CultureLIFE

വിശ്വോത്തര ചിത്രകാരന്‍ രാജാ രവിവര്‍മ്മയുടെ സ്മരണാര്‍ത്ഥം ഒരുക്കിയ മ്യൂസിക്കല്‍ ആല്‍ബം ‘പ്രണാമം’ പ്രകാശിതമായി

സൂര്യാംശു ക്രിയേഷന്‍സിന്റെ ബാനറില്‍ വി കെ കൃഷ്ണകുമാര്‍ നിര്‍മ്മിച്ച് പ്രശസ്ത ചിത്രകാരന്‍ എസ് എന്‍ ശ്രീപ്രകാശ് സംവിധാനം ചെയ്ത ‘പ്രണാമം’ എന്ന മ്യൂസിക്കല്‍ ആല്‍ബം പ്രസിദ്ധ തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ പ്രകാശനം ചെയ്തു. ഭാരതീയ ചിത്രകലയുടെ കുലഗുരുവും വിശ്വോത്തര കലാകാരനുമായ രാജാ രവിവര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കി, മണ്മറഞ്ഞു പോയ ആ മഹാ പ്രതിഭയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ട് മായാ കെ വര്‍മ്മ എഴുതിയ വരികള്‍ക്ക് സംഗീതജ്ഞന്‍ കിളിമാനൂര്‍ രാമവര്‍മ്മ തമ്പുരാന്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്നു. ആ മഹാനായ കലാകാരന്റെ ജീവിത നിമിഷങ്ങളെ മിഴിവാര്‍ന്ന ക്യാന്‍വാസിലേക്കെന്നപോലെ ഒപ്പിയെടുത്തിരിക്കുന്നു ഛായാ ഗ്രാഹകന്‍ അയ്യപ്പന്‍. സപ്ത വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ ഒരു മനോഹര ചിത്രം പോലെ പ്രേക്ഷക മനസ്സിലേക്ക് കയറിക്കൂടുന്ന ഈ സംഗീത ശില്‍പ്പത്തിന്റെ ആദ്യ പ്രദര്‍ശനം രാജാ രവിവര്‍മ്മയുടെ 177-ാം ജന്മ ദിനത്തോടനുബന്ധിച്ച് കിളിമാനൂര്‍ കൊട്ടാരത്തില്‍ നടത്തിയ സാംസ്‌കാരിക സമ്മേളനത്തില്‍ വച്ചു നടന്നു.

ഈ ദൃശ്യ കാവ്യത്തില്‍ കിളിമാനൂര്‍ രാമവര്‍മ്മ തമ്പുരാന്‍, മായാ കെ വര്‍മ്മ, വികെ കൃഷ്ണകുമാര്‍, കല്ലറ മുരളി, മാസ്റ്റര്‍ അക്ഷിത് എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. രാജാ രവിവര്‍മ്മയുടെ ജനനവും കിളിമാനൂര്‍ കൊട്ടാരത്തിലെ അന്ത്യനിമിഷങ്ങളും കൂടാതെ, ചിത്രശാലയിലും കൊട്ടാരക്കെട്ടിലും ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്ന മഹാനായ ചിത്രകാരന്റെ അദൃശ്യ സാന്നിധ്യം അദ്ദേഹത്തിന്റെ പിന്‍ തലമുറക്കാരനും സംഗീതജ്ഞനുമായ കിളിമാനൂര്‍ രാമവര്‍മ്മ തമ്പുരാന്റെ ഇരട്ട വേഷത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ചരിത്ര പ്രസിദ്ധമായ കിളിമാനൂര്‍ കൊട്ടാരത്തിന്റെ ശില്പസൗന്ദര്യവും കൊട്ടാര പരിസരത്തെ കാവുകളുടെ ഹരിതഭംഗിയും ഈ സംഗീതശില്‍പ്പത്തെ ആസ്വാദ്യമായ ഒരു ദൃശ്യവിരുന്നാക്കി മാറ്റിയിരിക്കുന്നു.

Signature-ad

ബാനര്‍- സൂര്യാംശു ക്രിയേഷന്‍സ്, നിര്‍മ്മാണം- വി കെ കൃഷ്ണകുമാര്‍, സംവിധാനം – എസ് എന്‍ ശ്രീപ്രകാശ്, ഛായാഗ്രഹണം എഡിറ്റിംഗ് – അയ്യപ്പന്‍ എന്‍, ഗാനരചന – മായ കെ വര്‍മ്മ, സംഗീതം, ആലാപനം – രാമവര്‍മ്മ തമ്പുരാന്‍ (കിളിമാനൂര്‍ കൊട്ടാരം), മിക്‌സിംഗ്,മാസ്റ്ററിംഗ് – രാജീവ് ശിവ, സ്റ്റുഡിയോ- നിസര (തിരുവനന്തപുരം), കല- എസ് എന്‍ ശ്രീപ്രകാശ്, ലിജിന്‍ സി ബാബു, വിപിന്‍ വിജയകുമാര്‍, ചമയം – സിനിലാല്‍, വിഷ്ണു, പ്രീതി, കീബോര്‍ഡ് & റിഥം – രാജീവ് ശിവ, ഇലക്ട്രിക് ഗിറ്റാര്‍, അക്കോസ്റ്റിക് ഗിറ്റാര്‍, ബേയ്‌സ് ഗിറ്റാര്‍ – സുധേന്ദു രാജ്, അസ്സോസിയേറ്റ് ക്യാമറ – പ്രജിത്ത്, സ്റ്റില്‍സ് – അരുണ്‍ വിശ്വല്‍, ലൈറ്റ് യൂണിറ്റ് – എ സി എ ഫിലിംസ്, അരുണ്‍ലാല്‍, അനീഷ്, വിവേക്, വിഷ്ണു, ഡ്രോണ്‍ – രാഹുല്‍ കൃഷ്ണ, എ ഐ – യുഹബ് ഇസ്മയില്‍, വി എഫ് എക്‌സ്- ജയന്‍ കീഴ്‌പേരൂര്‍, പോസ്റ്റര്‍ ഡിസൈന്‍- പ്രവീണ്‍ ആറ്റിങ്ങല്‍, പി ആര്‍ ഓ – അജയ് തുണ്ടത്തില്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: