Breaking NewsKeralaLead News

ഇന്നും ഒറ്റപ്പെട്ട ശക്തമായ അതിതീവ്രമഴയ്ക്ക് സാധ്യത: കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ അവധി

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കന്‍കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ അതിതീവ്രമഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ കാറ്റിന്റെ വേഗം 60 കിലോമീറ്റര്‍ വരെ ആയേക്കാവുന്നതിനാല്‍ ഇന്ന് മത്സ്യബന്ധനം പാടില്ലെന്നും അറിയിച്ചു. തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കണ്ണൂരില്‍ കോളജുകളും പ്രഫഷനല്‍ കോളജുകളും ഒഴികെയുള്ളവയ്ക്കും ഇന്ന് അവധിയാണ്.

Signature-ad

സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ ഇന്നലെ വൈകിട്ട് 7ന് 70.91 ശതമാനമാണ് ജലനിരപ്പ്. 5 അടി കൂടി വെള്ളമെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. കനത്ത മഴയില്‍ കൊച്ചി നഗരത്തിലുടനീളം വെള്ളക്കെട്ടുണ്ടായി.

പാലക്കാട് മണ്ണാര്‍ക്കാട് അലനല്ലൂര്‍ കണ്ണംകുണ്ട് കോസ്‌വേയില്‍ വച്ച് വെള്ളിയാര്‍ പുഴയില്‍ യുവാവിനെ ഒഴുക്കില്‍പെട്ടു കാണാതായി. ഏലകുളവന്‍ സാബിത്തിനെയാണ് (24) കാണാതായത്.

Back to top button
error: