ഒടുവില്‍ നീതി വൈകി കിട്ടി ; നാറാണമൂഴിയില്‍ അധ്യാപികയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവം; ശമ്പള കുടിശ്ശിക പകുതിയോളം അക്കൗണ്ടിലെത്തി, ബാക്കി തുക പി എഫില്‍ ലയിപ്പിക്കുമെന്ന് കുടുംബം

പത്തനംതിട്ട : വൈകി കിട്ടുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയാണെന്നതിന്റെ ഏറ്റവം വലിയ ഉദാഹരണമാണ് നാറാണമൂഴിയില്‍ അദ്ധ്യാപികയുടെ ശമ്പളക്കുടിശ്ശിക തുക അക്കൗണ്ടിലെത്തിയത്. ഭാര്യയുടെ ശമ്പളകുടിശ്ശിക ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യചെയ്തിരുന്നു. ഭര്‍ത്താവ് ആത്മഹത്യ ചെയ്ത അധ്യാപികയുടെ ശമ്പള കുടിശ്ശിക പകുതിയോളവും തിങ്കളാഴ്ച അക്കൗണ്ടിലെത്തി.
ബാക്കി തുക പി എഫില്‍ ലയിപ്പിക്കുമെന്ന് കുടുംബം പറഞ്ഞു. ശമ്പള കുടിശ്ശിക നല്‍കുന്നതില്‍ വീഴ്ച വരുത്തിയ പത്തനംതിട്ട ഡി. ഇ. ഓഫീസിലെ മൂന്നു ഉദ്യോഗസ്ഥരെയും വിദ്യാഭ്യാസ മന്ത്രി സസ്‌പെന്‍ഡ് ചെയ്തിരുന്നു. വകുപ്പ് തല അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പിരിച്ചുവിടല്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ശമ്പള കുടിശ്ശിക ലഭിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ കയറി മടുത്താണ്, അധ്യാപികയുടെ ഭര്‍ത്താവ് ഷിജോ വി.റ്റി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു.
നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ 2012 ലാണ് ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രന്‍ ജോലിയില്‍ കയറുന്നത്. മുന്‍പ് ജോലി ചെയ്യുകയും പിന്നീട് രാജിവെച്ചു പോകുകയും ചെയ്ത അധ്യാപികയും ഇതേ തസ്തികയ്ക്ക് അവകാശവാദം ഉന്നയിച്ചു. തര്‍ക്കം കോടതി കയറി ഒടുവില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് കിട്ടിയെന്ന് ഷിജോയുടെ കുടുംബം പറയുന്നു. ശമ്പളം നല്‍കണമെന്ന കോടതി ഉത്തരവും അനുബന്ധ രേഖകളും ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ ഡിസംബര്‍ നല്‍കിയതാണ്. എന്നാല്‍ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.






