Month: July 2025

  • Lead News

    ഹാരി, വില്യം രാജകുമാരന്മാരുടെ ബന്ധുവായ 20 കാരി വെടിയേറ്റ് മരിച്ചു; മരണം സുഹൃത്തുക്കളോടൊപ്പം അവധി ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ; കഴിഞ്ഞ വര്‍ഷം മറ്റൊരു ബന്ധുവും സമാന രീതിയില്‍ മരണപ്പെട്ടിരുന്നു

    ലണ്ടന്‍: ഹാരി, വില്യം രാജകുമാരന്മാരുടെ ബന്ധുവും ഡയാന രാജകുമാരിയുടെ അമ്മാവന്റെ ചെറുമകളുമായ റോസി റോഷി വെടിയേറ്റ് മരിച്ചു. 20 വയസായിരുന്നു. ഈ മാസം 14ന് വില്‍റ്റ്ഷയറിലെ മാല്‍മെസ്ബറിക്ക് സമീപമുള്ള നോര്‍ട്ടണിലുള്ള കുടുംബ വീട്ടിലാണ് റോസിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഒരു തോക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് സംശയിക്കുന്നത്. സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് റോസിയെ അമ്മ പിപ്പയും സഹോദരി അഗതയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡര്‍ഹാം യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ ഇംഗ്ലിഷ് സാഹിത്യ വിദ്യാര്‍ഥിനിയായിരുന്നു. റോസിയുടെ അപ്രതീക്ഷിതമായ വിയോഗം രാജകുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്. റോസിയുടെ ഓര്‍മയ്ക്കായി ഒരു സ്വകാര്യ ചടങ്ങും പിന്നീട് ഒരു അനുസ്മരണ ചടങ്ങും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കുടുംബത്തിന് റോസിയുടെ വേര്‍പാട് വലിയ ദുഃഖമുണ്ടാക്കുന്ന ഒന്നാണെന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ചാള്‍സ് രാജാവിന്റെ ബന്ധു തോമസ് കിങ്സ്റ്റണെ (45) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹത്തിന് സമീപവും ഇത്തരത്തില്‍…

    Read More »
  • Breaking News

    അപകടം ഒഴിയാതെ എയര്‍ ഇന്ത്യ: ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ തീപിടിത്തം: അപകടം യാത്രക്കാര്‍ പുറത്തിറങ്ങുന്നതിനിടെ; യാത്രക്കാരും ജീവനക്കാരും സുരക്ഷിതരെന്ന് അധികൃതര്‍

    ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ലാന്‍ഡ് ചെയ്ത ഹോങ്കോങ് ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന്റെ ഓക്‌സിലറി പവര്‍ യൂണിറ്റിനാണ് തീപിടിച്ചത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ”ജൂലൈ 22ന് ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ എഐ 315 വിമാനത്തിലെ ഒരു ഓക്‌സിലറി പവര്‍ യൂണിറ്റിനാണ് (എപിയു) ലാന്‍ഡിങ് നടത്തി ഗേറ്റില്‍ പാര്‍ക്ക് ചെയ്തതിനു തൊട്ടുപിന്നാലെ ഒരു ഓക്‌സിലറി പവര്‍ യൂണിറ്റില്‍ തീപിടിച്ചത്. യാത്രക്കാര്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോഴായിരുന്നു സംഭവം. തീപിടിച്ച എപിയു ഉടന്‍ തന്നെ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനം നിര്‍ത്തി.” എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

    Read More »
  • Movie

    ഞെട്ടിക്കാൻ ഫഹദ് ഫാസിൽ- വടിവേലു ടീം വീണ്ടും; കയ്യടി നേടി ‘മാരീസൻ’ ട്രെയ്‌ലർ

    വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ “മാമന്നൻ” എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് ശേഷം ഫഹദ് ഫാസിൽ- വടിവേലു ടീം വീണ്ടും ഒന്നിക്കുന്ന “മാരീസൻ” എന്ന ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീര പ്രേക്ഷക പ്രശംസ. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിക്കുന്ന 98-ാമത് ചിത്രമായ ‘മാരീസൻ’ ജൂലൈ 25 നാണു ആഗോള റിലീസായി എത്തുന്നത്. സുധീഷ് ശങ്കർ സംവിധാനം ചെയ്ത, ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ട്രാവലിങ് ത്രില്ലർ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് വി കൃഷ്ണമൂർത്തിയാണ്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വി കൃഷ്ണമൂർത്തി തന്നെയാണ്. ഇ ഫോർ എന്റർടൈൻമെന്റ് ആണ് ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസർ. ഫഹദ് ഫാസിൽ, വടിവേലു എന്നിവരുടെ അമ്പരപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ ഈ ചിത്രത്തിലും കാണാൻ സാധിക്കുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. കോമഡി, ത്രില്ല്, വൈകാരിക നിമിഷങ്ങൾ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. 32 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ട്രെയ്‌ലർ ഇതിനോടകം…

    Read More »
  • Movie

    കോൺഫിഡന്റ് ഗ്രൂപ്പിന്റെ നിർമ്മാണത്തിൽ വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം “ബാംഗ്ലൂർ ഹൈ” ടൈറ്റിൽ പോസ്റ്റർ റിലീസായി

    മോഹൻലാലിന്റെ കാസനോവ, മരക്കാർ, ടോവിനോ തോമസ് ഐഡന്റിറ്റി തുടങ്ങിയ മെഗാ ബഡ്ജറ്റ് സിനിമകൾക്ക് ശേഷം കോൺഫിഡന്റ് ഗ്രൂപ്പ് ബാനറിൽ നിന്നുള്ള പന്ത്രണ്ടാമത്തെ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സിജു വിൽസൺ എന്നിവർ ചിത്രത്തിന്റെ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ “ബാംഗ്ലൂർ ഹൈ” എന്നാണ്. “സേ നോ ടു ഡ്രഗ്സ്” എന്ന ശക്തമായ സന്ദേശം നൽകുന്ന ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ ബാംഗ്ലൂരിലെ മനോഹരമായ സിയോൺ ഹിൽസ് ഗോൾഫ് കോഴ്‌സിൽ നടന്നു.താരങ്ങളും അണിയറപ്രവർത്തകരും സന്നിഹിതരായ ചടങ്ങിൽ ചിത്രത്തിന്റെ നിർമ്മാതാവായ കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി. ശ്രീ സി. ജെ. റോയ്, സംവിധായകൻ വി. കെ. പ്രകാശ്, ഷൈൻ ടോം ചാക്കോയും മറ്റു താരങ്ങളും ചടങ്ങിന്റെ പൂജാ, ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത സംവിധായകൻ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ബാംഗ്ലൂർ ഹൈയിൽ മികച്ച താരനിരയാണ് അണിനിരക്കുന്നത്‌.ഷൈൻ ടോം ചാക്കോ, സിജു വിൽസൺ, അനൂപ് മേനോൻ, ഐശ്വര്യ മേനോൻ, റിയ…

    Read More »
  • Breaking News

    ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജി; വിവാദങ്ങള്‍ പുകയുന്നു; ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഇംപീച്ച്‌മെന്റില്‍ സര്‍ക്കാരുമായി ഭിന്നതയെന്ന് റിപ്പോര്‍ട്ട്; ഇന്നലെവരെ സഭ നിയന്ത്രിച്ച ധന്‍കറിന് എന്ത് ആരോഗ്യ പ്രശ്‌നമെന്ന് പ്രതിപക്ഷം; ആയുരാരോഗ്യം നേര്‍ന്ന് മോദി

    ന്യൂഡല്‍ഹി:  ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്‍റെ അപ്രതീക്ഷിത രാജിയില്‍ രാഷ്ട്രീയ വിവാദം പുകയുന്നു. സര്‍ക്കാരുമായുള്ള അകല്‍ച്ചയാണ് രാജിയിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഇംപീച്ച്മെന്‍റ് പ്രമേയം സംബന്ധിച്ച് ഭിന്നതയുണ്ടായെന്ന് റിപ്പോര്‍ട്ടുണ്ട്. ധന്‍കറിന് ആയുരാരോഗ്യം നേരുന്നു എന്നുമാത്രമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. രാജി അംഗീകരിച്ചതായി രാജ്യസഭ നിയന്ത്രിച്ച ഘനശ്യാം തിവാരി അറിയിച്ചു ഇന്നലെ വൈകിട്ടുവരെ സഭ നിയന്ത്രിച്ച ജഗ്ദീപ് ധന്‍കറിന് മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവയ്ക്കാന്‍ മാത്രം എന്ത് ആരോഗ്യപ്രശ്നമാണ് ഉണ്ടായതെന്ന ചോദ്യമാണ് പ്രതിപക്ഷത്തിന്‍റെത്. സമ്മര്‍ദത്തെ തുടര്‍ന്നാണ് രാജിയെന്ന് ഗൗരവ് ഗൊഗോയും ജയ്റാം രമേശും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പറയുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പ്രതികരണവും അകല്‍ച്ച സൂചിപ്പിക്കുന്നതാണ്. വിവിധ പദവികളിലിരുന്ന് രാജ്യത്തെ സേവിക്കാന്‍ ജഗ്ദീപ് ധന്‍കറിന് സാധിച്ചെന്നും ആയുരാരോഗ്യം നേരുന്നു എന്നുമാണ് മോദി എക്സില്‍ കുറിച്ചത്. രാജ്യസഭയില്‍ നിരന്തരം ഭരണപക്ഷ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന് പ്രതിപക്ഷം തന്നെ ആരോപിച്ച ധന്‍കര്‍ എങ്ങനെ സര്‍ക്കാരിന് അനഭിമതനായി എന്ന മറുചോദ്യവും പ്രസക്തം. അലഹബാദ് ഹൈക്കോടതി ജഡ്ജി…

    Read More »
  • Breaking News

    നൂറ്റാണ്ടിന്റെ സമരസഖാവിനു വിട നല്‍കി തലസ്ഥാനം; ജന്മനാട്ടിലേക്ക് ഒരിക്കല്‍കൂടി വി.എസ്.; അണമുറിയാതെ അഭിവാദ്യങ്ങള്‍

    തിരുവനന്തപുരം: വിപ്ലവ സൂര്യന് വിട നല്‍കി തലസ്ഥാനം. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പാർട്ടി സെക്രട്ടറിയായും ആറു പതിറ്റാണ്ടിലേറെ വിഎസിന്‍റെ കര്‍മ മണ്ഡലമായിരുന്ന നാടാണ് ഇടനെഞ്ചുപൊട്ടി സഖാവിനെ യാത്രായാക്കിയത്. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വിഎസ് അച്യുതാനന്ദന്‍റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലസ്ഥാനത്തുനിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ടു. വിലാപയാത്ര ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലെത്തും. വിവിധ സ്ഥലങ്ങളില്‍ പൊതുദര്‍ശനം ഒരുക്കിയായിരിക്കും കെഎസ്ആര്‍ടിസി പ്രത്യേക ബസിലെ വിലാപയാത്ര. രാത്രി പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ആലപ്പുഴ ഡിസിയില്‍ പൊതുദര്‍ശനമുണ്ടാകും. 11 മണി മുതല്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം. നാളെ നാലുമണിക്ക് വലിയചുടുകാട്ടിലായിരിക്കും സംസ്കാരം. സമരസഖാവിനെ ഒരു നോക്കുകാണാനും അന്ത്യമോപചാരം അര്‍പ്പിക്കാനും ജനപ്രവാഹം തുടരുകയാണ്.  ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീടായ വേലിക്കകത്ത് എത്തിച്ച മൃതദേഹത്തില്‍ ബന്ധുക്കളും നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചു. രാവിലെ ഒന്‍പതുമണിയോടെ വിലാപയാത്രയായി മൃതദേഹം സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളിലെത്തിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ദര്‍ബാര്‍ ഹാളില്‍ വി.എസ്സിന് അന്തിമോപചാരം അര്‍പ്പിച്ചു. രാഷ്ട്രീയ, സാമൂഹിക രംഗത്തെ…

    Read More »
  • Breaking News

    ‘അന്ന് മകളെ ഇറക്കി കൊണ്ടുവന്നു, കരഞ്ഞു കാലു പിടിച്ച് അവന്‍ അവളെ തിരികെ കൊണ്ടുപോയി; പരാതി നല്‍കിയിരുന്നെങ്കില്‍…’

    കൊല്ലം: യുഎഇയിലെ മാളില്‍ ജോലിക്കു കയറാനുള്ള തയാറെടുപ്പിലായിരുന്നു തേവലക്കര കോയിവിള സ്വദേശി അതുല്യ. ജോലിക്ക് പോകാനായി പുതിയ വസ്ത്രങ്ങളും വാങ്ങിയിരുന്നു. എന്നാല്‍, പുതിയ ജോലിക്ക് കയറാന്‍ അതുല്യയ്ക്കായില്ല. 2 ദിവസങ്ങള്‍ക്കു മുന്‍പ് കഴിഞ്ഞ ശനി പുലര്‍ച്ചെയാണ് ഷാര്‍ജയിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ അതുല്യയെ കണ്ടെത്തിയത്. അതുല്യയുടെ മരണത്തില്‍ ദുരൂഹത സംശയിച്ചു സഹോദരി അഖിലയും ഭര്‍ത്താവ് ഗോകുലും ഷാര്‍ജ പൊലീസില്‍ പരാതി നല്‍കി. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. ഭര്‍ത്താവ് സതീഷ് അതുല്യയെ തുടര്‍ച്ചയായി ഉപദ്രവിച്ചതിന്റെ തെളിവുകളായി വിഡിയോകളും ചിത്രങ്ങളും പൊലീസിനു കൈമാറി. ‘ഇന്നലെ മുതല്‍ ജോലിക്കു പോകേണ്ട എന്റെ മോളാണ് ഇപ്പോള്‍ മരിച്ചു കിടക്കുന്നത്. ഒരു ജോലിക്കും അവന്‍ വിടില്ലായിരുന്നു, പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കും. ഒരു ജോലി കിട്ടിയ ശേഷം ബന്ധം വേര്‍പിരിയാമെന്നും കുഞ്ഞിനെ നോക്കി ജീവിക്കാമെന്നുമായിരുന്നു മോളുടെ ചിന്ത. എല്ലാം ഇല്ലാതായി’ അതുല്യയുടെ അച്ഛന്‍ എസ്.രാജശേഖരന്‍ പിള്ള ദുഃഖത്തോടെ പറഞ്ഞു. ഒരു വര്‍ഷം മുന്‍പു…

    Read More »
  • Breaking News

    കത്തി വാങ്ങി വന്നു, ബാര്‍ ജീവനക്കാരനെ കാത്തിരുന്നത് മണിക്കൂറുകള്‍; ഞെട്ടിച്ച് പുതുക്കാട് ബാറിലെ ‘ടച്ചിങ്‌സ്’ കൊലപാതകം

    തൃശൂര്‍: പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി ബാറിനു സമീപം കത്തിയുമായി കാത്തിരുന്നത് മണിക്കൂറുകളോളം. രാത്രി ഭക്ഷണം കഴിച്ച് അകത്തുകടന്ന് ഗേറ്റടച്ച ഹേമചന്ദ്രന്റെ പിറകെയെത്തിയ പ്രതി സിജോ ‘ബാറിലെ ജീവനക്കാരനാണോ’ എന്നു മാത്രമേ ചോദിച്ചുള്ളൂ. ‘അതെ’യെന്ന് പറഞ്ഞയുടന്‍ പ്രതി കൈയില്‍ കരുതിയ കത്തിയെടുത്ത് ഹേമചന്ദ്രനെ ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ കുത്തേറ്റ ഹേമചന്ദ്രന്‍ ബാറിനകത്തേക്കോടി സഹപ്രവര്‍ത്തകരെ വിവരമറിയിച്ചു. എട്ടു തവണ ടച്ചിങ്‌സ് ചോദിച്ചു, പിന്നാലെ വാക്കുതര്‍ക്കം; തൃശൂരില്‍ ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു നേരത്തേ മദ്യപിക്കാനെത്തിയ സിജോ എട്ടു തവണ ടച്ചിങ്‌സ് വാങ്ങിയിരുന്നു. മദ്യത്തോടൊപ്പം സൗജന്യമായി നല്‍കുന്ന ടച്ചിങ്‌സ് ഒന്‍പതാം തവണയും ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതാണ് പ്രകോപനത്തിനിടയാക്കിയത്. തൃശ്ശൂരിലെത്തിയ സിജോ ബാറില്‍ മദ്യപിച്ച ശേഷം കത്തിയും വാങ്ങിയാണ് പുതുക്കാട്ടേക്ക് മടങ്ങിയത്. പിന്നെ മണിക്കൂറുകളോളം ബാറിന്റെ സമീപത്തും ദേശീയപാതയോരത്തുമായി ജീവനക്കാര്‍ ബാറിനു പുറത്തിറങ്ങുന്നത് നിരീക്ഷിച്ച് നിന്നു. ഹേമചന്ദ്രനെ കുത്തിയ ശേഷം കത്തി സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ സിജോ വീട്ടിലെത്തി ഉറങ്ങി. ഇതിനിടെ സിസിടിവി ക്യാമറാദൃശ്യങ്ങളില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ…

    Read More »
  • Breaking News

    ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല ശശിയേ!!! ബ്രിട്ടീഷ് ജെറ്റ് മടങ്ങി; ആദ്യം ഓസ്‌ട്രേലിയയിലേക്ക്, അവിടെനിന്ന് നാട്ടിലേക്ക്…

    തിരുവനന്തപുരം: ഒരു മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനു ശേഷം ബ്രിട്ടിഷ് യുദ്ധവിമാനം തിരുവനന്തപുരത്തുനിന്നു പറന്നുയര്‍ന്നു. എഫ് 35 ബി യുദ്ധവിമാനം രാവിലെ 10.50നാണ് മടങ്ങിയത്. ഇന്ത്യ വിടുന്ന വിമാനം ഓസ്‌ട്രേലിയയിലേക്കാണു പറക്കുക. വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ പരിഹരിക്കാന്‍ ഏതാനും ആഴ്ചകള്‍ മുന്‍പ് ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ സംഘത്തെ കൊണ്ടുപോകാന്‍ ബ്രിട്ടിഷ് സേനാ വിമാനം നാളെയെത്തും. അറ്റകുറ്റ പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന എയര്‍ ഇന്ത്യയുടെ ഹാങ്ങറില്‍നിന്ന് ഇന്നലെ രാവിലെ പുറത്തിറക്കിയ വിമാനത്തില്‍ ഇന്ധനം നിറച്ചിരുന്നു. കഴിഞ്ഞ മാസം 14നാണു വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. അറബിക്കടലിലെ ബ്രിട്ടിഷ് വിമാനവാഹിനിക്കപ്പലില്‍ നിന്നു പരിശീലനത്തിനായി പറന്നുയര്‍ന്ന വിമാനം ഇന്ധനം തീരാറായതോടെയാണ് അടിയന്തര ലാന്‍ഡിങ് വേണ്ടിവന്നത്. ഇതിനിടെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ സംഭവിച്ചു. ബ്രിട്ടനില്‍നിന്നുള്ള വിദഗ്ധ സംഘമെത്തുന്നതു വരെ വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്താണു വിമാനം നിര്‍ത്തിയിട്ടത്. ഈമാസം 6ന് തിരുവനന്തപുരത്തെത്തിയ സംഘം വിമാനത്തെ ഹാങ്ങറിലേക്കു മാറ്റി. വിമാനത്താവളത്തില്‍ യുദ്ധവിമാനം നിര്‍ത്തിയിട്ടതിന്റെ പാര്‍ക്കിങ് ഫീസ് വിമാനത്താവള നടത്തിപ്പുകാരായ അദാനി…

    Read More »
  • Social Media

    ഭര്‍ത്താവിന്റെ വലിയ കുടുംബം, ഒരുപാട് പ്രശ്‌നങ്ങള്‍; ‘കൂട്ടുകാരിയുടെ ഭര്‍ത്താവിനെ അടിച്ചെടുത്ത’ കഥ ഓര്‍മ്മിപ്പിച്ച് നെറ്റിസണ്‍സ്

    ബാലതാരമായി ബോളിവുഡില്‍ തിളങ്ങിയ ഹന്‍സിക മോട്വാണി നായികയായി ശ്രദ്ധിക്കപ്പട്ടത് തമിഴ്, തെലുങ്ക് സിനിമകളിലാണ്. ഹന്‍സികയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. സൊഹൈല്‍ കത്യൂര്യ എന്നാണ് ഹന്‍സികയുടെ ഭര്‍ത്താവിന്റെ പേര്. ബിസിനസ് പങ്കാളികളായിരുന്ന ഇരുവരും പിന്നീട് അടുത്തു. 2022 ലായിരുന്നു വിവാഹം. സൊഹൈല്‍ കത്യൂരിയയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇദ്ദേഹത്തിന്റെ ആ?ദ്യ ഭാര്യ ഹന്‍സികയുടെ സുഹൃത്തുമാണ്. ഈ വിവാഹത്തിന് ഹന്‍സിക അതിഥിയായി എത്തിയിരുന്നു. ഈ ബന്ധം പിരിഞ്ഞ ശേഷമാണ് സൊഹൈല്‍ ഹന്‍സികയെ വിവാഹം ചെയ്തത്. അന്ന് ഹന്‍സികയ്ക്ക് നേരെ വ്യാപകമായി കുറ്റപ്പെടുത്തലുകള്‍ വന്നു. എന്നാല്‍ ഈ ബന്ധം പിരിഞ്ഞതിന് പിന്നില്‍ താനല്ലെന്നാണ് ഹന്‍സിക വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ഹന്‍സികയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഹന്‍സിക മാറി താമസിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നത്. വാര്‍ത്തകളോട് സൊഹെല്‍ കത്യൂര്യ പ്രതികരിച്ചു. വാര്‍ത്ത സത്യമല്ലെന്നാണ് സൊഹൈല്‍ പറഞ്ഞത്. വേര്‍പിരിയാന്‍ ശ്രമിക്കുന്നു, അകന്ന് താമസിക്കുന്നു എന്നീ വാര്‍ത്തകളില്‍ ഏതാണ് സത്യമല്ലാത്തതെന്ന ചോദ്യത്തിന് സൊഹൈല്‍ മറുപടി നല്‍കിയില്ല. ഇത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.…

    Read More »
Back to top button
error: