Month: July 2025
-
Breaking News
ബാപ്പയെയും ഉമ്മയെയും നോക്കണമെന്ന് ബാഗില്‍ കുറിപ്പ്; ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കല്ലടയാറ്റില്‍ ചാടി; തെരച്ചില്‍ തുടരുന്നു
പത്തനംതിട്ട ഏനാത്ത് കല്ലടയാറ്റിൽ ചാടിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കായി ഇന്നും തിരച്ചിൽ തുടരും. മണ്ണടി കാത്തിരവിള പുത്തൻവീട്ടിൽ അനസ്, ഷാമില ദമ്പദികളുടെ മകൻ മുഹമ്മദ് ആസിഫ് ആണ് ഇന്നലെ ഏനാത്ത് പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയത്. ഫയർഫോഴ്സ് സ്കൂബാ ടീം മണിക്കൂറുകൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായിട്ടില്ല. രാവിലെ ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ ബാഗ് കരയിൽ വച്ച ശേഷം കൈവരിക്കു മുകളിലൂടെ ചാടുകയായിരുന്നു. ബാപ്പയെയും ഉമ്മയെയും നോക്കണമെന്ന കുറിപ്പ് ബാഗിൽ നിന്ന് കണ്ടെത്തി. ആറ്റിൽ ശക്തമായ ഒഴുക്കുണ്ട്. കുളക്കട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പുത്തൂർ പോലീസ് അന്വേഷണം തുടങ്ങി.
Read More » -
Breaking News
സസ്‌പെന്‍ഷന്‍ കാലത്തെ ശമ്പളം നല്‍കരുതെന്നു വിസിയുടെ ഉത്തരവ്; കേരള സര്‍വകലാശാലയില്‍ രജിസ്ട്രാറുമായുള്ള പോരു മുറുകുന്നു; ഗവര്‍ണര്‍ അയഞ്ഞിട്ടും വഴങ്ങാതെ മോഹനന്‍ കുന്നുമ്മല്‍; പ്രതിസന്ധി തുടരുന്നു
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വിസി-രജിസ്ട്രാര്‍ പോര് മുറുകുന്നു. റജിസ്ട്രാര്‍ ഡോ. കെ.എസ്.അനില്‍ കുമാറിന് സസ്‌പെന്‍ഷന്‍ കാലയളവിലെ ശമ്പളം നല്‍കേണ്ടെന്ന വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മലിന്റെ ഉത്തരവാണ് പോര് കടുപ്പിക്കുന്നത്. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സംബന്ധിച്ച വിവാദത്തില്‍ ഗവര്‍ണറോട് അനാദരവു കാണിച്ചെന്ന കാരണം കാണിച്ച് ജൂലൈ മൂന്നിനാണ് വൈസ് ചാന്‍സലര്‍ റജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. റജിസ്ട്രാറെ താന്‍ സസ്‌പെന്‍ഡ് ചെയ്തതാണെന്നും അതിനാല്‍ സസ്‌പെന്‍ഷന്‍ കാലയളവിലെ ശമ്പളം നല്‍കരുതെന്നുമാണ് വിസിയുടെ ഉത്തരവ്. സസ്‌പെന്‍ഷന്‍ കാലയളവില്‍ നിശ്ചിത തുക അലവന്‍സ് മാത്രമായിരിക്കും ലഭിക്കുക. എന്നാല്‍ സസ്‌പെന്‍ഷന്‍ നിയമപരമല്ല, നിയമന അധികാരിയായ സിന്‍ഡിക്കേറ്റ് അതു റദ്ദുചെയ്തു എന്ന് കാണിച്ച് അനില്‍കുമാര്‍ സര്‍വകലാശാലയില്‍ എത്തുന്നുണ്ട്. അതേസമയം, സസ്‌പെന്‍ഷന്‍ കാലയളവില്‍ ഓഫിസില്‍ എത്തുന്നതു നിയമവിരുദ്ധമാണെന്ന് വിസി പറയുന്നു. സസ്‌പെന്‍ഷന്‍ അംഗീകരിച്ച് ഓഫിസില്‍ നിന്ന് മാറി നിന്ന ശേഷം അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കാമെന്ന ഉപാധി, വിസി മുന്നോട്ടു വച്ചെങ്കിലും സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങളും റജിസ്ട്രാറും യോജിച്ചില്ല. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍…
Read More » -
Kerala
പരസ്പരം മൊമന്റോ നല്‍കി മന്ദി അറിയിച്ചു: എഫ് 35 ബിയുടെ തകരാര്‍ പരിഹരിക്കാനെത്തിയ വിദഗ്ധ സംഘം ഇംഗ്ലണ്ടിലേക്ക് മടങ്ങി
തിരുവനന്തപുരം: ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകള്‍ പരിഹരിക്കുന്നതിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ തങ്ങിയ 17 അംഗ വിദഗ്ധസംഘം സാങ്കേതിക ഉപകരണങ്ങളുമായി ഇംഗ്ലണ്ടിലേക്ക് മടങ്ങി. റോയല്‍ എയര്‍ഫോഴ്‌സിന്റെ അറ്റ്‌ലസ് വിമാനമാണ് വിദഗ്ധ സംഘത്തെയും ഉപകരണങ്ങളെയും മടക്കി കൊണ്ടുപോകുന്നതിന് ബുധനാഴ്ച രാത്രി 7:50 ഓടെ എത്തിയത്. തുടര്‍ന്ന് രാത്രി പത്തോടെ വിമാനം മടങ്ങി. ചാക്കയിലെ ഹാങറിലെത്തിച്ചിരുന്ന ഗ്രൗണ്ട് പവര്‍യൂണിറ്റ്, തകരാര്‍ സംഭവിച്ചിരുന്ന ഓക്‌സിലയറി പവര്‍ യൂണിറ്റ്, വിമാനത്തെ കെട്ടിവലിച്ചുകൊണ്ടുപോകാനുള്ള ടോ ബാര്‍ അടക്കമുളള നിരവധി സാങ്കേതിക ഉപകരണങ്ങളായിരുന്നു കഴിഞ്ഞ ആറാം തിയതി ഒമാനില്‍ നിന്ന് ചാക്കയിലെ ഹാങറിലെത്തിച്ചത്. ഇവയെല്ലാം തിരികെ കൊണ്ടുപോയി. തങ്ങളുടെ വിമാനത്തിന് ആവശ്യമായ സുരക്ഷയും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ഇവിടെ തങ്ങിയിരുന്ന സൈനികര്‍ക്കും വിദഗ്ധര്‍ക്കും വേണ്ട സഹായം നല്‍കിയതിനും റോയല്‍ എയര്‍ഫോഴ്‌സിന്റെ സ്‌ക്വാഡ്രണ്‍ 207 ലെ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് തോം സായര്‍ വിമാനത്താവള അധികൃതര്‍ക്ക് നന്ദിസൂചകമായി എഫ് 35 ബിയുടെ ചിത്രം പതിപ്പിച്ച മിലിട്ടറി മൊമന്റോ നല്‍കി. വിമാനത്താവള അധികൃതരും അവര്‍ക്ക്…
Read More » -
Breaking News
ചിതയ്ക്ക് തീ കൊളുത്തി മകന്‍ അരുണ്‍ കുമാര്‍: ചെങ്കൊടി പുതച്ച് വിപ്ലവ സൂര്യന്‍ മാഞ്ഞു; സഖാവ് വി.എസ് ഇനി ജനഹൃദയങ്ങളില്‍ ജ്വലിക്കുന്ന ഓര്‍മ്മ
ആലപ്പുഴ: വിപ്ലവ തേജസ് സഖാവ് വി.എസ് അച്യുതാനന്ദന്‍ ഇനി ഓര്‍മ. പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ നിത്യനിദ്ര കൊള്ളുന്ന വലിയ ചുടുകാട്ടിലെ മണ്ണില്‍ വിഎസും അലിഞ്ഞുചേര്‍ന്നു. മകന്‍ അരുണ്‍ കുമാര്‍ ചിതയ്ക്ക് തീ കൊളുത്തി. വി.എസിനെ അവസാനമായി യാത്രയാക്കാന്‍ പതിനായിരങ്ങളാണ് ആലപ്പുഴയിലെത്തിയത്. വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ആലപ്പുഴയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും എത്തിയപ്പോള്‍ പതിനായിരങ്ങളാണ് കാണാനെത്തിയത്. പ്രിയ നേതാവിന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപ യാത്രയില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ജനം ഒഴുകിയെത്തിയതോടെ ആലപ്പുഴ നിശ്ചലമായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപ യാത്ര ഇന്ന് രാവിലെ ഏഴോടെയാണ് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്. ജില്ലയിലെ ഓരോ കേന്ദ്രത്തിലും വലിയ ജനക്കൂട്ടമാണ് പ്രിയപ്പെട്ട വിഎസിനെ അവസാനമായി കാണാന്‍ കാത്തുനിന്നത്. രമേശ് ചെന്നിത്തലയും ജി.സുധാകരനും അടക്കമുള്ള തലമുതിര്‍ന്ന നേതാക്കള്‍ വിഎസിന് വേണ്ടി കാത്തുനിന്നു. ഉച്ചയ്ക്ക് 12: 15 ഓടെയാണ് ഭൗതിക ശരീരം…
Read More » -
Breaking News
കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി പ്രതിപക്ഷ നേതാക്കള്‍, തയ്യാറാകാതെ ധന്‍കര്‍; ഔദ്യോഗിക വസതി ഉടനൊഴിയും, രാജിവച്ച അന്ന് തന്നെ വസതിയൊഴിയാനുള്ള കാര്യങ്ങള്‍ ചെയ്തിരുന്നു
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവച്ച ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗികവസതി ഉടന്‍ ഒഴിയും. തിങ്കളാഴ്ചയാണ് അദ്ദേഹം രാഷ്ട്രപതിക്ക് രാജി സമര്‍പ്പിച്ചത്. അന്നേദിവസം രാത്രി തന്നെ വസതിയൊഴിയാനുള്ള കാര്യങ്ങള്‍ ചെയ്തുതുടങ്ങിയിരുന്നെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് പുതുതായി നിര്‍മിച്ച ഉപരാഷ്ട്രപതി ഭവനില്‍ അദ്ദേഹം താമസത്തിനെത്തിയത്. അപ്രതീക്ഷിത രാജിക്ക് പിന്നാലെ പല പ്രതിപക്ഷ കക്ഷി നേതാക്കളും ധന്‍കറുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആര്‍ക്കും കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം അനുമതി നല്‍കുന്നില്ലെന്നാണ് വിവരം. ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവുത്ത്, എന്‍സിപി (എസ്പി) നേതാവ് ശരദ് പവാര്‍ തുടങ്ങിയവര്‍ ധന്‍കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ചൊവ്വാഴ്ച അനുമതി തേടിയിരുന്നുവെന്നാണ് സൂചന. എന്നാല്‍, കൂടിക്കാഴ്ചയ്ക്ക് ധന്‍കര്‍ തയ്യാറായില്ല. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ധന്‍കര്‍ രാജിസമര്‍പ്പിച്ചത്. ചൊവ്വാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു അദ്ദേഹത്തിന്റെ രാജി അംഗീകരിക്കുകയും ചെയ്തിരുന്നു. 2022 ഓഗസ്റ്റിലാണ് ധന്‍കര്‍ ഉപരാഷ്ട്രപതിസ്ഥാനത്തെത്തുന്നത്. 2027 വരെയായിരുന്നു ഉപരാഷ്ട്രപതിപദത്തില്‍ അദ്ദേഹത്തിന്റെ കാലാവധി. അദ്ദേഹത്തിന്റെ രാജി എന്തുകൊണ്ടാണെന്നും ആരാകും പിന്‍ഗാമിയെന്നുമുള്ള ചര്‍ച്ചകള്‍ ഇതിനോടകം…
Read More » -
Movie
‘മേനേ പ്യാർ കിയ’ പുത്തൻ പോസ്റ്റർ പുറത്ത്; റിലീസ് ഓഗസ്റ്റ് 29 ന്
സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്റർ പുറത്ത്. ചിത്രം ഓഗസ്റ്റ് 29 നു ഓണം റിലീസായെത്തും. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജ്യോ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മന്ദാകിനി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ നായകനും നായികയുമായെത്തുന്ന ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ എന്നിവരെയാണ് പുതിയ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. “മുറ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന ചിത്രമാണിത്. ‘സ്റ്റാർ’ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ‘ആസൈ കൂടൈ’ എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദൻ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിൽ ജിയോ ബേബി, ശ്രീകാന്ത്…
Read More » -
Breaking News
ഉത്തര്‍പ്രദേശില്‍ എട്ട് വര്‍ഷമായി വ്യാജ എംബസിയും ആഡംബര കെട്ടിടവും;ലോകത്ത് ആരും ഇതുവരെ അംഗീകരിക്കാത്ത ‘വെസ്റ്റ് ആര്‍ക്ട്ടിക്ക’യുടെ ‘അംബാസഡര്‍’ ഒടുവില്‍ പിടിയില്‍
ന്യൂഡല്‍ഹി: ലോകത്ത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റ് ആര്‍ക്ടിക്ക’ എന്ന രാജ്യത്തിന്റെ പേരില്‍ എംബസി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എട്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വ്യാജ എംബസിയുടെ ‘അംബാസഡറെ’ യുപി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് പിടികൂടി. വെസ്റ്റ് ആര്‍ക്ടിക്കയുടെ ‘ബാരണ്‍’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹര്‍ഷവര്‍ധന്‍ ജെയിന്‍ ആണ് പിടിയിലായത്. വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതാണ് ഇയാള്‍ക്കെതിരെയുള്ള പ്രധാന കുറ്റം. എംബസി കെട്ടിടവളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റുകള്‍ ഉള്ള ആഡംബര കാറുകള്‍ എസ്ടിഎഫ് കസ്റ്റഡിയിലെടുത്തു. ഓഫിസില്‍ നിന്ന് വ്യാജ പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം ഈ ശൃംഖലയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുനില കെട്ടിടം വാടകയ്ക്ക് എടുത്താണ് ജെയിന്‍ എംബസി നടത്തിയിരുന്നത്. ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നേടുന്നതിനായി രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റ് പ്രമുഖര്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന മോര്‍ഫ് ചെയ്ത ചിത്രങ്ങളും ജെയിന്‍ ഉപയോഗിച്ചിരുന്നു. നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോണ്‍ കൈവശം വച്ചതിന് 2011 ല്‍ ജെയിനിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍…
Read More » -
Movie
“വൈബ് ഉണ്ട് ബേബി”; തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യൻ ഫിലിം “മിറൈ”യിലെ ആദ്യ ഗാനം ജൂലൈ 26 ന്
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത “മിറൈ” യിലെ ആദ്യ ഗാനം ജൂലൈ 26 ന്. “വൈബ് ഉണ്ട് ബേബി” എന്ന ടൈറ്റിലോടെ പുറത്തു വരുന്ന ഈ ഗാനത്തോടെ ചിത്രത്തിന്റെ മ്യൂസിക്കൽ പ്രമോഷൻ പരിപാടികൾ ആരംഭിക്കും. 2025 സെപ്റ്റംബർ അഞ്ചിനാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ഹനു-മാൻ എന്ന ചിത്രത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ നായകനായി എത്തുകയാണ് തേജ സജ്ജ. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ പ്രധാന ജോഡികളായ തേജ സജ്ജയും റിതിക നായിക്കും തമ്മിലുള്ള മനോഹരമായ ഓൺസ്‌ക്രീൻ രസതന്ത്രം പ്രദർശിപ്പിക്കുന്ന ഒരു ഗാനമായിരിക്കും ജൂലൈ 26 ന് പുറത്തു വരുന്ന “വൈബ് ഉണ്ട് ബേബി”. ഗാനത്തിന്റെ റിലീസ് പ്രഖ്യാപിച്ചു കൊണ്ട് പുറത്തു വിട്ട പോസ്റ്ററിൽ വളരെ സ്റ്റൈലിഷ് മാസ്സ് ലുക്കിലാണ് തേജ സജ്ജയെ അവതരിപ്പിച്ചിരിക്കുന്നത്. നായികാ…
Read More » -
India
ഭീതിപരത്തി ടേക്ക് ഓഫിന് തൊട്ടുമുന്‍പ് എന്‍ജിനില്‍ തീ: സംഭവം അഹമ്മദാബാദ്-ദിയു ഇന്‍ഡിഗോ വിമാനത്തില്‍; യാത്രക്കാര്‍ സുരതക്ഷിതര്‍, ടിക്കറ്റ് തുക തിരിച്ച് നല്‍കുമെന്ന് കമ്പനി
അഹമ്മദാബാദ്: ടേക്ക് ഓഫിന് തൊട്ടുമുന്‍പ് വിമാനത്തിന്റെ എന്‍ജിനുകളിലൊന്നില്‍ തീപ്പിടിത്തം. അഹമ്മദാബാദില്‍ നിന്ന് ബുധനാഴ്ച രാവിലെ 11 ന് ദിയുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന 6-ഇ 7966 ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഉടന്‍തന്നെ യാത്രക്കാരെ പുറത്തിറക്കിയിരുന്നു. ടേക്ക് ഓഫ് റോള്‍ വേളയിലാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നതെന്നും ഉടന്‍ പൈലറ്റ് മെയ്ഡെ സന്ദേശം, എയര്‍ ട്രാഫിക് കണ്‍ട്രോളിന് കൈമാറിയെന്നും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അറുപത് യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഇന്‍ഡിഗോ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെ താല്‍പര്യാനുസരണം ഒന്നുകില്‍ അടുത്ത വിമാനത്തില്‍ യാത്രാ സൗകര്യം ഒരുക്കുകയോ അല്ലെങ്കില്‍ ടിക്കറ്റ് തുക തിരിച്ചുകൊടുക്കുകയോ ചെയ്യുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
Read More » -
Kerala
‘കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ജാതി നിലനിര്‍ത്തുന്നു, അവര്‍ക്ക് ഭരിക്കാന്‍ അതാണ് എളുപ്പം’; കമ്യൂണിസ്റ്റ് മനോനിലയുള്ളവര്‍ക്ക് മാത്രമേ ജാതി വ്യവസ്ഥയെ തകര്‍ക്കാന്‍ സാധിക്കൂയെന്ന് നടന്‍ ഹക്കീം ഷാ
കമ്യൂണിസ്റ്റ് മനോനിലയുള്ളവര്‍ക്കുമാത്രമേ ജാതി വ്യവസ്ഥയെ തകര്‍ക്കാന്‍ സാധിക്കൂവെന്ന് നടന്‍ ഹക്കീം ഷാ. കോണ്‍ഗ്രസ് അടക്കമുള്ള മറ്റെല്ലാ പാര്‍ട്ടികളും പ്രത്യക്ഷമായോ പരോക്ഷമായോ ജാതി വ്യവസ്ഥ നിലനില്‍ക്കണം എന്ന താത്പര്യപ്പെടുന്നവരാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹക്കീം ഷാ. സെന്‍സര്‍ഷിപ്പ് സിനിമാ നിര്‍മാതാക്കളുടെ കലാപരമായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. മറുപടി പറയവെ താന്‍ അഭിനയിച്ച തമിഴ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച കട്ടുകളെക്കുറിച്ച് ഹക്കീം ഷാ വിശദീകരിച്ചു. ഇതിനിടെയാണ് ജാതിയും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട തന്റെ നിലപാട് ഹക്കീം വ്യക്തമാക്കിയത്. രണ്ടുവര്‍ഷം മുമ്പേ തമിഴില്‍ മാനുഷി എന്നൊരു പടംചെയ്തു. വെട്രിമാരന്‍ ആണ് അത് നിര്‍മിച്ചത്. ഗോപി നൈനാര്‍ ആയിരുന്നു സംവിധാനം. കമ്യൂണിസത്തോട് ബന്ധമുള്ള ശക്തമായ രാഷ്ട്രീയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ജാതി വേര്‍തിരിവിന്റെ ആവശ്യകതയാണ് എന്റെ കഥാപാത്രം പറയുന്നത്. ഭരിക്കുന്നവരെ പ്രതിനിധീകരിക്കുന്നതാണ് എന്റെ വേഷം. ഞാന്‍ പൊലീസ് ഓഫീസറാണ്, ചോദ്യംചെയ്യുന്ന മുറിയിലാണ്. ആന്‍ഡ്രിയയുടെ…
Read More »