Month: July 2025
-
Crime
പതിനാറുകാരിയുമായി നാടുനീളെ കറക്കം, ചെന്നുപെട്ടത് പെണ്‍കുട്ടിയുടെ അമ്മയുടെ മുന്നില്‍; മൊഴിയില്‍ പുറത്തുവന്നത് ലൈംഗീകചൂഷണത്തിന്റെ കഥ, യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: സ്‌നേഹബന്ധത്തിലായ പതിനാറുകാരിയെ പല ബസുകളില്‍ കയറ്റി കൊണ്ടു പോയി പലയിടങ്ങളില്‍ സഞ്ചരിച്ച് ദേഹത്ത് കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടിയ 22 കാരനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി താഴം അട്ടച്ചാക്കല്‍ ചാലുംകരോട്ട് എസ്.എസ് അനന്തു സായ് (22)ആണ് പിടിയിലായത്. 12 ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുട്ടിയേയും കൂട്ടി പത്തനാപുരം മരുതിമൂട് പള്ളിയിലും മറ്റും പോയിട്ട് തിരികെ പത്തനംതിട്ടയില്‍ നിന്നും അട്ടച്ചാക്കല്‍ വഴി കോന്നിയിലേക്ക് വരുന്ന ബസില്‍ അട്ടച്ചക്കലില്‍ ഇറങ്ങി. തുടര്‍ന്ന് കോന്നിയില്‍ നിന്നും വീട്ടിലേക്കു പോകാന്‍ കയറിയ ബസില്‍ കുട്ടിയുടെ അമ്മ ഇരുവരെയും കണ്ടു. പിന്നീട് കുട്ടിയുടെ അമ്മ കുട്ടിയേയും കൂട്ടി സ്റ്റേഷനില്‍ എത്തി വിവരം പറയുകയായിരുന്നു. പെണ്‍കുട്ടിയുടെ വിശദമായ മൊഴിയില്‍ യുവാവിനെതിരെ കേസെടുത്തു, അന്വേഷണം ആരംഭിച്ചു. ALSO READ ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്ന പാക് ക്രിക്കറ്റ് ബോര്‍ഡ്; ധൂര്‍ത്തടിക്കുന്നത് കോടികള്‍; സംപ്രേക്ഷണ അവകാശം വിറ്റഴിച്ചത് നക്കാപ്പിച്ചയ്ക്ക്; സ്‌പോണ്‍സര്‍മാര്‍ നല്‍കാനുള്ളത് കോടികള്‍; ഡീസല്‍ അടിച്ചതില്‍ ലക്ഷങ്ങള്‍ തട്ടിപ്പ്;…
Read More » -
India
നടി സരോജാ ദേവി അന്തരിച്ചു; ആറു പതിറ്റാണ്ട് നീണ്ട കലാസപര്യ, അരങ്ങേറ്റം 70 വര്‍ഷം മുമ്പ് 17 ാം വയസില്‍
ബെംഗളൂരു: പ്രശസ്ത നടി ബി. സരോജാ ദേവി അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബെംഗളൂരു മല്ലേശ്വലത്തെ വസതിയില്‍ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. 1938 ജനുവരി ഏഴിനാണ് സരോജാ ദേവിയുടെ ജനനം. ആറുപതിറ്റാണ്ടോളം സിനിമയില്‍ സജീവമായിരുന്നു. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി 200-ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. കന്നഡയില്‍ ‘അഭിനയ സരസ്വതി’യെന്നും തമിഴില്‍ ‘കന്നഡത്തു പൈങ്കിളി’ എന്നുമായിരുന്നു സരോജാ ദേവി അറിയപ്പെട്ടത്. 17-ാം വയസ്സില്‍ 1955-ല്‍ മഹാകവി കാളിദാസ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. കന്നഡയില്‍ കിത്തൂര്‍ ചിന്നമ, ഭക്ത കനകദാസ, നാഗകന്നികെ, കസ്തൂരി നിവാസ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായി. തമിഴ് ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ നാടോടി മന്നന്‍, തിരുമണം എന്നീ ചിത്രങ്ങളില്‍ പ്രധാനവേഷങ്ങള്‍ ചെയ്തു. പാണ്ഡുരംഗ മാഹാത്മ്യം, ഭൂകൈലാസ് എന്നീ ചിത്രങ്ങളിലെ അഭിനയം തെലുങ്കിലും ശ്രദ്ധേയയാക്കി. ഹിന്ദിയിലും ഒട്ടേറെ ചിത്രങ്ങളില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2019-ല്‍ പുനീത് രാജ്കുമാര്‍ നായകനായ ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. 1969-ല്‍ രാജ്യം പദ്മശ്രീ നല്‍കി സരോജാ…
Read More » -
Crime
ഗുണ്ടയുടെ വീട്ടില്‍ ‘ഉണ്ട’; സൂക്ഷിച്ചത് കട്ടിലിനടിയില്‍, ‘ഓപ്പറേഷന്‍ സിന്‍ഡിക്കറ്റു’മായി തൃശൂര്‍ സിറ്റി പൊലീസ്
തൃശൂര്‍: വധശ്രമക്കേസില്‍ പൊലീസ് തിരയുന്ന ഗുണ്ടയുടെ വീട്ടില്‍ നിന്ന് രണ്ടു വെടിയുണ്ടകള്‍ ഒളിപ്പിച്ചുവച്ച നിലയില്‍ കണ്ടെത്തി. ഒല്ലൂര്‍ ചിയ്യാരം ചീരമ്പത്തു സച്ചിന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. ലൈസന്‍സ് ആവശ്യമുള്ള റിവോള്‍വറില്‍ ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണിവ. വീട്ടിലും പരിസരത്തും തിരച്ചില്‍ നടത്തിയെങ്കിലും തോക്ക് കണ്ടെത്താനായില്ല. ആയുധനിയമം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും ഒളിവിലുള്ള പ്രതിക്കായി തിരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു. ‘ഓപ്പറേഷന്‍ സിന്‍ഡിക്കറ്റ്’ എന്ന പേരില്‍ സംഘടിത കുറ്റവാളികള്‍ക്കെതിരെ തൃശൂര്‍ സിറ്റി പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയുടെ ഭാഗമായി നെടുപുഴ പൊലീസാണ് സച്ചിന്റെ വീടു വളഞ്ഞു പരിശോധന നടത്തിയത്. നാലു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ഒല്ലൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ശേഷം അടുത്തിടെയാണു പുറത്തിറങ്ങിയത്. നെടുപുഴയില്‍ റജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ സച്ചിനെ തിരയുന്നതിനിടെയാണു പുതിയ സംഭവം. സിറ്റിയിലെ 8 പൊലീസ് സ്റ്റേഷനുകളിലായി 41 ഗുണ്ടകളുടെ വീടുകള്‍ പരിശോധിച്ചതില്‍ 12 പേരെ അറസ്റ്റ്…
Read More » -
Crime
അകന്നു കഴിയുന്ന ഭാര്യയ്ക്കും മകള്‍ക്കും നേരെ ആക്രമണം; മുഖത്ത് മുളകുപൊടിയെറിഞ്ഞ് ചുറ്റികയ്ക്കടിച്ചു; ഭാര്യയുടെ തലയോട്ടി തകര്‍ന്നു, മകള്‍ക്കും ഗുരുതര പരുക്ക്; കോന്നിയില്‍ യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: അകല്‍ച്ചയിലും വിരോധത്തിലും കഴിഞ്ഞു വരുന്ന ഭാര്യയെയും പതിനേഴ് വയസുള്ള മകളെയും മുഖത്ത് മുളകുപൊടി വിതറിയശേഷം ചുറ്റിക കൊണ്ട് ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ യുവാവിനെ കോന്നി പോലീസ് പിടികൂടി. അരുവാപ്പുലം അണപ്പടി ചെമ്പകത്തുകാലാപ്പടി ചെമ്പിലാക്കല്‍ വീട്ടില്‍ ആര്‍ ബിജുമോന്‍ (43) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ഇയാളില്‍ നിന്നും പിണങ്ങിക്കഴിയുന്ന ഭാര്യ പ്രിയക്കും (38) മൂത്തമകള്‍ ദേവികയ്ക്കുമാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇരുകൂട്ടരും ഒരുമിച്ചു താമസിച്ചു വന്നിരുന്ന ചെമ്പിലാക്കല്‍ വീട്ടില്‍ ഉച്ചക്ക് എത്തിയ പ്രതി ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടി വിതറുകയായിരുന്നു. വെപ്രാളത്തോടെ മുഖം കഴുകാന്‍ തുനിഞ്ഞ പ്രിയയുടെ അരികിലെത്തിയ ഇയാള്‍ കൈയിലിരുന്ന ചുറ്റിക കൊണ്ട് ഇടതുകണ്ണിനു മുകളില്‍ അടിച്ചു തലയോട്ടി പൊട്ടിച്ചു. തടസം പിടിക്കാനെത്തിയ മകളുടെ തലക്ക് പിന്നില്‍ ചുറ്റിക ഉപയോഗിച്ച് അടിച്ചു പരുക്കേല്‍പ്പിച്ചു. നിലവിളിച്ചു കൊണ്ട് വീടിനു പുറത്തേക്കോടിയ ഇരുവരെയും മുറ്റത്തു കിടന്ന സൈക്കിള്‍ പമ്പ് കൊണ്ട് തലയ്ക്കും കൈയ്ക്കും അടിക്കുകയും ചെയ്തു. ഗുരുതരമായി പരുക്ക് പറ്റിയ…
Read More » -
Breaking News
വിളവ് തിന്നുന്ന വയ്യാ’വേലി’! ഡി അഡിക്ഷന്‍ സെന്റര്‍ ജീവനക്കാരന്‍ MDMA-യുമായി അറസ്റ്റില്‍; ഇടപാടുകാര്‍ സെന്ററിലെ രോഗികള്‍, അരഗ്രാമിന് 3000 രൂപ
തൃശൂര്‍: സ്വകാര്യ ഡി അഡിക്ഷന്‍ സെന്ററില്‍ ജോലിചെയ്യുന്ന യുവാവ് 4.5 ഗ്രാം എംഡിഎംഎയുമായി പിടിയില്‍. കൊരട്ടി ചെറ്റാരിക്കല്‍ മാങ്ങാട്ടുകര വിവേക് എന്ന ഡൂളി വിവേകി(25)നെയാണ് ചാലക്കുടി റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊരട്ടി, ചിറങ്ങര, ചെറ്റാരിക്കല്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന ഇയാള്‍ കറുകുറ്റിയിലെ സ്വകാര്യ ഡി അഡിക്ഷന്‍ സെന്ററില്‍ ജോലിചെയ്യുകയാണ്. ഡി അഡിക്ഷന്‍ സെന്ററില്‍ വരുന്ന രോഗികള്‍ക്ക് സ്ഥാപന അധികാരികള്‍ അറിയാതെ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അങ്കമാലി കേന്ദ്രീകരിച്ച മയക്കുമരുന്നുലോബിയിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. പോയന്റ് എന്ന കോഡ് ഉപയോഗിച്ചാണ് ഇയാള്‍ രാസലഹരി വിറ്റിരുന്നത്. അരഗ്രാമിന് 3000 രൂപ നിരക്കിലാണ് കച്ചവടം നടത്തിയിരുന്നത്. ഇയാള്‍ രാസലഹരി, അടിപിടിക്കേസുകളില്‍ പ്രതിയാണെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.എ. ഷഫീക്ക്, സിഇഒമാരായ പി.പി. പ്രണേഷ്, പി.എ. അജിത്ത്, അനീഷ് ചന്ദ്രന്‍, മുഹമ്മദ്…
Read More » -
Breaking News
വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്ക്!!! മ്യാന്മറിലെ ഭീകര ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തെന്ന് ഉള്‍ഫയുടെ വിലാപം; ആരോപണം തള്ളി സൈന്യം; പുലര്‍ച്ചെ അതിര്‍ത്തിയില്‍ സംഭവിച്ചത് എന്ത്?
