KeralaNEWS

യോഗേഷിപ്പോള്‍ പോകണ്ട! ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കേന്ദ്രത്തിന് കൈമാറിയില്ല, ഉദ്യോഗസ്ഥന്റെ വഴിയടച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ പുതിയ പോലീസ് മേധാവിയെ നിയമിച്ച് 10 ദിവസം കഴിഞ്ഞിട്ടും ഡിജിപി യോഗേഷ് ഗുപ്തയ്ക്കുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കേന്ദ്രത്തിന് കൈമാറിയില്ല. സര്‍ട്ടിഫിക്കറ്റ് നല്‍കാതെ യോഗേഷിന് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകാനുള്ള വഴിയടയ്ക്കുകയാണ് സര്‍ക്കാര്‍. എന്തെങ്കിലും നടപടിയുണ്ടാകണമെങ്കില്‍ അമേരിക്കയിലുള്ള മുഖ്യമന്ത്രി മടങ്ങിയെത്തുംവരെ കാത്തിരിക്കേണ്ടിവരും.

വിജിലസ് മേധാവിസ്ഥാനത്തുനിന്ന് സര്‍ക്കാര്‍ മാറ്റിയതിനുപിന്നാലെതന്നെ യോഗേഷ് ഗുപ്ത കേന്ദ്ര അന്വേഷണ ഏജന്‍സിയിലേക്കുപോകാന്‍ തയ്യാറെടുപ്പുനടത്തിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നിവയുടെ തലപ്പത്ത് നിയോഗിക്കപ്പെടാനുള്ള പാനലുണ്ടാക്കാന്‍ വിവിധ സംസ്ഥാനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തുനല്‍കിയിരുന്നു. എന്നാല്‍, വിജിലന്‍സിലിരിക്കെത്തന്നെ സര്‍ക്കാരിന് അനഭിമതമായ യോഗേഷിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒട്ടേറെത്തവണ ഓര്‍മ്മപ്പെടുത്തിയിട്ടും സര്‍ക്കാര്‍ അയഞ്ഞിട്ടില്ല.

Signature-ad

പോലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള താത്കാലിക പട്ടകയില്‍നിന്ന് പിന്മാറാന്‍ യോഗേഷ് ഗുപ്തയ്ക്ക് സമ്മര്‍ദമുണ്ടായിരുന്നു. രണ്ടുമാസത്തിലധികമായിട്ടും സര്‍ക്കാര്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനു പിന്നില്‍ വിജിലന്‍സ് ഡയറക്ടറായിരിക്കെയുള്ള അദ്ദേഹത്തിന്റെ നടപടികളാണെന്നാണ് സൂചന.

Back to top button
error: