LIFELife Style

നിശ്ചയത്തിന്റെ അന്നും ധനുഷിന്റെ പേരില്‍ വഴക്കിട്ടു, വരന്റെ അച്ഛനും കിട്ടി; 41ലും കല്യാണം കഴിക്കാതെ തൃഷ

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് തൃഷ. തന്റെ സമകാലികരില്‍ പലരും സിനിമ വിടുകയോ നായിക വേഷത്തില്‍ നിന്നും പിന്മാറുകയോ ചെയ്തു കൊണ്ടിരിക്കുമ്പോഴും നായികയായി നിറഞ്ഞു നില്‍ക്കുകയാണ് തൃഷ. ഒരിടവേളയ്ക്ക് ശേഷം 96 ലൂടെ തിരികെ വന്നതിന് ശേഷം തൃഷയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പ്രായത്തെ വെല്ലുന്ന ലുക്ക് കൂടിയാകുമ്പോള്‍ തൃഷ അന്നും ഇന്നും താരറാണിയായി വിലസുകയാണ്.

അതേസമയം തൃഷയുടെ വ്യക്തി ജീവിതം കയറ്റിറക്കങ്ങളുടേതാണ്. പ്രായം നാല്‍പ്പതിലേക്ക് കടന്നിരിക്കുമ്പോഴും തൃഷ അവിവാഹിതയായി തുടരുകയാണ്. പലപ്പോഴായി പ്രണയ ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അതൊന്നും വിവാഹത്തിലേക്ക് എത്തിയില്ല. പക്ഷെ ഒരിക്കല്‍ വിവാഹത്തിന്റെ വക്കോളം എത്തുകയും ചെയ്തു. വിവാഹ നിശ്ചയം വരെ കഴിഞ്ഞതിന് ശേഷമാണ് ആ ബന്ധം പിരിയുന്നത്.

Signature-ad

വരുണ്‍ മന്യനെയാണ് തൃഷ വിവാഹം കഴിക്കാനിരുന്നത്. ബിസിനസുകാരനാണ് വരുണ്‍. 2015 ജനുവരി 23 നാണ് വിവാഹ നിശ്ചയം നടന്നത്. വലിയ ആഘോഷമായി തന്നെയാണ് വിവാഹ നിശ്ചയം നടന്നത്. തൃഷയുടെ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് വിവാഹ നിശ്ചയം കഴിഞ്ഞ് നാലാം മാസം തൃഷ ആ ബന്ധത്തില്‍ നിന്നും പിന്മാറി.

2015 മെയ് ആയതോടെ വരുണുമായുള്ള വിവാഹവുമായി മുന്നോട്ട് പോകേണ്ടെന്ന് തൃഷ തീരുമാനിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് വിവാഹം വേണ്ടെന്ന് തീരുമാനിച്ചതെന്ന് തൃഷ പറഞ്ഞിരുന്നില്ല. ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് വരുണിന്റെ കുടുംബം തൃഷയുമായുള്ള ബന്ധത്തില്‍ അതൃപ്തരാണ് എന്നാണ്. വരുണിന്റേത് ബിസിനസ് കുടുംബമാണ്. ഇതിനിടെ വിവാഹത്തോടെ അഭിനയം നിര്‍ത്തണമെന്ന് വരുണ്‍ തൃഷയോട് പറഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തനിക്ക് അഭിനയമാണ് ഏറ്റവും പ്രധാനം. വിവാഹം കഴിഞ്ഞാലും അഭിനയിക്കും എന്നതാണ് തൃഷയുടെ നിലപാട്. അതിനാലാണ് തൃഷ വിവാഹം വേണ്ടെന്ന് വച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. അതിനിടെ നടന്‍ ധനുഷാണ് വരുണും തൃഷയും തമ്മില്‍ ഉടക്കാനുണ്ടായ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ തന്നെ ധനുഷുമായി വരുണിന് പ്രശ്നങ്ങളുണ്ട്. തൃഷയുടെ അടുത്ത സുഹൃത്താണ് ധനുഷ്. വിവാഹ നിശ്ചയത്തിന് ധനുഷും ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍ അത് വരുണിന് ഇഷ്ടമായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്.

ധനുഷിനെ ക്ഷണിച്ചതിന്റെ പേരില്‍ വരുണും തൃഷയും തമ്മില്‍ വഴക്കുണ്ടായി. വിവാഹ നിശ്ചയ ദിവസം തന്നെ ഇരുവരും തമ്മില്‍ വാക് പോരുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ധനുഷിനെ തനിക്ക് ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് തൃഷ പറഞ്ഞത്. വിഷയത്തില്‍ വരുണിന്റെ പിതാവ് ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ തൃഷ തടഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തില്‍ തന്നെ നിയന്ത്രിക്കാന്‍ നിരന്തരം വരുണ്‍ ശ്രമിച്ചിരുന്നത് തൃഷയ്ക്ക് കടുത്ത മനപ്രയാസമുണ്ടാക്കി. ഒടുവില്‍ ഒത്തു പോകില്ലെന്ന് ബോധ്യപ്പെട്ടതോടെ ബന്ധം വേണ്ടെന്ന് തൃഷ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിന് ശേഷം പിന്നീടൊരിക്കലും തൃഷ വിവാഹത്തിന് തയ്യാറായിട്ടില്ല. തനിക്ക് ചുറ്റും ഒരുപാട് വിവാഹ മോചനങ്ങള്‍ കാണേണ്ടി വരുന്നുണ്ട്. വിവാഹ മോചനം നേടാന്‍ വേണ്ടി കല്യാണം കഴിക്കാന്‍ തനിക്ക് താല്‍പര്യമില്ല എന്നാണ് തൃഷ പറയുന്നത്. കുട്ടികള്‍ക്ക് മാത്രമായി ഒരു ബന്ധത്തില്‍ തുടരാനും താന്‍ ആഗ്രഹിക്കുന്നില്ലെന്നും തൃഷ പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്റെ 41-ാം വയസിലും തൃഷ അവിവാഹിതയായി തുടരുകയാണ്.

അജിത്ത് നായകനായ വിടാമുയര്‍ച്ചിയാണ് തൃഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഗുഡ് ബാഡ് അഗ്ലി, വിശ്വംഭര, തഗ്ഗ് ലൈഫ്, സൂര്യ 45 തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്. മലയാളത്തില്‍ ഐഡന്റിറ്റിയാണ് തൃഷയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: