Month: July 2025
-
Breaking News
ഇനി പല്ലില്ലാത്ത മോണകാട്ടി ചിരിയെന്ന വിശേഷണമൊക്കെ പഴമൊഴിയാകും; ഒന്നുപോയാല്‍ അടുത്തത് മുളച്ചുവരും; അതുപോയാല്‍ അടുത്തതും! നിര്‍ണായക കണ്ടുപിടിത്തത്തിലേക്ക് ചുവടുവച്ച് ജപ്പാന്‍
ന്യൂയോര്‍ക്ക്: പല്ല് വേദനയെക്കാള്‍ ഭയാനകമായ ഒന്നുണ്ടോ എന്ന് സംശയമാണ്. പിന്നെ പല്ല് പറിക്കല്‍, ആ കസേരയിലേക്കുള്ള ഇരുപ്പും, മരവിപ്പിക്കാനുള്ള സൂചിയും, പിന്നെ ‘കടക്ക്’ എന്ന ശബ്ദത്തോടെ നമ്മുടെ ശരീരത്തിന്റെ ഭാഗമായ ഒന്നിനെ അടര്‍ത്തി മാറ്റുന്നതും… അതൊരു വല്ലാത്ത അനുഭവം തന്നെയാണ്. പല്ല് പോയാലുണ്ടാവുന്ന വിടവ് നമ്മുടെ ചിരിയുടെ ഭംഗി കെടുത്തും, ആത്മവിശ്വാസം കുറയ്ക്കും. പിന്നെ മുന്നിലുള്ള വഴികള്‍ കൃത്രിമപ്പല്ല് വെക്കുക, ബ്രിഡ്ജ് ഇടുക, അല്ലെങ്കില്‍ ഇംപ്ലാന്റ് ചെയ്യുക എന്നിവയാണ്. ഇവയൊന്നും നമ്മുടെ സ്വന്തം പല്ലിന് പകരമാവുകയുമില്ല. എന്നാല്‍, ഈ അവസ്ഥയ്ക്ക് ഒരു ശാശ്വത പരിഹാരം വന്നാലോ? കൊഴിഞ്ഞുപോയ സ്ഥാനത്ത് പ്രകൃതിദത്തമായ പുതിയൊരു പല്ല് മുളച്ചുവന്നാലോ? സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ രംഗം പോലെയുണ്ടല്ലേ? എന്നാല്‍, സംഗതി സത്യമാണ്! ജപ്പാനിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ ചരിത്രത്തിലാദ്യമായി മനുഷ്യരില്‍ നഷ്ടപ്പെട്ട പല്ലുകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു മരുന്ന് വികസിപ്പിച്ചിരിക്കുന്നു. വലിയ വൈദ്യശാസ്ത്ര മുന്നേറ്റങ്ങളിലൊന്നായി ഇത് മാറാന്‍ പോവുകയാണ്. ജപ്പാനിലെ ക്യോട്ടോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ അത്ഭുതത്തിന് പിന്നില്‍.…
Read More » -
Movie
റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് സാഹസം പോസ്റ്റർ എത്തി
ആഗസ്റ്റ് എട്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് സാഹസം എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ എത്തി. ബൈജു സന്തോഷ്, ഭഗത് മാനുവൽ, കാർത്തിക്ക് യോഗേഷ്, എന്നിവരാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സീനിയർ നടന്മാരും, നിരവധി പുതുതലമുറക്കാരും അണിനിരക്കുന്നതാണ് ഈ ചിത്രം . ഫ്രണ്ട്റോ പ്രൊ ഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ നിർമ്മിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. 21 ഗ്രാം, ഫീനിക്സ് എന്നീ ശ്രദ്ധേയമായചിത്രങ്ങൾക്കു ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്. 21 ഗ്രാം സംവിധാനം ചെയ്തതും ബിബിൻ കൃഷ്ണയാണ്. ഹ്യൂമർ ആക്ഷൻ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. നരേൻ, ബാബു ആൻ്റണി, ശബരീഷ് വർമ്മ, സജിൻ ചെറുകയിൽ, റംസാൻ മുഹമ്മദ്, മേജർ രവി, വിനീത് തട്ടിൽ, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവരാം,, ടെസ്സാ ജോസഫ്, വർഷ രമേഷ്, ജയശീ. ആൻസലിം, എന്നിവരും അജു വർഗീസും സുപ്രധാനമായ ഒരു കഥാപാത്രത്തെ…
Read More » -
Lead News
ഇടപാടുകള്‍ ആപ്പ് വഴി മാത്രം: ഇനി മുതല്‍ ഒടിപി സന്ദേശം ലഭിക്കില്ല; ബാങ്കിങ് മേഖലയില്‍ നിര്‍ണായക മാറ്റവുമായി യുഎഇ
ദുബൈ: ബാങ്കിങ് മേഖലയില്‍ നിര്‍ണായകമായ മാറ്റവുമായി യുഎഇ. സാമ്പത്തിക ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ ബാങ്കിന്റെ ഭാഗത്ത് നിന്ന് ഇമെയില്‍ വഴിയോ, എസ്എംഎസ് ആയോ വന്നിരുന്ന ഒടിപി സന്ദേശം വെള്ളിയാഴ്ച മുതല്‍ ലഭിക്കില്ല. പകരം ഉപയോക്താക്കള്‍ ബാങ്കിന്റെ ഔദ്യോഗിക ആപ്പ് വഴി മാത്രമേ ഇനി ഇടപാടുകള്‍ നടത്താന്‍ സാധിക്കുകയുള്ളു എന്നും അധികൃതര്‍ അറിയിച്ചു. സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ രീതി നടപ്പിലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കൂടുതല്‍ സുരക്ഷിതമായും വളരെ വേഗത്തിലും ആപ്പ് വഴി ഇടപാടുകള്‍ നടത്താനാകും. ഒടിപി അടിസ്ഥാനമാക്കിയാണ് മിക്ക സൈബര്‍ തട്ടിപ്പുകളും നടക്കുന്നത്. ഇടപാടുകള്‍ ആപ്പ് വഴി ആകുന്നതോടെ തട്ടിപ്പുകള്‍ കുറയ്ക്കാന്‍ സാധിക്കും. ആപ്പുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബാങ്കുകള്‍ ബയോമെട്രിക്‌സ്, പാസ്‌കോഡ്, ഫേസ് ഐഡി എന്നിവ ഉപയോഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മറ്റൊരാള്‍ക്ക് ആപ്പുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല. എല്ലാ ബാങ്ക് ഇടപാടുകളും 2026 മാര്‍ച്ചോടെ ആപ്പ് വഴിയാക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് അടുത്ത വര്‍ഷം…
Read More » -
Breaking News
യുഎഇയില്‍ പൊതുമാപ്പ് അവസരം ഉപയോഗിക്കാത്തവര്‍ക്ക് ‘മുട്ടന്‍ പണി’ വരുന്നു
ദുബൈ: യു എ ഇയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. വിസ കാലാവധി അവസാനിച്ചവര്‍ക്കും,നിയമ വിരുദ്ധമായി രാജ്യത്ത് തുടരുന്നവര്‍ക്കും ഒരു പിഴയും നല്‍കാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരമായിരുന്നു അത്. ഇങ്ങനെ രാജ്യം വിടുന്നവര്‍ക്ക് നിയമ തടസ്സമില്ലാതെ തിരികെ വരാനും അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഈ അവസരം പ്രയോജനപ്പെടുത്താതെ യുഎഇയില്‍ തുടര്‍ന്ന 32,000 പേരെയാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. താമസ രേഖകള്‍ നിയമപരമാക്കാന്‍ സമയം നല്‍കിയിട്ടും അത് ചെയ്യാതിരുന്ന ആളുകളും ഈ കൂട്ടത്തിലുണ്ട്. അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ കണ്ടെത്താന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതരാണ് പരിശോധന നടത്തുന്നത്. ഇവരുടെ പിടിയിലാകുന്നവര്‍ക്ക് കടുത്ത ശിക്ഷയാകും ലഭിക്കുക. പിഴയും തടവും കൂടാതെ ഇവരെ നാടുകടത്തുകയും ചെയ്യും. നിയമ ലംഘകരെ കരിമ്പട്ടികയിലും ഉള്‍പ്പെടുത്താനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചു വരുന്നുണ്ട്. ഇതോടെ ഇവര്‍ക്ക് ആജീവനാന്തം യു എ ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. പിടിയിലാകുന്നവര്‍ മുന്‍കാല പ്രാബല്യത്തോടെ പിഴ…
Read More » -
Breaking News
ശാരീരികമായി തൃപ്തിപ്പെടുത്തുന്നില്ല, യുവതി ഭര്‍ത്താവിനെ കുത്തിക്കൊന്നു; ആത്മഹത്യയാക്കാനും ശ്രമം
ന്യൂഡല്‍ഹി: ശാരീരികമായി തൃപ്തിപ്പെടുത്തിയില്ലെന്ന് ആരോപിച്ച് ഭര്‍ത്താവിനെ യുവതി കുത്തിക്കൊന്നു. ഡല്‍ഹിയിലെ നിഹാല്‍ വിഹാറില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് ഷാഹിദി(32)നെയാണ് ഭാര്യ കൊലപ്പെടുത്തിയത്. സംഭവത്തില്‍ 25-കാരിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈയ് 20-ന് വൈകിട്ടാണ് യുവതി ഭര്‍ത്താവിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റനിലയില്‍ യുവതി തന്നെയാണ് ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, അപ്പൊഴേയ്ക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അതേസമയം, ഭര്‍ത്താവ് സ്വയം മുറിവേല്‍പ്പിച്ച് മരിച്ചതാണെന്നായിരുന്നു യുവതിയുടെ ആദ്യമൊഴി. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ സാമ്പത്തികബാധ്യതയുണ്ടെന്നും ഇതേത്തുടര്‍ന്നാണ് ഭര്‍ത്താവ് ജീവനൊടുക്കിയതെന്നും യുവതി പോലീസിനോട് പറഞ്ഞു. സംഭവം ആത്മഹത്യയായി ചിത്രീകരിക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍, പോലീസ് യുവതിയുടെ മൊബൈല്‍ഫോണ്‍ വിവരങ്ങളും മറ്റും പരിശോധിച്ചതോടെ ചില തെളിവുകള്‍ ലഭിക്കുകയും ചോദ്യംചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയുമാണുണ്ടായത്. രണ്ടര വര്‍ഷം മുന്‍പാണ് ദമ്പതിമാര്‍ വിവാഹിതരായത്. ഭര്‍ത്താവുമായുള്ള ശാരീരികബന്ധത്തില്‍ തൃപ്തിയില്ലെന്നും ഇതേത്തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നുമാണ് യുവതിയുടെ കുറ്റസമ്മതം. മാത്രമല്ല, ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ഭര്‍ത്താവിന് വന്‍…
Read More » -
Movie
ഓണത്തല്ല് തിരിച്ചു വരുന്നു, ഉദ്ഘാടനം വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ; ബ്രാൻഡ് അംബാസഡർ ആയി ഷൈൻ ടോം ചാക്കോ
ഒരുകാലത്ത് കേരളത്തിലെ ഓണം ആഘോഷങ്ങളുടെ ഒഴിവാക്കാനാവാത്ത ഒരു ഭാഗമായിരുന്നു ഓണത്തല്ല് എന്ന വിനോദം. ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴമേറിയവയിൽ ഒന്ന് കൂടിയാണ് ഓണത്തല്ല്. ഇടക്കാലത്ത് ഓണക്കളികളിൽ നിന്ന് അപ്രത്യക്ഷമായ, അന്യം നിന്ന് പോയ ഈ വിനോദത്തെ തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഈ വർഷം ഒരു ക്യാമ്പയിൻ ആരംഭിക്കുകയാണ്. പ്രശസ്ത സിനിമാ താരം ഷൈൻ ടോം ചാക്കോ ആണ് ഈ ക്യാമ്പയിന്റെ ബ്രാൻഡ് അംബാസഡർ. ക്യാമ്പയിൻ ഉദ്‌ഘാടനം 2025 ഓഗസ്റ്റ് 31 നു ലോകത്തെ ഏറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റ് ആയ വാഴക്കുളത്ത് വെച്ച് നടക്കും. ഫൈറ്റ് നൈറ്റ് എന്ന പേരിൽ നടത്തുന്ന ഈ ഓണത്തല്ല് ക്യാമ്പയിൻ അവതരിപ്പിക്കുന്നത് കാസ്പറോവ് പ്രൈം പ്രൈവറ്റ് ലിമിറ്റഡും പാന്റ് ക്ലബും ചേർന്നാണ്. ഓഗസ്റ്റ് 31 നു വെകുന്നേരം 4 മണിക്കാണ് ഇതിന്റെ ഉദ്‌ഘാടന ചടങ്ങുകൾ ആരംഭിക്കുക. കേരളാ സംസ്കാരവുമായി വളരെയധികം ബന്ധപെട്ടു കിടക്കുന്ന ഈ വിനോദ രൂപത്തിന് ഓണപ്പട, കൈയ്യാങ്കളി എന്നും പേരുകളുണ്ട്.
Read More » -
Breaking News
നേഘയുടേത് തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
പാലക്കാട്: കണ്ണമ്പ്രയില്‍ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയത് തൂങ്ങിമരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. തോണിപ്പാടം കല്ലിങ്കല്‍ വീട്ടില്‍ പ്രദീപിന്റെ ഭാര്യ നേഘ (24)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. എന്നാല്‍ നേഘയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഇന്നലെ രാത്രി 12.30 നാണ് കട്ടിലില്‍നിന്നു താഴെ വീണുകിടക്കുന്ന നിലയില്‍ നേഘയെ കണ്ടത്. ഭര്‍ത്താവും രണ്ടര വയസുള്ള മകള്‍ അലൈനയ്ക്കുമൊപ്പം രാത്രി നേഘ മുറിയില്‍ ഉറങ്ങാന്‍ കിടന്നിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടുണര്‍ന്നപ്പോഴാണ് താഴെ വീണു കിടക്കുന്ന നേഘയെ കണ്ടതെന്നാണ് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് പ്രദീപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേഘയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, വിശദമായ അന്വേഷണം വേണമെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു. നേഘയെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. ആറു വര്‍ഷം മുമ്പാണ് കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശിനി നേഘയുടെയും പ്രദീപിന്റെയും വിവാഹം നടന്നത്.
Read More » -
Breaking News
കാസര്‍കോട്ട് 14കാരി വീട്ടില്‍ പ്രസവിച്ചു, രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍; ഗര്‍ഭിണിയായിരുന്നെന്ന്
കാസര്‍കോട്: കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു. കഴിഞ്ഞ ദിവസം വീട്ടില്‍വെച്ചായിരുന്നു പെണ്‍കുട്ടി പ്രസവിച്ചത്. സംഭവത്തിന് പിന്നാലെ ശാരീരികാസ്വസ്ഥതകളെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിഷയം പുറംലോകമറിയുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കുട്ടിയുടെ മൊഴിയെടുക്കാന്‍ പോലീസിനായിട്ടില്ല. പ്രതിയെക്കുറിച്ച് പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പോലീസ്. കുട്ടിയുടെ അടുത്ത ബന്ധുക്കളില്‍ ആരെങ്കിലുമായിരിക്കാം പ്രതി എന്നാണ് പോലീസ് കരുതുന്നത്. രക്ഷിതാക്കളെ പോലീസ് ചോദ്യംചെയ്തിരുന്നു. കുട്ടിയുടെ ആരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം.
Read More » -
Breaking News
അന്തരിച്ച നേതാക്കള്‍ക്കെതിരേ അധിക്ഷേപം; നടന്‍ വിനായകനെതിരേ ഡിജിപിക്ക് പരാതി
കൊച്ചി: നടന്‍ വിനായകനെതിരേ ഡിജിപിക്ക് പരാതി. മുന്‍മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ സാമൂഹികമാധ്യമം വഴി അധിക്ഷേപിച്ചുവെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ആണ് പരാതിക്കാരന്‍. വിനായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് മനസാക്ഷിയെ വേദനിപ്പിക്കുന്നതാണ്. പോസ്റ്റ് അണികളെ പ്രകോപിപ്പിക്കുന്നതാണും അത് ക്രമസമാധാനപ്രശ്നമുണ്ടാക്കും എന്നുമാണ് പരാതിയിലെ ഉള്ളടക്കം. സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്ന പോസ്റ്റുകള്‍ പങ്കുവെക്കുന്നതില്‍നിന്ന് വിനായകനെ വിലക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. നേരത്തെ, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ച സമയത്ത് വിനായകന്‍ അധിക്ഷേപപരാമര്‍ശം നടത്തിയിരുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അന്നും അധിക്ഷേപം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു. വി.എസിന്റെ വിയോഗത്തിന് പിന്നാലെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തുനടന്ന അനുസ്മരണ പരിപാടിയില്‍ വിനായകന്‍ പങ്കെടുത്തിരുന്നു. ഉമ്മന്‍ചാണ്ടിയുടെ മരണത്തിലും വി.എസിന്റെ മരണത്തിലും നടന്‍ സ്വീകരിച്ച നിലപാടുകള്‍ ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനം ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അധിക്ഷേപ പോസ്റ്റുമായി വിനായകന്‍ എത്തിയത്. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരന്‍,…
Read More »
