Breaking NewsCrimeLead NewsNEWS

ചതുപ്പില്‍ കുഴിച്ചിട്ട് സൂക്ഷിച്ചു; ജയിലില്‍നിന്നു പുറത്തിറങ്ങിയ ആള്‍ 9 കിലോ കഞ്ചാവുമായി വീണ്ടും പിടിയില്‍

കൊച്ചി: കഞ്ചാവ് കടത്തിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ നിന്നും പുറത്തിറങ്ങിയ ആള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍. വടുതല സ്വദേശി പോഴമംഗലം ജിബിന്‍ ജോണിയെ (35)യാണ് എക്സൈസ് പിടികൂടിയത്. വടുതല പാലം റോഡിന് സമീപത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ച ഒന്‍പത് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.

കഞ്ചാവ് കൈമാറാന്‍ ഇടനിലക്കാരനെ കാത്തുനില്‍ക്കുമ്പോഴായിരുന്നു ഇയാള്‍ പിടിയിലാകുന്നത്. ഇയാളുടെ പക്കല്‍ നിന്നും 1.2 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ലഹരി ഉപയോഗിച്ച അവസ്ഥയിലായിരുന്ന ഇയാള്‍ എക്‌സൈസ് സംഘത്തിന് നേരെ അക്രമാസക്തനാകുകയും ചെയ്തു. കഞ്ചാവുപൊതി വലിച്ചെറിഞ്ഞ് ഓടാന്‍ ശ്രമിച്ചെങ്കിലും എക്സൈസ് പിന്‍തുടര്‍ന്ന് പിടികൂടി.

കൊച്ചിയില്‍ എംഡിഎംഎയുമായി റെയില്‍വേ ടിടിഇ പിടിയില്‍; ജോലി കിട്ടിയത് ആശ്രിത നിയമനം വഴി; ഒരു വര്‍ഷമായി പൊലീസ് നിരീക്ഷണത്തില്‍

Signature-ad

തുടര്‍ന്ന് പ്രതിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. തുടര്‍ന്നു നടത്തിയ ചോദ്യംചെയ്യലിലാണ് താമസ സ്ഥലത്തോടു ചേര്‍ന്ന് ചതുപ്പില്‍ കുഴിച്ചിട്ട നിലയില്‍ എട്ട് കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. നേരത്തെ 10 കിലോ കഞ്ചാവ് കടത്തിയ കേസിലാണ് അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞത്.

Back to top button
error: