Month: July 2025
-
Breaking News
പട്ടിണിയില്‍ വലഞ്ഞ് ഗാസ; ഭക്ഷണമില്ലാതെ കുട്ടികള്‍ ഉള്‍പ്പെടെ മരിച്ചുവീഴുന്നു, രണ്ട് ദിവസത്തിനിടെ 33 മരണം
ഗാസ സിറ്റി: ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗാസയില്‍ നേരിടുന്നത് കൊടും പട്ടിണിയെന്ന് ആഗോള സംഘടനകള്‍. ലോക രാജ്യങ്ങളുടെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഗാസ വലിയ മാനുഷിക ദുരന്തത്തിന്റെ കേന്ദ്രമാകുമെന്ന് നൂറിലധികം അന്താരാഷ്ട്ര സഹായ സംഘടനകളും മനുഷ്യാവകാശ ഗ്രൂപ്പുകളും മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ രണ്ട് രണ്ടു ദിവസത്തിനിടെ മാത്രം 33 പേരാണ് ഗാസയില്‍ പട്ടിണി മൂലം മരിച്ചത്. ഇവരില്‍ 12 കുട്ടികളുമുണ്ട്. ഇതോടെ ഈ അടുത്ത ദിവസങ്ങളില്‍ ഗാസയില്‍ പട്ടിണി മൂലം മരിച്ചവരുടെ 101 ആയി. ഇതില്‍ എണ്ണം 80 കുട്ടികളാണെന്നുള്ളത് ഗൗരവം വര്‍ധിപ്പിക്കുന്നു. ഈനിലയില്‍ മുന്നോട്ട് പോയാല്‍ ഗാസയിലെ ദുരിതം വര്‍ധിക്കുമെന്നും, സന്നദ്ധ സംഘടനകളുടെ ഇടപെടലിന്റെ ഗുണം പോലും ഇല്ലാതാക്കുന്നു എന്നും മനുഷ്യാലകാശ സംഘടനകള്‍ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കുന്നു. ഭക്ഷണം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ക്കായി കാത്ത് നിന്ന ഗാസ ജനതയ്ക്ക് മേല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 1,054 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മനുഷ്യാവകാശ സംഘടകള്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ ഇതുവരെ 59,029…
Read More » -
Breaking News
യുവതികളെ ഭീഷണിപ്പെടുത്തി ഒമ്പതു മണിക്കൂര്‍ നഗ്നരാക്കി നിര്‍ത്തി; വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി അരലക്ഷം തട്ടി; ഞെട്ടിച്ച് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ്; വിദ്യാഭ്യാസമുള്ളവരും കുടുങ്ങുന്നതില്‍ ആശങ്ക അറിയിച്ച് പോലീസ്
മുംബൈ: മുംബൈ പൊലീസില്‍ നിന്നെന്ന് ഭീഷണിപ്പെടുത്തി യുവതികളെ ‘ഡിജിറ്റല്‍ അറസ്റ്റിലാക്കി’ പണം തട്ടിയെന്ന് പരാതി. ബെംഗളൂരുവിലാണ് സംഭവം. ഒന്‍പത് മണിക്കൂര്‍ നേരമാണ് യുവതിയെയും സുഹൃത്തിനെയും തട്ടിപ്പുസംഘം നഗ്‌നരാക്കി നിര്‍ത്തിയത്. അന്‍പത്തിയെട്ടായിരത്തിലേറെ രൂപയും സംഘം ഇവരില്‍ നിന്ന് കൈക്കലാക്കി. ജൂലൈ 17നാണ് സംഭവം. അന്നു തായ്‌ലന്‍ഡില്‍നിന്ന് എത്തിയ യുവതിക്ക് മുംബൈ കോള്‍ബ പൊലീസ് സ്റ്റേഷനില്‍ നിന്നെന്ന വ്യാജേനെ ഫോണ്‍ വന്നു. യുവതിക്ക് ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബന്ധമുണ്ടെന്നും, മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണിയാണ് യുവതിയെന്നും ഒരു കൊലക്കേസിലും പങ്കുണ്ടെന്നും പൊലീസ് ഓഫിസര്‍ എന്ന് അവകാശപ്പെട്ടയാള്‍ ആരോപണം ഉന്നയിച്ചു. എന്നാല്‍ തനിക്ക് കേസുമായി ബന്ധമില്ലെന്നും ആളുമാറിപ്പോയിട്ടുണ്ടാകുമെന്നും യുവതി പറഞ്ഞു. ഇതോടെ യുവതിയുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൃത്യമായി പറഞ്ഞ് തട്ടിപ്പുസംഘം വിശ്വാസം നേടിയെടുത്തു. തുടര്‍ന്ന് കേസിന്റേതെന്ന് പറയപ്പെടുന്ന വ്യാജ എഫ്‌ഐആറുകളും അറസ്റ്റ് വാറണ്ടുകളും സിബിഐ ഐഡി കാര്‍ഡുകളും ഓഫിസര്‍ ഇവരുമായി പങ്കുവച്ചു. ഇതോടെ കേള്‍ക്കുന്നത് സത്യമാണെന്ന് യുവതി…
Read More » -
Breaking News
പിതാവിന്റെ മൃതദേഹം വീട്ടിലേക്ക് കയറ്റാതെ മകനും മരുമകളും വാതില്‍ പൂട്ടി; ഭര്‍ത്താവിനെ അവസാനമായി കാണാന്‍ റോസിലിയെത്തിയത് അനാഥാലയത്തില്‍നിന്ന്
തൃശൂര്‍: പിതാവിന്റെ മൃതദേഹം വീട്ടിലേക്ക് കയറ്റാതെ മകനും മരുമകളും വാതില്‍ പൂട്ടി പോയതോടെ അരിമ്പൂര്‍ കൈപ്പിള്ളി പ്ലാക്കന്‍ തോമസ് (80) വീണ്ടും വീടിന് പുറത്തായി. ഭര്‍ത്താവിനെ അവസാനമായി കാണാന്‍ അനാഥാലയത്തില്‍ നിന്നെത്തിയ ഭാര്യ റോസിലി വീടിന് പുറത്ത് തോമസിന്റെ മൃതദേഹത്തിനരിലിരുന്ന് കണ്ണീരൊഴുക്കി. മകന്റെയും മരുമകളുടെയും ഉപദ്രവം സഹിക്കാനാകാതെയാണ് എട്ടുമാസം മുന്‍പ് തോമസും റോസിലിയും വീടുവിട്ട് വ്യത്യസ്ത സ്ഥാപനങ്ങളില്‍ അന്തേവാസികളായത്. വീട്ടില്‍ നില്‍ക്കാനാകില്ലെന്നും മകന്റെയും മരുമകളുടെയും ഉപദ്രവം സഹിക്കാനാകുന്നില്ലെന്നും കാണിച്ച് ഇവര്‍ അന്ന് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തോമസ് മണലൂര്‍ സാന്‍ജോസ് കെയര്‍ഹോമിലും റോസിലി കാരമുക്ക് കൃപാസദനത്തിലുമായിരുന്നു താമസം. പനി ബാധിച്ച് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കെയര്‍ഹോമില്‍ വച്ചായിരുന്നു തോമസ് മരിച്ചത്. സ്വന്തം വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം ഇടവക പള്ളിയില്‍ സംസ്‌കാരം നടത്താനായിട്ടാണ് രാവിലെ മൃതദേഹം വീട്ടിലെത്തിച്ചത്. എന്നാല്‍, പിതാവിന്റെ മൃതദേഹം വീട്ടിലേക്ക് കയറ്റാന്‍ അനുവദിക്കാതെ മകന്‍ ജെയ്‌സനും മരുമകള്‍ റിന്‍സിയും വീടുപൂട്ടി പോകുകയായിരുന്നു. മകനോട് തിരിച്ചുവന്ന് മൃതദേഹം വീട്ടില്‍ കയറ്റാന്‍ ബന്ധുക്കളും…
Read More » -
Breaking News
റിവേഴ്‌സ് സ്വീപ്പിനിടെ കാലിനു പരിക്ക്; പാതിയില്‍ കളംവിട്ട് പന്ത്; പരിക്ക് വിലയിരുത്തുന്നു എന്നു ബിസിസിഐ; തിരിച്ചെത്തിയില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന് സായ് സുദര്‍ശന്‍; ഇഷാന്‍ കിഷനെ ഇറക്കിയേക്കും; ഇംഗ്ലണ്ടില്‍ കാല്‍ കുത്തിയശേഷം പരിക്കുകളില്‍ വലഞ്ഞ് ടീം
ലണ്ടന്‍: മാഞ്ചസ്റ്റര്‍ ടെസ്റ്റിനിടെ കാലിന് പരുക്കേറ്റ് നൊന്ത് കളം വിട്ട് ഋഷഭ് പന്ത്. 37 റണ്‍സെടുത്ത് നില്‍ക്കെയാണ് ക്രിസ് വോക്ക്‌സിന്റെ പന്തില്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച താരത്തിന് കാലിന് പരുക്കേറ്റത്. വേദന കൊണ്ട് പുളഞ്ഞ പന്ത് ഒടുവില്‍ ബഗ്ഗി വാഹനത്തിലാണ് ഗ്രൗണ്ട് വിട്ടത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇതുവരെ 462 റണ്‍സാണ് പന്ത് അടിച്ചു കൂട്ടിയത്. 77 ആണ് താരത്തിന്റെ ശരാശരി. പന്ത് മടങ്ങി വന്നില്ലെങ്കില്‍ അത് കനത്ത തിരിച്ചടിയാകുമെന്ന സായ് സുദര്‍ശന്റെ വാക്കുകള്‍ നെഞ്ചിടിപ്പോടെയാണ് ആരാധകരും കേട്ടത്. അതേസമയം, പന്തിന്റെ പരുക്കില്‍ ബിസിസിഐ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടുണ്ട്. ‘മാഞ്ചസ്റ്റര്‍ ടെസ്റ്റിനിടെ ആദ്യ ദിനം പന്തിന്റെ വലതുകാലില്‍ പന്ത് അടിച്ചു കൊണ്ടു. സ്റ്റേഡിയത്തില്‍ നിന്നും നേരെ വിദഗ്ധ പരിശോധനയ്ക്കും സ്‌കാനിങിനും എത്തിച്ചിരുന്നു. ബിസിസിഐയുടെ വിദഗ്ധ മെഡിക്കല്‍ സംഘം പുരോഗതി വിലയിരുത്തുകയാണ്’ എന്നാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്. വോക്‌സിന്റെ ഫുള്‍ ലെങ്ത് പന്തിന്റെ വലത്തേ കാല്‍വിരല്‍ത്തുമ്പില്‍ അടിക്കുകയായിരുന്നു. പരമ്പരയ്ക്കിടെ ഇത് രണ്ടാം തവണയാണ്…
Read More » -
Breaking News
സസ്‌പെന്‍ഡ് ചെയ്തിട്ട് ഒന്‍പതു മാസം; പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ സസ്പെന്‍ഷനിലായ എന്‍ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ എന്നിവരാണ് അന്വേഷണം നടത്തുന്നത്. പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്ത് ഒമ്പതു മാസങ്ങള്‍ക്ക് ശേഷമാണ് നടപടി. പ്രശാന്ത് ആരോപണം നിഷേധിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മെമ്മോയിലെ കുറ്റങ്ങള്‍ എല്ലാം പ്രശാന്ത് നിഷേധിച്ചു. ഇതിന് പ്രശാന്ത് പറയുന്ന ന്യായങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കുറ്റപത്ര മെമ്മോക്ക് പ്രശാന്ത് നല്‍കിയ മറുപടി തള്ളുന്നതായി അന്വേഷണ ഉത്തരവില്‍ വ്യക്തമാക്കുന്നു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകുമായിട്ടുള്ള അഭിപ്രായ ഭിന്നതയാണ് പിന്നീട് പരസ്യപ്പോരിലേക്കും സസ്പെന്‍ഷനിലേക്കും വഴിവെച്ചത്. ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്താല്‍ ആറ് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്ത് 9 മാസങ്ങള്‍ക്ക് ശേഷമാണ് അന്വേഷണം പ്രഖ്യാപിക്കുന്നത്. ഇതിനിടെ മൂന്ന് തവണ…
Read More » -
Breaking News
എല്ലാം തട്ടിപ്പ്! ഡെലിവറി ഏജന്റ് ചമഞ്ഞ് ബോധരഹിതയാക്കി പീഡിപ്പിച്ചു; വ്യാജപരാതിയില്‍ വനിതാ ടെക്കിക്കെതിരെ കേസ്, ഇരുവരും അടുപ്പത്തിലെന്ന് പോലീസ്
മുംബൈ: ഡെലിവറി ഏജന്റ് ചമഞ്ഞ് വീട്ടിലെത്തിയയാള്‍ മുറിയിലേക്ക് അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന 22 വയസ്സുകാരിയായ ഐടി ഉദ്യോഗസ്ഥയുടെ പരാതി വ്യാജമെന്ന് കണ്ടെത്തിയതിനു പിന്നാലെ യുവതിക്കെതിരെ പുണെ സിറ്റി പൊലീസ് കേസെടുത്തു. വീട്ടിലെത്തിയ ‘ഡെലിവറി ഏജന്റ്’ തന്റെ മുഖത്ത് രാസവസ്തു തളിച്ച് ബോധരഹിതയാക്കിയതിനു ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രം പകര്‍ത്തുകയും വിവരം പുറത്തുപറഞ്ഞാല്‍ ഇത് പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു പരാതി. എന്നാല്‍ അന്വേഷണത്തില്‍ യുവതിയുടെ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് പൊലീസ് തെളിയിച്ചു. ഡെലിവറി ഏജന്റ് ചമഞ്ഞ് ആളൊഴിഞ്ഞ നേരം യുവതിയുടെ വീട്ടിലെത്തിയ 27 വയസ്സുകാരന്‍ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനാണെന്നും ഇവര്‍ പരസ്പരം ഒരു വര്‍ഷത്തിലേറെയായി സുഹൃത്തുക്കളാണെന്നും യുവതിയുടെ സമ്മതത്തോടെയാണ് ഇദ്ദേഹം ഫ്‌ലാറ്റിലേക്കു കയറിയതെന്നും പൊലീസ് പറഞ്ഞു. ഇരുവരുടെയും ഫോണ്‍ ചാറ്റുകള്‍, ഫോണ്‍ കോളുകള്‍, സംഭവം നടന്ന സമയം, ഇരുവരും തമ്മിലുള്ള ബന്ധം എന്നിവയുടെ അടിസ്ഥാനത്തിലാണ് യുവതിയുടെ വാദങ്ങള്‍ തെറ്റാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. അതേസമയം, എന്തിനാണു യുവതി വ്യാജ പരാതി നല്‍കി കബളിപ്പിക്കാന്‍…
Read More » -
LIFE
സിനിമയ്ക്ക് മുന്‍പ് അധ്യാപകന്‍; സ്വന്തം ശിഷ്യയെ പ്രണയിച്ചു വിവാഹംചെയ്ത നടന്‍, ആ പ്രണയനദി ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു
അലൈപ്പായുതേ സിനിമയിലെ ചുള്ളന്‍ നായകനെ കണ്ട അന്നത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പോലും ക്രഷ് അടിച്ചു എന്ന് പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. യഥാര്‍ത്ഥ പ്രായത്തേക്കാളും വളരെ കുറച്ചു മാത്രമേ തോന്നുമായിരുന്നുള്ളൂ എന്നതും അദ്ദേഹത്തിന്റെ മുഖപ്രസന്നതയുടെ പ്രത്യേകതയായിരുന്നു. സിനിമയില്‍ വരും മുന്‍പ്, വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസത്തോടു കൂടി സംസാരിക്കാന്‍ പരിശീലനം നല്‍കുന്ന അധ്യാപകനായിരുന്നു മൃദുഭാഷിയായ അദ്ദേഹം. എന്നാല്‍, സരിത ബിര്‍ജെ എന്ന പെണ്‍കൊടി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതിമാറ്റിവിട്ടു. ആ പ്രണയത്തിന് വളരെ രസകരമായ ഒരു തുടക്കത്തിന്റെ കഥയുണ്ട് പറയാന്‍. ആദ്യത്തെ ജോലി ലഭിച്ചതും നന്ദി പറയാനായി സരിത ഒരു വിരുന്നു സല്‍ക്കാരം ഒരുക്കിയിരുന്നു. എന്നാല്‍, ഒരു മെന്ററും വിദ്യാര്‍ത്ഥിയും എന്നതിനേക്കാള്‍ മറ്റെന്തോ അവര്‍ക്കിടയില്‍ ഉള്ളതായി ആര്‍. മാധവനും സരിതയും മനസിലാക്കിയ നിമിഷമായിരുന്നു അത്. എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം, അവര്‍ പരമ്പരാഗത തമിഴ് ആചാരപ്രകാരം വിവാഹം ചെയ്തു. സരിത അദ്ദേഹത്തിന്റെ ഒപ്പം അഭിനയിക്കുകയോ, സിനിമയുമായി ബന്ധമുള്ള വ്യക്തിയോ അല്ലായിരുന്നു വിവാഹം കഴിഞ്ഞതും മാധവന് സിനിമയിലേക്കുള്ള വഴി തുറന്നതും ഒന്നിച്ചായിരുന്നു.…
Read More » -
India
ഇല്ലാത്ത രാജ്യത്തിൻ്റെ പേരിൽ ഇന്ത്യയിൽ വ്യാജഎംബസി: ആൾ ദൈവമായ ‘അംബാസഡർ’ പിടിയിൽ, കോടികളുടെ തട്ടിപ്പ്
ഗാസിയാബാദ്: ലോകത്തെ ഒരു രാഷ്ട്രവും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റ് ആർക്ടിക്ക’ എന്ന സങ്കല്പ രാജ്യത്തിൻ്റെ പേരിൽ ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ വ്യാജ എംബസി നടത്തിവന്ന ഹർഷവർധൻ ജെയിൻ പിടിയിലായി. ആഡംബരപൂർണ്ണമായ ഇരുനില കെട്ടിടം വാടകയ്‌ക്കെടുത്താണ് ജെയിൻ്റെ വ്യാജ ‘എംബസി’ പ്രവർത്തിച്ചിരുന്നത്. ‘അംബാസഡർ’ ആയി ഇയാൾ വിലസിയത് 8 വർഷമാണ്. ഹർഷവർധന്റെ പ്രധാന ഉദ്ദേശ്യം, എംബസിയുടെ മറവിൽ ജോലിതട്ടിപ്പും ഹവാല റാക്കറ്റ് നടത്തിപ്പുമായിരുന്നു. വിദേശത്ത് ജോലിക്കു വേണ്ടി ശ്രമിക്കുന്ന വ്യക്തികൾക്കും വിദേശ കമ്പനികൾക്കും മധ്യസ്ഥത വഹിക്കുക, കടലാസ് കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിക്കുക എന്നാവയായിരുന്നു ഇവിടെ നടന്നുകൊണ്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. വെസ്റ്റ് ആർക്ടിക്ക മാത്രമല്ല സബോർഗ, പോൾവിയ, ലോഡോണിയ എന്നിങ്ങനെ പല വ്യാജ രാജ്യങ്ങളുടെയും കോൺസുൽ അഥവാ അംബാസഡർ എന്നാണ് ഹർഷവർധൻ സ്വയം വിശേഷിപ്പിക്കുന്നത്. ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ് പിടികൂടിയ ഇയാളുടെ ‘എംബസി’ പരിസരത്തുണ്ടായിരുന്ന വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകളുള്ള ആഡംബര കാറുകളും, ഓഫിസിൽ നിന്ന് വ്യാജ പാസ്പോർട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ…
Read More » -
NEWS
ഇല്ലാത്ത രാജ്യത്തിൻ്റെ പേരിൽ ഇന്ത്യയിൽ വ്യാജഎംബസി: ആൾ ദൈവമായ ‘അംബാസഡർ’ പിടിയിൽ, കോടികളുടെ തട്ടിപ്പ്
ഗാസിയാബാദ്: ലോകത്തെ ഒരു രാഷ്ട്രവും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റ് ആർക്ടിക്ക’ എന്ന സങ്കല്പ രാജ്യത്തിൻ്റെ പേരിൽ ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ വ്യാജ എംബസി നടത്തിവന്ന ഹർഷവർധൻ ജെയിൻ പിടിയിലായി. ആഡംബരപൂർണ്ണമായ ഇരുനില കെട്ടിടം വാടകയ്‌ക്കെടുത്താണ് ജെയിൻ്റെ വ്യാജ ‘എംബസി’ പ്രവർത്തിച്ചിരുന്നത്. ‘അംബാസഡർ’ ആയി ഇയാൾ വിലസിയത് 8 വർഷമാണ്. ഹർഷവർധന്റെ പ്രധാന ഉദ്ദേശ്യം, എംബസിയുടെ മറവിൽ ജോലിതട്ടിപ്പും ഹവാല റാക്കറ്റ് നടത്തിപ്പുമായിരുന്നു. വിദേശത്ത് ജോലിക്കു വേണ്ടി ശ്രമിക്കുന്ന വ്യക്തികൾക്കും വിദേശ കമ്പനികൾക്കും മധ്യസ്ഥത വഹിക്കുക, കടലാസ് കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിക്കുക എന്നാവയായിരുന്നു ഇവിടെ നടന്നുകൊണ്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. വെസ്റ്റ് ആർക്ടിക്ക മാത്രമല്ല സബോർഗ, പോൾവിയ, ലോഡോണിയ എന്നിങ്ങനെ പല വ്യാജ രാജ്യങ്ങളുടെയും കോൺസുൽ അഥവാ അംബാസഡർ എന്നാണ് ഹർഷവർധൻ സ്വയം വിശേഷിപ്പിക്കുന്നത്. ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ് പിടികൂടിയ ഇയാളുടെ ‘എംബസി’ പരിസരത്തുണ്ടായിരുന്ന വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകളുള്ള ആഡംബര കാറുകളും, ഓഫിസിൽ നിന്ന് വ്യാജ പാസ്പോർട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ…
Read More » -
Breaking News
സൈബോര്‍ഗ് കോക്രോച്ചുകള്‍ മുതല്‍ എഐ ടാങ്കുകള്‍ വരെ; റഷ്യ- യുക്രൈന്‍ പോരാട്ടത്തിനു പിന്നാലെ ഭാവിയുടെ യുദ്ധമുന്നണിയെ അടിമുടി മാറ്റിമറിക്കാന്‍ യൂറോപ്യന്‍ കമ്പനികള്‍; ചരിത്രത്തില്‍ ആദ്യമായി അമേരിക്കന്‍ ബജറ്റിനെ മറികടക്കുന്ന നിക്ഷേപം; യുദ്ധം നീണ്ടാല്‍ റഷ്യ കാണാനിരിക്കുന്നത് ശാസ്ത്ര കഥകളെ മറികടക്കുന്ന നീക്കങ്ങള്‍
മ്യൂണിച്ച്/ബെര്‍ലിന്‍/ഫ്രാങ്ക്ഫര്‍ട്ട്: റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിന്റെ പ്രതിരോധ രംഗത്ത് വന്‍ കുതിച്ചുകയറ്റമെന്നു റിപ്പോര്‍ട്ട്. അത്യാധുനിക സാങ്കേതിക രംഗത്ത് ജര്‍മനിയടക്കമുള്ള രാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികളിലേക്കു കോടികളുടെ നിക്ഷേപം ഒഴുകുന്നെന്നാണു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ടാങ്കുകള്‍ മുതല്‍ ഏതു പ്രതികൂല സാഹചര്യത്തിലും കടന്നുകയറാവുന്ന ചാര പാറ്റകള്‍ (സ്‌പൈ കോക്രോച്ച്) വരെയുള്ള വന്‍ കുതിച്ചു കയറ്റത്തിലേക്കാണു ജര്‍മനി നടന്നു കയറുന്നതെന്നാണു വിവിധ കമ്പനികളെ അധികരിച്ചുള്ള റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ യൂറോപ്പിലെ ഏറ്റവും മൂല്യവത്തായ പ്രതിരോധ സ്റ്റാര്‍ട്ടപ്പായി വളര്‍ന്ന ജര്‍മനിയിലെ ഹെല്‍സിംഗിന്റെ സ്ഥാപകനായ ഗുണ്ടബെര്‍ട്ട് ഷെര്‍ഫാണു സൈനിക രംഗത്തെ മാറ്റത്തെക്കുറിച്ചു വിശദീകരിക്കുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം യൂറോപ്പിനെ ആകെ മാറ്റിമറിച്ചെന്നും നാലുവര്‍ഷം മുമ്പ് സൈനിക സ്‌ട്രൈക്കര്‍ ഡ്രോണുകളും എഐ യുദ്ധ സംവിധാനങ്ങളും നിര്‍മിക്കുന്ന കമ്പനിയിലേക്കു നിക്ഷേപമെത്തിക്കാന്‍ വിയര്‍ത്തെങ്കില്‍ കഴിഞ്ഞമാസം 12 ബില്യണ്‍ ഡോളറിന്റെ മൂല്യ വര്‍ധനയാണുണ്ടായത്. ലോകത്താദ്യമായി നൂതന സാങ്കേതിക വിദ്യകള്‍ക്കായി അമേരിക്കന്‍ പ്രതിരോധ ബജറ്റിനെ മറികടക്കുന്ന നിക്ഷേപമാണ് യൂറോപ്യന്‍ കമ്പനികള്‍ക്ക് ആകെ…
Read More »