Month: July 2025
-
Breaking News
തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് അപേക്ഷിച്ചതിനു പിന്നാലെ രക്ഷപ്പെടല്‍; ഞെട്ടിത്തരിച്ച് പോലീസ്; നഗരമധ്യത്തിലെ ജയിലില്‍നിന്ന് ഗോവിന്ദച്ചാമി പുറത്തുകടന്നത് ഇങ്ങനെ; പുറത്തുനിന്ന് സഹായം ലഭിച്ചെന്നും സംശയം
കണ്ണൂര്‍: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ ഞെട്ടി പോലീസും ജനങ്ങളും. ഇന്ന് പുലര്‍ച്ചെ 5 മണിക്കും 6 മണിക്കും ഇടയിലായിരുന്നു ഗോവിന്ദച്ചാമി ജയില്‍ചാടിയത്. കൊലക്കെസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കേയാണ് ജയില്‍ച്ചാട്ടം. രാവിലെ സെല്‍ തുറന്ന് പരിശോധിച്ചപ്പോളാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയ കാര്യം പൊലീസ് തിരിച്ചറിഞ്ഞത്. അതീവ സുരക്ഷാ ബ്ലോക്കില്‍ പാര്‍പ്പിച്ചിരുന്ന കൊലക്കേസ് പ്രതി ജയില്‍ചാടിയത് സംസ്ഥാനത്തെ ജയിലുകളെ കുറിച്ചുള്ള സുരക്ഷാ ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. സെല്ലിന്റെ ഇരുമ്പ് കമ്പികള്‍ മുറിച്ചോ വളച്ചുമാറ്റിയോ ആണ് പ്രതി ജയില്‍ ചാടിയിരിക്കുന്നത് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സെല്ലില്‍ നിന്നു പുറത്തുചാടിയ ശേഷം ബ്ലോക്കുകളിലൂടെ നടന്നുപോയിരിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. തുണി ഉപയോഗിച്ച് വടമുണ്ടാക്കിയാണ് ഉയരത്തിലുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ വലിയ മതില്‍ ഇയാള്‍ ചാടി കടന്നതെന്നും റിപ്പോര്‍ട്ടുണ്ട്. മതിലിനരികെ തുണി കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ജയില്‍വേഷത്തില്‍ തന്നെയാണ് ഗോവിന്ദച്ചാമി രക്ഷപെട്ടത്. പുറത്തുനിന്ന് സഹായം ലഭിച്ചെന്നും സംശയമുണ്ട്. 6 മണിക്കൂര്‍ വൈകിയാണ് ജയില്‍ അധികൃതര്‍പോലും വിവരമറിഞ്ഞത്.…
Read More » -
Breaking News
ന്യൂസ്മാനോ ബിസിനസുകാരനോ; കൊമ്പുകോര്‍ത്ത് ട്രംപും റൂപര്‍ട്ട് മര്‍ഡോക്കും; മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടും ട്രംപിനെ വിടാതെ വാള്‍സ്ട്രീറ്റ് ജേണല്‍; ഒരു വാര്‍ത്തയും നല്‍കാതെ ഫോക്‌സ് ന്യൂസ്! എപ്‌സ്റ്റീന്‍ ഫയല്‍സിലൂടെ മറനീക്കുന്ന അന്തര്‍ധാരകള്‍
ന്യൂയോര്‍ക്ക്: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാള്‍സ്ട്രീറ്റ് വാര്‍ത്തയില്‍ കൊമ്പകോര്‍ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മാധ്യമ ടൈക്കൂണ്‍ റൂപര്‍ട്ട് മര്‍ഡോക്കും. ഇരുവരും തമ്മിലുള്ള ദീര്‍ഘകാല ബന്ധം പരീക്ഷിക്കുന്ന തരത്തിലാണ് ഇപ്പോള്‍ കേസിന്റെ പുരോഗതി. ട്രംപ് ദശലക്ഷക്കണക്കിനു ഡോളറിന്റെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടും മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള വാള്‍സ്ട്രീറ്റ് ജേണല്‍ തുടര്‍വാര്‍ത്തകളില്‍നിന്ന് പിന്നാക്കം പോയിട്ടില്ല. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റതിനുശേഷം ട്രംപിന്റെ അനുയായികള്‍ നടത്തിയ യുഎസ് ക്യാപ്പിറ്റോള്‍ ആക്രമണത്തിനു പിന്നാലെ ‘ഞങ്ങള്‍ ട്രംപിന്റെ വ്യക്തിത്വം ഇല്ലാതാക്കും’ എന്ന പറഞ്ഞു മര്‍ഡോക്ക് ഒരു എക്‌സിക്യുട്ടീവിന് അയച്ച ഇ-മെയില്‍ വിവാദമായിരുന്നു. ലോകത്തെ ഏറ്റവും വലിയ മാധ്യമ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനിടെ നിരവധി പ്രസിഡന്റുമാരുടെ ചങ്ങാതിയാകാനും ചിലരെ താഴെയിറക്കാനും മര്‍ഡോക്കിനു കഴിഞ്ഞു. എന്നാല്‍, ട്രംപിന്റെ കാര്യത്തില്‍ മാത്രം പിഴച്ചു. പരാജയപ്പെട്ട യുഎസ് പ്രസിഡന്റില്‍നിന്ന് വൈറ്റ് ഹൗസ് തിരികെപ്പിടിച്ച, 132 വര്‍ഷത്തിനിടെയിലെ ആദ്യ പ്രസിഡന്റായി ട്രംപ് മാറി. പിന്നീടു ക്ലബ് ലോകകപ്പ് ഫൈനല്‍ മുതല്‍ ഓവല്‍ ഓഫീസില്‍വരെ ട്രംപിന്റെ…
Read More » -
Breaking News
അടിമുടി ദുരൂഹത? ഗോവിന്ദച്ചാമി പുറത്തുകടന്നത് സെല്ലിന്റെ കമ്പി അറുത്ത്, 7.5 മീ. ഉയരമുള്ള ജയിൽ മതിൽ ചാടിയത് ഒറ്റക്കൈ കൊണ്ട്!! ഇലക്ട്രിക് ഫെൻസിങ് വഴി വൈദ്യുതി ഇല്ലെന്ന് ഉറപ്പാക്കി, സംഭവം പുലർച്ചെ 1.15ന്, അധികൃതർ അറിഞ്ഞത് രാവിലെ 5 മണിയോടെ…
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ബലാത്സംഗ- കൊലപാതക കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയതിനു പിന്നിൽ അടിമുടി ദുരൂഹത. ഒറ്റകയ്യനായ ഇയാൾ പുറത്തുകടന്നതു സെല്ലിന്റെ കമ്പി അറുത്ത്. അതീവ സുരക്ഷയുള്ള ജയിൽ കമ്പികൾ അറുത്ത് ഇയാൾ പുറത്തുകടക്കണമെങ്കിൽ ആരുടെയെങ്കിലും സഹായം കൂടിയേതീരു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാൾ സംസ്ഥാനത്തെ അതീവ സുരക്ഷയുള്ള ജയിലുകളിൽ ഒന്നായ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് പുലർച്ചെ 1.15 ഓടെയാണു തടവുചാടിയത്. സെല്ലിന്റെ കമ്പികൾ അറുത്ത് പുറത്തുകടന്ന ഇയാൾ ജയിലിന്റെ പിൻഭാഗം വഴി 7.5 മീറ്റർ ഉയരമുള്ള മതിലും 1.15 മീറ്റർ ഉയരമുള്ള വെെദ്യുത ഫെൻസിങ്ങും മറികടന്ന് കൈ കൊണ്ട് തുണി പിരിച്ച് വടമാക്കിയാണ് ചാടിയത്. ഒറ്റക്കൈ കൊണ്ട് ഇത്രയും ഉയരമുള്ള മതിൽ ഒരാൾക്ക് ചാടിക്കടക്കാനാകുമോയെന്ന കാര്യത്തിലും ദുരൂഹത നിലനിൽക്കുന്നു. അതോടൊപ്പം ചാടുന്ന സമയത്ത് ഫെൻസിങ് വഴി വൈദ്യുതി പാസ് ചെയ്യുന്നില്ലായെന്ന് ഇയാൾ എങ്ങനെ ഉറപ്പാക്കിയെന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. ഇന്നു പുലർച്ചെ 1.15 ഓടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്.…
Read More » -
Breaking News
ഗോവിന്ദ ചാമി ജയിൽ ചാടി!! തുണികൾ ചേർത്ത് കെട്ടി വടമാക്കി, ചാടിയത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്
കണ്ണൂർ: ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദ ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദ ചാമി ജയിൽ ചാടിയത്. ഇന്നു രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഗോവിന്ദ ചാമി ഇവിടെ ഇല്ലെന്ന വിവരം അധികൃതരറിഞ്ഞത്. അതേസമയം ജയിൽ അധികൃതർ കൂടുതൽ പരിശോധനകൾ നടത്തുകയാണ്. കേസിൽ ആദ്യം വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും ഇയാളുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പ്രതി ജയിൽ ചാടിയതായി ജയിൽ അധികൃതർ സ്ഥിരീകരിച്ചു. ഇയാളെ കഴിഞ്ഞ ദിവസം വരെ ജയിലിനകത്ത് കണ്ടിരുന്നു. അതുപോലെ ജയിൽ അധികൃതർ സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കി പരിശോധിക്കുകയാണ്. സെൻട്രൽ ജയിൽ ചാടിയ ഗോവിന്ദച്ചാമി പുറത്തുകടന്നത് എങ്ങനെയെന്ന് അവ്യക്തമാണ്. ജയിൽ വളപ്പിനുള്ളിൽ ഇയാൾ ഇല്ല എന്ന് അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പോലീസ് രേഖകളിൽ…
Read More » -
Breaking News
റംബുട്ടാന്‍ തൊണ്ടയില്‍ കുരുങ്ങി; ഒരു വയസുകാരന് ദാരുണാന്ത്യം; മുത്തശ്ശിക്കൊപ്പം കളിക്കുന്നതിനിടെ റംബുട്ടാന്‍ വിഴുങ്ങി
റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസ്സുള്ള കുട്ടി മരിച്ചു. പെരുമ്പാവൂർ മരുതുകവലയിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി പേരുശേരിൽ ആതിരയുടെ മകൻ അവ്യുക്ത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 നാണ് സംഭവം. മുത്തശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി റംബുട്ടാൻ വിഴുങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പെരുമ്പാവൂരിലെ സാൻജോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റംബുട്ടാന്‍ കഴിച്ച് കുട്ടികള്‍ മരിക്കുന്ന സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സീസണടുക്കുമ്പോള്‍ വളരെ കരുതലോട് കൂടി ഉപയോഗിക്കേണ്ട ഒരു പഴമാണ് റംബുട്ടാന്‍. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും വളരെ സൂക്ഷിച്ചുവേണം റംബുട്ടാന്‍ കഴിക്കേണ്ടത്. ഈ ഫലത്തിന്റെ ഉള്ളിലുള്ള കുരു വലുതും സ്ലിപ്പറി സ്വഭാവമുള്ളതുമാണ്, തൊണ്ടയില്‍ കുടുങ്ങി അപകടമുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. റംബുട്ടാന്‍ തൊണ്ടയില്‍ കുടുങ്ങിക്കഴിഞ്ഞാല്‍ ശ്വാസതടസമുണ്ടായി മരിക്കാനുള്ള സാധ്യതയും കൂടും. അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് റംബുട്ടാന്റെ കുരു നീക്കി മാത്രം നല്‍കുക. ഫലം അതുപോലെ വായിലിടാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ കഴിക്കുമ്പോള്‍ മുതിര്‍ന്നവര്‍ അത് കൃത്യമായി നിരീക്ഷിക്കുന്നതും…
Read More » -
Breaking News
എനിക്കു വാട്‌സ് ആപ്പ് ഇല്ല; സ്വകാര്യ ചിത്രങ്ങള്‍ പങ്കുവയ്ക്കാനും താത്പര്യമില്ല; ഫഹദ് ഫാസില്‍; ഉപയോഗിക്കുന്നത് കീപാഡ് ഫോണ്‍; വില കേട്ടാല്‍ ഞെട്ടും; ‘രണ്ടു വര്‍ഷത്തിനുള്ളില്‍ ഇ-മെയിലൂടെ മാത്രം ബന്ധപ്പെടാന്‍ കഴിയുന്ന വ്യക്തിയാകും’
കൊച്ചി: കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കാറില്ലെന്ന് സൂപ്പര്‍താരം ഫഹദ് ഫാസില്‍. ‘ദ് ഹോളിവുഡ് റിപ്പോര്‍ട്ടറി’ന് നല്‍കിയ അഭിമുഖത്തിലാണ് സോഷ്യല്‍ മീഡിയ ഉപയോഗത്തെ കുറിച്ച് ഫഹദ് മനസ് തുറന്നത്. സ്മാര്‍ട്‌ഫോണ്‍ അപ്രധാനമാണെന്നല്ല താന്‍ പറയുന്നതെന്നും ഫോണില്‍ കിട്ടുന്നതെല്ലാം കംപ്യൂട്ടറിലും ഐപാഡിലും കിട്ടുമെന്നും താരം വിശദീകരിച്ചു. മുന്‍പ് സ്ഥിരമായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നു. പക്ഷേ കമന്റുകള്‍ക്ക് എങ്ങനെ മറുപടി കൊടുക്കുമെന്നോ പോസ്റ്റ് ചെയ്യുന്നതോ കാര്യമായി അറിയില്ലായിരുന്നു. പക്ഷേ അന്നും ഇന്നും തന്റെ വീട്ടില്‍ നിന്ന് ഒരു ചിത്രം പുറത്ത് പോകാതിരിക്കാന്‍, വ്യക്തി ജീവിതം സ്വകാര്യമായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി. കരിയറില്‍ താന്‍ എന്ത് ചെയ്യുന്നുവെന്ന് അറിയിക്കാന്‍ മാത്രമാണ് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. ‘രണ്ടു വര്‍ഷത്തിനുള്ളില്‍ ആളുകള്‍ക്ക് ഇമെയില്‍ വഴി മാത്രം ബന്ധപ്പെടാന്‍ പറ്റുന്ന ആളായി മാറണമെന്നാണ് എന്റെ സ്വപ്നമെന്ന് ഞാന്‍ നസ്രിയയോട് പറയാറുണ്ട്’. കൈവശമുള്ള ചെറിയ ഫോണ്‍ ഇത്ര വലിയ ചര്‍ച്ചയാകുമെന്ന് കരുതിയില്ലെന്നും താരം അഭിമുഖത്തില്‍ വെളിപ്പെടുത്തി. കണ്ടിരിക്കേണ്ട റീല്‍സ്…
Read More » -
Breaking News
ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല്‍വഴുതി കൊക്കയില്‍ വീണു; എറണാകുളം സ്വദേശിക്ക് ദാരുണാന്ത്യം; അപകടം വിനോദ സഞ്ചാരത്തിന് എത്തിയപ്പോള്‍
വാഗമണ്‍: ഇടുക്കി വാഗമണ്‍ റോഡില്‍ കൊക്കയില്‍ വീണ് ഒരാള്‍ മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്. ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. വിനോദസഞ്ചാരത്തിന് എത്തിയപ്പോഴായിരുന്നു അപകടം. എറണാകുളത്തുനിന്നും വിനോദസഞ്ചാരത്തിനായാണ് തോബിയാസും സംഘവും എത്തിയത്. അതിനു ശേഷം തിരികെ മടങ്ങുമ്പോഴാണ് ഇടുക്കി വാഗമണ്‍ റോഡില്‍ ചാത്തൻപാറയിൽ ഇവർ വാഹനം നിർത്തി ഇറങ്ങിയത്. ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ കാല്‍വഴുതി തോബിയാസ് ഇരുന്നൂറ് അടിയിലേറെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരാണ് മൂലമറ്റം അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുന്നത്. കോടയും മഴയും നിറഞ്ഞ സാഹചര്യത്തില്‍ അഗ്നിരക്ഷാസേനയ്ക്കും സംഭവസ്ഥലത്തേക്ക് എത്തിപ്പെടുന്നതിന് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. മൂലമറ്റത്തുനിന്ന് അഗ്നിരക്ഷാസേനയെത്തിയെങ്കിലും തോബിയാസിനെ പുറത്തെടുക്കാന്‍ സാധിച്ചില്ല. പിന്നാലെ തൊടുപുഴ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. തൊടുപുഴ– മൂലമറ്റം അഗ്നിരക്ഷാസേനകളുടെ സംയുക്തമായ ശ്രമത്തെ തുടര്‍ന്ന് പുലർച്ചെ മൂന്നുമണിയോടുകൂടിയാണ് തോബിയാസിന്‍റെ മൃതദേഹം പുറത്തെടുത്തത്. കോടയും മഴയും നിറഞ്ഞ സാഹചര്യത്തില്‍ നാല് അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ ഇരുന്നൂറ് അടി താഴ്ചയിലേക്ക് ഇറങ്ങിയാണ് മൃതദേഹം പുറത്തെടുത്തത്. നിലവില്‍ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം…
Read More » -
Lead News
വിഖ്യാത ഡബ്ല്യുഡബ്ല്യുഇ ഗുസ്തി താരം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു; കോമയിലാണെന്ന അഭ്യൂഹങ്ങള്‍ തള്ളി ഭാര്യ രംഗത്തെത്തിയതിന് പിന്നാലെ മരണം
ഫ്ളോറിഡ: വിഖ്യാത ഡബ്ല്യുഡബ്ല്യുഇ ഗുസ്തി താരം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഫ്ളോറിഡയിലെ ക്ലിയര്‍വാട്ടറിലുള്ള ഹോഗന്റെ വീട്ടിലായിരുന്നു അന്ത്യം. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് വിവരം. താരം കോമയിലാണെന്ന അഭ്യൂഹങ്ങള്‍ ഹോഗന്റെ ഭാര്യ സ്‌കൈ തള്ളിക്കളഞ്ഞ് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് മരണം. ആഴ്ചകള്‍ക്ക് മുന്‍പാണ് ഹള്‍ക്കിന്റെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുകയാണെന്നും ഭാര്യ അറിയിച്ചിരുന്നു. അതിനിടെ ഈ വര്‍ഷം ആദ്യം ഗുസ്തി ഇതിഹാസം മരണക്കിടക്കയിലാണെന്നും ശക്തമായ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. 1980 കളിലും 1990 കളിലും സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്ന ഗുസ്തി താരമാണ് ഹോഗന്‍. ടെറി ബോളിയ എന്നാണ് എന്നാണ് യഥാര്‍ഥ നാമം. തന്റെ അതിമാനുഷിക വ്യക്തിത്വം, സമാനതകളില്ലാത്ത ആരാധകവൃന്ദം എന്നിവകൊണ്ട് ഡബ്ല്യുഡബ്ല്യുഇയെ ലോകമെമ്പാടും ജനകീയമാക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഒട്ടേറെ ചാമ്പ്യന്‍ഷിപ്പുകളും നേടിയിട്ടുണ്ട്.
Read More » -
Kerala
മാറ്റം പതിനൊന്ന് പേര്‍ക്ക്: ഐപിഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് മാറ്റം
തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ജില്ലാ പൊലീസ് മേധാവിമാരെ ഉള്‍പ്പെടെ മാറ്റി. ആകെ പതിനൊന്ന് പേര്‍ക്കാണ് മാറ്റം. കൊല്ലം റൂറല്‍ പൊലീസ് മേധാവിയായി നിലവിലെ ഇടുക്കി ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപിനെ നിയമിച്ചു. കൊല്ലം റൂററില്‍ നിന്ന് സാബു മാത്യുവിനെ ഇടുക്കിയിലേക്കും നിയമിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.ജി വിനോദ് കുമാറിനെ മാറ്റി പൊലീസ് ആസ്ഥാനത്ത് എഐജിയായി നിയമിച്ചു. ആര്‍. ആനന്ദ് ആണ് പുതിയ പത്തനംതിട്ട എസ്പി. അരുള്‍ ആര്‍.ബി കൃഷ്ണയെ പൊലീസ് ബറ്റാലിയന്‍ ഡിഐജി ചുമതലയിലേക്കും മാറ്റി.
Read More » -
Breaking News
കനത്ത മഴ തുടരുന്നു: ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി
കൊച്ചി: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍. വിദ്യാര്‍ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും കളക്ടര്‍ അറിയിച്ചു. എല്ലാ വിദ്യാര്‍ഥികളും രക്ഷിതാക്കളും വീടിനുള്ളില്‍ തന്നെ തുടരാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഇത് വിനോദത്തിനുള്ള അവധിയല്ല, മറിച്ച് എല്ലാവരെയും സുരക്ഷിതരാക്കാനുള്ള മുന്‍കരുതല്‍ ഇടവേളയാണെന്ന് കളക്ടര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച അവധിയായിരിക്കും. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.
Read More »