Month: July 2025
-
Breaking News
ശമ്പളബില്ലുകളില്‍ തിരിമറി നടത്തി 2.31 ലക്ഷം തട്ടി; യുഡി ക്ലാര്‍ക്കിന് 32 വര്‍ഷം കഠിനതടവ്
മലപ്പുറം: പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ശമ്പളബില്ലുകളിലും മറ്റും തിരിമറി നടത്തി 2.31 ലക്ഷം രൂപ തട്ടിയ കേസില്‍ യുഡി ക്ലാര്‍ക്കിന് 32 വര്‍ഷം കഠിനതടവും 1.40 ലക്ഷം രൂപ പിഴയും. നെടിയിരുപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ജോലിചെയ്തിരുന്ന യുഡി ക്ലാര്‍ക്ക് സി. നാസിറിനെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജി ഷിബു തോമസ് ശിക്ഷിച്ചത്. മലപ്പുറം മൊറയൂര്‍ സ്വദേശിയാണിയാള്‍. നെടിയിരുപ്പില്‍ ജോലിചെയ്തിരുന്ന 2004-2006 കാലത്താണ് ക്രമക്കേട് നടത്തിയത്. ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുടെ ബില്ലുകള്‍ തയ്യാറാക്കല്‍, തുക വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചുമതലകള്‍ ഇദ്ദേഹം വഹിച്ചിരുന്നു. അതിനിടയില്‍ ശമ്പളബില്ലുകളില്‍ ക്രമക്കേടുകള്‍ നടത്തിയും രേഖകള്‍ കൃത്രിമമായുണ്ടാക്കിയും 2,31,767 രൂപ തട്ടിയെടുത്തതിന് മലപ്പുറം വിജിലന്‍സ് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ചെയ്തത്. വിജിലന്‍സിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അരുണ്‍നാഥ് ഹാജരായി.
Read More » -
Breaking News
ഉത്തരവ് എവിടെ? ആശമാര്‍ക്കുള്ള ഇന്‍സെന്റീവ് വര്‍ധിപ്പിച്ചെന്ന കേന്ദ്ര വാദത്തില്‍ ആശയക്കുഴപ്പം; മാര്‍ച്ച് നാലിനു നടന്ന യോഗത്തിനു പിന്നാലെ ചര്‍ച്ചയ്ക്കു പോയ വീണാ ജോര്‍ജിനോടും വര്‍ധനയെക്കുറിച്ച് പറഞ്ഞില്ല; ഇപ്പോഴും ലഭിക്കുന്നത് 2000 രൂപമാത്രം
ന്യൂഡല്‍ഹി: ആശമാരുടെ പ്രതിമാസ ഇന്‍സെന്റീവ് വര്‍ധന കഴിഞ്ഞ മാര്‍ച്ചില്‍ 3500 രൂപയായി വര്‍ധിപ്പിച്ചെന്നു കേന്ദ്രം പ്രഖ്യാപിക്കുമ്പോഴും ഇതുസംബന്ധിച്ച ഉത്തരവ് എവിടെയെന്ന ചോദ്യം ബാക്കി. കേരളത്തില്‍ ആശമാര്‍ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സമരം നടത്തുന്നതിനിടെ ഇന്‍സെന്റീവ് വര്‍ധനയ്ക്കു തീരുമാനമെടുത്തെന്നാണു കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ പ്രഖ്യാപിച്ചത്. എന്നാല്‍, ഇതു സംബന്ധിച്ച അറിയിപ്പ് ഒരു സംസ്ഥാനത്തിനും ലഭിച്ചിട്ടില്ല. എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്കു നല്‍കിയ മറുപടിയിലാണ് ഇന്‍സെന്റീവ് നല്‍കുന്നുണ്ടെന്ന വിവരം കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് നാലിന് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നതാധികാര സമിതി 2000 രൂപയായിരുന്ന പ്രതിമാസ ഇന്‍സെന്റീവ് 3500 രൂപയാക്കി ഉയര്‍ത്തിയെന്നാണു പറയുന്നത്. ഈ തുക എല്ലാ സംസ്ഥാനങ്ങളിലെയും ആശമാര്‍ക്കു ലഭിച്ചു തുടങ്ങിയോ എന്നതിലാണ് അവ്യക്തതയുള്ളത്. പ്രതിമാസം ആവര്‍ത്തിക്കുന്ന ചെലവുകള്‍ക്കും മറ്റുമാണ് ഇന്‍സെന്റീവ് നല്‍കുന്നത്. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന ഇന്‍സെന്റീവുകളിലും ഉന്നതാധികാര സമിതിയോഗം കഴിഞ്ഞ മാര്‍ച്ചില്‍ വര്‍ധന വരുത്തിയെന്നാണു മന്ത്രാലയം മറുപടിയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നം…
Read More » -
Breaking News
മറ്റൊരാളുമായി ബന്ധമെന്ന് സംശയം; പിറന്നാള്‍ ആഘോഷത്തിനിടെ രണ്ടാം ഭാര്യയെ കുത്തിക്കൊലപ്പെടുത്തി, ഭര്‍ത്താവ് പിടിയില്‍
ഹൈദരാബാദ്: പിറന്നാള്‍ ആഘോഷത്തിനിടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്. അകന്ന് കഴിയുകയായിരുന്ന ഭാര്യയെ ബന്ധുവിന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷത്തിനെത്തിയപ്പോഴാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. അബ്ദുല്ലപൂര്‍മെട്ട് സ്വദേശി സമ്മക്ക (35)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശ്രീനുവിനെ (50) പൊലീസ് പിടികൂടി. അബ്ദുല്ലപൂര്‍മെട്ടിലുള്ള ശ്രീനുവിന്റെ അനന്തരവളായ രാജേശ്വരിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. രാജേശ്വരിയുടെ മകളുടെ പിറന്നാള്‍ ആഘോഷമായിരുന്നു വീട്ടില്‍ വച്ച് നടന്നത്. ഇതിനിടെയായിരുന്നു കൊലപാതകം. വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ കാരണം ശ്രീനുവും സമ്മക്കയും അകന്നാണ് കഴിഞ്ഞിരുന്നത്. ദാമ്പത്യപ്രശ്‌നങ്ങളുണ്ടായതിനു പിന്നാലെ സമ്മക്ക അബ്ദുല്ലപൂര്‍മെട്ടില്‍നിന്ന് സൂര്യപട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാല്‍ പിറന്നാള്‍ ആഘോഷത്തിന് സമ്മക്കയെയും ക്ഷണിച്ചിരുന്നു. ഏതാണ്ട് 7.15ഓടെയാണ് ശ്രീനു പിറന്നാള്‍ ആഘോഷത്തിനെത്തിയത്. കേക്ക് മുറിക്കുന്നതിനുള്ള തയാറെടുപ്പിലായിരുന്നു എല്ലാവരും. ചടങ്ങിന്റെ വിഡിയോ ചിത്രീകരിക്കുകയായിരുന്നു സമ്മക്ക. ഈ സമയത്ത് ശ്രീനു സമ്മക്കയുടെ കഴുത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. സമ്മക്കയുടെ കഴുത്തിന് മൂന്നുതവണ കുത്തേറ്റിട്ടുണ്ട്. വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകമെന്നാണ് സൂചന. സമ്മക്കയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം നേരത്തെ തന്നെ ശ്രീനുവിനുണ്ടായിരുന്നു. ഇതിന്റെ പേരില്‍…
Read More » -
Breaking News
ജിയോ ലോകത്തിലെ ഏറ്റവും വലിയ 5ജി ടെലികോം ഓപ്പറേറ്റർ, ആദ്യപാദ ഫലത്തിൽ വരിക്കാരുടെ എണ്ണത്തിലും വരുമാന വളർച്ചയിലും വമ്പൻ കുതിപ്പ്
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ 5ജി ടെലികോം ഓപ്പറേറ്റാണ് റിലയൻസ് ജിയോയെന്നും വരുംകാലങ്ങളിൽ മികച്ച വളർച്ചയാകും കമ്പനി രേഖപ്പെടുത്തുകയെന്നും ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങൾ. പ്രതിഉപഭോക്താവിന്മേലുള്ള ശരാശരി വരുമാനനിരക്കിൽ (എആർപിയു) മിതമായ വർധനയാണുണ്ടായതെങ്കിലും ജിയോയുടെ ആദ്യപാദഫലത്തിൽ വരിക്കാരുടെ എണ്ണവും 5ജി ഉപയോക്താക്കളുടെ എണ്ണവും കാര്യമായി വർധിച്ചെന്ന് പ്രമുഖ അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. നേരത്തെ പ്രതീക്ഷിച്ച വരുമാന വളർച്ചയേക്കാൾ കൂടുതലാണ് ഏപ്രിൽ- ജൂൺ മാസത്തിലെ വരുമാനം. താരിഫ് നിരക്ക് വർധനയ്ക്ക് ശേഷവും മില്യൺ കണക്കിന് പേരാണ് വരിക്കാരായി എത്തിയത്. 5ജി ഉപയോക്താക്കളുടെ എണ്ണം 210 മില്യൺ കവിഞ്ഞു. എആർപിയു വരുമാനത്തിലെ വളർച്ചയ്ക്കപ്പുറം മികച്ച സബ്‌സ്‌ക്രൈബർ നിരക്കും EBITDA വർധനയുമെല്ലാം വരും മാസങ്ങളിൽ ജിയോയ്ക്ക് വലിയ നേട്ടം നൽകുമെന്ന് പ്രമുഖ അനലിസ്റ്റുകളായ യുബിഎസ് വിലയിരുത്തുന്നു. ഡാറ്റ ട്രാഫിക്കിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ, 5ജി മേഖലയിൽ ജിയോ ലോകത്തിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററാണ്. ജിയോയുടെ പാദഫലങ്ങൾ മികച്ചതാണെന്നും ഉപയോക്താക്കളെ ചേർക്കുന്ന കാര്യത്തിലും ലാഭത്തിലും കമ്പനി മികവ് പുലർത്തുന്നുവെന്നും യുബിഎസ്…
Read More » -
Breaking News
നിയമസഭാ സീറ്റിനായി വനിതാ ലീഗ് നേതാക്കള്‍ കൂട്ടത്തോടെ രംഗത്ത്; തമ്മിലടി നിര്‍ത്തണമെന്ന് പാര്‍ട്ടി നേതൃത്വം, പട്ടികയില്‍ സുഹറ മമ്പാട് മുതല്‍ ജയന്തി രാജന്‍ വരെ
മലപ്പുറം: നിയമസഭാ സീറ്റിനായി മുസ്ലിം ലീഗിലെ വനിതാ നേതാക്കളുടെ കൂട്ടപ്പൊരിച്ചില്‍. സീറ്റ് പ്രതീക്ഷിക്കുന്ന അരഡസന്‍ നേതാക്കള്‍ പാണക്കാട് തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളെയും നിരന്തരം സന്ദര്‍ശിച്ച് പട്ടികയില്‍ പേരുറപ്പിക്കാനുള്ള പരിശ്രമത്തിലാണ്. സുഹറ മമ്പാട്, നൂര്‍ബിന റഷീദ്, കുല്‍സു ടീച്ചര്‍, ജയന്തി രാജന്‍, ബ്രസീലിയ ഷംസുദ്ദീന്‍, ഫാത്തിമ തഹ്ലിയ, ഷാജിത നൗഷാദ് എന്നിവരാണ് സീറ്റ് പ്രതീക്ഷിക്കുന്നവര്‍. പരമാവധി രണ്ട് സീറ്റില്‍ വനിതകളെ മത്സരിപ്പിക്കാനാണ് ലീഗ് നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ച. ഒരു സീറ്റ് ലീഗ് ദേശീയ സെക്രട്ടറിയും ദലിത് പ്രതിനിധിയുമായ ജയന്തി രാജന് നല്‍കാനും ആലോചനയുണ്ട്. 2021 ല്‍ കോഴിക്കോട് സൗത്തിലാണ് ലീഗിലെ ഏക വനിതാ സ്ഥാനാര്‍ഥി നൂര്‍ബിന റഷീദ് മത്സരിച്ചത്. പിണറായി തരംഗവും ലീഗിലെ കാലുവാരലും മൂലം നൂര്‍ബിന തോറ്റു. ഇത്തവണയും കോഴിക്കോട് സൗത്ത് ആണ് ലീഗ് വനിതക്ക് അനുവദിക്കുന്നതെങ്കില്‍ നൂര്‍ബിനക്ക് തന്നെയാണ് പ്രഥമ പരിഗണന. ചെറുപ്പക്കാരെ പരിഗണിക്കണമെന്ന ചര്‍ച്ച വന്നാല്‍ കോഴിക്കോട് സൗത്തില്‍ തന്നെയുള്ള കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൂടിയായിരുന്ന വനിതാ…
Read More » -
Breaking News
വേണാട് എക്‌സ്പ്രസില്‍ വിദ്യാര്‍ഥിനിക്ക് നേരെ അതിക്രമം, വട്ടിയൂര്‍ക്കാവ് സ്വദേശി പിടിയില്‍
തിരുവനന്തപുരം: ട്രെയിനില്‍ വിദ്യാര്‍ത്ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച വ്യക്തി പിടിയില്‍. തിരുവനന്തപുരം സ്വദേശിനിയും തൃശ്ശൂര്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥിനിയുമായ പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി വേണാട് എക്‌സ്പ്രസ്സിലാണ് സംഭവം. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ വര്‍ക്കലയില്‍ വെച്ചാണ് അതിക്രമ ശ്രമം ഉണ്ടാതെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സംഭവം റെയില്‍വെ പൊലീസിനെ അറിയിച്ചതിന് പിന്നാലെ ട്രെയിന്‍ തമ്പാനൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥരെത്തി പ്രതിയെ പിടികൂടുകയായിരുന്നു. യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.
Read More » -
Breaking News
ഉദ്യോഗസ്ഥര്‍ കാഴ്ച്ചക്കാര്‍, പ്രതികള്‍ നിയന്ത്രിക്കുന്ന ജയില്‍, ഗോവിന്ദച്ചാമിക്കു വരെ സഹായം; സിപിഎമ്മിനും കടുത്ത നാണക്കേട്
കണ്ണൂര്‍: ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ മണിക്കൂറുകള്‍ക്കകം പിടിക്കാനായെങ്കിലും ജയിലിലെ സുരക്ഷാവീഴ്ച, വകുപ്പു കൈകാര്യം ചെയ്യുന്ന സിപിഎമ്മിനു വലിയ നാണക്കേടായി. ജയിലില്‍ സിപിഎം തടവുകാരുടെ ഭരണമാണെന്ന ആക്ഷേപം നിരന്തരം ഉന്നയിക്കുന്ന പ്രതിപക്ഷത്തിന് ജയില്‍ച്ചാട്ടം മറ്റൊരായുധമായി. ജയില്‍ ചാടാനുള്ള എല്ലാ സൗകര്യങ്ങളും ഗോവിന്ദച്ചാമിക്കു കിട്ടിയെന്നാണു വ്യക്തമാകുന്നത്. ജയിലിലും സിസ്റ്റത്തിന്റെ തകരാറോയെന്ന പരിഹാസം സിപിഎമ്മിനുനേരെ ഉയര്‍ന്നു. ജയിലിലാകുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കു വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നെന്ന ആക്ഷേപം നേരത്തേയുണ്ട്. അതു ശരിവയ്ക്കുന്ന സംഭവങ്ങള്‍ ജയിലില്‍ പതിവാണ്. സെല്ലുകളില്‍നിന്നു മൊബൈല്‍ ഫോണുകളും ലഹരിവസ്തുക്കളും പിടികൂടുന്ന സംഭവങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സിപിഎം നേതാക്കളായ ജയില്‍ ഉപദേശക സമിതി അംഗങ്ങളുടെ ഇടപെടലിലാണു ജയിലില്‍ വഴിവിട്ട കാര്യങ്ങള്‍ നടക്കുന്നതെന്നാണു പ്രതിപക്ഷ ആരോപണം. ഏറ്റവുമൊടുവില്‍ കാരണവര്‍ വധക്കേസിലെ ഷെറിന്റെ ജയില്‍ മോചനത്തിനു പിന്നിലും ഇത്തരം ആക്ഷേപങ്ങള്‍ ഉയര്‍ന്നു. വനിതാ ജയിലില്‍ ഷെറിനു ലഭിച്ച പരിഗണന ചര്‍ച്ചയായി. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം കൂടിയായതോടെ സെന്‍ട്രല്‍ ജയിലില്‍ കാര്യങ്ങള്‍ നേരായ രീതിയിലല്ലെന്നാണു വെളിപ്പെടുന്നത്. ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമി…
Read More » -
Breaking News
കോട്ടയത്ത് കാറും തടിലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, രണ്ടുപേര്‍ക്ക് പരിക്ക്
കോട്ടയം: ചിങ്ങവനത്ത് കാറും തടികയറ്റി വന്ന ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചിങ്ങവനത്ത് വാടകയ്ക്ക് താമസിക്കുന്ന മാര്‍ത്താണ്ഡം സ്വദേശി വിജയകുമാര്‍ (40) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കും പരിക്കേറ്റു. വെള്ളിയാഴാച രാത്രി 12.30-ഓടെ ആയിരുന്നു അപകടം. അമിത വേഗതയില്‍ എത്തിയ കാര്‍ ദിശ തെറ്റി ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച വിജയകുമാര്‍ ഇലക്ട്രീഷ്യനാണ്. ഇയാളുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More » -
Breaking News
ആള്‍ദൈവം ചന്ദ്രസ്വാമിയും ആയുധ വ്യാപാരി അദ്‌നാന്‍ ഖഗോഷിയും ഏറ്റവും അടുത്ത മിത്രങ്ങള്‍; നടത്തിയത് നൂറിലേറെ വിദേശ യാത്രകള്‍; വ്യാജ എംബസി നടത്തിയ ‘ഹിസ് എക്‌സലന്‍സി ഗ്രാന്‍ഡ് ഡച്ചി ഓഫ് വെസ്റ്റാര്‍ട്ടിക്ക എച്ച്.വി. ജെയ്ന്‍’ ചില്ലറക്കാരനല്ല; ആയുധ കച്ചവടം മുതല്‍ മാര്‍ബിള്‍ ഖനികള്‍വരെ നീളുന്ന ബിസിനസ് ശൃംഖല
ന്യൂഡല്‍ഹി: യുപിയില്‍ ‘വെസ്റ്റ് ആര്‍ക്ടിക്ക’ എന്ന ഇല്ലാത്ത രാജ്യത്തിന്റെ എംബസി പ്രവര്‍ത്തിപ്പിച്ച് ജോലി തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ ഗാസിയബാദ് സ്വദേശി ഹര്‍ഷവര്‍ധന്‍ ജെയിന്‍ (47) ആയുധ കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമാണെന്ന് പോലീസ്. ഗാസിയാബാദിലെ സ്വകാര്യ കോളജില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം (ബിബിഎ) നേടിയ ഇയാള്‍ ലണ്ടനില്‍ നിന്ന് എംബിഎയും നേടി. സബോര്‍ഗ, പൗള്‍വിയ, ലോഡോണിയ തുടങ്ങിയ നിലവിലില്ലാത്ത രാജ്യങ്ങളുടെ അംബാസിഡറെന്ന പേരിലും തട്ടിപ്പ് നടത്തി. പിതാവ് ജെ.ഡി. ജെയിന്‍ വ്യവസായിയാണ്. കുടുംബത്തിന് രാജസ്ഥാനില്‍ ജെ.ഡി. മാര്‍ബിള്‍സ് എന്ന പേരില്‍ മാര്‍ബിള്‍ ഖനികളുണ്ട്. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ചന്ദ്രസ്വാമി, അദ്‌നാന്‍ ഖഷോഗി എന്നിവരുമായി അടുത്ത ബന്ധമാണ്. ചന്ദ്രസ്വാമി വഴി സൗദി ആയുധ വ്യാപാരിയായ അദ്നാന്‍ ഖഷോഗിയെയും ഇന്ത്യയില്‍ ജനിച്ച തുര്‍ക്കി പൗരനായ അഹ്സാന്‍ അലി സയ്യിദിനെയും പരിചയപ്പെട്ട് അനധികൃത ആയുധവ്യാപാര ശൃംഖലയുടെ ഭാഗമായി. യുകെയില്‍ ഒരു ഡസനിലധികം ബ്രോക്കറേജ് സ്ഥാപനങ്ങള്‍ സ്ഥാപിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പുകള്‍ക്കും നിയമവിരുദ്ധമായ ആയുധ ഇടപാടുകള്‍ക്കുമായി അത്തരം കമ്പനികള്‍…
Read More »
