Month: July 2025

  • Breaking News

    അറ്റകുറ്റപ്പണിയില്‍ പുരോഗതി; ബ്രിട്ടന്റെ യുദ്ധ വിമാനം അടുത്തയാഴ്ച പറക്കും; ലാന്‍ഡിംഗിനു ശേഷം ഹൈഡ്രോളിക് സിസ്റ്റത്തിനു തകരാര്‍; വിവരങ്ങള്‍ പുറത്തുവിട്ട് പ്രതിരോധ ഉപദേഷ്ടാവ്; ഇന്ത്യക്കു നന്ദിയെന്നും ക്രിസ് സോണ്ടോഴ്‌സ്

    തിരുവനന്തപുരം: കേരളത്തില്‍ ആഴ്ചകളായി കുടുങ്ങിക്കിടക്കുന്ന ബ്രിട്ടന്റെ എഫ് 35 യുദ്ധ വിമാനം അടുത്തയാഴ്ച നാട്ടിലേക്കു പറക്കും. പതിവ് പറക്കലിനിടെ സാങ്കേതിക തകരാറുണ്ടായ ലോകത്തെ ഏറ്റവും വിലയേറിയ യുദ്ധവിമാനം യുകെയിലെ എന്‍ജിനീയര്‍മാര്‍ പരിശോധിക്കുകയാണെന്നും അറ്റകുറ്റപ്പണികള്‍ ആരംഭിച്ചെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അറ്റകുറ്റപ്പണികള്‍ അടുത്തയാഴ്ച അവസാനിക്കും. സി-17 ഗ്ലോബ്മാസ്റ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തില്‍ കൊണ്ടുപോകാനും സാധ്യതയുണ്ട്. ഇന്ത്യ നല്‍കിയ പിന്തുണയ്ക്കു നന്ദിയറിയിച്ചു കൊണ്ട് എക്‌സില്‍ എഴുതിയ കുറിപ്പിലാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണിയുടെ പുരോഗതി പ്രതിരോധ ഉപദേഷ്ടാവ് കൊമോഡോര്‍ ക്രിസ് സോണ്ടേഴ്സ് പുറത്തുവിട്ടത്. ‘യുകെയിലെ എഫ്-35ബി വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കാന്‍ യുകെ എഞ്ചിനീയര്‍മാരുടെ ഒരു സംഘം ഇന്ത്യയിലുണ്ട്. ഹാംഗറിലേക്കു മാറ്റിയ വിമാനത്തിന്റെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. ഇന്ത്യന്‍ അധികൃതരുടെ പിന്തുണയ്ക്കു നന്ദി’യെന്നും എക്‌സില്‍ കുറിച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായ ശേഷം, എഫ്-35 ബി സി-17 ഗ്ലോബ്മാസ്റ്റര്‍ പൊളിച്ചുമാറ്റാന്‍ സാധ്യതയുണ്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ വസ്തുതയില്ലെന്ന് അസോസിയേറ്റഡ് പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. UPDATE: A team of UK engineers…

    Read More »
  • Crime

    മുഖത്തിലും കഴുത്തിലും മുറിവ്, ചേര്‍ത്തലയില്‍ അഞ്ച് വയസുകാരന് മര്‍ദനം; അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസ്

    ആലപ്പുഴ: ചേര്‍ത്തലയില്‍ അഞ്ചുവയസുകാരനെ ഉപദ്രവിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെയാണ് കേസ്. മുഖത്തും കഴുത്തിലുമാണ് മുറിവ്. അമ്മ സ്‌കെയിലുകൊണ്ട് അടിച്ചതാണെന്നും അമ്മൂമ്മയും ഉപദ്രവിക്കാറുണ്ടെന്നും കുട്ടി പറയുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെടുകയായിരുന്നു. യുകെജി വിദ്യാര്‍ഥിയായ അഞ്ചു വയസുകാരനെ മുഖത്തും കഴുത്തിനും മുറിവേറ്റ നിലയില്‍ ചായക്കടയിലാണ് കണ്ടെത്തിയത്. പിടിഎ പ്രസിഡന്റ് അഡ്വ ദിനൂപിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയെ ചായക്കടയില്‍ ഇരുത്തിയ ശേഷമാണ് മാതാവ് ലോട്ടറിവില്‍പ്പനയ്ക്ക് പോകുന്നത്. ഇക്കഴിഞ്ഞ മേയ് 24ന് അമ്മയുടെ ആണ്‍ സുഹൃത്ത് കുട്ടിയെ ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായിരുന്നു. പിന്നീട് ഇയാള്‍ മരിച്ചിരുന്നു. കുട്ടിക്ക് പരിക്കേറ്റ സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണമുണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

