Month: August 2025
-
Breaking News
മൂന്നാഴ്ചയ്ക്കകം ഈ 7 നാളുകാര്‍ ലക്ഷപ്രഭുക്കളാകും!
ഈ മാസം 17 ന് സൂര്യന്‍ കര്‍ക്കിടകത്തില്‍ നിന്നും രാശിപ്പകര്‍ച്ച ചെയ്യും. ശുക്രന്‍ 21ന് മിഥുനത്തില്‍ നിന്നും കര്‍ക്കിടകത്തിലേക്ക് പ്രവേശിയ്ക്കും. ഇതോടെയുണ്ടാകാന്‍ പോകുന്നത് സൂര്യ, ശുക്ര സംയോഗമാണ്. ഇതോടെ ചില പ്രത്യേക നാളുകാര്‍ക്ക് ഏറെ സൗഭാഗ്യങ്ങള്‍ വന്നു ചേരും. ഏതെല്ലാം നക്ഷത്രക്കാര്‍ക്കാണ് ഇത് സംഭവിയ്ക്കുന്നത് എന്നറിയാം. ഇവര്‍ക്ക് അവരുടെ ജീവിതത്തിലെ പ്രധാനമായ അതാത് രംഗത്ത് ഉയര്‍ച്ചയുണ്ടാകും. ഫലമുണ്ടാകും. ഇത്തരം അനകൂല സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞു വരും. കാര്‍ത്തിക ഇതില്‍ ആദ്യനക്ഷത്രം കാര്‍ത്തിക നക്ഷത്രമാണ്. ഇവര്‍ക്ക് മുടങ്ങിക്കിടക്കുന്ന ആനൂകൂല്യങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ വന്നു ചേരും. അര്‍ഹതപ്പെട്ട രേഖകള്‍ ഇല്ലാത്തതിനാല്‍ തടസപ്പെട്ട് കിടക്കുന്ന ധനം വന്നു ചേരും. ഇതിന് അനുകൂലമായ കാര്യങ്ങള്‍ സംഭവിയ്്ക്കും. വിദേശജോലിയ്ക്കായി കാത്തിരിയ്ക്കുന്നവര്‍ക്ക് ജോലി ലഭിച്ചേക്കാം. മാതാപിതാക്കളുമായി പിണങ്ങിയ മക്കള്‍ തിരികെ വരും. സാമ്പത്തികമായി നോക്കിയാല്‍ വന്‍സമ്പാദ്യയോഗമുണ്ടാകും. തിരുവാതിര അടുത്തത് തിരുവാതിര നക്ഷത്രമാണ്. ഇവര്‍ക്ക് ലോട്ടറി ഭാഗ്യം ലഭിയ്ക്കാന്‍ സാധ്യതയുണ്ട്. ഇവര്‍ക്ക് ശുക്രന്‍ ഉച്ചസ്ഥായിയിലാണ് ഉള്ളത്. പാരിതോഷികങ്ങള്‍, ബഹുമതികള്‍ എന്നിവ ലഭിയ്ക്കും. കലാകാരന്മാര്‍ക്കും…
Read More » -
Breaking News
ആദ്യ ദിനത്തെക്കാൾ നാലിരട്ടി കളക്ഷനടിച്ച് രണ്ടാം ദിനം; കേരളത്തിലും ബ്ലോക്ക്ബസ്റ്റർ ഹിറ്റായി “സു ഫ്രം സോ”
കൊച്ചി: കേരളത്തിൽ വീണ്ടും ഒരു കന്നഡ ചിത്രം തരംഗമാകുന്നു. കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമ്മിച്ച “സു ഫ്രം സോ” എന്ന ചിത്രത്തിന്റെ മലയാളം പതിപ്പ് ആണ് ഇപ്പോൾ കേരളത്തിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനത്തിലെ ആദ്യ ഷോ മുതൽ തന്നെ വമ്പൻ പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് ചിത്രത്തിന് ലഭിച്ചത്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ ചിത്രം, അടുത്തകാലത്ത് പ്രേക്ഷകരുടെ മുന്നിലെത്തിയ ഏറ്റവും മികച്ച കോമഡി എന്റെർറ്റൈനെർ കൂടിയാണ്. ആദ്യ ദിനം ചിത്രത്തിന് ലഭിച്ച ബോക്സ് ഓഫീസ് കളക്ഷന്റെ നാലിരട്ടിയാണ് രണ്ടാം ദിനം ചിത്രത്തിന് കേരളത്തിൽ നിന്നും ലഭിച്ചത്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ എത്തിച്ചത്. ആദ്യ ദിനത്തെക്കാൾ കൂടുതൽ ഷോകളാണ് ചിത്രം രണ്ടാം ദിനം കേരളത്തിൽ കളിച്ചത്. മൂന്നാം ദിനമായ ഞായറാഴ്ചയും വമ്പൻ പ്രേക്ഷക…
Read More » -
Breaking News
റഷ്യന്‍ എണ്ണ ശുദ്ധീകരണശാലയിലും സൈനിക കേന്ദ്രങ്ങളിലും ഉക്രെയ്‌ന്റെ ഡ്രോണ്‍ ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
മോസ്‌കോ : റഷ്യയില്‍ ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ എണ്ണ ശുദ്ധീകരണശാലയിലും സൈനിക കേന്ദ്രങ്ങളിലുമാണ് ഉക്രെയ്ന്‍ ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രിയിലായിരുന്നു ആക്രമണം. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണു വീടിന് തീപിടിച്ചാണ് ഒരു വയോധികന്‍ മരിച്ചത്. പെന്‍സയില്‍, ഇലക്ട്രോപ്രൈബര്‍ ഇലക്ട്രോണിക്സ് കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോസ്തോവ് മേഖലയില്‍ ഒരു വ്യാവസായിക സ്ഥലത്ത് ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. റഷ്യയിലെ നിരവധി ഉന്നത കേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്നാണ് ഉക്രെയ്ന്റെ രഹസ്യാന്വേഷണ ഏജന്‍സി അവകാശപ്പെട്ടത്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് ഏകദേശം 180 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന റിയാസാന്‍ എണ്ണ ശുദ്ധീകരണ ശാലയും ആക്രമണത്തെത്തുടര്‍ന്ന് തീപിടുത്തമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഉക്രെയ്നിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന വൊറോനെഷ് മേഖലയിലെ അന്നനെഫ്ടെപ്രോഡക്റ്റ് എണ്ണ സംഭരണ കേന്ദ്രവും ആക്രമണത്തില്‍ തകര്‍ന്നതായാണ് സൂചന. ഉക്രെയ്നെ ആക്രമിക്കാന്‍ റഷ്യ ഉപയോഗിക്കുന്ന ഇറാനിയന്‍ നിര്‍മ്മിത ഷാഹെദ്…
Read More » -
Breaking News
അധിക ക്യാബിന്‍ ലഗേജ്: വിമാന ജീവനക്കാര്‍ക്ക് സൈനിക ഉദ്യോഗസ്ഥന്റെ ക്രൂര മര്‍ദനം നാല് സ്പൈസ്ജെറ്റ് ജീവനക്കാര്‍ക്ക് നട്ടെല്ലിന് പൊട്ടല്‍ ഉള്‍പ്പെടെ ഗുരുതര പരിക്ക്
ന്യൂഡല്‍ഹി: അധിക ക്യാബിന്‍ ലഗേജിന്റെ പേരില്‍ സൈനിക ഉദ്യോഗസ്ഥന്‍ വിമാന ജീവനക്കാരെ മര്‍ദിച്ചതായി പരാതി. ശ്രീനഗര്‍ വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ നാല് സ്പൈസ്ജെറ്റ് ജീവനക്കാര്‍ക്ക് നട്ടെല്ലിന് പൊട്ടല്‍ ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റതായി എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഏഴ് കിലോയില്‍ കൂടുതലുള്ള ക്യാബിന്‍ ലഗേജിന് അധിക ചാര്‍ജ് ഈടാക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വിമാന ജീവനക്കാരെ സൈനിക ഉഗ്യോഗസ്ഥന്‍ ഇടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ക്യൂ സ്റ്റാന്‍ഡ് ഉപയോഗിച്ച് ഒരാളെ ആക്രമിച്ചതായി എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. ഇതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിആര്‍പിഎഫ് ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ വധശ്രമ കുറ്റമടക്കം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. 16 കിലോ ക്യാബിന്‍ ലഗേജായിരുന്നു സൈനിക ഉദ്യോഗസ്ഥന്റെ കൈവശം ഉണ്ടായിരുന്നത്. ഏഴ് കിലോയാണ് അനുവദനീയം. ഇരട്ടിയിലധികമുള്ള അധിക ലഗേജിന് പണം നല്‍കണമെന്ന് വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. നട്ടെല്ലിന് പൊട്ടലും താടിയെല്ല് തകരുന്നതും ഉള്‍പ്പെടെയുള്ള…
Read More » -
Breaking News
ഫ്‌ളാറ്റ് വാടകയ്‌ക്കെടുക്കാന്‍ പറഞ്ഞത് കുടുംബവുമായി സ്വരച്ചേര്‍ച്ചയില്ലെന്ന കള്ളക്കഥ; രണ്ട് ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും റേഷന്‍ കാര്‍ഡും വ്യാജമായി നിര്‍മ്മിച്ചു; തമിഴ് ബംഗാളി, സിനിമകളിലും അഭിനയിച്ചു; കേരളത്തില്‍ സൗന്ദര്യ മത്സരത്തിലും പങ്കെടുത്തു; ഒടുവില്‍ ബംഗ്ലദേശ് മോഡല്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമടക്കം വ്യാജരേഖകള്‍ നിര്‍മിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയില്‍ അനധികൃതമായി താമസിച്ചുവന്നിരുന്ന ബംഗ്ലാദേശി മോഡല്‍ അറസ്റ്റില്‍. ബംഗ്ലാദേശിലെ വിമാനക്കമ്പനിയിലെ കാബിന്‍ ക്രൂവായിരുന്ന ശാന്ത പോളിനെയാണ് കൊല്‍ക്കത്തയില്‍ താമസിച്ചുവരുന്നതിനിടെ പോലീസ് പിടികൂടിയത്. ആധാര്‍, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ നിര്‍മിച്ച പ്രതി, ഇത് ഉപയോഗിച്ച് വസ്തുഇടപാടുകള്‍ വരെ നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. ബംഗ്ലദേശ് പാസ്പോര്‍ട്ട് ഉപയോഗിച്ച് 2023ലാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ആന്ധ്ര സ്വദേശിയായ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ അഷ്‌റഫിനെ വിവാഹം കഴിച്ചശേഷം ഇരുവരും കൊല്‍ക്കത്തയില്‍ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്തു. കുടുംബവുമായി പ്രശ്നങ്ങളുള്ളതിനാലാണ് കൊല്‍ക്കത്തയില്‍ താമസിക്കുന്നതെന്നാണ് ഫ്ലാറ്റിന്റെ ഉടമസ്ഥനോട് പറഞ്ഞത്. ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നതിന് വ്യാജ അധാര്‍ കാര്‍ഡും പാന്‍കാര്‍ഡും വോട്ടര്‍ ഐഡിയുമാണ് നല്‍കിയത്. പ്രാദേശിക ഏജന്റ് വഴിയാണ് വ്യാജരേഖകള്‍ നിര്‍മിച്ചതെന്ന് പൊലീസ് പറയുന്നു. ബംഗ്ലാദേശിലെ ബാരിസാല്‍ സ്വദേശിനിയായ ശാന്ത പോള്‍ രണ്ട് വര്‍ഷം മുമ്പാണ് ഇന്ത്യയിലെത്തിയത്. ഇതരമതക്കാരനെ വിവാഹംകഴിച്ചതിനാല്‍ കുടുംബവുമായി സ്വരച്ചേര്‍ച്ചയില്‍…
Read More » -
Breaking News
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു: ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; തിങ്കളാഴ്ച ആറ് ജില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അലര്‍ട്ട്. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ടാണ്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
Read More » -
Breaking News
കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം; സിബിസിഐ നേതൃത്വം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും
റായ്പുര്‍: മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷമായിരിക്കും ഹൈക്കോടതിയെ സമീപിക്കുക. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സിസ്റ്റര്‍ പ്രീതിയും സിസ്റ്റര്‍ വന്ദനയും ഛത്തീസ്ഗഡിലെ ദല്ലി രാജ്ഹാര മഠത്തിലാണ് താമസം. സഭയ്ക്ക് ഇവിടെ സ്‌കൂളും ആശുപത്രിയുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സിബിസിഐ നേതൃത്വം സന്ദര്‍ശിക്കും. അതിനിടെ, ബജ്റങ്ദള്‍ പ്രാദേശിക നേതാവ് ജ്യോതി ശര്‍മ അടക്കമുള്ള ഇരുപതിലേറെ പ്രവര്‍ത്തകര്‍ക്കെതിരെ കന്യാസ്ത്രീകള്‍ക്ക് ഒപ്പം പോകേണ്ടിയിരുന്ന യുവതികള്‍ നല്‍കിയ പരാതി പൊലീസ് സ്വീകരിച്ചില്ല. ആഗ്രയിലേക്ക് ജോലിക്കു പോകാനിരുന്ന കമലേശ്വരി പ്രധാന്‍ , ലളിത ഉസെന്‍ധി, സുഖ്മതി മണ്ഡാവി എന്നിവരാണ് പരാതിപ്പെട്ടത്. എന്നാല്‍ നാരായണ്‍പുര്‍ എസ്പി ഇതു സ്വീകരിച്ചില്ല. സംഭവം നടന്നത് ദുര്‍ഗിലായതിനാല്‍ അവിടെ പരാതിപ്പെടാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് ഓണ്‍ലൈനായി പരാതി നല്‍കാനാണ് യുവതികളുടെ തീരുമാനം. ഓണ്‍ലൈനായി നല്‍കുന്ന പരാതിയിലും തീരുമാനം എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും. കന്യാസ്ത്രീകള്‍ക്കെതിരെ വ്യാജമൊഴി നല്‍കാന്‍ ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതായ കമലേശ്വരി പ്രധാന്‍ വെളിപ്പെടുത്തിയിരുന്നു.…
Read More » -
Breaking News
ഗാസ മുനമ്പിലെ ആക്രമണം: ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചതായി ഐഡിഎഫ്
ജറുസലേം: ഗാസ മുനമ്പിലെ ആക്രമണത്തില്‍ ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്). ഹമാസിന്റെ അല്‍-ഫുര്‍ഖാന്‍ ബറ്റാലിയന്റെ ഡെപ്യൂട്ടി കമാന്‍ഡറായിരുന്ന സലാഹ് അല്‍-ദിന്‍ സാറയെയാണ് വധിച്ചത്. 2025 ജൂലൈ 24 നാണ് സാറ കൊല്ലപ്പെട്ടത്. ബറ്റാലിയന്റെ കോംബാറ്റ് സപ്പോര്‍ട്ട് കമ്പനിയുടെ കമാന്‍ഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗാസ മുനമ്പില്‍ ഇസ്രയേലിലെ സാധാരണക്കാര്‍ക്കും ഐഡിഎഫ് സൈനികര്‍ക്കും എതിരെ നിരവധി ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടുന്നതില്‍ പ്രധാനിയായിരുന്നു സലാഹ് അല്‍-ദിന്‍ സാറയെന്നും ഐഡിഎഫ് അവകാശപ്പെട്ടു.
Read More » -
Breaking News
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: 3 അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; മുന്‍ പ്രിസന്‍സിപ്പല്‍ അടക്കം പ്രതികള്‍
പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡോമിനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 3 അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മുന്‍ പ്രിന്‍സിപ്പല്‍ ജോയ്‌സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അര്‍ച്ചന എന്നിവര്‍ക്കെതിരെയാണ് കേസ്. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75-ാം വകുപ്പുപ്രകാരം കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. ജൂണ്‍ 23നാണ് കുട്ടി ആത്മഹത്യ ചെയ്തത്. മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിന്റെ മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്നാണ് രക്ഷിതാക്കളുടെ പരാതി. വൈകിട്ട് സ്‌കൂള്‍ വിട്ടെത്തിയ പതിനാലുകാരി രാത്രിയോടെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെയാണ് കുടുംബം സ്‌കൂളിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പരാതിയെ തുടര്‍ന്ന് നടന്ന വ്യാപക പ്രതിഷേധത്തിന് പിന്നാലെ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്നു ജീവനക്കാരെ സ്‌കൂള്‍ മാനേജ്മെന്റ് പുറത്താക്കിയിരുന്നു.
Read More » -
Breaking News
ചികിത്സിക്കാന്‍ പണമില്ല, എച്ച്‌ഐവി ബാധിച്ച പിഞ്ചുകുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നു; അമ്മ അറസ്റ്റില്‍
മുംബൈ: ചികിത്സിക്കാന്‍ പണമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി എച്ച്‌ഐവി പോസിറ്റീവായ 6 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. മുംബൈയിലെ ഗോവണ്ടിയിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ചയാണ് 43 വയസ്സുകാരി ആറു മാസം പ്രായമുള്ള മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ചികിത്സിക്കാനും, പാല്‍ വാങ്ങി നല്‍കാന്‍ പോലും തന്റെ കയ്യില്‍ പണമില്ലെന്നും, അതിനാലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നുമാണ് അമ്മ പൊലീസിനോട് പറഞ്ഞത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജോലിക്കുപോയ യുവതി, മറ്റൊരു സ്ത്രീയുമായി വഴക്കിടുകയും കത്തിയെടുത്ത് ആക്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് അമ്മ കുട്ടിയെ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തിയത്. വീട്ടിലെത്തി പരിശോധിച്ച പൊലീസ്, കുട്ടിയെ തൊട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടു തവണ വിവാഹിതയായ സ്ത്രീ ബന്ധം വേര്‍പിരിയുകയും ചെയ്തിരുന്നു. കുട്ടിയുടെ അമ്മയും എച്ച്‌ഐവി ബാധിതയാണ്.
Read More »