കൂട്ടമായെത്തി മൂക്കുമുട്ടെ തട്ടി; റസ്റ്റോറന്റിലെ 23,000 രൂപയുടെ ബില്ലടയ്ക്കാതെ യുവാക്കള്‍ മുങ്ങി

ലണ്ടന്‍: റസ്റ്റോറന്റില്‍ നിന്ന് വിഭവസമൃദ്ധമായി ഭക്ഷണം കഴിച്ച് പണം അടയ്ക്കാതെ കടന്നുകളഞ്ഞ യുവാക്കളുടെ വീഡിയോ വൈറലാകുന്നു. ഇംഗ്ലണ്ടിലെ നോര്‍ത്താംപ്ടണിലെ ഇന്ത്യന്‍ റസ്‌റ്റോറന്റായ സാഫ്രോണില്‍ നിന്നുളള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ മാസം നാലിനായിരുന്നു സംഭവം. റസ്റ്റോറന്റ് ജീവനക്കാര്‍ യുവാക്കളുടെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. വീഡിയോയില്‍ റസ്?റ്റോറന്റില്‍ എത്തിയ യുവാക്കള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് കാണാം. മ?റ്റൊരു വീഡിയോയില്‍ ഭക്ഷണം കഴിച്ച ഇവര്‍ പുറത്തേക്ക് ഓടുന്നതും ജീവനക്കാര്‍ അവരെ പിന്തുടരുന്നതും കാണാം.
പുറത്തുവന്ന വിവരമനുസരിച്ച്. യുവാക്കള്‍ 197.30 പൗണ്ടിന്റെ (23,000 രൂപ) ഭക്ഷണം കഴിച്ചെന്നാണ്. അവര്‍ ഓര്‍ഡര്‍ ചെയ്തതില്‍ മട്ടന്‍ വിഭവങ്ങളും ഉണ്ടായിരുന്നു. യുവാക്കളെ തിരിച്ചറിയുന്നതിനായി പരാതി നല്‍കിയിട്ടുണ്ടെന്ന് റസ്‌റ്റോറന്റ് ജീവനക്കാര്‍ അറിയിച്ചു. സംഭവ ദിവസം രാത്രി 10.15നാണ് യുവാക്കള്‍ റസ്റ്റോറന്റിലെത്തിയത്. ഒരു ഫുള്‍ മീല്‍ ആസ്വദിച്ച് കഴിച്ചു. എന്നിട്ട് പണം നല്‍കാതെ പോയി. ഈ പെരുമാറ്റം മോഷണം മാത്രമല്ല.
കഠിനാധ്വാനികളായ ചെറുകിട ബിസിനസുകളെയും നമ്മുടെ പ്രാദേശിക സമൂഹത്തെയും ബാധിക്കുന്നുവെന്നാണ് ജീവനക്കാര്‍ അറിയിച്ചത്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മ?റ്റുബിസിനസുകാരോട് ജാഗ്രത പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും റസ്റ്റോറന്റ് ജീവനക്കാര്‍ അറിയിച്ചു. അതേസമയം, റസ്‌റ്റോറന്റില്‍ സംഭവിച്ചത് മോഷണമാണെന്നും യുവാക്കളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 101 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും നോര്‍ത്താംപ്ടണ്‍ഷെയര്‍ പൊലീസ് അറിയിച്ചു. വീഡിയോ വൈറലായതോടെ യുവാക്കള്‍ക്ക് രൂക്ഷ വിമര്‍ശനമാണ് ലഭിച്ചത്.






