Month: July 2025
-
Breaking News
ആരുമായും ചർച്ചയ്ക്ക് തയ്യാർ, എടുത്ത തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല!! സ്കൂൾ സമയ മാറ്റത്തിൽ തീരുമാനമെടുത്തത് ഹൈക്കോടതി- മന്ത്രി വി ശിവൻകുട്ടി
കണ്ണൂർ: സ്കൂൾ സമയ മാറ്റ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഹൈക്കോടതി നിർദേശപ്രകാരമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇത് സംബന്ധിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. സർവകലാശാലയിലെ ഭരണ സ്തംഭനത്തിന് കാരണം ഗവർണർ ആണ്. ഹൈക്കോടതി വിധിയിലൂടെ തിരിച്ചടി നേരിട്ട ഗവർണർ മാറിനിൽക്കണം. ഗവർണർ നിയമിച്ചവർ എടുത്ത തീരുമാനങ്ങൾ പുന:പരിശോധിക്കപ്പെടണം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇവരുടെ ശമ്പളം തിരിച്ചു പിടിക്കുന്ന കാര്യം പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു. സർവകലാശാലയിൽ അധികാരം സിൻഡിക്കേറ്റിനാണ്. ഇത് മനസിലായിട്ടും സർവകലാശാലകളെ കാവിവത്‌കരിക്കാനുള്ള നടപടികൾ ആണ് ഗവർണർ കൈക്കൊണ്ടതെന്നും മന്ത്രി വിമർശിച്ചു. അതുപോലെ സ്‌കൂളുകളിൽ കാല് കഴുകൽ പോലുള്ള ദുരാചാരങ്ങൾ അനുവദിക്കില്ല. ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്ത സംഭവമാണ് ഉണ്ടായിട്ടുള്ളത്. ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷിക്കുകയാണ്. വിദ്യാഭ്യാസ അവകാശനിയമത്തിന്റെ വകുപ്പ് 17(1) പ്രകാരം ഇത്തരം നടപടികൾ മെന്റൽ ഹരാസ്‌മെന്റിന്റെ പരിധിയിൽ വരും. ഇത്തരം കാര്യങ്ങൾ ചെയ്യിക്കുന്നവർ സർവ്വീസ്…
Read More » -
Breaking News
കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്കരിക്കണമെന്ന വാശിയിൽ നിധീഷ്, ചൊവ്വാഴ്ച വൈകീട്ട് തന്നെ സംസ്‌കരിക്കും!! അവരെ ജനിച്ച മണ്ണിൽ സംസ്‌കരിക്കണം, അത് നിധീഷിന്റെ വീട്ടിലായാലും കുഴപ്പമില്ല, ഇന്ത്യൻ കോൺസുലേറ്റ് ഇടപെടണം- ഷൈലജ
ദുബായ്: ഷാർജയിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും സംസ്‌കാരം സംബന്ധിച്ച് എത്രയും പെട്ടെന്നു ഇന്ത്യൻ കോൺസുലേറ്റ് ഇടപെടണമെന്ന് വിപഞ്ചികയുടെ അമ്മ ഷൈലജ. കുഞ്ഞിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് തന്നെ സംസ്‌കരിക്കുമെന്ന് നിധീഷിന്റെ ബന്ധുക്കൾ അറിയിച്ചു. എന്നാൽ, രണ്ടുപേരുടെയും മൃതദേഹം നാട്ടിൽകൊണ്ടുപോയി സംസ്‌കരിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും അതിനായി ബന്ധപ്പെട്ടവർ എത്രയും പെട്ടെന്നു ഇടപെടണമെന്നും അവർ പറഞ്ഞു. തന്റെ കുഞ്ഞിന്റെ മൃതദേഹം വിദേശത്ത് സംസ്‌കരിക്കേണ്ട. നാട്ടിൽ സംസ്‌കരിക്കണം. ഒന്നുകിൽ നിധീഷിന്റെ വീട്ടിലോ അല്ലെങ്കിൽ തന്റെ വീട്ടിലോ സംസ്‌കരിക്കണം. നാട്ടിൽ നിധീഷിന്റെ വീട്ടിൽ സംസ്‌കാരിച്ചാലും വിഷമമില്ല. നാട്ടിൽ വേണമെന്നേയുള്ളൂ. രണ്ടുപേരുടെയും മൃതദേഹം നാട്ടിലെത്തിക്കണം. ജനിച്ച മണ്ണിൽ അവരെ സംസ്‌കരിക്കണം. അതിന് അനുവദിക്കണം. ഇവിടെ സംസ്‌കരിക്കണമെന്ന് നിധീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഷൈലജ പറഞ്ഞു. ജൂലായ് എട്ടിന് രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചിക മണിയൻ (33), മകൾ വൈഭവി നിധീഷ് (ഒന്നര) എന്നിവരെ അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി…
Read More » -
Breaking News
വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടത് ചാണ്ടി ഉമ്മൻ, ഒരുമനുഷ്യൻ എന്ന നിലയ്ക്ക് എന്നെക്കൊണ്ട് കഴിയുന്നത് ചെയ്യുന്നു, ഇസ്ലാം മനുഷ്യത്വത്തിന് പ്രധാന്യം കൽപ്പിക്കുന്ന മതം- കാന്തപുരം
കോഴിക്കോട്: ഉമ്മൻ ചാണ്ടിയുടെ കാലത്താണ് നിമിഷയുടെ കാര്യത്തിൽ സർക്കാർ ഇടപെട്ടുതുടങ്ങിയത്. പിന്നാലെ ഉമ്മൻ ചാണ്ടിയും ഭാര്യവും മകനും ഗവർണറെ കണ്ട് നിമിഷയുടെ വധശിക്ഷ റദ്ദാക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധമായ വിഷയത്തിൽ ഇടപെടണമെന്ന് തന്നോട് ആവശ്യപ്പെട്ടത് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ആണെന്നു ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. അദ്ദേഹം രംഗത്തിറങ്ങിയതോടെ അപ്രാപ്യമെന്ന് കരുതിയ നിമിഷപ്രിയയുടെ മോചനത്തിനുള്ള വഴിയാണ് തുറക്കപ്പെട്ടത്. ചാണ്ടി ഉമ്മൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തന്നെ സമീപിച്ചതെന്നും യെമെനിലെ സൂഫി പണ്ഡിതരുമായി തനിക്ക് അടുത്തബന്ധമുണ്ടെന്ന വിശ്വാസത്തിലാണ് അദ്ദേഹം ഈ അഭ്യർഥനയുമായി മുന്നോട്ടുവന്നതെന്നും കാന്തപുരം പറഞ്ഞു. അതുപോലെ നിമിഷപ്രിയയുടെ മോചനത്തിനായി നടത്തുന്ന ശ്രമങ്ങളും അതിന്റെ നിലവിലെ സ്ഥിതിയും കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിട്ടുണ്ട്. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുവെന്ന വിവരം ചൊവ്വാഴ്ച ഔദ്യോഗികമായി അയച്ചുനൽകിയിട്ടുണ്ടെന്നും ഇനി നമുക്ക് പ്രാർഥിക്കാമെന്നും എല്ലാവരും പ്രാർഥിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരുമനുഷ്യൻ എന്ന നിലയ്ക്ക് എന്നെക്കൊണ്ട് കഴിയുന്നത്…
Read More » -
Breaking News
‘എല്ലാ ജൂതരും മരിക്കണം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നെതന്യാഹുവിന്റെ പാവയാണ്…’ എൽമോയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു
വാഷിങ്ടൺ: പ്രശസ്ത കാർട്ടൂൺ കഥാപാത്രമായ എൽമോയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേയും നെതന്യാഹു അധിക്ഷേപിച്ചുകൊണ്ടുള്ള കമെന്റുകളും പ്രത്യക്ഷപ്പെട്ടു. ഞായറാഴ്ചയാണ് സംഭവം. അക്കൗണ്ടിൽ ഒരുകൂട്ടം ജൂതവിരുദ്ധ പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ട്. എല്ലാ ജൂതരും മരിക്കണം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നെതന്യാഹുവിന്റെ പാവയാണ് എന്നിങ്ങനെ നീളുന്നു അധിക്ഷേപ പോസ്റ്റുകൾ. ജൂതന്മാർ ലോകത്തെ നിയന്ത്രിക്കുന്നുവെന്നും അവരെ ഉന്മൂലനം ചെയ്യണമെന്നും പോസ്റ്റുകളിലൊന്നിൽ പറയുന്നു. അതേസമയം ആരാണ് എൽമോയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് വ്യക്തമല്ല. വംശീയാധിക്ഷേവും ജൂതവിരുദ്ധ പോസ്റ്റുകളും അശ്ലീലഭാഷയും ഉപയോഗിച്ചുള്ള പോസ്റ്റുകളാണ് പങ്കുവെച്ചിരിക്കുന്നത്. അക്കൗണ്ടിന്റെ പൂർണനിയന്ത്രണം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് എൽമോയുടെ സീസെയിം വർക്ക്ഷോപ്പ് വക്താവ് അറിയിച്ചു.
Read More » -
Breaking News
ഭാസ്‌കര കാരണവര്‍ വധക്കേസ്: ഷെറിനെ മോചിപ്പിക്കാന്‍ ഉത്തരവിറങ്ങി, അനുമതി നല്‍കി ഗവര്‍ണര്‍
തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള ഷെറിന്‍ പരോളിലാണ്. ജനുവരിയിലെ മന്ത്രിസഭായോഗ തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ഇന്ന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ഉത്തരവ് ജയിലിലെത്തിയാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഷെറിനെ മോചിപ്പിക്കും. കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഷെറിന്‍. 2009 നവംബറിലാണ് ഷെറിന്‍ റിമാന്‍ഡിലായത്. റിമാന്‍ഡ് കാലാവധികൂടി ശിക്ഷയായി കണക്കാക്കി, 2023 നവംബറില്‍ 14 വര്‍ഷം തികച്ചു. പിന്നീട് ആദ്യം ചേര്‍ന്ന ജയില്‍ ഉപദേശകസമിതിയാണു ഷെറിന്റെ അപേക്ഷ പരിഗണിച്ചത്. ഷെറിനെ വിട്ടയയ്ക്കാനുള്ള തീരുമാനം വിവാദത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. സഹതടവുകാരിയെ മര്‍ദിച്ചകേസില്‍ ഷെറിന്‍ പ്രതിയായതും പ്രതികൂലമായി. വിവാദമടങ്ങിയശേഷമാണു മന്ത്രിസഭാ തീരുമാനം ഗവര്‍ണര്‍ക്ക് അയച്ചത്. ഗവര്‍ണര്‍ പട്ടിക അംഗീകരിച്ചു. ഷെറിന്‍ ഉള്‍പ്പെടെ 11 തടവുകാരെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനാണു ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്.
Read More » -
Breaking News
പ്രണയം നടിച്ച് ലഹരി നല്‍കും; വാടക വീട്ടിലെത്തിച്ച് അനാശാസ്യം; അക്ബര്‍ അലി സമ്പാദിച്ചത് ലക്ഷങ്ങള്‍; കൊച്ചിയില്‍ ആറ് യുവതികളടക്കം 9 പേര്‍ അറസ്റ്റില്‍
കൊച്ചി: സൗത്ത് റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യ സംഘം പിടിയില്‍. ഉത്തേരന്ത്യക്കാരായ ആറ് പെണ്‍കുട്ടികും, നടത്തിപ്പുകാരന്‍ പാലക്കാട് മണ്ണാര്‍കാട് സ്വദേശി അക്ബര്‍ അലിയും സഹായി മുനീറുമാണ് പിടിയിലായത്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശത്താക്കിയ ശേഷം ലഹരി നല്‍കിയാണ് ഇവരെ അനാശാസ്യ കേന്ദ്രത്തിലെത്തിച്ചതെന്നും നഗരത്തിലെ ചില വിദ്യാര്‍ഥിനികളും ഐടി പ്രൊഫഷണലുകളുമടക്കം ഇയാളുടെ വലയില്‍ കുടുങ്ങിയതായും പൊലീസ് സംശയിക്കുന്നു. ഇടപ്പള്ളിയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. അവിടെ പൊലീസ് പരിശോധന നടത്തിയപ്പോള്‍ യുവതികള്‍ ആരും ഉണ്ടായിരുന്നില്ല. ഇയാള്‍ ആഴ്ചകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അവിടെ വച്ചാണ് അക്ബര്‍ അലി പൊലീസ് പിടിയിലായത്. ഇടപ്പള്ളിയെ അക്ബര്‍ അലി കടവന്ത്രയിലും വാടക വീട് എടുത്ത് അനാശാസ്യകേന്ദ്രം നടത്തിയിരുന്നു. ഇടപ്പളളിയിലെ സ്ഥാപനത്തിലെ ജോലിക്കാരികള്‍ക്ക് താമസിക്കാനെന്ന് പറഞ്ഞാണ് ബ്രോക്കര്‍ മുഖാന്തരം വീട് വാടയ്ക്ക് എടുത്തത്. അനാശാസ്യപ്രവര്‍ത്തനത്തിലൂടെ പ്രതി ലക്ഷങ്ങള്‍ സമ്പാദിച്ചതായും പൊലീസ് പറയുന്നു. തിങ്കളാഴ്ച രാത്രി ഏറെ…
Read More » -
Breaking News
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു; സ്ഥിരീകരിച്ച് ആക്ഷന്‍ കൗണ്‍സില്‍
ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു. നാളെ (ബുധനാഴ്ച)യാണ് ശിക്ഷ നടപ്പാക്കാനിരുന്നത്. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാന്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം അനുമതി നല്‍കുകയായിരുന്നു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലില്‍ സൂഫി പണ്ഡിതന്മാര്‍ കുടുംബവുമായി നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്. നേരത്തെ, ദിയാധനം സ്വീകരിക്കാന്‍ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കുടുംബം. സൂഫി പണ്ഡിതരുടെ ഇടപെടലില്‍ അവര്‍ വഴങ്ങുകയായിരുന്നു. ദിയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നല്‍കാന്‍ തലാലിന്റെ കുടുംബം തയ്യാറാണെന്നാണ് സൂചന. ഈ തീരുമാനം സനാ കോടതിയെ അറിയിക്കും. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളാണ് വധശിക്ഷ നീട്ടിവെച്ച കാര്യം അറിയിച്ചത്. ‘തലാലിന്റെ കുടുംബക്കാര്‍ സമ്മതിക്കാതെ വധശിക്ഷ ഇളവുചെയ്യാന്‍ കഴിയില്ല; ദയാധനം നല്‍കി മോചിപ്പിക്കാന്‍ ശ്രമം’ തലാലിന്റെ കുടുംബത്തിന് ദിയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിച്ചുവരികയാണ്. യെമെനുമായി ഇന്ത്യക്ക് നയതന്ത്രബന്ധമോ അവിടെ ഇന്ത്യന്‍ എംബസിയോ ഇല്ല. യെമെനില്‍ ആഭ്യന്തരപ്രശ്‌നങ്ങളുണ്ടായതിനെത്തുടര്‍ന്ന് 2016 മുതല്‍…
Read More » -
Breaking News
‘തലാലിന്റെ കുടുംബക്കാര്‍ സമ്മതിക്കാതെ വധശിക്ഷ ഇളവുചെയ്യാന്‍ കഴിയില്ല; ദയാധനം നല്‍കി മോചിപ്പിക്കാന്‍ ശ്രമം’
കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനുള്ള ഇടപെടല്‍ പുരോഗമിക്കുകയാണെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍. കോഴിക്കോട് മര്‍ക്കസിലെ ഐടിഐ ഉദ്ഘാടനച്ചടങ്ങില്‍ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ച് ദയാധനം നല്‍കി മോചിപ്പിക്കാനുള്ള ശ്രമമാണ് യെമനിലെ പണ്ഡിതന്മാരുമായി ബന്ധപ്പെട്ട് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു; സ്ഥിരീകരിച്ച് ആക്ഷന്‍ കൗണ്‍സില്‍ തലാലിന്റെ കുടുംബക്കാര്‍ സമ്മതിക്കാതെ വധശിക്ഷ ഇളവു ചെയ്യാന്‍ യെമനിലെ കോടതിക്ക് അനുവാദമില്ലെന്ന് കാന്തപുരം പറഞ്ഞു. ”വീട്ടുകാര്‍ മുഴുവനും സമ്മതിക്കുമോ ഇല്ലയോ എന്നതു സംബന്ധിച്ച ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ഇസ്ലാം വര്‍ഗീയവാദത്തിന്റെ മതമല്ലെന്നു ലോകത്തെ പഠിപ്പിക്കലും ജനങ്ങള്‍ക്കു നന്മ ചെയ്യാന്‍ ശ്രമിക്കലും നമ്മുടെ കര്‍ത്തവ്യമാണ് എന്ന നിലയ്ക്കാണ് വിഷയത്തില്‍ ഇടപെട്ടത്” കാന്തപുരം വ്യക്തമാക്കി. ചൊവ്വ രാവിലെ യെമന്‍ സമയം പത്തുമണിക്കാണ് (ഇന്ത്യന്‍ സമയം 12.30) തലാലിന്റെ കുടുംബവുമായുള്ള കൂടിക്കാഴ്ച പുനരാരംഭിച്ചത്. അതില്‍ പങ്കെടുക്കാന്‍ യെമനിലെ സൂഫി പണ്ഡിതന്‍ ഷെയ്ഖ് ഹബീബ് ഉമറിന്റെ നിര്‍ദേശപ്രകാരം യെമന്‍ ശൂറാ കൗണ്‍സിലിലെ…
Read More » -
India
സോഷ്യല്‍മീഡിയ പോസ്റ്റിനെച്ചൊല്ലി തര്‍ക്കം, ഡല്‍ഹിയില്‍ യൂട്യൂബര്‍മാര്‍ തമ്മില്‍ത്തല്ലി, ഒരാള്‍ക്ക് പരിക്ക്
ന്യൂഡഹി: തെരുവില്‍ തമ്മില്‍തല്ലി സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍മാര്‍. സാമൂഹിക മാധ്യമത്തിലെ പോസ്റ്റിനെച്ചൊല്ലിയാണ് ന്യൂഡല്‍ഹിയില്‍ വ്‌ളോഗര്‍മാര്‍ തെരുവില്‍ തമ്മിലടിച്ചത്. ദീപക് ശര്‍മയെന്ന കണ്ടന്റ് ക്രിയേറ്ററെ പ്രദീപ് ധാക്കയെന്ന മറ്റൊരു വ്‌ളോഗറും സുഹൃത്തുക്കളും ചേര്‍ന്ന് തെരുവില്‍ വലിച്ചിഴച്ച് മര്‍ദിക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡഹിയിലെ തിലക് നഗര്‍ പ്രദേശത്തായിരുന്നു സംഭവം. ദീപക് ശര്‍മ്മ സാമൂഹികമാധ്യമത്തിലിട്ട കുറിപ്പിനെച്ചൊല്ല പ്രദീപുമായി തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടെയാണ് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ദീപക് ശര്‍മ്മ എത്തിയത്. ഇവിടേക്ക് പ്രദീപും സുഹൃത്തുക്കളും എത്തി. വാക്കേറ്റവും തര്‍ക്കവും ഉണ്ടായതിന് പിന്നാലെ പ്രദീപും സുഹൃത്തുക്കളും ദീപക് ശര്‍മ്മയെ റോഡില്‍ വലിച്ചിഴച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ പോസ്റ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് മര്‍ദനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Read More » -
Breaking News
കല്ലമ്പലം MDMA കേസ്: ‘ലഹരിനട’നൊപ്പമുള്ള പ്രതിയുടെ ചിത്രം ലഭിച്ചു, വര്‍ക്കലയിലെ പൊറുതിയും സംശയനിഴലില്‍; സിനിമാമേഖലയില്‍ സഞ്ജുവിന് ആഴത്തിലുള്ള ബന്ധം?
തിരുവനന്തപുരം: കല്ലമ്പലത്ത് മൂന്നുകോടി രൂപയുടെ എംഡിഎംഎ പിടികൂടിയ കേസ് അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിച്ചേക്കും. തെക്കന്‍ കേരളത്തില്‍ ഏറ്റവുമധികം എംഡിഎംഎ പിടികൂടിയ കേസായതിനാലാണ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുന്നത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘങ്ങളുമായുള്ള ഇയാളുടെ ബന്ധങ്ങളും പരിശോധിക്കേണ്ടതുണ്ട്. കൂടാതെ സിനിമാമേഖലയിലുള്ള പല പ്രശസ്തരുമായും ഇയാള്‍ക്കു ബന്ധങ്ങളുള്ളതായും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്തിലൂടെ കുപ്രസിദ്ധനായ ഒരു നടനൊപ്പമുള്ള സഞ്ജുവിന്റെ ചിത്രം പോലീസിനു ലഭിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവരുന്ന രാസലഹരി കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഇയാള്‍ എത്തിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. കല്ലമ്പലം പോലീസിനു മാത്രമായി ഈ കേസുകള്‍ അന്വേഷിക്കാനാവില്ല. അതിനാല്‍ ജില്ലാ ക്രൈംബ്രാഞ്ച് അടക്കമുള്ള മറ്റേതെങ്കിലും സംഘത്തെ അന്വേഷണം ഏല്‍പ്പിക്കാനാണ് ആലോചന. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ അടുത്തിടെ നാലുതവണയാണ് ഇയാള്‍ വിദേശത്തുപോയി വന്നത്. അപ്പോഴെല്ലാം ലഹരി കടത്തിക്കൊണ്ടുവന്നതായാണ് സൂചന. പിടിക്കപ്പെടാതിരിക്കാന്‍ മാറിമാറി വിമാനത്താവളങ്ങള്‍ തിരഞ്ഞെടുത്തിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും വിമാനത്താവളങ്ങളില്‍നിന്ന് ഇയാളുടെ യാത്രാവിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങുകയാണ് പോലീസ്. വര്‍ക്കലയിലെ റിസോര്‍ട്ടുകളില്‍ സിനിമാമേഖലയില്‍ ഉള്ളവര്‍ക്കു സൗകര്യമൊരുക്കാറുണ്ടെന്നും വിവരമുണ്ട്. ലഹരി ഉപയോഗിച്ച് വിവാദങ്ങളില്‍പ്പെട്ട ഒരു…
Read More »