Month: May 2025
-
LIFE
ഓവര്‍ ഏജ്ഡാണ്, ഹൈ റിസ്‌ക്ക്… വിവാഹം കഴിഞ്ഞിട്ട് ആറ് വര്‍ഷം, മുപ്പത്തിമൂന്നാം വയസില്‍ വീണയ്ക്ക് വിശേഷം!
സെലിബ്രിറ്റികളുമായുള്ള അഭിമുഖങ്ങളിലൂടെ ശ്രദ്ധനേടിയ അവതാരകയാണ് വീണ മുകുന്ദന്‍. ഇപ്പോള്‍ മലയാളത്തില്‍ നിലവിലുള്ള ആങ്കര്‍മാരില്‍ ജനശ്രദ്ധ ലഭിച്ച ആങ്കര്‍ കൂടിയാണ് വീണ. അഭിമുഖത്തിനിടെ നടന്‍ ശ്രീനാഥ് ഭാസിയുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഒരിടയ്ക്ക് വീണ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ബിഹൈന്‍വുഡ്സിന്റെ അവതാരകയായാണ് വീണ ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തിയത്. ഇപ്പോള്‍ ഒറിജിനല്‍സ് എന്ന യുട്യൂബ് ചാനലിന്റെ ഉടമയാണ് താരം. ചില മലയാള സിനിമകളിലും മുഖം കാണിച്ചിട്ടുള്ള വീണ ജീവിതത്തിലുണ്ടായ ഏറ്റവും വലിയൊരു സന്തോഷത്തിന്റെ വിശേഷം പങ്കിട്ട് എത്തിയിരിക്കുകയാണ് ഇപ്പോള്‍. താന്‍ ഗര്‍ഭിണിയാണെന്നും വൈകാതെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുമെന്നുമാണ് പുതിയ വീഡിയോയില്‍ വീണ പറഞ്ഞത്. ആറ് വര്‍ഷം മുമ്പായിരുന്നു വീണയുടെ വിവാഹം. ജീവന്‍ കൃഷ്ണകുമാറാണ് വീണയുടെ പങ്കാളി. കരിയര്‍ കെട്ടിപടുക്കുന്നതിന്റെ തിരക്കിലായതിനാലാണ് വീണ ഇത്രയും കാലം പ്രഗ്നന്‍സി നീട്ടിവെച്ചത്. എന്നാല്‍ ഇപ്പോള്‍ താന്‍ അമ്മയാകാന്‍ മനസുകൊണ്ട് ഒരുങ്ങി കഴിഞ്ഞുവെന്നും വീണ പറയുന്നു. വീണയുടെ മുഖത്തെ തിളക്കം കണ്ട് പ്രേക്ഷകര്‍ ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയതോടെയാണ്…
Read More » -
Crime
ബാല്‍ക്കണിയില്‍ വച്ച് വഴക്കുണ്ടായി, പിന്നാലെ ആനിമോളുടെ നിലവിളി! ഓടിക്കൂടിയവര്‍ കണ്ടത് അബിന്‍ ലാല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടുന്നത്; പ്രതിയെ കുരുക്കിയത് ദുബായ് വിമാനത്താവളത്തിലെ നിര്‍മിതബുദ്ധി ക്യാമറ
ദുബായ്: ദുബായില്‍ തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡയെ (26) കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആണ്‍ സുഹൃത്ത് അബിന്‍ ലാല്‍ മോഹന്‍ലാല്‍ കുറ്റം സമ്മതിച്ചു. സംഭവശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ ഉപയോഗിച്ചാണ് തിരിച്ചറിഞ്ഞതും പൊലീസ് അറസ്റ്റ് ചെയ്തതും. യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അബിന്‍ ലാലിന്റെ ഫോട്ടോ സുഹൃത്തുക്കള്‍ കൈമാറുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ പൊലീസിനോട് കുറ്റം സമ്മതിച്ചു. ദുബായ് കരാമയില്‍ ഈ മാസം നാലിന് വൈകിട്ട് നാല് മണിക്കായിരുന്നു കൊലപാതകം നടന്നത്. കരമായ മത്സ്യമാര്‍ക്കറ്റിന് പിന്‍വശത്തെ കെട്ടിടത്തിലെ ഫ്ലാറ്റില്‍ ഷെയറിങ് മുറിയിലായിരുന്നു ആനിമോള്‍ കൂട്ടുകാരോടൊപ്പം താമസിച്ചിരുന്നത്. അബുദാബിയില്‍ നിന്ന് ആനിമോളെ കാണാന്‍ എല്ലാ ഞായറാഴ്ചയും അബിന്‍ ലാല്‍ ഇവിടെ വരാറുണ്ടായിരുന്നു. സംഭവ ദിവസം വൈകിട്ട് കൂട്ടുകാരോടൊത്ത് ചായ കുടിച്ചശേഷം ഇരുവരും ബാല്‍ക്കണിയില്‍…
Read More » -
Crime
അഞ്ച് മാസം ഗര്‍ഭിണിയായിരുന്നപ്പോഴും മര്‍ദ്ദിച്ചു! അന്ന് പരാതി നല്‍കാതിരുന്നത് സീനിയര്‍ ആയതുകൊണ്ട്; ബെയ്‌ലിന്‍ ദാസിനെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി യുവ അഭിഭാഷക; കേസെടുത്തതിന് പിന്നാലെ ബെയ്ലിന്‍ ദാസ് ഒളിവില്‍
തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ യുവ അഭിഭാഷക ജെ വി ശ്യാമിലി, സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി. ബെയ്‌ലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇതിന് മുമ്പും ബെയ്ലിന്റെ ഭാഗത്തു നിന്നും മര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്നാണ് ആരോപണം. അഞ്ച് മാസം ഗര്‍ഭിണി ആയിരുന്ന സമയത്തും ബെയ്ലിന്‍ ദാസ് തന്നെ മര്‍ദിച്ചിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തി. സീനിയര്‍ ആയതുകൊണ്ടാണ് അന്ന് പരാതി നല്‍കാതിരുന്നതെന്നും ശ്യാമിലി പരാതിയില്‍ പറയുന്നു. ഇന്നലെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. ഇന്നലെ, തന്നെ നിരവധി തവണ മര്‍ദ്ദിച്ചു. മൂന്നാമത്തെ അടിക്കുശേഷം ബോധം നഷ്ടപ്പെട്ടെന്നും ശ്യാമിലി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒളിവില്‍ പോയ ബെയ്‌ലിനായുളള അന്വേഷണം പൊലീസ് വ്യാപിപ്പിച്ചിരിക്കുകയാണ്. അതേസമയം, മര്‍ദ്ദനമേറ്റ ശ്യാമിലിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കൈകൊണ്ടും നിലംതുടയ്ക്കുന്ന മോപ്പ് സ്റ്റിക്കുകൊണ്ടുമാണ് ബെയ്‌ലിന്‍,ശ്യാമിലിയെ മര്‍ദ്ദിച്ചത്. ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ്…
Read More » -
Kerala
കോണ്‍ഗ്രസ് പുനഃസംഘടന; അഭിപ്രായം തേടാന്‍ എഐസിസി നിരീക്ഷകര്‍ എത്തും, 13 ജില്ലകളില്‍ ഇളക്കിപ്രതിഷ്ഠയ്ക്ക് സാധ്യത
തിരുവനന്തപുരം: പുതിയ ഡിസിസി പ്രസിഡന്റുമാരെയും കെപിസിസി ഭാരവാഹികളെയും പ്രഖ്യാപിക്കുന്നതിനുമുന്‍പ് നേതാക്കളില്‍നിന്ന് അഭിപ്രായം തേടാന്‍ എല്ലാ ജില്ലകളിലും എഐസിസിയുടെ മറുനാടന്‍ നിരീക്ഷകരെത്തും. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മൂന്നു നിരീക്ഷകരെവീതം ഏതാണ്ട് ഒരേ സമയത്ത് 14 ജില്ലകളിലുമയച്ച്, പ്രാദേശിക നേതാക്കളുടെ അഭിപ്രായം ആരായാനാണ് നീക്കം. 30 ദിവസത്തിനകം തീരുമാനമെടുക്കേണ്ടതിനാല്‍ ഉടന്‍തന്നെ നടപടികള്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ചുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി എഐസിസിക്ക് സമര്‍പ്പിക്കും. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി സംസാരിച്ച്, ഹൈക്കമാന്‍ഡ് ഇതില്‍നിന്ന് ഒരുപേരിലേക്ക് എത്തും. കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെയും മറ്റു ഭാരവാഹികളുടെയും കാര്യത്തിലും ഇതേതരത്തില്‍ അഭിപ്രായം തേടും. തൃശ്ശൂര്‍ ഒഴികെയുള്ള 13 ജില്ലകളിലെയും ഡിസിസി പ്രസിഡന്റുമാര്‍ക്ക് മാറ്റമുണ്ടാകുമെന്നാണ് സൂചന. ചിലപ്പോള്‍ അവിടെയും മാറ്റമുണ്ടാകും. കഴിഞ്ഞ പുനഃസംഘടനയില്‍ സമുദായം, ചില നേതാക്കളുടെ താത്പര്യം തുടങ്ങിയ പരിഗണനയില്‍ പരിചയവും കാര്യപ്രാപ്തിയുമില്ലാത്തവര്‍ നേതൃസ്ഥാനങ്ങളിലെത്തിയെന്ന വിലയിരുത്തല്‍ എഐസിസിക്കുണ്ട്. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി, കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും മികവ് വിലയിരുത്തി നല്‍കിയ റിപ്പോര്‍ട്ടും എഐസിസിക്കു മുന്നിലുണ്ട്. 30…
Read More » -
Kerala
ബവ്‌റിജസ് ഔട്‌ലെറ്റിലുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ചത് 45,000 കെയ്‌സ് മദ്യം; 5 കോടിയുടെ നഷ്ടം; ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ‘വെള്ളംകുടി’ മുട്ടുമോ?
പത്തനംതിട്ട: തിരുവല്ല പുളിക്കീഴിലുള്ള മദ്യ വിതരണ കേന്ദ്രത്തിലുണ്ടായ അഗ്‌നിബാധയില്‍ ബവ്‌റിജസ് കോര്‍പറേഷന് വന്‍ നഷ്ടം. ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തില്‍ 45,000 കെയ്‌സ് മദ്യം കത്തിനശിച്ചതായാണ് പ്രാഥമിക നിഗമനം. 5 കോടിയോളം രൂപയുടെ പ്രാഥമിക നഷ്ടവും കണക്കാക്കുന്നു. ഇന്ന് വിശദമായ പരിശോധന നടക്കും. ബവ്‌റിജസ് കോര്‍പറേഷന്‍ എംഡി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്ക് വിതരണം ചെയ്യാനുള്ള മദ്യമാണ് കത്തി നശിച്ചത്. ബിയര്‍ സംഭരിച്ചിരുന്ന സ്ഥലത്തേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. കെട്ടിടവും ഗോഡൗണും പൂര്‍ണമായും കത്തി നശിച്ചു. കെട്ടിടത്തിന്റെ പിന്‍വശത്ത് വെല്‍ഡിങ് പണികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്നത് ആകാമെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ലയില്‍ നിന്നും എത്തിയ അഗ്‌നിശമനസേന തീ അണച്ചു.
Read More » -
LIFE
ഹിസ്ബുള്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ച മേജറിന്റെ മകള്‍! വീരമൃത്യു വരിച്ച പിതാവിനെ സ്മരിച്ച് ബോളിവുഡ് താരമായ മകള്‍
ജയ്പുര്‍: അഞ്ച് ധീരജവാന്മാരുടെ വിലപ്പെട്ട ജീവനാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയ സമയത്ത് ഇന്ത്യയ്ക്ക് നഷ്ടമായത്. പാകിസ്ഥാനിലെ ഭീകരതാവളങ്ങളും സൈനിക കേന്ദ്രങ്ങളും പെഹല്‍ഗാം ആക്രമണത്തിന്റെ പ്രതികാരമായി ഇന്ത്യ തകര്‍ത്തിരുന്നു. തുടര്‍ന്ന് പാകിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ ലംഘനമാണ് സൈനികരെ നമുക്ക് നഷ്ടമാകാന്‍ ഇടയാക്കിയത്. ഈ സമയം മൂന്ന് പതിറ്റാണ്ട് മുന്‍പ് തന്റെ പിതാവടക്കം 12 സൈനികരുടെ ജീവന്‍ നഷ്ടമായ സംഭവം ഓര്‍ത്തെടുക്കുകയാണ് ബോളിവുഡ് താരം നിമ്രത് കൗര്‍. തന്റെ പിതാവിന്റെയും ഒപ്പം ജീവന്‍ നഷ്ടമായ 12 സൈനികരുടെയും സ്മരണയ്ക്കായി നിമ്രത് കൗര്‍ രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ നഗരത്തില്‍ ഒരു സ്മാരകം തന്നെ പണികഴിപ്പിച്ചു. നിമ്രതും അമ്മയും സഹോദരിയും ചേര്‍ന്നാണ് സ്മാരകം തുറന്നത്. 1994ല്‍ കാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ നേരിട്ട് ജീവന്‍ നഷ്ടമായ മേജര്‍ ഭൂപേന്ദര്‍ സിംഗാണ്, നിമ്രത് കൗറിന്റെ പിതാവ്. കാശ്മീരിലെ വെറിനാഗില്‍ ബോര്‍ഡര്‍ റോഡ്സില്‍ എഞ്ചിനീയറായിരുന്നു മേജര്‍ ഭൂപേന്ദര്‍ സിംഗ്. ഹിസ്ബുള്‍ ഭീകരര്‍ അദ്ദേഹമടക്കം സൈനികരെ തട്ടിക്കൊണ്ടുപോകുകയും വലിയ തുക പ്രതിഫലമായി…
Read More » -
NEWS
മുന്‍ പ്രസിഡന്റിനും രക്ഷയില്ല! ബംഗ്ലാദേശ് വിട്ടത് പുലര്‍ച്ചെ; വിമാനത്താവളത്തിലെത്തിയത് ലുങ്കിധരിച്ച് വീല്‍ചെയറില്‍
ധാക്ക: ശൈഖ് ഹസീന ഭരണകൂടത്തിന്റെ തകര്‍ച്ചയും അവാമി പാര്‍ട്ടി നിരോധനത്തിനും പിന്നാലെ അര്‍ധരാത്രി രാജ്യം വിട്ട് ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ്. ലുങ്കിയുടുത്ത് വീല്‍ചെയറില്‍ എയര്‍പോര്‍ട്ടിലെത്തിയ മുന്‍ പ്രസിഡന്റിന്റെ ചിത്രം പുറത്തു വന്നിരുന്നു. തായ്‌ലാന്‍ഡിലേക്കുള്ള വിമാനത്തിലാണ് ഹമീദും ഭാര്യയും സഹോദരനും ഭാര്യാ സഹോദരനുമടക്കുമുള്ളവര്‍ കയറിയതെന്ന് ധാക്ക പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് തവണ പ്രസിഡന്റായി രാജ്യം ഭരിച്ചിട്ടുള്ള ഹമീദിന് നേരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് അര്‍ധരാത്രിയിലുള്ള നാടുവിടല്‍. പാര്‍ട്ടിയിലെ മറ്റു നേതാക്കളെ പോലെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് പോലുള്ള നടപടികള്‍ ഹമീദിന് നേരിടേണ്ടി വന്നിട്ടില്ല. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 34, 102 പ്രകാരം കോടതിയില്‍ നിന്നും വിലക്കില്ലാത്ത പക്ഷം പൗരന്മാര്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവകാശമുണ്ട്. ഹമീദിന് നേരെ ഇത്തരത്തില്‍ വിലക്കോ അറസ്റ്റിനുള്ള ആവശ്യമോ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അതുകൊണ്ടാണ് യാത്ര തടയാന്‍ സാധിക്കാത്തതെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ശൈഖ് ഹസീനയുടെ ഭരണകൂടത്തകര്‍ച്ചയോടെ നിരവധി അവാമി ലീഗ് നേതാക്കള്‍ ജയിലിലടക്കപ്പെടുകയോ…
Read More » -
Kerala
സ്ഥലം കാണാനിറങ്ങി, ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി; ഫോണില്‍ ഗോവയിലേക്കുള്ള ദൂരവും സെര്‍ച്ച് ചെയ്തു
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത്‌നിന്നും കണ്ടെത്തി. ഇന്നലെ രാവിലെ മുതലാണ് 3 കുട്ടികളെ കാണാതായത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇവര്‍ കറങ്ങി നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. സ്ഥലം കാണാനിറങ്ങിയതാണ് എന്നാണ് കുട്ടികള്‍ പറഞ്ഞിരിക്കുന്നത്. ഇവരുടെ കൈവശം വസ്ത്രങ്ങള്‍ നിറച്ച ബാഗുമുണ്ടായിരുന്നു. ലാസര്‍ മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന സഹോദരങ്ങളായ 15 നുകാരനും 13 കാരനും ഇവരുടെ അയല്‍വാസിയായ 15 വയസുകാരനെയും ഇന്നലെ രാവിലെ മുതലാണ് കാണാതായത്. വീട്ടില്‍ നിന്ന് 3000 രൂപയുമായാണ് വിദ്യാര്‍ത്ഥികള്‍ പോയത്. ഗോവയിലേക്ക് പോകുന്നതിനെ കുറിച്ച് വിദ്യാര്‍ഥികള്‍ സംസാരിച്ചതായും ഫോണില്‍ ഗോവയിലേക്കുള്ള ദൂരം സെര്‍ച്ച് ചെയ്തതതായും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കുട്ടികളുടെ യാത്രയുടെ ലക്ഷ്യമെന്തായിരുന്നു എന്നുള്ളതിനെക്കുറിച്ച് വ്യക്തതയില്ല. കുട്ടികളുടെ മാതാപിതാക്കള്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.
Read More » -
Movie
ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം ഐ ആം ഗെയിമിന്റെ ചിത്രീകരണത്തിനിടയിൽ സ്റ്റുഡൻറ് കേഡറ്റ് ലീഡർഷിപ് സമ്മിറ്റ് അസെന്റ് 2025 ഉദ്‌ഘാടനം ചെയ്ത് ആന്റണി വർഗീസ്
കൊച്ചി: സ്റ്റുഡൻറ് കേഡറ്റ് ലീഡർഷിപ് സമ്മിറ്റ് ആയ അസെന്റ് 2025 ഉദ്‌ഘാടനം ചെയ്ത് നടൻ ആന്റണി വർഗീസ്. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിലാണ് ആന്റണി വർഗീസ് അസെന്റ് 2025 ന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. ദുൽഖർ സൽമാൻ നായകനായ നഹാസ് ഹിദായത്ത് ചിത്രം ഐ ആം ഗെയിമിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണത്തിനായി തിരുവനന്തുപുരത്ത് ഉണ്ടായിരുന്ന ആന്റണി വർഗീസ്, ഷൂട്ടിംഗ് തിരക്കുകൾക്കിടയിലെ ഇടവേളയിൽ ആണ് പരിപാടിയുടെ ഉദ്‌ഘാടനത്തിനായി എത്തിച്ചേർന്നത്. സർക്കാരിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളെ ട്രാഫിക് കണ്ട്രോൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പരിശീലിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് സ്റ്റുഡൻറ് കേഡറ്റ് സമ്മിറ്റിന്റെ ഭാഗമായി നടത്തുന്നത്. ലഹരിക്കെതിരായ ബോധവൽക്കരണത്തിന് വേണ്ടിയും ഇതിലൂടെ കുട്ടികളെ പാകപ്പെടുത്തുന്നുണ്ട്. ആന്റണി വർഗീസിനൊപ്പം അജിത ബീഗം ഐപിഎസും ചടങ്ങിന്റെ ഭാഗമായി.
Read More » -
Crime
മയക്കുമരുന്ന് ലഹരിയില്‍ ഭര്‍ത്താവിന്റെ അക്രമം; മകളുമായി രാത്രി വീടുവിട്ടോടി യുവതി, രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത് നാട്ടുകാര്‍
കോഴിക്കോട്: മയക്കുമരുന്ന് ലഹരിയില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് മകളെയും കൊണ്ട് അര്‍ധരാത്രി വീടുവിട്ട് ഓടിയ യുവതിയെയും മകളെയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തില്‍ നസ്ജയും മക്കളുമാണ് ഭര്‍ത്താവ് നൗഷാദിന്റെ ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇരയായത്. മയക്കുമരുന്ന് ലഹരിയില്‍ വീടിനുള്ളില്‍വെച്ച് തലയ്ക്കും ദേഹത്തും ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി വീടിനു ചുറ്റും ഓടിച്ചതായി യുവതി പറഞ്ഞു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ എട്ടു വയസ്സുകാരിയായ മകള്‍ക്കും മാതൃമാതാവിനും പരിക്കേറ്റതായും നസ്ജ പറഞ്ഞു. രാത്രി 10 മണിക്ക് ആരംഭിച്ച മര്‍ദനം രണ്ടു മണിക്കൂറോളം തുടര്‍ന്നതോടെയാണ് നസ്ജ കുഞ്ഞുമായി വീടുവിട്ടോടിയത്. മകളെ തേനീച്ച കുത്തിയതിനെ തുടര്‍ന്ന് നാലുദിവസമായി യുവതിയും മകളും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. തന്റെ വല്യുമ്മയും കൂടെയുണ്ടായിരുന്നതായി യുവതി പറഞ്ഞു. വര്‍ഷങ്ങളായി ഭര്‍ത്താവിന്റെ പീഡനം തുടരുന്നുണ്ടെങ്കിലും ഇത്തവണ കൊലപ്പെടുത്താന്‍ ശ്രമം ഉണ്ടായതോടെയാണ് പ്രാണരക്ഷാര്‍ത്ഥം റോഡിലേക്ക് ഇറങ്ങി ഓടിയതെന്ന് യുവതി പറയുന്നു. ഇനിയും പിന്തുടര്‍ന്ന്…
Read More »