Breaking NewsKerala

രാഹുല്‍ഗാന്ധിയുടെ വോട്ട് മോഷണ ആരോപണം ഏറ്റു ; സോണിയാഗാന്ധിയെ വെച്ച് ബിജെപിയുടെ പ്രതിരോധം ; 1983 ല്‍ പൗരത്വം കിട്ടിയ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ 1980 ലെ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നെന്ന് അനുരാഗ് താക്കൂര്‍

ന്യൂഡല്‍ഹി: വോട്ട് മോഷണ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി കൊണ്ടുവന്ന ആരോപണം ഇന്‍ഡ്യാ സഖ്യം ഇളക്കിമറിക്കുമ്പോള്‍ വോട്ട് കൊള്ള ആരോപണത്തില്‍ പ്രതിരോധവുമായി ബിജെപി. സോണിയാഗാന്ധിക്ക് വേണ്ടി മുമ്പ് കോണ്‍ഗ്രസ് വ്യാജരേഖ ചമച്ചിട്ടുണ്ടെന്ന ആരോപണം ഉന്നയിച്ചാണ് രംഗത്ത് വന്നിരിക്കുന്നത്. ബിജെപി എംപി അനുരാഗ് താക്കൂറാണ് ആരോപണവുമായി എത്തിയിട്ടുള്ളത്.

ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിന് മുന്‍പ് സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തവരാണ് കോണ്‍ഗ്രസുകാര്‍ എന്ന ഗുരുതര ആരോപണമാണ് അനുരാഗ് താക്കൂര്‍ ഉന്നയിച്ചിരിക്കുന്നത്. 1983 ല്‍ ഇന്ത്യന്‍ പൗരത്വം ഔദ്യോഗികമായി നേടിയ സോണിയാഗാന്ധിയുടെ പേര് പക്ഷേ 1980 ലെ വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നതായിട്ടാണ് അനുരാഗ് താക്കൂറിന്റെ ആരോപണഗ.

Signature-ad

സഫ്ദര്‍ജംഗ് റോഡിലെ നൂറ്റി നാല്‍പത്തിയഞ്ചാം ബൂത്തിലെ വോട്ടറായിരുന്നു സോണിയയെന്ന് രേഖയില്‍ വ്യക്തമാണ്. റായ്ബറേലിയിലും കള്ളവോട്ട് നടന്നെന്ന് അനുരാഗ് താക്കൂര്‍ ആരോപിച്ചു. ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ കാര്‍ഡുണ്ട്. 47 വോട്ടര്‍മാര്‍ക്ക് ഒരു അഡ്രസാണ്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലും കള്ളവോട്ടുണ്ടെന്നും അനുരാഗ് താക്കൂര്‍ ആരോപിച്ചു.

നാല് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധി വിജയിച്ച വയനാട് മണ്ഡലത്തിലും ക്രമക്കേട് അനുരാഗ് താക്കൂര്‍ ആരോപിച്ചു. വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലും തിരുവമ്പാടി മണ്ഡലത്തിലും കള്ളവോട്ടുണ്ട്. കല്‍പറ്റ മണ്ഡലത്തിലും കള്ളവോട്ട് നടന്നു. സ്റ്റാലിന്റെയും അഖിലേഷ് യാദവിന്റെയും മണ്ഡലങ്ങളിലും കള്ളവോട്ടെന്ന് അനുരാഗ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: