IndiaNEWS

നിര്‍മാതാവിനോട് കഥപറഞ്ഞ് മടങ്ങവേ ഹൃദയാഘാതം; സംവിധായകന്‍ വിക്രം സുകുമാരന്‍ അന്തരിച്ചു

ചെന്നൈ: തമിഴ് സംവിധായകന്‍ വിക്രം സുകുമാരന്‍ (47) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. മധുരയില്‍നിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

മധുരയില്‍ നിര്‍മാതാവിനോട് അടുത്ത ചിത്രത്തിന്റെ കഥവിവരിച്ച ശേഷം ചെന്നൈയിലേക്ക് തിരിച്ചതായിരുന്നു വിക്രം സുകുമാരന്‍. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാന്‍ സാധിച്ചില്ല.

Signature-ad

ബാലു മഹേന്ദ്രയുടെ സഹായിയായാണ് വിക്രം സുകുമാരന്‍ സിനിമയിലെത്തിയത്. 2013-ല്‍ സ്വതന്ത്രസംവിധായകനായി. മദയാനൈ കൂട്ടം ആണ് ആദ്യസിനിമ. ശന്തനുഭാഗ്യരാജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച രാവണക്കൂട്ടം ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Back to top button
error: