Month: July 2025
-
Breaking News
‘ബഡായി’ല്‍ വീഴല്ലേയെന്ന് ആര്യ!!! 15,000 ത്തിന്റെ സാരിക്ക് 1900; ഒട്ടേറെപ്പേര്‍ക്ക് പണം നഷ്ടമായി, പിന്നില്‍ ഉത്തരേന്ത്യന്‍ സംഘം
കൊച്ചി: നടിയും ആങ്കറുമായ ആര്യ ‘ബഡായി’യുടെ ഉടമസ്ഥതയിലുള്ള ബുട്ടീക്കിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകള്‍ നിര്‍മിച്ച് തട്ടിപ്പ്. 15,000 രൂപയുടെ സാരി 1900 രൂപയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. നടി പൊലീസില്‍ പരാതി നല്‍കി. ബിഹാറില്‍നിന്നുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഒട്ടേറെപ്പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. പണം നഷ്ടപ്പെട്ടയാള്‍ പറഞ്ഞപ്പോഴാണ് ആര്യ വിവരം അറിഞ്ഞത്. പൊലീസില്‍ പരാതി നല്‍കിയതായി ആര്യ പറഞ്ഞു. തട്ടിപ്പിന് ഇരയായതായി നിരവധിപേരാണ് തന്നെ ദിവസേനെ വിളിച്ച് പറയുന്നതെന്നും അവര്‍ പറഞ്ഞു. കാഞ്ചീവരം എന്ന പേരിലുള്ള റീട്ടൈല്‍ ഷോപ്പിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ വ്യാജപേജുകള്‍ നിര്‍മിച്ചാണ് തട്ടിപ്പ്. പേജിലെ വീഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണ് വ്യാജപേജുകള്‍ നിര്‍മിക്കുന്നത്. ബന്ധപ്പെടാനായി ഫോണ്‍ നമ്പറുണ്ടാകും. വസ്ത്രം വാങ്ങാനായി പേജിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ പണം അടയ്ക്കേണ്ട ക്യുആര്‍ കോഡ് അയച്ചു കൊടുക്കും. പണം കിട്ടിയതിന് പിന്നാലെ നമ്പര്‍ ബ്ലോക്ക് ചെയ്യും. പണം നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പാണെന്ന്…
Read More » -
Breaking News
വിവാഹം മുടങ്ങിയ യുവാവിന്റെ ആത്മഹത്യ: ‘മുടക്കിയ’ കാമുകിയും ഭര്‍ത്താവും അടക്കം മൂന്നുപേര്‍ അറസ്റ്റില്‍
തൃശൂര്‍: തേലപ്പിള്ളിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ യുവാവ് ആത്മഹത്യചെയ്യാന്‍ ഇടയായ കേസില്‍ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി മൂന്നുപേരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റുചെയ്തു. ഒല്ലൂര്‍ അഞ്ചേരി സ്വദേശി കൊല്ലംപറമ്പില്‍ അഖില (31), ഭര്‍ത്താവ് അഞ്ചേരി കൊല്ലംപറമ്പില്‍ ജീവന്‍ (31), സഹോദരന്‍ വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടില്‍ അനൂപ് (38) എന്നിവരെയാണ് ഇരിങ്ങാലക്കുട എസ്എച്ച്ഒ എം.എസ്. ഷാജന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. യുവാവിന്റെ ആത്മഹത്യക്കുറിപ്പ് പോലീസ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു. യുവാവിന്റെ കാമുകിയായിരുന്നു ഒന്നാംപ്രതി അഖില. മറ്റൊരു സ്ത്രീയുമായി യുവാവിന്റെ വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ അഖിലയും ഭര്‍ത്താവായ ജീവനും അഖിലയുടെ ചേട്ടനായ അനൂപും ജനുവരി 22-ന് രാത്രി 8.45-ഓടെ യുവാവിന്റെ തേലപ്പിള്ളിയിലെ വീട്ടിലെത്തി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവാവിന്റെ ഫോണ്‍ ബലമായി പിടിച്ചുവാങ്ങിക്കൊണ്ടു പോയി. വിവാഹം മുടക്കുകയും ചെയ്തു. ഇതിലുമുള്ള മനോവിഷമത്തിലാണ് ആത്മഹത്യചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.ആര്‍. ദിനേശ്കുമാര്‍, സി.എം. ക്ലീറ്റസ്, സതീശന്‍, എ.എസ്.ഐ. മെഹറുന്നീസ, സി.പി.ഒ. മാരായ അര്‍ജുന്‍,…
Read More » -
Breaking News
കൊല്ലം സ്വദേശിനി കാനഡയില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ശുചിമുറിയില്‍
കൊല്ലം: ഇരവിപുരം സ്വദേശിയെ കാനഡയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാന്‍സിന്റെയും രജനിയുടെയും മകള്‍ അനീറ്റ ബെനാന്‍സ് (25) ആണു മരിച്ചത്. ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയില്‍ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു അനീറ്റ. കൊല്ലത്ത് സ്‌കൂളില്‍ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു; അപകടം വൈദ്യുതി കമ്പിയില്‍ തട്ടി കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണു ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടക്കും. ഇതിനു ശേഷമേ മരണകാരണം വ്യക്തമാകൂ. ബന്ധുക്കള്‍ കാനഡയിലെത്തിയ ശേഷമേ സംസ്‌കാരം സംബന്ധിച്ച തീരുമാനം എടുക്കൂ. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ നിഖില്‍ സഹോദരനാണ്.
Read More » -
Breaking News
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ന്യൂനപക്ഷ വോട്ടര്‍മാര്‍ പുറത്ത്; ബിഹാറില്‍ വോട്ടര്‍ പട്ടികയില്‍ കടുംവെട്ട്; പൂര്‍ണിയ ജില്ലയില്‍ മാത്രം 400 പേര്‍ പുറത്ത്; പൗരത്വ രജിസ്റ്റര്‍ പിന്‍വാതിലിലൂടെ നടപ്പാക്കുന്നെന്ന് ടിഡിപി; ബിജെപി വെട്ടില്‍
ന്യൂഡല്‍ഹി: ബിഹാറില്‍ വോട്ടര്‍പ്പട്ടികയുടെ പുനഃപരിശോധന പ്രക്രിയ തുടങ്ങുന്നതിന് മുമ്പുതന്നെ ന്യൂനപക്ഷ വോട്ടര്‍മാര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെട്ടെന്നു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ബിഹാറില്‍ പട്ടിക പുതുക്കല്‍ ജൂണിലാണ് അവസാനിച്ചത്. ഇതിലാണ് 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത ന്യൂനപക്ഷ വോട്ടര്‍മാരെ പുറംതള്ളിയത്. ജൂണില്‍ തയാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പുനഃപരിശോധന. പൂര്‍ണിയ ജില്ലയിലെ ചിമ്മിനി ബസാര്‍ എന്ന സ്ഥലത്ത് മാത്രം നാനൂറോളംപേര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. ഇവരെല്ലാം ന്യൂനപക്ഷ വിഭാഗക്കാരാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തവരുമാണ്. പുനഃപരിശോധനയുടെ ഭാഗമായി പേരുചേര്‍ക്കല്‍ ഫോം ആവശ്യപ്പെട്ട് ബൂത്തുതല ഉദ്യോഗസ്ഥരെ സമീപിച്ച ഘട്ടത്തിലാണ് പട്ടികയില്‍ പേരില്ലെന്ന് അറിയുന്നത്. പുതിയ വോട്ടറെന്ന നിലയില്‍ പേരുചേര്‍ക്കേണ്ട സ്ഥിതിയിലാണിവര്‍. എന്നാല്‍ അതിനായി തെരഞ്ഞെടുപ്പ് കമീഷന്‍ ആവശ്യപ്പെടുന്ന രേഖകള്‍ ഭൂരിഭാഗം പേര്‍ക്കുമില്ല. ബിഹാറില്‍ പതിറ്റാണ്ടുകളായി കഴിയുന്ന ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ ബോധപൂര്‍വമായ നീക്കവും പുനഃപരിശോധനയുടെ ഭാഗമായി നടക്കുന്നുണ്ട്. ബിഎല്‍ഒമാര്‍ തന്നെയാണ് ഇതിന് മുന്‍കൈയെടുക്കുന്നത്. 35 ലക്ഷത്തിലേറെപേര്‍ ഇപ്പോള്‍ തന്നെ പട്ടികയില്‍നിന്ന്…
Read More » -
Breaking News
അഞ്ചു വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നു; മൃതദേഹത്തിന് അരികെ മദ്യപാനവും ലൈംഗിക ബന്ധവും; ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമം; പോലീസ് വിരട്ടിയപ്പോള്‍ മണിമണി പോലെ ഉത്തരം; ഒടുവില്‍ അറസ്റ്റ്
ലക്‌നൗ: അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. റോഷ്നി, കാമുകന്‍ ഉദിത് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കുറ്റം റോഷ്‌നിയുടെ ഭര്‍ത്താവ് ഷാറൂഖിന്റെ മേല്‍ കെട്ടിവച്ച് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ പദ്ധതി. ഷാറൂഖാണ് മകളെ കൊലപ്പെടുത്തിയതെന്നായിരുന്നു റോഷ്നി ആദ്യഘട്ടത്തില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ മൊഴികളില്‍ സംശയം തോന്നിയ പൊലീസ് പിന്നീട് വിശദമായി ചോദ്യം ചെയ്തതോടെ റോഷ്നിയും ഉദിതും കുറ്റം സമ്മതിച്ചു. കുഞ്ഞിന്റെ വായില്‍ തൂവാല തിരുകിക്കയറ്റി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ഞായറാഴ്ചയായിരുന്നു സംഭവം. ഷാറൂഖ് വീട്ടിലില്ലെന്നു മനസ്സിലാക്കിയ ഉദിത്, ഭക്ഷണവും ലഹരി വസ്തുക്കളുമായി റോഷ്‌നിയെ കാണാന്‍ എത്തി. ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് മകള്‍ കണ്ടതോടെ കൊല നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണം ഉറപ്പാക്കിയ ശേഷം പ്രതികള്‍ മൃതദേഹത്തിനരികെ ഇരുന്ന് മദ്യപിക്കുകയും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. ശേഷം അവിടെ തന്നെ കിടന്നുറങ്ങിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുഞ്ഞ് കൊല്ലപ്പെട്ടു എന്ന വിവരം ചൊവ്വാഴ്ചയാണ് റോഷ്നി പൊലീസിനെ അറിയിച്ചത്.…
Read More » -
Breaking News
സംസ്ഥാനത്ത് ഞായറാഴ്ചവരെ പെരുമഴ മുന്നറിയിപ്പ്; കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മീന്‍ പിടിത്തക്കാര്‍ കടലില്‍ പോകരുത്; കുറ്റ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസം; വയനാട്ടില്‍ ജാഗ്രത നിര്‍ദേശം
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ ഇടുക്കി എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടും നൽകി. സംസ്ഥാനത്ത് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. മലയോരമേഖലയിലും പുഴകൾക്ക് ഇരുവശവും തീരപ്രദേശത്തും അതീവ ജാഗ്രത പാലിക്കണം. ഞായറാഴ്ചവരെ കേരളത്തിൽ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പറിയിച്ചു. അതിനിടെ, കോഴിക്കോട് നഗരത്തിലും മലയോര മേഖലയിലും രാത്രിയില്‍ പെയ്ത ശക്തമായ മഴയ്ക്ക് പുലര്‍ച്ചെയോടെ നേരിയ ശമനം. കനത്തമഴയില്‍ കുറ്റ്യാടി ചുരം പത്താംവളവില്‍ മണ്ണിടിഞ്ഞു. റോഡിലേക്ക് മണ്ണിടിഞ്ഞുവീണതിനാല്‍ കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കുറ്റ്യാടി തൊട്ടിൽപ്പാലം, പശുക്കടവ്, കടന്തറ പുഴകൾ കര കവിഞ്ഞൊഴുകി. മരുതോങ്കരയിൽ 49 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. രാത്രി വീണ്ടും പരുക്കടവ് പൂഴിത്തോട് മേഖലയിലെ വനത്തിൽ ഉരുൾപൊട്ടലുണ്ടായി. വിലങ്ങാടും ജാതിയേരിയിലും…
Read More » -
Breaking News
‘ഇനി ആക്രമണമുണ്ടായാല്‍ ശക്തമായ തിരിച്ചടി’; അമേരിക്കയെയും അവരുടെ നായയായ സയണിസ്റ്റുകളെയും നേരിടാന്‍ ശക്തമെന്നും ഖമേനി; പുതിയ വീഡിയോ പുറത്ത്; ആണവ ചര്‍ച്ച പുനരാരംഭിച്ചില്ലെങ്കില്‍ ഉപരോധമെന്ന് ഫ്രാന്‍സ്; ഇറാനുമേല്‍ കടുത്ത സമ്മര്‍ദം
ദുബായ്: ഇറാനെതിരായ ഏതൊരു സൈനികാക്രമണവും നേരിടാന്‍ തയാറെന്ന് പരമോന്നത നേതാവ് അയത്തൊള്ള ഖമേനി. 12 ദിവസത്തെ ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തിലുണ്ടായതിനേക്കാള്‍ നാശം എതിരാളികള്‍ക്കു നല്‍കും. ‘അമേരിക്കയുടെയും അവരുടെ നായ്ക്കളായ സയണിസ്റ്റ് ഭരണകൂടത്തെയും (ഇസ്രയേല്‍) നേരിടാന്‍ നമ്മുടെ രാജ്യം ശക്തമാണെ’ന്നും അദ്ദേഹം ടെലിവിഷനിലൂടെ അറിയിച്ചു. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നെന്ന് ആരോപിച്ചാണ് ഇസ്രയേലും അമേരിക്കയും കഴിഞ്ഞമാസം ഇസാനില്‍ ആക്രമണം നടത്തിയത്. എന്നാല്‍, ഇറാന്റെ ആക്രമണത്തില്‍ അമേരിക്കയുടെ വ്യോമ താവളത്തിനടക്കം സാരമായ നാശമുണ്ടാക്കിയെന്നും യുഎസിനും മറ്റുള്ളവര്‍ക്കും ഇതിലും വലിയ പ്രഹരമേല്‍പ്പിക്കാന്‍ കഴിയുമെന്നും ഖമേനി പറഞ്ഞു. ഖത്തറിലെ അല്‍ ഉദൈദ് വ്യോമ താവളത്തിനു നേരെയുള്ള മിസൈല്‍ ആക്രമണം ചൂണ്ടിക്കാട്ടിയാണ് ഖമേനിയുടെ വാക്കുകള്‍. നയതന്ത്രത്തിലായാലും സൈനിക നടപടികളിലാണെങ്കിലും ഇറാന്റെ കൈകള്‍ നിറഞ്ഞുതന്നെയാണ്. ദുര്‍ബലമാണെന്ന് ആരും കരുതരുതെന്നും ഖമേനി പറഞ്ഞു. എന്നാല്‍, ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ ഇറാന്‍ കടുത്ത സമ്മര്‍ദത്തിലാണെന്നാണു വിവരം. അമേരിക്ക, മൂന്ന് പ്രധാന യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ ഓഗസ്റ്റ് അവസാനംതന്നെ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നു കര്‍ശന നിര്‍ദേശം…
Read More » -
Breaking News
സിറിയയില്‍ രൂക്ഷമായ ആക്രമണം നടത്തി ഇസ്രായേല്‍; തെക്കന്‍ സിറിയയില്‍നിന്ന് സൈന്യം പിന്‍വാങ്ങുംവരെ ആക്രമണമെന്ന് പ്രഖ്യാപനം; പ്രസിഡന്റിന്റെ കൊട്ടാരത്തിലും സൈനിക കേന്ദ്രത്തിലും ബോംബ് വീണു; ഡ്രൂസ് വിഭാഗത്തെ സംരക്ഷിക്കുമെന്ന് നെതന്യാഹു
ദമാസ്‌കസ്: ഡ്രൂസ് വിഭാഗക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സിറിയയില്‍ രൂക്ഷമായ വ്യോമാക്രമണം ആരംഭിച്ച് ഇസ്രയേല്‍. സിറിയന്‍ സര്‍ക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു സമീപത്തെ സൈനിക കേന്ദ്രങ്ങളടക്കംതകര്‍ത്തെന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച സാഹചര്യത്തിലാണ് നടപടിയെന്നും ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. സിറിയയിലെ ഡ്രൂസ് വിഭാഗക്കാര്‍ക്കെതിരേ സിറിയന്‍ ഭരണകൂടം സ്വീകരിച്ച നടപടിക്കു മറുപടിയാണെന്നും ഐഡിഎഫ് എക്‌സില്‍ വ്യക്തമാക്കി. സിറിയയില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടം വീണതിനു പിന്നാലെ ഇടക്കാല ഭരണകൂടം പ്രസിഡന്റ് അഹമ്മദ് അല്‍ ഷരയുടെ നേതൃത്വത്തില്‍ അധികാരമേറ്റിരുന്നു. ഇസ്രയേല്‍, അമേരിക്ക എന്നിവരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനിടെയാണ് ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണം. തെക്കന്‍ സിറിയയിലേക്കു നീങ്ങാന്‍ ഇവരെ അനുവദിക്കില്ലെന്നും ഡ്രൂസ് വിഭാഗക്കാരെ സംരക്ഷിക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലിലെ ഡ്രൂസ് ന്യൂനപക്ഷ വിഭാഗത്തിന്റെ അഭ്യര്‍ഥനയേറ്റെടുത്താണു നടപടിയെന്നാണു സൂചന. സ്വീഡ മേഖലയില്‍ ഡ്രൂസ് വിഭാഗത്തിനെതിരേ സിറിയയിലെ ബെദോയിന്‍ ഗോത്രക്കാരും സര്‍ക്കാരിന്റെ സുരക്ഷാ സേനയുമാണ് ഒരാഴ്ചയായി അക്രമം അഴിച്ചുവിടുന്നത്. ഇസ്രായേല്‍ സൈന്യം സിറിയയുടെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരവും സിറിയന്‍ സ്‌റ്റേറ്റ് ടിവിയുടെ…
Read More » -
Breaking News
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകളെ ദുബായില്‍ ഹിന്ദു ആചാര പ്രകാരം സംസ്‌കരിക്കും; നിതീഷിനെതിരേ ഷാര്‍ജ പോലീസിലും പരാതി നല്‍കുമെന്ന് അമ്മ; കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം
തിരുവനന്തപുരം: ഷാര്‍ജയിലില്‍ മരിച്ച മലയാളി യുവതി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും. മകള്‍ വൈഭവിയുടെ മൃതദേഹം ദുബായിയില്‍ സംസ്കരിക്കും. ഹിന്ദു ആചാരപ്രകാരമാണ് സംസ്കാരം. കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെതിരെ ഷാര്‍ജ പൊലീസിലും പരാതി നല്‍കുമെന്ന് അമ്മ പറഞ്ഞു. അതേസമയം, കൊല്ലം സ്വദേശി വിപഞ്ചികയും മകളും ഷാർജയിൽ മരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഭർത്താവിനെ കക്ഷിചേർക്കാൻ ഹൈക്കോടതി നിർദേശം. മൃതദേഹങ്ങൾ എങ്ങനെ തിരികെ എത്തിക്കാനാകുമെന്ന് കോടതി ചോദിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻ ആവശ്യപ്പെടുന്നതിന്റെ കാരണമെന്താണെന്നും, ഭർത്താവിനല്ലേ നിയമപരമായ അവകാശമെന്നും കോടതി ചോദിച്ചു. വിപഞ്ചികയുടെയും മകളുടെയും മരണം സംശയാസ്പദമായ സാഹചര്യത്തിലാണെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇരുവരുടെയും മരണം കൊലപാതകമാണോ എന്ന് സംശയമുണ്ടെന്നും വിപഞ്ചികയുടെ അമ്മയുടെ സഹോദരി നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ ഹർജിയിലുള്ളതെല്ലാം കുടുംബത്തിന്റെ ആരോപണങ്ങളല്ലെയെന്ന് കോടതി ചോദിച്ചു. മൃതദേഹങ്ങൾ എങ്ങനെ തിരികെയെത്തിക്കാനാകും? ഭര്‍ത്താവിനല്ലേ നിയമപരമായ അവകാശമെന്നും, ഷാർജയിൽ സംസ്കരിക്കാതെ നാട്ടിലേക്ക് മൃതദേഹം കൊണ്ടു…
Read More » -
Movie
മെറിലാൻഡിന്‍റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ ആകാംക്ഷ നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, സെപ്റ്റംബർ 25 പൂജ റിലീസ്
മെറിലാൻഡ് സിനിമാസിന്‍റെയും ഹാബിറ്റ് ഓഫ് ലൈഫിന്‍റെയും ബാനറിൽ എത്തുന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന്‍റെ ആകാംക്ഷ നിറയ്ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ‘കരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിനീത് സ്ഥിരം ശൈലി വിട്ട് ത്രില്ലറുമായാണ് എത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. തോക്കുമേന്തി നിൽക്കുന്ന നടൻ നോബിൾ ബാബുവാണ് പോസ്റ്ററിലുള്ളത്. സെപ്റ്റംബർ 25നാണ് ചിത്രത്തിന്‍റെ വേൾഡ് വൈഡ് റിലീസ്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും നിർമ്മാതാവിന്‍റെ കുപ്പായമണിയുന്നത്. ചിത്രത്തിൽ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. മെറിലാൻഡ് 1955ൽ പുറത്തിറക്കിയ ‘സിഐഡി’ മലയാളത്തിലെ തന്നെ ആദ്യം ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം…
Read More »