ന്യൂഡല്‍ഹി/ഗുവാഹത്തി: മ്യാന്മാര്‍ അതിര്‍ത്തിയിലെ തങ്ങളുടെ ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ആക്രമണം നടത്തിയതായി നിരോധിത സംഘടനയായ ഉള്‍ഫ (ഐ). ഞായറാഴ്ച തങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായെന്നാണ് ആരോപണം. എന്നാല്‍, സൈന്യം ഇത് നിഷേധിച്ചു. പരേഷ് ബറൂവ നേതൃത്വം നല്‍കുന്ന ഉള്‍ഫയുടേതാണ് ആരോപണം. മ്യാന്മറിലെ സഗൈങ്ങിലുള്ള തങ്ങളുടെ ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയെന്നാണ് ആരോപണം. പുലര്‍ച്ചെ രണ്ടു മുതല്‍ നാലു വരെ നാഗാലാന്‍ഡിലെ ലോങ്വ മുതല്‍ അരുണാചല്‍ പ്രദേശിലെ പാങ്സോ പാസ് വരേയുള്ള മേഖലയില്‍ ആക്രമണം നടത്തിയെന്നാണ് ഉള്‍ഫ ആരോപിക്കുന്നത്. ആക്രമണത്തില്‍ കമാന്‍ഡര്‍ മരിച്ചെന്ന് പോലും പ്രചരണമുണ്ട്. ഇസ്രായേല്‍, ഫ്രാന്‍സ് നിര്‍മ്മിത 150-ലേറെ ഡ്രാണുകളുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഉള്‍ഫ പ്രസ്താവനയില്‍ ആരോപിച്ചു. ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടുവെന്നും 19 ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നും പ്രസ്താവനയില്‍ ആരോപിച്ചു. മരിച്ചവരില്‍ ഒരാളുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് രണ്ടാമത്തെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഈ ആക്രമണത്തിലാണ് മറ്റു രണ്ടുപേരുടെ ജീവന്‍ നഷ്ടപ്പെട്ടതെന്നും അവര്‍ ആരോപിച്ചു.…
Read More » -
Breaking News
ആഭരണമടക്കം വിറ്റും പണയംവച്ചും പിടിച്ചുനില്‍ക്കാന്‍ ശ്രമം; കൈത്താങ്ങില്ലാതെ തളര്‍ന്നുപോയി; പുതുച്ചേരിയില്‍ മോഡല്‍ മരിച്ചനിലയില്‍
ചെന്നൈ: പുതുച്ചേരിയില്‍ പ്രമുഖ മോഡലിനെ മരിച്ചനിലയില്‍ കണ്ടെത്തി. 26-കാരിയായ സാന്‍ റേച്ചലിനെയാണ് പിതാവിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ അമിതമായി ഗുളികകള്‍ കഴിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. അടുത്തിടെയാണ് സാന്‍ വിവാഹിതയായത്. നിറത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരേ ധീരമായ നിലപാട് സ്വീകരിച്ച് ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇവര്‍ എന്നാണ് വിവരം. മാനസിക സമ്മര്‍ദ്ദവും അനുഭവിച്ചിരുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാകാം ഇവരെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ആഭരണങ്ങളടക്കം പണയംവെച്ചും വില്‍പനടത്തിയുമായിരുന്നു സാന്‍ പണം കണ്ടെത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പിതാവില്‍നിന്ന് സാമ്പത്തിക സഹായം പ്രതീക്ഷിച്ചായിരുന്നു എത്തിയത്. എന്നാല്‍, മകനോടുള്ള ഉത്തരവാദിത്വം ചൂണ്ടിക്കാട്ടി പിതാവ് കൈയൊഴിയുകയായിരുന്നു. ഇതോടെ ആയിരിക്കാം സാന്‍ ആത്മഹത്യയിലേക്ക് നീങ്ങിയതെന്ന് പോലീസ് പറയുന്നു. വാടക നല്‍കിയിട്ട് ഒരു വര്‍ഷം, ഒഴിപ്പിക്കാനെത്തി; പാക് നടിയുടെ മൃതദേഹം കണ്ടെത്തിയത് അഴുകിയനിലയില്‍ തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ദാമ്പത്യ പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നും മാനസികമായി പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നോ എന്നുമുള്ള…
Read More » -
Kerala
യുഎസ് ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി ദുബൈയിലെത്തി; നാളെ തിരിച്ചെത്തും
ദുബായ്: യുഎസില്‍ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബൈലെത്തി. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും ദുബൈലെത്തിയത്. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. മുഖ്യമന്ത്രി ചൊവ്വാഴ്ച കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. ചികിത്സയ്ക്കായി ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി യുഎസിലേക്ക് പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടര്‍ച്ചയായുള്ള പരിശോധനകള്‍ക്കായിരുന്നു യാത്ര. യുഎസില്‍ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്. 2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി വിദേശ ചികിത്സയ്ക്കു പോയത്. 2022 ജനുവരി 11 മുതല്‍ 26വരെയും ഏപ്രില്‍ അവസാനവും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരുന്നു.
Read More » -
Breaking News
വയറങ്ങട് ഇളക്കി! ബ്രസീലിയന്‍ ദമ്പതിമാരില്‍നിന്ന് പുറത്തെടുത്തത് നൂറിലേറെ കാപ്‌സ്യൂള്‍; യുവതി ഗര്‍ഭിണി
കൊച്ചി: മയക്കുമരുന്ന് കാപ്സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ബ്രസീലിയന്‍ ദമ്പതിമാരില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് നൂറിലധികം മയക്കുമരുന്ന് ഗുളികകള്‍. ഗുളികകള്‍ മൊത്തം പുറത്തെടുക്കാന്‍ ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വയറിളക്കി മയക്കുമരുന്ന് ഗുളികകള്‍ സ്വാഭാവികമായി പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തിങ്കളാഴ്ച വരെ ശ്രമം തുടരും. തിങ്കളാഴ്ച വീണ്ടും രണ്ടുപേരുടെയും എക്‌സ്റേ എടുക്കും. വയറ്റില്‍ ഗുളികകള്‍ ഇല്ലെന്ന് കണ്ടാല്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് (ഡിആര്‍ഐ) തുടര്‍ നടപടി സ്വീകരിക്കും. ഗുളികകള്‍ മൊത്തം പുറത്തെടുത്ത ശേഷമേ ഇത് മയക്കുമരുന്നാണോ എന്ന് പരിശോധിക്കൂ. ഡിആര്‍ഐ സ്വന്തം നിലയില്‍ പരിശോധന നടത്തി ഇത് ഏതുതരം മയക്കുമരുന്നാണെന്ന നിഗമനത്തിലെത്തിയ ശേഷം വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും. കഴിഞ്ഞ ദിവസം എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായ് വഴി എത്തിയ ബ്രസീല്‍ സ്വദേശികളായ ലൂക്കാസ്, ഭാര്യ ബ്രൂണ എന്നിവരെയാണ് ഡിആര്‍ഐ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കൊച്ചി വിമാനത്താവളത്തിലെത്തി ഇവരെ പിടികൂടിയത്. ഇവര്‍ ആദ്യമായാണ് ഇന്ത്യയില്‍…
Read More »
