Month: May 2025
-
Breaking News
പള്ളി വികാരി, പള്ളിയിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ
തൃശൂർ: തൃശൂർ എരുമപ്പെട്ടി പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂർ (32) ആണു മരിച്ചത്. കഴിഞ്ഞ ഒക്ടോബർ 22നാണ് പതിയാരം പള്ളിയിൽ വികാരിയച്ചനായി ലിയോ പുത്തൂർ ചുമതലയേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് അച്ചനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് പള്ളിമണിയടിക്കുന്നതിനായി കപ്പിയാർ വികാരിയച്ചനെ അന്വേഷിക്കുകയായിരുന്നു. കാണാത്തതിനെ തുടർന്ന് കൈക്കാരനെ വിവരമറിയിച്ചു. ഇരുവരും പള്ളിയോടു ചേർന്നുള്ള വികാരിയച്ചൻറെ കിടപ്പുമുറിയിലേക്ക് ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തയിത്. ഉടൻ പള്ളി ജീവനക്കാരും നാട്ടുകാരും വിവരമറിയിച്ചതിനെ തുടർന്ന് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ആറു വർഷം മുൻപാണ് ഫാദർ ലിയോ പുത്തൂർ പട്ടം സ്വീകരിച്ചത്. ആദ്യമായി വികാരിയച്ചനായി എരുമപ്പെട്ടി പരിയാരം പള്ളിയിലാണ് എത്തുന്നത്.
Read More » -
Crime
ക്രീം ബിസ്‌ക്കറ്റിനൊപ്പം MDMA, 34 കിലോ ഹൈബ്രിഡ് കഞ്ചാവ്; കരിപ്പൂരില്‍ 40 കോടിയുടെ ലഹരി പിടിച്ചു, തൃശൂര്‍ സ്വദേശിനിയടക്കം 3 സ്ത്രീകള്‍ കസ്റ്റഡിയില്‍
മലപ്പുറം: 40 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുമായി മൂന്നു സ്ത്രീകള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ്സിന്റെ പിടിയില്‍. ചൊവ്വാഴ്ച രാത്രി 11:45 മണിക്ക് തായ്‌ലന്‍ഡില്‍ നിന്നും എയര്‍ഏഷ്യ വിമാനത്തില്‍ കരിപ്പൂരില്‍ ഇറങ്ങിയവരില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദ്ദീന്‍ (40), കോയമ്പത്തൂര്‍ സ്വദേശിനി കവിത രാജേഷ്‌കുമാര്‍ (40), തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍ (39) എന്നിവരെ എയര്‍ കസ്റ്റംസ്, എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. 34 കിലോ ഹൈബ്രിഡ് കഞ്ചാവും കൂടാതെ തായ്‌ലന്‍ഡ് നിര്‍മിത 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌ക്കറ്റ് എന്നിവയില്‍ കലര്‍ത്തിയ രാസലഹരിയുമാണ് ഇവരില്‍നിന്നും പിടികൂടിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. തുടര്‍ന്നാണ് സ്ത്രീ യാത്രക്കാരെ പിടികൂടിയത്. ഇവര്‍ തായ്‌ലന്‍ഡില്‍ നിന്നും ക്വാലലംപുര്‍ വഴി ആണ് കോഴിക്കോട് എത്തിയത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവിന് കീഴിലാണ് കോഴിക്കോട് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിക്കുന്നത്.
Read More » -
India
ജസ്റ്റിസ് ബി.ആര്‍. ഗവായ് സത്യപ്രതിജ്ഞ ചെയ്തു; ദലിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെ ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ 52-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണ ഗവായ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിന്‍ഗാമിയായാണ് ബി.ആര്‍.ഗവായ് സ്ഥാനമേറ്റത്. ജസ്റ്റിസ് ഗവായ്ക്ക് ആറു മാസം ചീഫ് ജസ്റ്റിസ് പദവിയില്‍ ഇരിക്കാം. നവംബറിലാണ് വിരമിക്കുക. മലയാളിയായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനുശേഷം ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുന്ന ദലിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെയാളാണ് ഗവായ്. മഹാരാഷ്ട്രയിലെ അമ്രാവതി സ്വദേശിയായ ഗവായ് 1985ലാണ് അഭിഭാഷകവൃത്തിയിലേക്കു വരുന്നത്. മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയും മുന്‍ അഡ്വക്കേറ്റ് ജനറലുമായ രാജാ ഭോണ്‍സലെയ്ക്ക് ഒപ്പം പ്രവര്‍ത്തിച്ചു. ബോംബെ ഹൈക്കോടതിയില്‍ 1987 മുതല്‍ 1990 വരെ സ്വതന്ത്ര പ്രാക്ടീസ് നടത്തി. പിന്നീട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചിലേക്കു മാറി. 1992 ഓഗസ്റ്റില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറും തുടര്‍ന്ന് അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായി നിയമിതനായി. 2000ത്തില്‍ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി. 2019ലാണ് സുപ്രീം കോടതി ജഡ്ജിയായി…
Read More » -
Breaking News
എങ്ങനെയാണു പാക് സൈനിക ജനറലിന്റെ ജമ്മു-കശ്മീര്‍ പദ്ധതി ഇന്ത്യന്‍ സൈനികര്‍ തകര്‍ത്തത്? മുനീറിന്റെ ഉറക്കം കളഞ്ഞത് കശ്മീരിന്റെ ശാന്തത; ഭീകരര്‍ക്ക് ആഹ്വാനം നല്‍കിയത് വഖഫ് ഭേദഗതി സമയത്ത്; തിരിച്ചടിക്കാനുള്ള പട്ടികയില്‍ 35 ഭീകരക്യാമ്പുകള്‍; പാക് എയര്‍ബേസുകളില്‍ ഇന്ത്യവരുത്തിയത് ഭീമമായ നഷ്ടം
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്തത് കശ്മീരിനെ അശാന്തമാക്കി നിര്‍ത്താനുള്ള പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറിന്റെ പദ്ധതി. ഏപ്രില്‍ 16ന് വിദേശികളായ പാകിസ്താന്‍ പൗരന്‍മാരോടെന്ന പേരില്‍ മുനീര്‍ നടത്തിയ പ്രസംഗം ലഷ്‌കറെയുടെ റസിസ്റ്റന്റ് ഫ്രണ്ടിനുള്ള കൃത്യമായ നിര്‍ദേശമായിരുന്നു. മുനീറിനെ സംബന്ധിച്ചു കശ്മീരിന്റെ സമാധാനം ഉറക്കം കെടുത്തുന്നതാണ്. പാക് വിഭജനത്തിനുശേഷം കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ ശാന്തതയിലേക്കു മെല്ലെ മടങ്ങുന്നതിനിടെയായിരുന്നു തീവ്രവാദികളുടെ ആക്രമണം. കശ്മീര്‍ സാധാരണ നിലയിലേക്കു മടങ്ങിയെന്ന മോദി സര്‍ക്കാരിന്റെ വാദത്തെ തകര്‍ക്കുക, വിനോദ സഞ്ചാരികളുടെ ഒഴുക്കു തടയുക, കശ്മീരികളെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും അസംതൃപ്തരും നിരാശരുമാക്കി നിലനിര്‍ത്തുക എന്നിവയായിരുന്നു ജനറല്‍ മുനീറിന്റെ പദ്ധതി. ഭീകരര്‍ക്കു പാക് അധീന കാശ്മീരിലേക്കു കടക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കി. രഹസ്യാന്വേഷണത്തിലൊടുവില്‍ കൂട്ടക്കൊലയും നടപ്പാക്കി. എന്നാല്‍, പാക് സൈന്യം അറിയാതെ പാക് അധീന കാശ്മീരില്‍ ഭീകരര്‍ എങ്ങനെയെത്തിയെന്നത് റാവല്‍പിണ്ടിയിലെ അധികാരികള്‍ക്കു വിശദീകരിക്കാന്‍ കഴിയാതെപോയി. ഇന്ത്യന്‍ പാര്‍ലമെന്റ് വഖഫ് നിയമം പാസാക്കിയ സമയംനോക്കി വിഭജനം…
Read More » -
Kerala
ചീഞ്ഞ പച്ചക്കറി, അഴുകിയ മാംസം… കടവന്ത്രയിലെ കരാര്‍ സ്ഥാപനത്തില്‍ റെയ്ഡ്; വന്ദേഭാരതിലും റെയില്‍വേ കാന്റീനിലും വിതരണം ചെയ്യുന്ന പഴകിയ ഭക്ഷണം പിടികൂടി
കൊച്ചി: വന്ദേഭാരത് ട്രെയിനിലും റെയില്‍വേ കന്റീനുകളിലും ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന. ഒരാഴ്ചയോളം പഴകിയ മാംസം അടക്കമുള്ളവ പിടികൂടി. കൊച്ചി കടവന്ത്രയില്‍ സ്വകാര്യവ്യക്തി വാടകയ്ക്ക് എടുത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഇവിടെ നിന്നു കരാര്‍ അടിസ്ഥാനത്തിലാണ് റെയില്‍വേയ്ക്ക് ഭക്ഷണം നല്‍കുന്നത്. സ്ഥാപനത്തിന് കൊച്ചി കോര്‍പറേഷന്റെ ലൈസന്‍സ് ഇല്ലെന്നും, ഒട്ടേറെ തവണ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.വി.സുരേഷ് വ്യക്തമാക്കി. ലൈസന്‍സ് ഇല്ലാത്ത സാഹചര്യത്തില്‍ സ്ഥാപനം അടച്ചുപൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഏറെ നാളായി ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് പരിസരവാസികള്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. തൊട്ടടുത്തുള്ള തോട്ടിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായും പരാതി ഉയര്‍ന്നു. തുടര്‍ന്ന്, താനടക്കമുള്ളവര്‍ മൂന്നു മാസം മുന്‍പ് സ്ഥലത്തെത്തി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സ്ഥലം കൗണ്‍സിലര്‍ ആന്റണി പൈനുതറ വ്യക്തമാക്കി. പിന്നീടും പരാതി ഉയര്‍ന്നതോടെ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തുകയും 10,000 പിഴ ഈടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കെട്ടിടത്തില്‍ നിന്നു രൂക്ഷഗന്ധം പ്രവഹിച്ചതോടെയാണ് പരിസരവാസികള്‍ കൗണ്‍സിലറെയും…
Read More » -
Movie
ലഹരിക്കെതിരെയുള്ള സന്ദേശവുമായി ഷൈന്‍ ടോം ചാക്കോയും വിന്‍സിയും; സൂത്രവാക്യം ടീസര്‍ പുറത്ത്
ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന സൂത്രവാക്യം ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലഹരിക്കെതിരെയുള്ള സന്ദേശമാണ് ടീസറിന്റെ ആദ്യ ഭാഗത്ത് പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് ഷൈന്‍ അപമര്യാദയായി പെരുമാറിയെന്ന വിന്‍ സി.യുടെ ആരോപണം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇങ്ങനെയൊരു ഡയറക്ടര്‍ ബ്രില്യന്‍സ് മലയാള സിനിമയിലെ വേറൊരു ടീസറിലും കണ്ടട്ടില്ലെന്ന കമന്റുകളാണ് ടീസറില്‍ കൂടുതലായും വരുന്നത്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റോ ആയാണ് ഷൈന്‍ എത്തുന്നത്. സസ്‌പെന്‍സ് ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. യൂജിന്‍ ജോസ് ചിറമേല്‍ ആണ് ചിത്രത്തിന്റെ സംവിധാനം. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീകാന്ത് കണ്ട്‌റഗുല ആണ്. ശ്രീമതി കണ്ട്‌റഗുല ലാവണ്യ റാണി അവതരിപ്പിക്കുന്ന ‘സൂത്രവാക്യ’ത്തില്‍ ഷൈന്‍ ടോം ചാക്കോയ്ക്കും വിന്‍സിക്കും ഒപ്പം ദീപക് പറമ്പോളും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥ റെജിന്‍ എസ്. ബാബുവിന്റെതാണ്. കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ യൂജിന്‍ തന്നെയാണ്.…
Read More » -
Crime
ഞായറാഴ്ചകളില്‍ ആനിയുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശനം, വിവാഹകാര്യത്തില്‍ തര്‍ക്കം; പിന്നാലെ കത്തികൊണ്ട് കുത്തി
