ഒരു വീട്ടു നമ്പറില്‍ 327 വോട്ടര്‍മാര്‍, കോഴിക്കോടും വോട്ടര്‍പട്ടികയില്‍ ക്രമക്കേട്: ആളുകള്‍ ഇല്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് നൂറുകണക്കിന് വോട്ടുകള്‍ ചേര്‍ക്കപ്പെട്ടുവെന്ന് എം കെ മുനീര്‍

കോഴിക്കോട്: കരിഓയില്‍ പ്രതിഷേധത്തിലേക്കും പരസ്പരം ഓഫീസുകളിലേക്ക് നടത്തിയ മാര്‍ച്ചും ഉള്‍പ്പെടെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള തെരുവ് യുദ്ധത്തിലേക്ക് വരെ മാറിയ വ്യാജവോട്ട് വിവാദം കോഴിക്കോട്ടേയ്ക്ക്. മു്‌സ്‌ളിംലീഗ് നേതാവ് എം.കെ. മുനീറാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ആളുകള്‍ ഇല്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് നൂറുകണക്കിന് വോട്ടുകള്‍ ചേര്‍ക്കപ്പെട്ടുവെന്നാണ് ആരോപണം.
മാറാട് ഡിവിഷനില്‍ ഒരു വീട് നമ്പറില്‍ 327 വോട്ടാണ് ചേര്‍ത്തിരിക്കുന്നതെന്നും മുനീര്‍ പറഞ്ഞു. പ്രാഥമിക നോട്ടത്തില്‍ തന്നെ കണ്ട കാര്യമാണ് ഇതെന്നും ഇങ്ങനെ എത്ര വോട്ടുകള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ടാകുമെന്നും മുനീര്‍ ചോദിക്കുന്നു. ഇത് കോഴിക്കോട് കോര്‍പ്പറേഷനിലെ ഒരു ഡിവിഷനിലെ ഒരു വീട് നമ്പറില്‍ മാത്രം ചേര്‍ത്ത വോട്ടാണ്. എവിടൊക്കെ എങ്ങിനെ യൊക്കെ വോട്ട് ചേര്‍ത്തെന്ന് വ്യക്തമല്ലെന്നും തെരഞ്ഞെടുപ്പ് സംവിധാന ത്തിനോടുള്ള ജനത്തിന്റെ വിശ്വാസം തന്നെ നഷ്ടപ്പെടുത്തുന്ന കാര്യമാണ് ഇതെന്നും പറഞ്ഞു.
മഹാരാഷ്ട്രയിലും കര്‍ണാടകയിലും വോട്ടുമോഷണം കണ്ടെത്തിയതിന് പിന്നാലെയാണ് കേരളത്തിലും വ്യാജവോട്ട് വിവാദം ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യ സംവിധാന ത്തെ തകര്‍ക്കുന്ന കാര്യങ്ങളാണ് ഇതെന്നും ഗൗരവമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണി ക്കേണ്ട വിഷയമാണിതെന്നും പക്ഷേ പരാതികള്‍ നല്‍കിയിട്ടും അതില്‍ യാതൊരു ഇടപെട ലും ഉണ്ടാകുന്നില്ലെന്നും മുനീര്‍ പറഞ്ഞു.






