശോധിച്ചു. 2020…
Read More » -
Breaking News
നെഞ്ചെരിച്ചില്‍ അല്ല, ഉടന്‍ ആശുപത്രിയില്‍ എത്തണമെന്ന് ഡോക്ടര്‍; ഒരു ദിവസത്തേക്ക് മാറ്റി, പിന്നാലെ മരണമെത്തി
കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്നു വെള്ളിയാഴ്ച രാത്രി അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന് അന്നു രാവിലെ നെഞ്ചെരിച്ചില്‍ അനുഭവപ്പെട്ടെങ്കിലും ജോലിത്തിരക്കുമൂലം ആശുപത്രിയില്‍ പോകുന്നത് ഒരു ദിവസം നീട്ടിവയ്ക്കുകയായിരുന്നു. അവസാനം അഭിനയിച്ച ‘പ്രകമ്പനം’ സിനിമയുടെ ചോറ്റാനിക്കരയിലെ ലൊക്കേഷനിലായിരുന്നു 26 മുതല്‍ നവാസ്. ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യൂളിന്റെ അവസാന ദിവസമായിരുന്നു വെള്ളിയാഴ്ച. നെഞ്ചെരിച്ചില്‍ ഉണ്ടായ വിവരം ഭാര്യാപിതാവിനെ ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു. കുടുംബ ഡോക്ടര്‍ അഹമ്മദ് കാരോത്തുകുഴിയുമായി ഉടന്‍ ബന്ധപ്പെടാന്‍ അദ്ദേഹം നിര്‍ദേശിച്ചു. അതനുസരിച്ചു രാവിലെ നവാസ്, ഡോ. അഹമ്മദിനെ ഫോണില്‍ വിളിച്ചു. ഗ്യാസിന്റെ പ്രശ്‌നം ആയിരിക്കുമോ എന്ന സംശയവും പ്രകടിപ്പിച്ചു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഡോ. അഹമ്മദ്, ഇതു സാധാരണ നെഞ്ചെരിച്ചില്‍ അല്ലെന്നും ഉടന്‍ ഏതെങ്കിലും ആശുപത്രിയില്‍ എത്തണമെന്നും പറഞ്ഞു. ഇസിജി എടുത്തു തനിക്ക് അയയ്ക്കാനും ആവശ്യപ്പെട്ടു. ഷൂട്ടിങ് തടസ്സപ്പെടേണ്ട എന്നു കരുതിയാകാം രണ്ടും ചെയ്തില്ല. അന്നു വീട്ടിലേക്കു മടങ്ങുന്നതിനാല്‍ പിറ്റേന്നു ഡോക്ടറെ കാണാമെന്നു കരുതിയതുമാകാം. പകല്‍ ഷൂട്ടിങ് കഴിഞ്ഞു ലോഡ്ജിലേക്കു പോയ നവാസിന് അവിടെ…
Read More » -
Breaking News
കണ്ണൂരിലെ ‘രണ്ടു രൂപ ഡോക്ടര്‍’ അന്തരിച്ചു
കണ്ണൂര്‍: ജനകീയ ഡോക്ടര്‍ എ കെ രൈരു ഗോപാല്‍ (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. അരനൂറ്റാണ്ടോളം രോഗികളില്‍നിന്ന് രണ്ടുരൂപ മാത്രം വാങ്ങിയായിരുന്നു താണ മാണിക്കക്കാവിന് സമീപത്തെ രൈരു ഗോപാല്‍ ചികിത്സ നല്‍കിയിരുന്നത്. പാവപ്പെട്ട രോഗികളുടെ ആശ്രയമായിരുന്നു ഡോക്ടറുടെ ക്ലിനിക്ക്. പുലര്‍ച്ചെ നാലുമുതല്‍ വൈകീട്ട് നാലുവരെ ഡോ. രൈരു ഗോപാല്‍ രോഗികളെ പരിശോധിച്ചിരുന്നു. പിന്നീട് കുറച്ചുകാലം രാവിലെ ആറുമുതല്‍ വൈകീട്ട് നാലുവരെയാക്കി. മുന്‍പ് തളാപ്പ് എല്‍ഐസി ഓഫീസിന് സമീപത്തെ വീട്ടിലാണ് 35 വര്‍ഷം രോഗികളെ പരിശോധിച്ചത്. താണ മാണിക്കക്കാവിനടുത്ത് ‘ലക്ഷ്മി’ വീട്ടിലാണ് 10 വര്‍ഷത്തോളമായി രോഗികളെ പരിശോധിച്ചിരുന്നത്. കുട്ടികള്‍മുതല്‍ പ്രായമുള്ളവര്‍ വരെ ചികിത്സയ്ക്കായി ഇവിടെ എത്താറുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് മരുന്ന് സൗജന്യമായി നല്‍കിയിരുന്നു. ജില്ലയ്ക്ക് പുറത്തുനിന്നും രോഗികള്‍ എത്തിയിരുന്നു. 2024 മേയ് എട്ടിന് ഡോക്ടറുടെ വീടിന്റെ ഗേറ്റില്‍ ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ‘എന്റെ ജോലി ചെയ്യുവാനുള്ള ആരോഗ്യം ഇന്നെനിക്കില്ല, അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിര്‍ത്തുകയാണ്’- ഇതായിരുന്നു…
Read More »