തിരുവനന്തപുരം: വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡയെ ദുബായില്‍ കൊലപ്പെടുത്തിയത് ആണ്‍ സുഹൃത്തായ അബിന്‍ ലാല്‍ മോഹന്‍ലാല്‍. കരാമയിലെ മത്സ്യമാര്‍ക്കറ്റിന് പിന്‍വശത്തുള്ള കെട്ടിടത്തിലെ ഫ്‌ലാറ്റില്‍ കൂട്ടുകാരുമായി ഷെയര്‍ ചെയ്ത് താമസിക്കുകയായിരുന്നു ആനിമോള്‍. അബുദാബിയില്‍ നിന്ന് എല്ലാ ഞായറാഴ്ചയും അബിന്‍ ലാല്‍ ആനിമോളെ കാണാന്‍ ഈ ഫ്‌ലാറ്റിലേക്ക് വരാറുണ്ടായിരുന്നു. സംഭവം ദിവസം വൈകുന്നേരം കൂട്ടുകാരുമൊത്ത് ചായ കുടിച്ച ശേഷം ഇരുവരും ബാല്‍ക്കണിയില്‍ വെച്ച് വഴക്കിട്ടു. പെട്ടെന്ന് അബിന്‍ ലാല്‍ ആനിമോളെയും കൂട്ടി മുറിയിലേക്ക് പോവുകയും വാതില്‍ അടക്കുകയും ചെയ്തു. തുടര്‍ന്ന് ആനിമോളുടെ നിലവിളി കേട്ട് മറ്റുള്ളവര്‍ ഓടിയെത്തിയപ്പോഴേക്കും അബിന്‍ ലാല്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടി. കത്തിക്കുത്തേറ്റ് ചോരവാര്‍ന്ന് പിടയുന്ന ആനിമോളെയാണ് കൂട്ടുകാര്‍ കണ്ടത്. ഉടന്‍തന്നെ അവര്‍ പൊലീസില്‍ വിവരമറിയിക്കുകയും അബിന്‍ ലാലിന്റെ ഫോട്ടോ കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. ദുബായിലെ സ്വകാര്യ ഫിനാന്‍ഷ്യല്‍ കമ്പനിയില്‍ ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തില്‍ ജീവനക്കാരിയായിരുന്നു…
Read More » -
Crime
കളമശ്ശേരി സ്‌ഫോടനം: സാക്ഷികള്‍ക്ക് വധഭീഷണി; സന്ദേശമെത്തിയത് യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണില്‍
കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി മാര്‍ട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി. യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണ്‍ നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. മലേഷ്യന്‍ നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു. മെയ് 12 ന് രാത്രി പത്തുമണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. പ്രതി മാര്‍ട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്നും യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വയ്ക്കുമെന്നുമായിരുന്നു ഭീഷണി. രേഖകള്‍ സഹിതം നല്‍കിയ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. 2023 ഒക്ടോബര്‍ 29നാണ് സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ഥനയ്ക്കിടയില്‍ സ്‌ഫോടനമുണ്ടായത്. പെട്രോള്‍ ബോംബ് ഉയോഗിച്ച് നടത്തിയ സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. 45ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കേസിലെ ഏക പ്രതിയാണ് മാര്‍ട്ടിന്‍. പോലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.
Read More » -
Breaking News
പാകിസ്താന്‍ പിടികൂടിയ ബിഎസ്എഫ് ജവാനെ ഇന്ത്യയ്ക്ക് കൈമാറി
ന്യൂഡല്‍ഹി: അബദ്ധത്തില്‍ അതിര്‍ത്തി മറികടന്നപ്പോള്‍ പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ ഇന്ത്യയ്ക്ക് കൈമാറി. ഏപ്രില്‍ 23ന് പാകിസ്താന്‍ റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായെ ആണ് ഇന്ന് രാവിലെ ഇന്ത്യക്ക് കൈമാറിയത്. രാവിലെ 10:30 ന് അമൃത്സറിലെ അട്ടാരി ജോയിന്റ് ചെക്ക് പോസ്റ്റ് വഴി ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബിഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് പൂര്‍ണം കുമാര്‍ ഷാ. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനമായുള്ള പിരിമുറുക്കത്തിനിടെയായിരുന്നു ബിഎസ്എഫ് ജവാന്‍ കസ്റ്റഡിയിലാകുന്നത്.
Read More »
