
മലയാള സിനിമയ്ക്ക് എല്ലാക്കാലത്തും വലിയ താര നായികമാര്‍ ഉണ്ടായിരുന്നു, അതില്‍ പ്രധാനിയാണ് മഞ്ജു വാര്യര്‍. പ്രത്യേകിച്ച് 1997-98 കാലഘട്ടത്തില്‍, അന്നത്തെ ഏതാണ്ട് എല്ലാ വലിയ പ്രൊജെക്ടുകളിലെയും നായിക വേഷത്തിലേക്ക് എല്ലാവരും നിര്‍ദ്ദേശിച്ചിരുന്ന ആദ്യ പേര് മഞ്ജുവിന്റേതായിരുന്നു. പ്രശസ്ത സംവിധായകന് ലാല്‍ ജോസും ഈ കാര്യത്തില്‍ വ്യത്യസ്തനായിരുന്നില്ല. താന്‍ ആദ്യമായി സംവിധാനം ചെയ്ത ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയില്‍ നായികയായി കാസ്റ്റ് ചെയ്യണമെന്ന് ലാല്‍ ജോസ് ആഗ്രഹിച്ചത് മഞ്ജു വാര്യരെയാണ്.
അത് വരെ സീനിയര്‍ സംവിധായകന് കമലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന ലാല്‍ ജോസ്, 1998ല്‍ മമ്മൂട്ടിയെ നായകനാക്കിയാണ് തന്റെ കന്നി സംവിധാന സംരംഭം ഒരുക്കിയത്. ആനി എന്ന നായികയാവാന്‍ മഞ്ജു വാര്യരെ സമീപിച്ചപ്പോള്‍ പ്രശസ്ത താരം ആദ്യം സമ്മതവും പറഞ്ഞു. എന്നാല്‍, ആ സിനിമയില്‍ അഭിനയിക്കാന്‍ മഞ്ജുവിന് ആയില്ല, അതിന് കാരണമായത് ദിലീപും. ഈ സംഭവത്തെ കുറിച്ച്, പിന്നീട് സിനിപ്ലസ് എന്റര്‍ടൈന്‍മെന്റിന് നല്കിയ അഭിമുഖത്തില്‍ സംവിധായകന് മനസ്സ് തുറന്നു.
‘ആദ്യ സിനിമ തീരുമാനമായി. പിന്നെ ആരൊക്കെ അഭിനയിക്കണമെന്ന് തീരുമാനിക്കുന്ന ഘട്ടമാണ്. അങ്ങനെ മോഹിനിയും, ബിജു മേനോനും ഭാര്യാഭര്ത്താക്കന്മാര്, അവര്‍ മറവത്തൂരില്‍ കൃഷി ചെയ്യാന്‍ വരുന്നു. മുത്തശ്ശിയായിട്ട് സുകുമാരി ചേച്ചിയെ തീരുമാനിച്ചു. അവരുടെ പേരക്കിടാവായിട്ട് മഞ്ജു വാര്യര്‍. അങ്ങോട്ട് വരുന്ന ജ്യേഷ്ഠന്റെ കാരക്ടര്‍ മമ്മുക്ക. അങ്ങനെ ഒരു മേജര്‍ കാസ്റ്റിംഗ് കഴിഞ്ഞു. പക്ഷെ ഷൂട്ടിംഗ് തുടങ്ങാറായ സമയത്ത്, മഞ്ജുവിന്റെ അച്ഛന് ഈ സിനിമയില്‍ നിന്ന് അവര്‍ പിന്മാറുകയാണെന്നും, ചെയ്യാന്‍ താത്പര്യമില്ലെന്നും അറിയിച്ചു,’ ലാല്‍ ജോസ് വെളിപ്പെടുത്തി.
‘അതിന് കാര്യമായി അന്ന് ഞങ്ങളുടെ പേര്‍സണല്‍ ആയ സര്‍ക്കിളില്‍ അദ്ദേഹം പറഞ്ഞത്, ഞാനും ദിലീപും തമ്മിലുള്ള സൗഹൃദമാണ്. ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയില്‍ അഭിനയിക്കാന്‍ മഞ്ജു വാര്യര്‍ വന്നാല്‍, ദിലീപ് അവിടെ, എന്റെ സെറ്റിലേക്ക് കാണാന്‍ വരും. അപ്പോള്‍ ഞാന്‍ അതിനുള്ള അവസരങ്ങളൊക്കെ ഉണ്ടാക്കി കൊടുക്കും, എന്നൊക്കെ അദ്ദേഹം ഭയന്ന്. അങ്ങനെ പിന്നീട് ആരാണ് അടുത്ത ഓപ്ഷന് എന്ന് ആലോചിച്ചു. അങ്ങനെ ദിവ്യ ഉണ്ണി ഒരു മറവത്തൂര്‍ കനവില്‍ നായികയായിട്ട് വന്നു,’ പ്രശസ്ത സംവിധായകന് ഓര്‍ത്തെടുത്തു.
മഞ്ജു വാര്യരും ദിലീപും, സല്ലാപം എന്ന സിനിമയുടെ സെറ്റില്‍ വച്ച് തന്നെ അടുത്ത് തുടങ്ങിയിരുന്നു. പിന്നീട്, ഈ പുഴയും കടന്ന്, കുടമാറ്റം എന്നീ സിനിമകളില്‍ കൂടി ഒന്നിച്ചഭിനയിച്ചതോടെ ഇരുവരും കടുത്ത പ്രണയത്തിലായി. അന്നത്തെ താര നായികയും, അസാമാന്യ പ്രതിഭയുമായ മഞ്ജുവിനെ കാത്ത് ഒരു വലിയ ഭാവി മുന്നില്‍ ഉണ്ടായിരുന്നു. മകള്‍ ഉയരങ്ങള്‍ കീഴടക്കുന്നത് സ്വപ്നം കണ്ടിരുന്ന താരത്തിന്റെ കുടുംബത്തിന് ദിലീപുമായുള്ള അടുപ്പം അംഗീകരിക്കാനായില്ല. മാത്രമല്ല, ദിലീപ് മകളുടെ ഭാവി നശിപ്പിക്കുമെന്നും, മഞ്ജുവിന്റെ അച്ഛന് ഭയന്നിരുന്നു എന്നാണ് റിപോര്‍ട്ടുകള്‍.
പക്ഷെ, എല്ലാ എതിര്‍പ്പും മറികടന്ന്, 1998 ഒക്ടോബര്‍ 20ന് കാലത്ത് ആരെയും അറിയിക്കാതെ ദിലീപ് മഞ്ജു വാര്യരെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയി വിവാഹം കഴിച്ചു. നീണ്ട 15 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം വേര്‍പിരിഞ്ഞ ഇരുവരും, 2014ല്‍ വിവാഹമോചിതരായി. അച്ഛന്റെ ആഗ്രഹം പോലെ തന്നെ സിനിമയിലേക്ക് മടങ്ങിവന്ന മഞ്ജുവിനെക്കാത്ത് താര സിംഹാസനം അവിടെ തന്നെയുണ്ടായിരുന്നു. ഇന്ന്, മമ്മൂട്ടി, മോഹന്‍ലാല്‍, രജനികാന്ത്, തുടങ്ങി അനേകം സൂപ്പര്താരങ്ങളോടൊപ്പം നായികയായി വെള്ളിത്തിരയില്‍ തിളങ്ങുകയാണ് മഞ്ജു.






