Month: August 2025
-
Breaking News
ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു; ജെഎംഎം സ്ഥാപക നേതാവ്
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവുമായ ഷിബു സോറന്‍ (81) അന്തരിച്ചു. ഒരു മാസമായി ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെയാണ് ഷിബുസോറനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ് ഷിബു സോറന്‍. മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് മരണ വാര്‍ത്ത അറിയിച്ചത്. ”ആദരണീയനായ ഗുരു നമ്മളെ വിട്ടുപോയി. ഇന്ന് ഞാന്‍ ശൂന്യനായി” അച്ഛന്റെ വിയോഗവാര്‍ത്ത എക്‌സിലൂടെ അറിയിച്ച് ഹേമന്ത് സോറന്‍ കുറിച്ചു.
Read More » -
Breaking News
ഡിഇഒ ഓഫീസിന്റെ പിടിവാശിയോ? അധ്യാപികയായ ഭാര്യയ്ക്ക് 12 വര്‍ഷമായി ശമ്പളമില്ല; മകന്റെ പഠനത്തിന് പണം കണ്ടെത്താനായില്ല; കൃഷി വകുപ്പ് ജീവനക്കാരന്‍ ജീവനൊടുക്കി
പത്തനംതിട്ട: അത്തിക്കയം നാറാണംമൂഴിയില്‍ കൃഷി വകുപ്പ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടക്കേച്ചെരുവില്‍ ഷിജോ വിടി (47) യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂങ്ങാംപാറ വനത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഷിജോയുടെ മകനു ഈറോഡിലെ എന്‍ജിനീയറിങ് കോളജില്‍ പ്രവേശനം ശരിയായിരുന്നു. ഇതിനു ആവശ്യമായ പണം നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് ഷിജോ ആത്മഹത്യ ചെയ്തത് എന്നു ബന്ധുക്കള്‍ പറയുന്നു. കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയംഗം ത്യാഗരാജന്റെ മകനാണ് ഷിജോ. ഷിജോയുടെ ഭാര്യ 12 വര്‍ഷമായി നാറാണംമൂഴിയില്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികയാണ്. എന്നാല്‍, ഇവര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നു മുന്‍കാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നല്‍കാനും ഉത്തരവായിരുന്നു. എന്നിട്ടും ഡിഇഒ ഓഫീസില്‍ നിന്നു ശമ്പള രേഖകള്‍ ശരിയാകാത്തതിനെ തുടര്‍ന്നു ഇവര്‍ വകുപ്പ് മന്ത്രിയെ പലതവണ സമീപിച്ചു. തുടര്‍ന്നു ശമ്പളം നല്‍കാന്‍ മന്ത്രിയുടെ ഓഫീസില്‍ നിന്നു രേഖകള്‍ ശരിയാക്കി നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിട്ടും ശമ്പളം നല്‍കാന്‍…
Read More » -
Breaking News
ഹെഡ് മാസ്റ്ററെ സ്ഥലം മാറ്റാന്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തി: ശ്രീരാമസേന അംഗങ്ങള്‍ പിടിയില്‍: 12 വിദ്യാര്‍ഥികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍
ബംഗളൂരു: സ്‌കൂളിലെ പ്രഥമാധ്യാപകനെ സ്ഥലം മാറ്റാന്‍ വാട്ടര്‍ ടാങ്കില്‍ വിഷം കലര്‍ത്തിയ ശ്രീരാമസേന അംഗങ്ങള്‍ പിടിയില്‍. മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹുളിക്കാട്ടി ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപകനായ സുലൈമാന്‍ ഗോരിനായിക്കിനെ സ്ഥലം മാറ്റാനാണ് ഇവര്‍ പദ്ധതി ആസൂത്രണം ചെയ്തത്. വിഷം കലര്‍ന്ന വെള്ളം കുടിച്ച 12 വിദ്യാര്‍ഥികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ആരുടെയും നിലഗുരുതരമായില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ ആശുപത്രി വിട്ടു. വടക്കന്‍ കര്‍ണാടകയിലെ ബലഗാവി ജില്ലയില്‍ ജൂലൈ 14 നാണ് സംഭവം. 13 വര്‍ഷമായി സുലൈമാന്‍ ഗോരി ഇവിടുത്തെ അധ്യാപകനാണ്. അദ്ദേഹത്തിന്റെ പേരിന് കളങ്കം വരുത്തിയാല്‍ സ്ഥലം മാറ്റല്‍ നടപടി എളുപ്പമാകുമെന്നാണ് പ്രതികള്‍ കരുതിയത്. ടാങ്കില്‍ വിഷം കലര്‍ത്തിയത് ശ്രീരാമസേന സംഘമാണെന്ന് പോലീസ് പറഞ്ഞു. വിഷം കലര്‍ത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ പൊലീസ് സംശയത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. വിദ്യാര്‍ഥിയെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികളിലേക്കെത്തുന്നത്. പുറത്തുനിന്നൊരാള്‍ തനിക്ക് ഒരു കുപ്പി ദ്രാവകം…
Read More » -
Breaking News
‘ഇസ്രയേല്‍ ഭീഷണികളെ നിസാരമായി കാണരുത്’; നാഷനല്‍ ഡിഫന്‍സ് കൗണ്‍സിലിന് അംഗീകാരം നല്‍കി ഇറാന്‍
ദുബായ്: നാഷനല്‍ ഡിഫന്‍സ് കൗണ്‍സില്‍ രൂപീകരിക്കാനൊരുങ്ങി ഇറാന്‍. ഇറാനിലെ ഉന്നത സുരക്ഷാ സമിതി കൗണ്‍സില്‍ രൂപീകരിക്കുന്നതിന് അംഗീകാരം നല്‍കി. ഇസ്രയേലുമായി ഇക്കഴിഞ്ഞ ജൂണില്‍ നടന്ന വ്യോമയുദ്ധത്തിന് ശേഷമാണ് പുതിയ നീക്കം. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഡിഫന്‍സ് കൗണ്‍സിലിന് അധ്യക്ഷത വഹിക്കും. മൂന്ന് സര്‍ക്കാര്‍ ശാഖകളുടെ തലവന്മാര്‍, മുതിര്‍ന്ന സായുധ സേനാ കമാന്‍ഡര്‍മാര്‍, ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. ഇറാഖുമായി 1980-കളില്‍ നടന്ന യുദ്ധത്തിനുശേഷം ഇറാന്‍ നേരിട്ട ഏറ്റവും വലിയ സൈനിക വെല്ലുവിളിയായിരുന്നു ഇസ്രയേലുമായി നടന്ന വ്യോമയുദ്ധം. ഇസ്രയേലില്‍ നിന്നുള്ള ഭീഷണികള്‍ നിലനില്‍ക്കുന്നുണ്ടെന്നും അവ കുറച്ചുകാണരുതെന്നും ഇറാന്‍ സൈനിക മേധാവി അമീര്‍ ഹതാമി, മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പ്രതിരോധ പദ്ധതികള്‍ അവലോകനം ചെയ്യുക, ഇറാനിലെ സായുധ സേനയുടെ കഴിവുകള്‍ കേന്ദ്രീകൃതമായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളായിരിക്കും നാഷനല്‍ ഡിഫന്‍സ് കൗണ്‍സില്‍ ലക്ഷ്യം വയ്ക്കുക.
Read More » -
Breaking News
ഭാര്യയെയും മക്കളെയും കാണുന്നത് കുറ്റമാണോ? യുവാവിനെ ലിവ് ഇന്‍ പങ്കാളി കുത്തിക്കൊന്നു; ആ ഏഴു ലക്ഷം എവിടെപ്പോയി?
ചണ്ഡീഗഡ്: ഭാര്യയെയും കുട്ടികളെയും കണ്ടതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തി യുവതി. 42 വയസ്സുകാരനായ ഹരീഷാണ് ഗുരുഗ്രാമില്‍ കൊല്ലപ്പെട്ടത്. ഹരീഷിന്റെ ലിവ് ഇന്‍ പങ്കാളിയും അശോക് വിഹാര്‍ സ്വദേശിയുമായ യഷ്മീത് കൗറിനെ (27) അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഹരീഷ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഹരിഷും യഷ്മീതും ഒരു വര്‍ഷത്തിലേറെയായി ഒരുമിച്ചു താമസിക്കുകയായിരുന്നു. ഹരീഷ്, ഭാര്യയെയും മക്കളെയും കാണാന്‍പോകുന്നതിനെച്ചൊല്ലി യഷ്മീത് വഴക്കിടുക പതിവായിരുന്നു. ഹരീഷിനെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. അതേസമയം, കുത്തേല്‍ക്കുന്നതിനു തലേദിവസം ഹരീഷ് തന്നെ കാണാനെത്തിയിരുന്നെന്നും ഏഴുലക്ഷം രൂപ വാങ്ങി മടങ്ങിപ്പോയെന്നും ഹരീഷിന്റെ ബന്ധുവായ ഭരത് പറഞ്ഞു. വിജയ് എന്നയാളാണ് ഹരീഷിനെ കാറിലെത്തി കൂട്ടിക്കൊണ്ടുപോയത്. തൊട്ടടുത്ത ദിവസം രാവിലെ ഏഴുമണിയോടെ യഷ്മീത് തന്നെ വിളിക്കുകയും ഹരീഷ് മരിച്ചതായി അറിയിക്കുകയും ചെയ്തെന്നും ഭരത് പറഞ്ഞു.
Read More » -
Breaking News
‘യുവത്വത്തിന്റെ പ്രസരിപ്പും വിശ്വാസത്തിന്റെ സാക്ഷ്യവും എല്ലാവര്‍ക്കും പകര്‍ന്ന് നല്‍കി മെച്ചപ്പെട്ട ലോകം പടുത്തുയര്‍ത്തൂ’: യുവജനങ്ങളോട് ആഹ്വാനവുമായി മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: യുവത്വത്തിന്റെ പ്രസരിപ്പും വിശ്വാസത്തിന്റെ സാക്ഷ്യവും ലോകത്തിലെ എല്ലാവര്‍ക്കും പകര്‍ന്ന് നല്‍കി മെച്ചപ്പെട്ട ലോകം പടുത്തുയര്‍ത്താന്‍ യുവജനതയോട് അഭ്യര്‍ഥിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. സൗഹൃദത്തിന് ലോകത്തെ മാറ്റാനാവും. സൗഹൃദമാണ് സമാധാനത്തിന്റെ പാതയെന്നും മാര്‍പാപ്പ വ്യക്തമാക്കി. സുവിശേഷത്തിന്റെ സന്ദേശവാഹകരായി നീതിയുടെയും സമാധാനത്തിന്റെയും സാക്ഷികളാകുന്ന മിഷനറിമാരെയാണ് ഇന്ന് ലോകത്തിന് ആവശ്യം മഹാജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള യുവജന സമ്മേളന സമാപന സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു. ഗാസയിലും ഉക്രെയ്നിലും യുദ്ധം തുടരുന്നതിനെ മാര്‍പാപ്പ അപലപിച്ചു. സഭ ഗാസയിലെയും ഉക്രെയ്നിലെയും ജനങ്ങള്‍ക്കൊപ്പമാണെന്നും ആയുധങ്ങള്‍ കൊണ്ടല്ല സൗഹൃദം കൊണ്ടാണ് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എവിടെയായിരുന്നാലും വിശുദ്ധിക്കായി, മഹത്തായ കാര്യങ്ങള്‍ക്കായി പരിശ്രമിക്കണമെന്നും 150 രാജ്യങ്ങളില്‍ നിന്നെത്തിയ 10 ലക്ഷത്തോളം യുവാക്കളുടെ സംഗമത്തില്‍ മാര്‍പാപ്പ പറഞ്ഞു. ഏഴായിരം വൈദികരും 450 മെത്രാന്മാരും സമ്മേളനത്തില്‍ പങ്കെടുത്തു. റോമിന് പുറത്തെ ടോര്‍ വെര്‍ഗാത്ത മൈതാനത്ത് ആയിരുന്നു സമ്മേളനം. 2000 ത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഉദ്ഘാടനം ചെയ്ത ലോക യുവജന സമ്മേളനം…
Read More » -
Breaking News
വ്യാപാരിയുടെ മരണം കൊലപാതകം; ഭാര്യയും ഒന്‍പതാംക്ലാസുകാരിയായ മകളും രണ്ട് ആണ്‍കുട്ടികളും അറസ്റ്റില്‍
ഗുവാഹാട്ടി: അസം ദിബ്രുഘട്ടിലെ വ്യാപാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഭാര്യയെയും ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയായ മകളെയും രണ്ട് ആണ്‍കുട്ടികളെയും അറസ്റ്റ് ചെയ്തു. അസമിലെ ജാമിറ സ്വദേശി ഉത്തരം ഗൊഗോയി(38)യുടെ മരണമാണ് അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞത്. ഉത്തം ഗൊഗോയിയുടെ ഭാര്യ ബോബി സോനോവാല്‍ ഗൊഗോയിയെയും മകളെയും രണ്ട് ആണ്‍കുട്ടികളെയുമാണ് സംഭവത്തില്‍ പോലീസ് പിടികൂടിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും മകള്‍ കുറ്റംസമ്മതിച്ചതായും ദിബ്രുഘട്ട് പോലീസ് സൂപ്രണ്ട് രാകേഷ് റെഡ്ഡിയും മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. അതേസമയം, കൊലപാതകത്തിന്റെ യഥാര്‍ഥകാരണം എന്താണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും ഗൊഗോയിയെ കൊലപ്പെടുത്താനായി ഭാര്യയും മകളും നേരത്തേതന്നെ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 25-നാണ് ഉത്തം ഗൊഗോയിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പക്ഷാഘാതം കാരണം മരണം സംഭവിച്ചെന്നായിരുന്നു ഭാര്യയും മകളും ബന്ധുക്കളെ അറിയിച്ചിരുന്നത്. എന്നാല്‍, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉത്തമിന്റെ സഹോദരന് മൃതദേഹം കണ്ടപ്പോള്‍ത്തന്നെ ചില സംശയങ്ങളുണ്ടായി. ഉത്തമിന്റെ ചെവി മുറിഞ്ഞനിലയിലായിരുന്നു. സമീപത്തായി ഒരു കുട തുറന്നുവെച്ച നിലയിലും ഉണ്ടായിരുന്നു. ഇതേക്കുറിച്ച്…
Read More » -
Breaking News
‘ഞാന്‍ നേരെ എന്റെ ശവക്കുഴിയിലേക്ക് നടക്കുകയാണ്, എന്നെ സംസ്‌കരിക്കാന്‍ പോകുന്ന ശവക്കുഴി അവിടെയാണ്’; തന്റെ മൃതദേഹം അടക്കാനുള്ള കുഴി സ്വയം ഒരുക്കി ഇസ്രയേലി ബന്ദി; വീഡിയോ പുറത്ത്
ഗാസ സിറ്റി: ഇസ്രയേലില്‍ നിന്ന് തട്ടികൊണ്ടുപോയ ബന്ദിയുടെ വീഡിയോ പുറത്ത് വിട്ട് ഹമാസ്. 2023 ഒക്ടോബര്‍ ഏഴിന് സംഗീതപരിപാടിക്കിടെ ആക്രമണം നടത്തി കടത്തിക്കൊണ്ടു പോയ 24 കാരനായ എവ്യാതര്‍ ഡേവിഡിന്റെ വീഡിയോ ആണിത്. മണ്‍വെട്ടിപോലുള്ള ആയുധം ഉപയോഗിച്ച് ഒരു തുരങ്കത്തിനുള്ളില്‍ കുഴിയൊരുക്കുന്നതാണ് ദൃശ്യങ്ങളില്‍. മരിക്കുമ്പോള്‍ തന്നെ അടക്കാനുള്ള കുഴി ഒരുക്കുകയാണെന്ന് ഡേവിഡ് വീഡിയോയില്‍ പറയുന്നു. ഓരോ ദിവസവും ശരീരം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ നേരെ എന്റെ ശവക്കുഴിയിലേക്ക് നടക്കുകയാണ്. എന്നെ സംസ്‌കരിക്കാന്‍ പോകുന്ന ശവക്കുഴി അവിടെയാണെന്ന് ഹീബ്രു ഭാഷയില്‍ യുവാവ് പറയുന്നു. ഹമാസിന്റെ പ്രചാരണത്തിന് വേണ്ടി തങ്ങളുടെ മകനെ പട്ടിണിയിലാക്കി വീഡിയോ എടുത്തത് ലോകം കണ്ട ഏറ്റവും ഭയാനകമായ പ്രവൃത്തിയാണെന്ന് ഡേവിഡിന്റെ മാതാപിതാക്കള്‍ പറഞ്ഞു. വീഡിയോ പുറത്തുവന്നതിന് ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഡേവിഡിന്റെ കുടുംബവുമായി സംസാരിച്ചു. ബന്ദികളുടെ മോചനം ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ നിരന്തരമായി തുടരുകയാണെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. മറ്റൊരു ബന്ദിയുടെ വീഡിയോയും ഹമാസ് പുറത്ത് വിട്ടിരുന്നു. ഇസ്രയേല്‍- ജര്‍മന്‍…
Read More » -
Breaking News
ട്രംപ് ആണവ അന്തര്‍വാഹിനികള്‍ വിന്യസിച്ചതിന് പ്രതികാരം: മോക്ക് ഡ്രില്ലുകളിലും യുദ്ധ അഭ്യാസങ്ങളിലും പങ്കെടുത്ത് റഷ്യയും ചൈനയും; ചൈനയുമായി യുദ്ധ പരിശീലനം ആരംഭിച്ചതായി പുടിന്‍
മോസ്‌കോ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്തര്‍വാഹിനികള്‍ റഷ്യയ്ക്ക് സമീപം വിന്യസിച്ചതിന് പ്രതികാരമായി, പുടിന്‍ ചൈനയുമായി യുദ്ധ പരിശീലനം ആരംഭിച്ചു. മുന്‍ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവിന്റെ പ്രകോപനപരമായ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് ശക്തമായ നടപടികളുമായി യുഎസ് നീക്കം ആരംഭിച്ചതായി ട്രംപ് പ്രതികരിച്ചത്. ആണവ ഭീഷണികളോട് പ്രതികരിക്കാന്‍ അമേരിക്ക പൂര്‍ണ്ണമായും തയ്യാറാണ് എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിക്കുകയായിരുന്നു. മുന്‍കരുതല്‍ നടപടിയായി രണ്ട് യുഎസ് ആണവ അന്തര്‍വാഹിനികള്‍ റഷ്യയ്ക്ക് അരികിലായി വിന്യസിക്കുകയും ചെയ്തു. ALSO READ ചാമ്പ്യന്സ് ട്രോഫിയില്നിന്ന് ഒഴിവാക്കി; ബുംറയും ഷമിയും ഇല്ലാത്തപ്പോഴും അവഗണിച്ചു; ആദ്യത്തെ ദുഖം മറികടന്ന് സ്വയം പുതുക്കി; കുറവുകള് നികത്തി; കുന്തമുനയായി അയാള് മടങ്ങിയെത്തി; സിറാജ് ഈസ് ബാക്ക്! ഇതിന് മറുപടിയുമായി, ജപ്പാന്‍ കടലില്‍ ഒരുമിച്ച് മോക്ക് ഡ്രില്ലുകളിലും മറ്റ് യുദ്ധ അഭ്യാസങ്ങളിലും പങ്കെടുത്ത് റഷ്യയും ചൈനയും തങ്ങളുടെ സൈനിക ബന്ധം ശക്തിപ്പെടുത്തുന്നതായി കാണിക്കുകയായിരുന്നു. പസഫിക് സമുദ്രത്തിലെ റഷ്യയുടെ ഏറ്റവും വലിയ തുറമുഖമായ വ്‌ളാഡിവോസ്റ്റോക്കിന് സമീപമാണ് സംയുക്ത…
Read More » -
Health
വിട്ടുകളയരുതേ… ചെണ്ടുമല്ലി സത്തിന്റെ ഗുണങ്ങള്‍ അനവധി
ചെണ്ടുമല്ലി സത്തില്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും മുറിവുകള്‍ക്കും ദഹന പ്രശ്‌നങ്ങള്‍ക്കും ഒരുപോലെ പരിഹാരം കാണാന്‍ സാധിക്കും. ചര്‍മ്മത്തെ സംരക്ഷിക്കാനും രോഗശാന്തി നല്‍കാനും സഹായിക്കുന്ന ഈ സത്ത് എങ്ങനെ ഉപയോഗിക്കാമെന്നും എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങളെന്നും ഈ ലേഖനത്തില്‍ വിശദീകരിക്കുന്നു. ചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം നല്‍കാനും മുറിവുകള്‍ ഉണക്കാനും രോഗബാധ തടയാനും ഇത് സഹായിക്കുന്നു. കൂടാതെ, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് ഒരു ഉത്തമ പരിഹാരമാണ്. ചെണ്ടുമല്ലി സത്ത് എന്നത് കലണ്ടുല ഒഫിസിനാലിസ് ചെടിയുടെ പൂക്കളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഒരു പ്രകൃതിദത്തമായ പദാര്‍ത്ഥമാണ്. ഇതില്‍ ട്രൈറ്റര്‍പെനോയിഡ് സാപോണിനുകള്‍, ഫ്‌ലേവനോയ്ഡുകള്‍, കരോട്ടിനോയിഡുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങളാണ് ഇതിന് ഔഷധഗുണങ്ങള്‍ നല്‍കുന്നത്. നൂറ്റാണ്ടുകളായി വൈദ്യശാസ്ത്രത്തില്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍, മുറിവുകള്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇത് ഉപയോഗിക്കുന്നു. ചെണ്ടുമല്ലിക്ക് രോഗശമനം നല്‍കാനുള്ള കഴിവുണ്ട്. ഇതിന് ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇത് ശരീരത്തെ സംരക്ഷിക്കുകയും രോഗശാന്തി നല്‍കുകയും ചെയ്യുന്നു. മുറിവുകള്‍, ചര്‍മ്മത്തിലെ ചുണങ്ങുകള്‍, വരള്‍ച്ച തുടങ്ങിയ…
Read More »