Month: July 2025
-
Breaking News
പാസ്പോര്‍ട്ട് എന്നാല്‍ സിങ്കപ്പുര്‍ പാസ്‌പോര്‍ട്ട്! 193 രാജ്യങ്ങളില്‍ വിസയില്ലാതെ യാത്ര ചെയ്യാം! മികവില്‍ രണ്ടാമത് ജപ്പാനും ദക്ഷിണ കൊറിയയും; ‘നമ്മളെ’ ഇന്ത്യ 77 ാം സ്ഥാനത്ത്
ലോകത്ത് മിന്നല്‍ വേഗത്തില്‍ വളര്‍ന്ന രാജ്യമാണ് സിങ്കപ്പുര്‍. ചെറിയ രാജ്യമാണെങ്കിലും സമ്പത്തിന്റെയും ജീവിത നിലവാരത്തിന്റെയും എല്ലാം കാര്യങ്ങളില്‍ ഏറെ മുന്നില്‍ തന്നെയാണ് ഈ രാജ്യം. ആഗോള പാസ്‌പോര്‍ട്ട് റാങ്കിംഗിലും സിങ്കപ്പൂര്‍ തന്നെയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. സിങ്കപ്പുരിലെ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്നത് 193 രാജ്യങ്ങളിലേക്കാണ്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന് ജപ്പാനും മൂന്നാമത് യൂറോപ്യന്‍ രാജ്യങ്ങളുമാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്നത് ബെലാറസും കൊസോവോയുമാണ്. പുതിയ ആഗോള പാസ്പോര്‍ട്ട് റാങ്കിംഗില്‍ യൂറോപ്പ് ആധിപത്യം പുലര്‍ത്തുന്നു എങ്കിലും എല്ലാ രാജ്യങ്ങളും ഇക്കാര്യത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനില്‍ നിന്ന് ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് ലോകത്തിലെ പാസ്പോര്‍ട്ടുകളെ എത്ര സ്ഥലങ്ങളിലേക്ക് വിസ രഹിത ആക്സസ് അനുവദിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യുന്ന ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക 2025 ലാണ് അത് സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്ളത്. സിങ്കപ്പൂര്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് ഒന്നാം…
Read More » -
Breaking News
ഇന്ത്യയുടെ ടെക് ഹബിന് എന്തു പറ്റി? ബംഗളുരുവില്‍ കമ്പനികളെ തേടിയുള്ള ഫണ്ടിംഗ് കുറയുന്നു; മുന്‍ഗണനാ ക്രമങ്ങളില്‍ മാറ്റം; 14 കോടി ഡോളറിന്റെ ഇടിവ്; പുതിയ ആശയങ്ങളില്ലാത്തത് തിരിച്ചടി
ബംഗളുരു: ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ടിംഗില്‍ വര്‍ധന കാണുമ്പോഴും ടെക് നഗരമായ ബംഗളുരുവില്‍ കമ്പനികളെ തേടി ഫണ്ടിംഗ് കമ്പനികള്‍ എത്തുന്നത് കുറയുന്നു. ഗവേഷണ സ്ഥാപനമായ ട്രാക്സെനിന്റെ കര്‍ണാടക ടെക് ഫണ്ടിംഗ് റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ ടെക് കമ്പനികള്‍ക്കുള്ള ഫണ്ടിംഗ് ലഭ്യത ഈ വര്‍ഷം 30 ശതമാനം കുറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ 170 കോടി ഡോളറാണ് വിവിധ ടെക് കമ്പനികളെ തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷം അവസാന ആറ് മാസത്തിനിടെ 240 കോടി ഡോളര്‍ ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യ മാസങ്ങളില്‍ ഇത് 300 കോടി ഡോളറുമായിരുന്നു. ഫണ്ടിംഗ് കമ്പനികളുടെ മുന്‍ഗണനാ ക്രമങ്ങളില്‍ വരുന്ന മാറ്റമാണ് ബംഗളുരിലെ കമ്പനികളിലുള്ള നിക്ഷേപങ്ങളുടെ ഘടന മാറാന്‍ ഇടയാക്കുന്നതെന്നാണ് വിലയിരുത്തല്‍. ഡല്‍ഹി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് വര്‍ധിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കര്‍ണാടകയില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പുതു സംരംഭങ്ങള്‍ക്കുള്ള സീഡ് ഫണ്ടിംഗില്‍ വലിയ കുറവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ 23.3 കോടി ഡോളര്‍ ലഭിച്ച സ്ഥാനത്ത് ഈ…
Read More » -
Breaking News
ആരാവും അടുത്ത ഉപരാഷ്ട്രപതി? ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കണ്ണെറിഞ്ഞ് ബി.ജെ.പി; അഭ്യൂഹങ്ങള്‍ക്കിടെ രാംനാഥ് ഠാക്കൂറുമായി കൂടിക്കാഴ്ച നടത്തി നഡ്ഡ
ന്യൂഡല്‍ഹി: ജഗ്ദീപ് ധന്‍ഘര്‍ രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിക്കായി ചര്‍ച്ച തുടങ്ങി എന്‍ഡിഎ. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അപ്രതീക്ഷിതമായാണ് ധന്‍ഘര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. എന്നാല്‍ ബിജെപി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉപരാഷ്ട്രപതിയുടെ രാജിയില്‍ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷമായ ഇന്‍ഡ്യ സഖ്യവും രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര മന്ത്രിയും ജെഡിയു നേതാവുമായ രാംനാഥ് ഠാക്കൂറിനെയാണ് എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് സൂചന. ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ ബുധനാഴ്ച രാംനാഥ് ഠാക്കൂറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യം ഭാരതരത്ന നല്‍കി ആദരിച്ച സോഷ്യലിസ്റ്റ് നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ കര്‍പ്പൂരി ഠാക്കൂറിന്റെ മകനാണ് രാംനാഥ് ഠാക്കൂര്‍. രാജ്യസഭാ എംപിയായ ഠാക്കൂര്‍ നിലവില്‍ കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രിയാണ്. രാംനാഥ് ഠാക്കൂര്‍ ബിഹാറിലെ അതീവ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ആളാണ്. ബിഹാര്‍ ജനസംഖ്യയുടെ 36 ശതമാനത്തിലധികവും അതീവ പിന്നാക്കക്കാരാണ്. രാംനാഥ് ഠാക്കൂറിനെ…
Read More » -
Breaking News
ഭാര്യയെ കൊല്ലാന്‍ ശ്രമം, സ്‌കൂട്ടര്‍ കത്തിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍, ലഹരിക്കടിമയെന്ന് പരാതി
കോഴിക്കോട്: കുണ്ടുങ്ങലില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പെട്രോളുമായി വന്ന ഭര്‍ത്താവ് നൗഷാദ് വീടിന്റെ വാതില്‍ തുറക്കാതെ വന്നതോടെ മുറ്റത്ത് ഉണ്ടായിരുന്ന ഇരുചക്രവാഹനത്തിന് തീയിട്ടു. നിരന്തരം തന്നെ ഉപദ്രവിക്കാറുണ്ടെന്നാണ് ഭാര്യ ജാസ്മിന്‍ പോലീസില്‍ നല്‍കിയ മൊഴി. പ്രതി നൗഷാദിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാള്‍ ലഹരി ഉപയോഗിച്ചാണ് ഭാര്യയോട് ക്രൂരത കാണിച്ചിരുന്നതെന്നും പരാതിയുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ജാസ്മിനെ കാണാന്‍ കോഴിക്കോട് കുണ്ടുങ്ങലെ വീട്ടിലേക്ക് അവരുടെ ഉമ്മയും ഉപ്പയും വന്നിരുന്നു. ഇതേത്തുടര്‍ന്നുള്ള വിരോധം വെച്ചാണ് നൗഷാദ് കൊലപാതകശ്രമം നടത്തിയതെന്നാണ് ജാസ്മിന്‍ പറയുന്നത്. മുഖത്തടക്കം അടിച്ചു പരിക്കേല്‍പ്പിച്ചു. കത്തി ഉപയോഗിച്ച് നെറ്റിയിലും പോറലേല്‍പ്പിച്ചു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ നൗഷാദ് വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ കയ്യില്‍ പെട്രോള്‍ നിറച്ച കുപ്പിയുണ്ടായിരുന്നു. വാതിലില്‍ മുട്ടിയപ്പോള്‍ ഭയംകൊണ്ട് വാതില്‍ തുറന്നില്ല. ഒരുപാട് സമയം തുറക്കാതിരുന്നപ്പോള്‍ മുറ്റത്തുണ്ടായിരുന്ന ജാസ്മിന്റെ സഹോദരിയുടെ ഇരുചക്രവാഹനം പെട്രോള്‍ ഒഴിച്ച് കത്തിച്ചു. എന്നാല്‍ ആദ്യമായല്ല, നൗഷാദില്‍ നിന്ന് ജാസ്മിന്‍ ക്രൂര മര്‍ദനങ്ങള്‍ക്ക് ഇരയാവുന്നതെന്നാണ് പറയുന്നത്. ജാസ്മിന്‍ നേരത്തെ…
Read More » -
Breaking News
അമ്മയുടെ വാക്ക് കേട്ട് ഭര്‍ത്താവ് എന്നെയും മകനെയും ഇറക്കിവിട്ടു, ഭര്‍തൃവീട്ടില്‍ മാനസിക പീഡനം; കണ്ണൂരില്‍ പുഴയില്‍ ചാടിയ യുവതിയുടെ ആത്മഹത്യാക്കുറിപ്പ്
കണ്ണൂര്‍: പഴയങ്ങാടി വയലപ്രയില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ വയലപ്ര സ്വദേശി എം.വി റീമയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ഭര്‍തൃ വീട്ടില്‍ വലിയ മാനസിക പീഡനം നേരിട്ടെന്ന് കുറിപ്പില്‍. എല്ലാ പീഡനങ്ങള്‍ക്കും ഭര്‍ത്താവ് കമല്‍ രാജ് കൂട്ടുനിന്നു.തന്നെയും കുട്ടിയെയും അമ്മയുടെ വാക്ക് കേട്ട് ഭര്‍ത്താവ് ഇറക്കിവിട്ടു. മകനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ല എന്ന് തോന്നിയതുകൊണ്ടാണ് ജീവനൊടുക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.ഭര്‍തൃ മാതാവ് ഒരിക്കലും സമാധാനം നല്‍കിയിട്ടില്ല.മകനെ വേണമെന്ന സമ്മര്‍ദ്ദം സഹിക്കാന്‍ പറ്റിയില്ല.തന്നെ പോലുള്ള പെണ്‍കുട്ടികള്‍ക്ക് ഈ നാട്ടില്‍ നീതി കിട്ടില്ല. കൊന്നാലും ചത്താലും നിയമം, കുറ്റം ചെയ്തവര്‍ക്കൊപ്പമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അമ്മയും കുഞ്ഞും ആത്മഹത്യ ചെയ്തത്. അന്ന് വൈകുന്നേരം റീമയുടെ മൃതദേഹം കണ്ടെടുത്തു.രണ്ട് ദിവസത്തിന് ശേഷമാണ് മകന്റെ മൃതദേഹം കണ്ടെത്തിയത്. 2016 മുതല്‍ റീമയും ഭര്‍തൃ വീട്ടുകാരും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു.ദിവസങ്ങള്‍ക്ക് മുമ്പാണ് ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്.രാവിലെ അമ്മയെയും കുഞ്ഞിനെയും കാണാത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സ്‌കൂട്ടര്‍ പാലത്തിന്…
Read More » -
Breaking News
റഷ്യയില്‍ 50 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു; ദുരന്തം ചൈനീസ് അതിര്‍ത്തിയില്‍
മോസ്‌കോ: റഷ്യയില്‍ 50 പേരുമായി വിമാനം തകര്‍ന്നു വീണു. കിഴക്കന്‍ അമുര്‍ മേഖലയിലെ ചൈനീസ് അതിര്‍ത്തിക്കു സമീപമാണ് എന്‍-24 അംഗാര എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നത്. ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. വിമാനത്തില്‍ അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നുവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. സൈബീരിയ ആസ്ഥാനമായ എയര്‍ലൈന്‍ കമ്പനിയാണ് അംഗാര. അമുര്‍ മേഖലയിലെ ടിന്‍ഡയിലേക്കായിരുന്നു വിമാനത്തിന്റെ യാത്രയെന്നാണ് വിവരം. ലാന്‍ഡ് ചെയ്യുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നിലച്ചു. റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു. തൊട്ടുപിന്നാലെ വിമാനത്തിനായി തിരച്ചില്‍ ആരംഭിച്ചിരുന്നു.
Read More » -
Breaking News
യുപിഐ പേമെന്റുകള്‍ക്കു ജി.എസ്.ടി. വരുമോ? നിലപാടു വ്യക്തമാക്കി കേന്ദ്രം; 2000 രൂപയ്ക്കു മുകളിലുള്ള ഗൂഗിള്‍ പേ ഇടപാടിന് നികുതി നല്‍കണമോ എന്ന ചോദ്യം രാജ്യസഭയിലും ചൂടന്‍ ചര്‍ച്ച
ന്യൂഡല്‍ഹി: ബില്‍ പേമെന്റുകള്‍ക്കു കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനു പിന്നാലെ കൂടുതല്‍ തീരുവകള്‍ വന്നേക്കുമെന്ന സൂചനകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ പണമിടപാടുകള്‍പോലെ യുപിഐ പേമെന്റുകളും കുതിച്ചുയര്‍ന്നതോടെയാണു 2000 രൂപയ്ക്കു മുകളിലുള്ള ട്രാന്‍സാക്്ഷനുകള്‍ക്ക് നികുതി നല്‍കേണ്ടിവരുമെന്ന വാര്‍ത്ത പരന്നത്. എന്നാല്‍, ഇത്തരമൊരു നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നു പാര്‍ലമെന്റില്‍ വ്യക്തമാക്കി. രാജ്യസഭാ എംപി അനില്‍കുമാര്‍ യാദവിന്റെ ചോദ്യത്തിനാണ് കൃത്യമായ മറുപടി നല്‍കിരിക്കുന്നത്. 2000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്കു ജിഎസ് ടി ഏര്‍പ്പെടുത്താന്‍ നീക്കമുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാല്‍, രണ്ടായിരം രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്കു നികുതി ഏര്‍പ്പെടുത്താന്‍ നീക്കമില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. നികുതി സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ജിഎസ് ടി കൗണ്‍സിലാണ്. അവര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ല. കൗണ്‍സിലിന്റെ നിര്‍ദേശം യുപിഐ ഇടപാടുകളുടെ കാര്യത്തില്‍ വന്നിട്ടില്ലെന്നു റവന്യൂ വകുപ്പും പാര്‍ലമെന്റില്‍ വ്യക്തമാക്കി. നിലവില്‍ വ്യക്തികള്‍ തമ്മില്‍ കൈമാറുന്ന പണത്തിനും വ്യക്തികളും വ്യാപാരികളും തമ്മിലുള്ള യുപിഐ ഇടപാടുകള്‍ക്കും നികുതി ഏര്‍പ്പെടുത്തുന്നില്ലെന്നും ധനവകുപ്പ് സഹമന്ത്രി പങ്കജ്…
Read More » -
Breaking News
‘ക്യാപിറ്റല്‍ പണിഷ്മെന്റ്’ പ്രസംഗം കെട്ടുകഥയല്ല! ചിരിച്ച് പ്രോല്‍സാഹിപ്പിച്ചതല്ലാതെ പ്രസംഗം നിര്‍ത്താന്‍ ഒരാളും ശ്രമിച്ചില്ല; വൈലോപ്പിള്ളിയെക്കൊണ്ട് വാഴക്കുല എഴുതിച്ചവരടക്കം പതിനാറ് പുതുമുഖങ്ങള്‍ സംസ്ഥാനകമ്മിറ്റിയില്‍! പിരപ്പിന്‍കോടിന്റെ ‘വി.എസ്. കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം’ ഇടിത്തീയാകുമോ?
തിരുവനന്തപുരം: ‘വി.എസ്. കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം’ എന്ന പുസ്തകം എഴുതുകയാണ് സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാവ്. ഈ പുസ്തകത്തില്‍ പറയാന്‍ ഉദ്ദേശിച്ച ചിലത് പിരപ്പിന്‍കോട് മുരളിയെന്ന സഖാവ് തുറന്നു പറയുന്നു. വിഎസ് അച്യുതാനന്ദനെ കാപ്യറ്റല്‍ പണിഷ്മെന്റിന് വിധേയനാക്കണമെന്ന് സിപിഎം നേതൃയോഗത്തില്‍ ചര്‍ച്ച വന്നുവെന്ന് പിരപ്പിന്‍കോട് മുരളി സമ്മതിക്കുകയാണ്. പലരും മാധ്യമങ്ങളുടെ കെട്ടുകഥയാണ് എന്ന് പറഞ്ഞ വാര്‍ത്തയ്ക്കാണ് പിരപ്പിന്‍കോട് മുരളി സ്ഥിരീകരണം നല്‍കുന്നത്. എന്നും വിഎസിനൊപ്പം ഉറച്ചു നിന്ന നേതാവാണ് പിരപ്പിന്‍കോട് മുരളി. കുറച്ചു കാലമായി സിപിഎമ്മുമായി അകലത്തിലാണ് പിരപ്പിന്‍കോട് മുരളി. വി.എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് പാര്‍ട്ടി സമ്മേളനത്തില്‍ പ്രസംഗിച്ച ചെറുപ്പക്കാരന് പെട്ടെന്ന് ഉന്നത പദവികളില്‍ എത്താന്‍ കഴിഞ്ഞെന്ന് സമ്മേളന പ്രതിനിധിയായിരുന്ന മുന്‍ സംസ്ഥാന കമ്മിറ്റി അംഗം പിരപ്പന്‍കോട് മുരളി. വി.എസിനെ മാരാരിക്കുളത്ത് തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടത്തിയ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ നടപടിയെടുത്തില്ല. 2011 ല്‍ വി.എസ് മുഖ്യമന്ത്രിയായി തുടരാതിരിക്കാന്‍ സുരക്ഷിതമായ പല സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ ബോധപൂര്‍വം തോല്‍പ്പിച്ചു.…
Read More » -
Breaking News
അമ്മയ്ക്കായി മൊഴിനല്‍കി ഏഴാം ക്ലാസുകാരനായ മകന്‍! അമ്മായിയച്ഛന്റെ ലൈംഗീകപീഡനം ഒരു വശത്ത്, മറുവശത്ത് സ്ത്രീധനപീഡനം; യുവതി സ്വയം തീകൊളുത്തി മരിച്ചു
ചെന്നൈ: ഭര്‍തൃപിതാവിന്റെ തുടര്‍ച്ചയായ ലൈംഗിക പീഡനത്തിലും വര്‍ഷങ്ങളായുള്ള ഭര്‍തൃവീട്ടുകാരുടെ സ്ത്രീധന പീഡനത്തിലും മനംനൊന്ത് യുവതി സ്വയം തീകൊളുത്തി മരിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ 32-കാരിയായ രഞ്ജിതയാണ് മരണപ്പെട്ടത്. 70 ശതമാനം പൊള്ളലേറ്റ രഞ്ജിതയെ മധുരയിലെ സര്‍ക്കാന്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെവെച്ചാണ് മരണം സംഭവിച്ചത്. മരിക്കുന്നതിന് മുമ്പ് ഇവര്‍ നല്‍കിയ മരണമൊഴിയിലാണ് ഭര്‍തൃപിതാവിനെതിരെയും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും കടുത്ത ആരോപണങ്ങളുള്ളത്. ഭര്‍തൃപിതാവ് കെട്ടിപ്പിടിച്ചുവെന്നും തനിക്കത് സഹിക്കാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് തീകൊളുത്തിയതെന്നും രഞ്ജിത മരണമൊഴിയില്‍ പറയുന്നു. അമ്മ നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നുവെന്ന് രഞ്ജിതയുടെ ഏഴാം ക്ലാസുകാരനായ മകനും മൊഴിനല്‍കി. അതേസമയം, ഭര്‍തൃപിതാവിന്റെ മോശം പെരുമാറ്റം മാത്രമല്ല രഞ്ജിതയ്ക്ക് നേരിടേണ്ടിവന്നിരുന്നതെന്നും ഭര്‍ത്താവും ബന്ധുക്കളും വര്‍ഷങ്ങളോളം സ്ത്രീധനത്തിന്റെ പേരില്‍ തുടര്‍ച്ചയായി പീഡിപ്പിച്ചിരുന്നുവെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ”13 വര്‍ഷം മുമ്പായിരുന്നു രഞ്ജിതയുടെ വിവാഹം. 13 വര്‍ഷമായി ഈ പീഡനം തുടരുന്നു. സ്ഥലവും കൂടുതല്‍ സ്വര്‍ണവും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പീഡനം. ഭര്‍തൃപിതാവ് അവളെ ലൈംഗികമായി പീഡിപ്പിച്ചു. അവള്‍ അത് സൂചിപ്പിച്ചിരുന്നു.…
Read More » -
Breaking News
പയ്യന് തന്നോട് വൈകാരിക അടുപ്പമെന്നും ഭാര്യയെന്നു വിശേഷിപ്പിച്ചെന്നും പ്രതി! 16 കാരനുമായുള്ള ബന്ധം പരസ്പര ഉഭയസമ്മത പ്രകാരം; പോക്‌സോ കേസില്‍ അധ്യാപികയ്ക്ക് ജാമ്യം
മുംബൈ: പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപികയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. ആണ്‍കുട്ടിക്ക് 16 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം ലഭിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധം ആണ് അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുണ്ടായിരുന്നതെന്നത് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചതായും കോടതി വ്യക്തമാക്കി. ലൈംഗികാതിക്രമം നടന്നതായി ആരോപിക്കപ്പെടുന്ന കഴിഞ്ഞ വര്‍ഷം അധ്യാപിക സ്‌കൂളില്‍ നിന്നും രാജിവെച്ചിരുന്നു. അതിനാല്‍ തന്നെ വിദ്യാര്‍ഥി-അധ്യാപിക ബന്ധം അവിടെ ഉണ്ടായിരുന്നില്ലെന്ന് പോക്‌സോ നിയമപ്രകാരമുള്ള കേസുകള്‍ക്കായുള്ള പ്രത്യേക കോടതി വിശദമായ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. വിചാരണ ആരംഭിക്കാന്‍ സമയമെടുക്കുമെന്നും അതിനാല്‍ കുറ്റാരോപിതയായ സ്ത്രീയെ അത്രയും കാലം ജയിലില്‍ അടച്ചിടുന്നത് ഒരു ലക്ഷ്യവും നിറവേറ്റില്ലെന്നും പ്രത്യേക ജഡ്ജി സബീന മാലിക് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളുടെ അമ്മയാണെന്നുകൂടി പരിഗണിച്ചാണ് കോടതി സ്ത്രീക്ക് ജാമ്യം അനുവദിച്ചത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് ആകര്‍ഷിച്ച് മദ്യം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തിലേറെയായി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ആണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍…
Read More »