    Read More »
  • Crime

    എന്‍ഡോസള്‍ഫാന്‍ ഇരയെ ഉപദ്രവിച്ചു, മാതാവിനെ പീഡിപ്പിച്ചു, സ്വത്ത് തട്ടാനും ശ്രമം; വ്യാജ സിദ്ധന്‍ അറസ്റ്റില്‍

    കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ യുവതിയെ ദേഹോപദ്രവമേല്‍പ്പിക്കുകയും മാതാവിനെ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. പെര്‍ള സ്വദേശിയും തളിപ്പറമ്പില്‍ താമസക്കാരനുമായ ഷിഹാബുദ്ദീനെ (55) ആണ് ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി. അജിത്കുമാര്‍ അറസ്റ്റ്ചെയ്തത്. പീഡനത്തിനിരയായ സ്ത്രീയുടെ മറ്റു രണ്ടു പെണ്‍മക്കളെ ഇയാളുടെ തളിപ്പറമ്പിലെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ചതായും പരാതിയുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ യുവതിയുടെ രോഗം മാറ്റാമെന്ന് പറഞ്ഞാണ് ഇയാള്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടിലെത്തിയത്. ഇടയ്ക്കിടെ വന്നുകൊണ്ടിരുന്ന ഇയാള്‍ ദുരിതബാധിരായ യുവതിയെയും രണ്ടു സഹോദരിമാരെയും മാതാപിതാക്കളെയും തളിപ്പറമ്പിലേക്ക് കൊണ്ടുപോയി. സഹോദരിമാരുടെ ഭര്‍ത്താക്കന്മാര്‍ ഗള്‍ഫില്‍നിന്ന് വന്നപ്പോഴാണ് ഇവര്‍ തളിപ്പറമ്പിലേക്കു താമസം മാറ്റിയത് അറിഞ്ഞത്. ഇതിനിടെ കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാനും ഷിഹാബുദ്ദീന്‍ ശ്രമം നടത്തി. ഇയാള്‍ തട്ടിപ്പുകാരനാണെന്ന് മനസ്സിലായതോടെ മാതാപിതാക്കള്‍ ദുരിതബാധിതയായ യുവതിയെയും കൂട്ടി സ്വന്തം വീട്ടിലേക്കു മടങ്ങി. മാതാവിന്റെ പേരില്‍ ബാങ്ക് ലോക്കറിലുണ്ടായിരുന്ന നൂറുപവന്‍ കൈക്കലാക്കാനായിരുന്നു പിന്നീടുള്ള ശ്രമം. അതിനായി കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് ദുരിതബാധിതയെ ദേഹോപദ്രവമേല്‍പ്പിച്ചത്. ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ്…

    Read More »
  • Breaking News

    രേണുവിനെക്കൊണ്ട് പൊറുതിമുട്ടി! വര്‍ക്ക് ഏര്യ പണിത് തരാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി, ഫ്യൂസ് പോയാല്‍ പോലും ശരിയാക്കാന്‍ ഞങ്ങളെ വിളിക്കും…

    രേണു സുധിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് വീട് നിര്‍മ്മിച്ച് നല്‍കിയ സന്നദ്ധ സംഘടനയുടെ ഭാരവാഹികളില്‍ പ്രധാനിയായ ഫിറോസ്. കഴിഞ്ഞ ദിവസമാണ് കെഎച്ച്ഡിഇസി എന്ന സമൂഹമാധ്യമ കൂട്ടായ്മ നിര്‍മിച്ച് നല്‍കിയ വീടിന് ചോര്‍ച്ചയുണ്ടെന്നും മുറികളില്‍ വെള്ളമാണെന്നുമുള്ള പരാതിയുമായി രേണു രംഗത്ത് എത്തിയത്. സുധിയുടെ മരണത്തോടെ അനാഥമായ കുടുംബത്തിന് സഹായമാകാനാണ് കെഎച്ച്ഡിഇസി കോട്ടയത്ത് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് നിര്‍മ്മിച്ച് നല്‍കിയത്. എന്നാല്‍ വീടിനെ കുറിച്ച് പരാതിപ്പെട്ട് രേണു സംസാരിക്കുന്ന വീഡിയോ കണ്ടതോടെ വീടിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം മാനസീക വിഷമമുണ്ടായിയെന്ന് ഫിറോസ് പറയുന്നു. വര്‍ക്ക് ഏര്യ പണിത് തരാന്‍ ആവശ്യപ്പെട്ട് രേണു ഭീഷണിപ്പെടുത്തിയതിനെ കുറിച്ചും ഫിറോസ് പുതിയ വീഡിയോയില്‍ സംസാരിച്ചു. അര്‍ഹരായ ആളുകള്‍ക്ക് ഞങ്ങള്‍ എല്ലാവര്‍ഷവും വീട് വെച്ച് കൊടുക്കാറുണ്ട്. അതിന്റെ ഭാഗമായാണ് സുധിയുടെ പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വീട് നിര്‍മ്മിച്ച് കൊടുത്തത്. വീടിനൊപ്പം തന്നെ ഫര്‍ണ്ണീച്ചറുകളും ടിവിയും കിച്ചണ്‍ കംബോര്‍ഡുകളും ബെഡ്റൂം കബോര്‍ഡുകളും വാട്ടര്‍ ഫില്‍ട്ടര്‍ അടക്കമുള്ളവയും…

    Read More »
  • Breaking News

    ജീവിതം മകളുടെ ചെലവിലെന്ന് നാട്ടുകാരുടെ പരിഹാസം; 25 ാം വയസില്‍ സ്വന്തമായി അക്കാദമി തുടങ്ങിയ മിടുമിടുക്കി, ടെന്നീസ് താരത്തെ പിതാവ് വെടിവച്ചു കൊന്നതിനു പിന്നില്‍…

    ന്യൂഡല്‍ഹി: ഹരിയാനയില്‍ പിതാവിന്റെ വെടിയേറ്റു മരിച്ച രാധിക യാദവ്, സംസ്ഥാന തല മത്സരങ്ങളില്‍ ഉള്‍പ്പെടെ മെഡലുകള്‍ നേടിയ ടെന്നിസ് താരം. യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്തുന്നതിനായി ഗുരുഗ്രാമില്‍ ടെന്നിസ് അക്കാദമിയും നടത്തിയിരുന്ന ഇരുപത്തഞ്ചുകാരിയായ രാധിക, ഒടുവില്‍ കൊല്ലപ്പെട്ടതും അതേ ടെന്നിസ് അക്കാദമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഈ ടെന്നിസ് അക്കാദമി അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം അവഗണിച്ചതിനാണ് പിതാവ് ദീപക് യാദവ് മകളെ വെടിവച്ചുകൊന്നതെന്ന് പൊലീസ് പറയുന്നു. ടെന്നിസ് അക്കാദമി നടത്തുന്ന മകളുടെ ചെലവിലാണ് ജീവിക്കുന്നതെന്ന് നാട്ടുകാരും സുഹൃത്തുക്കളില്‍ ചിലരും ദീപക് യാദവിനെ കളിയാക്കിയിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഷ്യം. ഇതില്‍ ക്രുദ്ധനായാണ് ദീപക് യാദവ് മകളോട് അക്കാദമി പൂട്ടാന്‍ ആവശ്യപ്പെട്ടത്. പിതാവ് നിരന്തരം ഈ ആവശ്യം ഉന്നയിച്ചെങ്കിലും, അക്കാദമി പൂട്ടാന്‍ രാധിക തയാറായില്ല. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ദീപക് മകള്‍ക്കുനേരെ വെടിയുതിര്‍ത്തത്. ”ഈ ടെന്നിസ് അക്കാദമി അടച്ചുപൂട്ടാന്‍ ദീപക് യാദവ് മകളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാധിക ഈ ആവശ്യം നിരസിച്ചു. ഇതുമായി ബന്ധപ്പെട്ട്…

    Read More »
  • Breaking News

    ഇസ്രയേലിനെതിരേ ആക്രമണം കടുപ്പിച്ച് ഹൂതികള്‍; ചെങ്കടലിലെ കപ്പല്‍ മുക്കി; അടുത്തടെ നടന്നതില്‍ ഏറ്റവും വലിയ ആക്രമണം; ചരക്കു നീക്കത്തില്‍ വീണ്ടും ആശങ്ക

    യെമന്‍: ഇസ്രയേലിനെതിരായ ആക്രമണം കടുപ്പിച്ച് ഹൂതി വിമതര്‍. ചെങ്കടലിലൂടെ പോയ ലൈബീരിയന്‍ കപ്പലാണ് ഹൂതികള്‍ ആക്രമിച്ച് മുക്കിയത്. കപ്പലിലുണ്ടായിരുന്നവരില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ആറുപേരെ രക്ഷപെടുത്തി. ആകെ 25 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. എറ്റേണിറ്റി എന്ന കപ്പലാണ് മുങ്ങിയത്. സമീപകാലത്ത് ചെങ്കടലില്‍ ഹൂതികള്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് കരുതുന്നത്. ഒരു മണിക്കൂറോളം ഹൂതികളുടെ ആക്രമണം നീണ്ടു നിന്നുവെന്നും റോക്കറ്റുകളിലൂടെ ഗ്രനേഡുകളും ചെറുബോംബുകളും കപ്പലിന് നേരെ വര്‍ഷിക്കുകയായിരുന്നുവെന്നും പിന്നാലെ രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചും, ഇതല്ലാതെ ബോട്ടുകളിലെത്തി ബോംബെറിഞ്ഞും ആക്രമണം നടത്തിയെന്നും യൂറോപ്യന്‍ യൂണിയന്റെ സൈന്യം വെളിപ്പെടുത്തുന്നു. ബുധനാഴ്ച പുലര്‍ച്ചെ 7.50 ഓടെയാണ് എറ്റേണിറ്റി ഇ മുങ്ങിയത്. കപ്പല്‍ കമ്പനി യൂറോപ്യന്‍ യൂണിയന്റെ സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. വര്‍ഷം ഒരു ട്രില്യണിലേറെ ചരക്കുകളാണ് ഈ പാതവഴി പോകുന്നത്. 2023 നവംബര്‍ മുതല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ വരെ നൂറിലേറെ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ക്രൂരതകള്‍ക്കെതിരെയുള്ള പ്രതികാരമാണിതെന്നും ഗാസയിലെ…

    Read More »
  • Breaking News

    പ്രായമെത്തിയാല്‍ സന്തോഷത്തോടെ വഴിമാറണം; 75 വയസ്സില്‍ വിരമിക്കണമെന്ന് ഭാഗവത്; ലക്ഷ്യം മോദിയോ?

    മുംബൈ: 75 വയസ്സായാല്‍ വിരമിക്കണമെന്ന് ഓര്‍മിപ്പിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. പ്രായമെത്തിയാല്‍ സന്തോഷത്തോടെ വഴിമാറണമെന്നാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. ആര്‍എസ്എസ് മേധാവിയുടെ പരാമര്‍ശം മോദിക്കുള്ള സന്ദേശമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മോഹന്‍ ഭാഗവതിനും സെപ്റ്റംബറിലാണ് 75 വയസ്സ് തികയുന്നത്. അന്തരിച്ച ആര്‍എസ്എസ് സൈദ്ധാന്തികന്‍ മോറോപന്ത് പിംഗ്ലെയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവേ ആയിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രായപരിധി സംബന്ധിച്ച പരാമര്‍ശം. പ്രധാനമന്ത്രി മോദിക്കുള്ള മറഞ്ഞിരിക്കുന്ന സന്ദേശമെന്നാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തെ പ്രതിപക്ഷ നേതാക്കള്‍ വ്യാഖ്യാനിക്കുന്നത്. എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ നേതാക്കളെയെല്ലാം 75 വയസ്സ് തികഞ്ഞപ്പോള്‍ പ്രധാനമന്ത്രി മോദി വിരമിക്കാന്‍ നിര്‍ബന്ധിച്ചു. ഇപ്പോള്‍ അദ്ദേഹം അതേ നിയമം തനിക്കും ബാധകമാക്കുമോ എന്ന് നോക്കാമെന്നായിരുന്നു ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്തിന്റെ പ്രതികരണം. മാര്‍ച്ചില്‍ നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തേക്ക് മോദി നടത്തിയ സന്ദര്‍ശനം തന്റെ വിരമിക്കല്‍ സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നുവെന്ന്…

    Read More »
  • Breaking News

    വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിപ്പിച്ച് ആര്‍ത്തവ പരിശോധന; പ്രിന്‍സിപ്പലും പ്യൂണും പിടിയില്‍, അധ്യാപകര്‍ക്കെതിരെ കേസ്

    മുംബൈ: സ്‌കൂളിലെ ശുചിമുറിയില്‍ രക്തത്തുള്ളികള്‍ കണ്ടതിനു പിന്നാലെ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആര്‍ത്തവ പരിശോധന നടത്തിയ വനിതാ പ്രിന്‍സിപ്പലിനെയും വനിതാ പ്യൂണിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 2 ട്രസ്റ്റിമാര്‍ക്കും 2 അധ്യാപകര്‍ക്കുമെതിരെ കേസുമെടുത്തു. താനെ ജില്ലയിലെ ഷഹാപുരിലുള്ള ആര്‍.എസ്. ദമാനിയ സ്‌കൂളില്‍ നടന്ന സംഭവം വലിയ പ്രതിഷേധത്തിനു കാരണമായതോടെ, സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയമസഭയില്‍ വ്യക്തമാക്കി. സ്‌കൂളിലെ ശുചിമുറിയില്‍ രക്തത്തുള്ളികള്‍ കണ്ട പിന്നാലെ 5 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥിനികളെ പ്രിന്‍സിപ്പല്‍ കണ്‍വന്‍ഷന്‍ ഹാളിലേക്കു വിളിപ്പിച്ചിരുന്നു. തുടര്‍ന്ന്, രക്തത്തുള്ളികളുടെ ചിത്രങ്ങള്‍ പ്രൊജക്ടറില്‍ കാണിച്ച ശേഷം കാരണക്കാരി ആരാണെന്നു ചോദിച്ചു. മറുപടി ലഭിക്കാതിരുന്നതോടെ നിലവില്‍ ആര്‍ക്കൊക്കെ ആര്‍ത്തവമുണ്ടെന്നായി ചോദ്യം. തുടര്‍ന്ന്, പെണ്‍കുട്ടികളെ പ്രിന്‍സിപ്പല്‍ ശുചിമുറിയില്‍ എത്തിക്കുകയും വനിതാ പ്യൂണിനെക്കൊണ്ട് അടിവസ്ത്രം ഉള്‍പ്പെടെ പരിശോധിപ്പിക്കുകയുമായിരുന്നു. ശുചിമുറിയിൽ രക്തത്തുള്ളി, വിചിത്ര നീക്കവുമായി അധ്യാപക‌ർ; വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കാൻ ശ്രമം, കേസെടുത്ത് പൊലീസ് വൈകിട്ട് വീട്ടിലെത്തിയ…

    Read More »
  • Breaking News

    ‘ജയിലറയുടെ രാജകുമാരി’ പുറത്തേയ്ക്ക്; കാരണവര്‍ വധക്കേസ് കുറ്റവാളി ഷെറിന് മോചനം, മൂന്നു കേസുകളിലായി 11 പേര്‍ പുറത്തേയ്ക്ക്

    തിരുവനന്തപുരം: ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസില്‍ പ്രതി ഷെറിന് ജയില്‍മോചനം അനുവദിച്ചു. ഷെറിന്‍ അടക്കം 11 പേര്‍ക്കാണ് ശിക്ഷായിളവ് നല്‍കിയിരിക്കുന്നത്. ഇവരെ വിട്ടയക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിച്ചതോടെ മൂന്നുകേസുകളിലായി 11 പേര്‍ക്കാണ് മോചനം നല്‍കുന്നത്. നേരത്തേ ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍, ഇവര്‍ക്ക് അടിക്കടി പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത് പുറത്തുവന്നതും സര്‍ക്കാര്‍ ശുപാര്‍ശയ്ക്കുശേഷവും ജയിലില്‍ പ്രശ്നം സൃഷ്ടിച്ചതും തിരിച്ചടിയായി. ഇതേത്തുടര്‍ന്ന് ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോം രാജ് ഭവന്‍ ഏര്‍പ്പെടുത്തി. ശുപാര്‍ശയോടൊപ്പം ഈ ഫോം പൂരിപ്പിച്ച് സര്‍ക്കാര്‍ വീണ്ടും ഫയല്‍ ചെയ്യുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്. മദ്യപിച്ച് വഴക്കുണ്ടാക്കി അയല്‍ക്കാരേയും ബന്ധുക്കളെയും അപായപ്പെടുത്തിയ മറ്റു രണ്ട് കേസുകളില്‍പ്പെട്ടവരെയാണ് ശിക്ഷായിളവ് ലഭിച്ച മറ്റു പത്തുപേര്‍. മലപ്പുറത്തും തിരുവനന്തപുരത്തും ഉണ്ടായ ഈ കേസുകളില്‍…

    Read More »
  • Breaking News

    നിമിഷപ്രിയയുടെ മോചനത്തിന് മൂന്ന് ഓഫറുകള്‍; പ്രതികരിക്കാതെ കൊല്ലപ്പെട്ട താലാലിന്റെ കുടുംബം; ഹൂതികളുമായി നേരിട്ട് ബന്ധപ്പെടുക ഏക മാര്‍ഗം; ഇന്നു കുടുംബത്തെ നേരിട്ടു കാണാനും നീക്കം

    സനാ: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി മൂന്ന് ഓഫറുകളാണ് മുന്നോട്ടുവച്ചതെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോം. ദയാധനമായി ഒരു മില്യണ്‍ ഡോളര്‍, തലാലിന്റെ കുടുംബം നിര്‍ദേശിക്കുന്ന അഞ്ചുപേര്‍ക്ക് സൗജന്യ സെറിബ്രല്‍സ്‌പൈനല്‍ സര്‍ജറി, തലാലിന്റെ സഹോദരന് സൗദിയിലോ യുഎഇയിലോ ജോലിചെയ്ത് താമസിക്കുന്നതിന് സൗകര്യം എന്നിവയാണ് ഓഫറുകളെന്ന് സാമുവല്‍ യെമനില്‍ നിന്ന് പറഞ്ഞു. എന്നാല്‍ ഈ ഓഫറുകളോട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം പ്രതികരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് മോചിപ്പിക്കാന്‍ യെമനിലെ ഹൂതി വിമതരുമായി കേന്ദ്രം നേരിട്ട് ഇടപെടണമെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോം ആവശ്യപ്പെട്ടു. പതിനാറാം തീയതി വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചതിനാല്‍ അതാണ് അവസാന പോംവഴികളിലൊന്ന്. തലാലിന്റെ കുടുംബം ക്ഷമിക്കുക എന്നതാണ് മറ്റൊരു പോംവഴിയെന്നും അതിനായി കുടുംബത്തെ സ്വാധീനിക്കാനാകുന്നവരെക്കൊണ്ട് ഇടപെടല്‍ നടത്തുമെന്നും സാമുവല്‍ പറഞ്ഞു. ഇന്ന് ഉച്ചയോടെ ഏയ്ഡനില്‍ നിന്നും സാമുവല്‍ തലാലിന്റെ കുടുംബം താമസിക്കുന്ന സനായിലെത്തും. ALSO READ  ജാനകി വേഴ്‌സസ്…

    Read More »
Back to top button
error: