Month: February 2025

  • NEWS

    ട്രംപ് നാടുകടത്തിയ 250 ഇന്ത്യക്കാരില്‍ 40 ഗുജറാത്തുകാര്‍

    ഡള്ളാസ് (ടെക്സസ്): അനധികൃത കുടിയേറ്റക്കാരുമായുള്ള യുഎസ് സൈനിക വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. വിമാനം ഇന്ന് രാവിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങും. 250 ല്‍ കൂടുതല്‍ ആളുകള്‍ വിമാനത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 30-40 പേര്‍ ഗുജറാത്തുകാരാണ്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ബാക്കിയുള്ളവരില്‍ ഭൂരിപക്ഷവും. നാട്ടിലെത്തിക്കുന്ന ഗുജറാത്തുകാരെ ഗുജറാത്തിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്യുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എങ്ങനെയാണ് ഇവര്‍ യുഎസില്‍ എത്തിയതെന്നും ആരാണ് ഏജന്റുമാരായി പ്രവര്‍ത്തിച്ചതെന്നും അന്വേഷിക്കും. ഇവര്‍ മനുഷ്യക്കടത്തിന്റെ ഇരകളായതിനാല്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും പൊലീസ് അറിയിച്ചു. ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെയാണ് അനധികൃത കുടിയേറ്റത്തിന് എതിരായ നടപടികള്‍ ശക്തമാക്കിയത്. 41,330 ഗുജറാത്തുകാര്‍ അനധികൃതമായി യുഎസിലേക്ക് കുടിയേറിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 5,340 പേര്‍ക്ക് അഭയം നല്‍കിയിരുന്നു. ബാക്കിയുള്ളവരെ നാടുകടത്താനുള്ള നീക്കത്തിലാണ് യുഎസ്. അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം ഇന്നലെയാണ് യുഎസില്‍ നിന്ന് പുറപ്പെട്ടത്. ഓരോ വര്‍ഷവും ആയിരക്കണക്കിന് ഗുജറാത്തികളാണ് കാനഡ, മെക്സിക്കോ അതിര്‍ത്തികള്‍…

    Read More »
  • Kerala

    ഭര്‍ത്താവ് കിണറ്റില്‍ വീണു; രക്ഷിക്കാന്‍ കയറില്‍ തൂങ്ങിയിറങ്ങിയ ഭാര്യയും വെള്ളത്തിലായി, ഒടുവില്‍ ഇരുവരെയും രക്ഷപ്പെടുത്തി

    എറണാകുളം: കുരുമുളക് പറിക്കുന്നതിനിടെ മരം ഒടിഞ്ഞ് കിണറ്റില്‍ വീണ ഭര്‍ത്താവിനെ രക്ഷപ്പെടുത്താന്‍ സാഹസികമായി കയറില്‍ തൂങ്ങി ഇറങ്ങി ഭാര്യ. എന്നാല്‍, രക്ഷാപ്രവര്‍ത്തനത്തിനിടെ കയറില്‍ നിന്ന് പിടിവിട്ട് ഭാര്യയും വെള്ളത്തില്‍ വീണു. ഒടുവില്‍ ഇരുവരെയും അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. പിറവം നഗരസഭ 8-ാം വാര്‍ഡില്‍ പാറേക്കുന്നില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇലഞ്ഞിക്കാവില്‍ രമേശന്‍ (66), ഭാര്യ പത്മം(56) എന്നിവരാണ് 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. രമേശന്‍ കിണറ്റില്‍ വീഴുന്നതു കണ്ട പത്മം സമീപത്തു നിന്നു കയര്‍ കൊണ്ടു വന്നു. ഓടിയെത്തിയ നാട്ടുകാര്‍ എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ പത്മം തന്നെ കിണറ്റില്‍ ഇറങ്ങി. പകുതി ഇറങ്ങിയപ്പോള്‍ കയര്‍ വഴുതി പത്മവും കിണറ്റിലേക്കു വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കു പരിക്കേറ്റ രമേശനെ അഗ്നിരക്ഷാ സേന എത്തും വരെ പത്മം താങ്ങി നിര്‍ത്തി. കിണറ്റില്‍ 5 അടി ഉയരത്തില്‍ മാത്രമാണ് വെള്ളമുണ്ടായിരുന്നത്. കൂടുതല്‍ ചികിത്സയ്ക്കായി ഇരുവരെയും കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

    Read More »
  • Crime

    വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവരെ പൊലീസ് മര്‍ദ്ദിച്ചു; ലാത്തിചാര്‍ജ്, സ്ത്രീയുടെ തോളെല്ലിന് പരിക്ക്

    പത്തനംതിട്ട: വിവാഹച്ചടങ്ങിനെത്തിയ ദമ്പതികള്‍ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി. വിവാഹ അനുബന്ധ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇവര്‍ സഞ്ചരിച്ച വാഹനം വഴിയരികില്‍ വിശ്രമത്തിനായി നിര്‍ത്തിയപ്പോള്‍ പൊലീസ് സംഘം പാഞ്ഞെത്തി മര്‍ദിച്ചെന്നാണ് സംഘം ആരോപിക്കുന്നത്. തലയ്ക്ക് ഉള്‍പ്പെടെ പരിക്കേറ്റ അഞ്ചുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രി 11മണിക്കുശേഷമാണ് സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് അബാന്‍ ജംഗ്ഷനില്‍ വഴിയരികില്‍ നിന്ന വരെയാണ് പൊലീസ് മര്‍ദിച്ചത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. സംഭവത്തില്‍ പരാതി പരിശോധിക്കട്ടെയെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐയും സംഘവുമാണ് മര്‍ദ്ദിച്ചത് എന്നാണ് സംഘം പറയുന്നത്. പത്തനംതിട്ട സ്വദേശിയായ ഒരു സ്ത്രീയെ ഇറക്കുന്നതിനാണ് അബാന്‍ ജംഗ്ഷനില്‍ വാഹനം നിര്‍ത്തിയത്. ഈ സ്ത്രീയുടെ ഭര്‍ത്താവിന് വേണ്ടി കാത്തുനില്‍ക്കുന്ന സമയത്താണ് പൊലീസ് അകാരണമായി മര്‍ദ്ദിച്ചതെന്നും സംഘത്തിന്റെ പരാതിയില്‍ പറയുന്നു. ആദ്യം പുരുഷന്മാരെയാണ് മര്‍ദ്ദിച്ചത്. തുടര്‍ന്ന്…

    Read More »
  • Crime

    വീട്ടില്‍ ഭാര്യയ്ക്കൊപ്പം കാമുകനും; കത്തിക്കുത്ത്, നെഞ്ചില്‍തറച്ച കത്തിയുമായി ഇറങ്ങിയോടി…

    കോയമ്പത്തൂര്‍: ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 56-കാരന്‍ അറസ്റ്റില്‍. കോയമ്പത്തൂര്‍ വടുങ്കലിപാളയത്ത് താമസിക്കുന്ന കടലൂര്‍ സ്വദേശിയായ ആര്‍. മുരുകവേലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ കാമുകനായ കരൂര്‍ സ്വദേശി പി. മുനിയാണ്ടി(39)യെയാണ് മുരുഗവേല്‍ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രി കാന്റീനിലെ പാചകക്കാരനാണ് പ്രതിയായ മുരുകവേല്‍. ഒരുവര്‍ഷം മുമ്പാണ് മുരുകവേലും ഭാര്യ സുമിത്ര(45)യും കോയമ്പത്തൂരില്‍ താമസം ആരംഭിച്ചത്. നേരത്തെ ഇരുവരും തിരുപ്പൂരിലായിരുന്നു താമസം. ഈ സമയത്താണ് വീടിന് സമീപം താമസിച്ചിരുന്ന മുനിയാണ്ടിയും സുമിത്രയും അടുപ്പത്തിലായത്. കാര്‍ ഡ്രൈവറായ മുനിയാണ്ടിയും ഭാര്യയും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് മുരുകവേല്‍ ഭാര്യയെയും കൂട്ടി കോയമ്പത്തൂരിലേക്ക് താമസംമാറ്റിയത്. എന്നാല്‍, ഇതിനുശേഷവും സുമിത്രയും മുനിയാണ്ടിയും ബന്ധം തുടരുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയും മുനിയാണ്ടിയും വീട്ടിനുള്ളില്‍ സംസാരിച്ചിരിക്കുന്ന കാഴ്ചയാണ് മുരുകവേല്‍ കണ്ടത്. ഇതോടെ മുരുകവേലും മുനിയാണ്ടിയും തമ്മില്‍ തര്‍ക്കമായി. തര്‍ക്കത്തിനിടെ മുരുകവേല്‍ മുനിയാണ്ടിയുടെ നെഞ്ചില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു.…

    Read More »
  • Crime

    മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; മുഖ്യപ്രതി കുന്നംകുളത്ത് പിടിയില്‍, പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

    തൃശൂര്‍: കോഴിക്കോട് മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസ് പിടിയില്‍. കുന്നംകുളത്തുവച്ചാണ് ഇയാള്‍ പിടിയിലായത്. കേസില്‍ ഹോട്ടല്‍ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവര്‍ കൂടി ഇനി പിടിയിലാകാനുണ്ട്. ശനിയാഴ്ച രാത്രിയാണു പയ്യന്നൂര്‍ സ്വദേശിനിയായ 24കാരിയെ ദേവദാസും രണ്ടു ജീവനക്കാരും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ദേവദാസിന്റെ ഉടമസ്ഥതയിലുള്ള സങ്കേതം എന്ന ഹോട്ടലില്‍ ജീവനക്കാരിയായിരുന്നു പെണ്‍കുട്ടി. ശനിയാഴ്ച രാത്രിയോടെ ഹോട്ടലിലെ ജീവനക്കാര്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചെത്തി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭയന്ന പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി. വാരിയെല്ലിനും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇതിനിടെ ദേവദാസ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെയും കുട്ടി നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഫോണില്‍ ഗെയിം കളിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലെ സ്‌ക്രീന്‍ റെക്കോഡില്‍ പതിഞ്ഞതാണു ദൃശ്യങ്ങള്‍.

    Read More »
  • India

    കള്ളൻ പ്രശസ്ത സിനിമാ നടിയായ കാമുകിക്കു സമ്മാനിച്ചത് 3 കോടിയുടെ  ആഡംബര വീട്…! ബാങ്ക് വായ്പ മുടങ്ങി സ്വന്തം വീട് ലേലത്തിൽ പോയ മോഷ്ടാവ് ഒടുവിൽ പിടിയിൽ

          ബംഗളൂരു: മോഷ്ടിച്ച പണം ഉപയോഗിച്ച് പ്രശസ്ത നടിയായ കാമുകിക്കായി 3 കോടിയുടെ അഡംബരവീട് നിർമിച്ചു നൽകിയ യുവാവിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സോളാപൂർ സ്വദേശി പഞ്ചാക്ഷരി സ്വാമിയാണ് (37) അറസ്റ്റിലായത്. പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. എന്നാൽ സ്ത്രീകളുമായുള്ള ബന്ധം വളരെ വ്യാപകമായിരുന്നു. 2003-ൽ കൗമാരകാലത്തു തന്നെ ഇയാൾ മോഷണം ആരംഭിച്ചു. 2009-ഓടെ ഒരു പ്രൊഫഷണൽ കള്ളനായി മാറി. കുറ്റകൃത്യങ്ങളിലൂടെ കോടികൾ സമ്പാദിച്ചു. 2014- ’15 ൽ ഒരു പ്രമുഖ നടിയുമായി പ്രണയത്തിലായി. നടിക്കു വേണ്ടി കോടികൾ ചെലവഴിച്ചതായി പ്രതി സമ്മതിച്ചു. കൊൽക്കത്തയിൽ 3 കോടി രൂപയുടെ വീട് പണിയുകയും 22 ലക്ഷം രൂപയുടെ അക്വേറിയം സമ്മാനമായി നൽകുകയും ചെയ്തു. 2016-ൽ ഗുജറാത്ത് പൊലീസ് സ്വാമിയെ അറസ്റ്റ് ചെയ്ത് 6 വർഷം തടവിന് ശിക്ഷിച്ചു. അഹമ്മദാബാദ്  സബർമതി സെൻട്രൽ ജയിലിൽ നിന്ന് മോചിതനായ ശേഷം വീണ്ടും മോഷണത്തിലേക്ക് മടങ്ങി. പിന്നീട് സമാനമായ കുറ്റകൃത്യങ്ങൾക്ക്…

    Read More »
  • Crime

    ചീമേനിയിൽ വാതിൽ തകർത്ത് 40 പവൻ സ്വർണവും 4 കിലോ വെള്ളി പാത്രങ്ങളും മോഷ്ടിച്ചു: ജോലിക്കെത്തിയ നേപ്പാൾ സ്വദേശികളെ തേടി പൊലീസ്

        കാസർകോട് ജില്ലയിലെ ചീമേനിയിൽ വൻ കവർച്ച. 40 പവൻ സ്വർണാഭരണങ്ങളും 4 കിലോ വെള്ളി പാത്രങ്ങളും മോഷ്‌ടിച്ചു. ജോലിക്കെത്തിയ നേപ്പാൾ സ്വദേശികളാണത്രേ പിന്നിൽ. ചീമേനി നിടുംബയിലെ എൻ മുകേഷിൻ്റെ വീട്ടിലാണ് പട്ടാപ്പകൽ കവർച്ച നടന്നത്. ഇന്നലെ (തിങ്കൾ) രാവിലെ 11 മണിക്കും വൈകീട്ട് 3 മണിക്കും ഇടയിലായിരുന്നു കവർച്ച. സംഭവത്തിൽ നേപ്പാൾ സ്വദേശികളായ ചാക്കരഷാഹി, ഇഷ ചൗദരി അഗർവാൾ എന്നിവർക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. എൻജിനീയറായ മുകേഷും കുടുംബവും കണ്ണൂരിൽ പോയി തിരിച്ച് വരുന്നതിനിടെയാണ് സംഭവം നടന്നത്. പ്രതികൾ കുറച്ച് നാളായി ഈ വീട്ടിലെ ജോലിക്കാരായിരുന്നു. കിടപ്പ് മുറിയിൽ കടന്ന പ്രതികൾ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾ കവരുകയായിരുന്നു എന്ന് വീട്ടുകാർ പറഞ്ഞു. സ്യൂട്കേസ് പൊളിച്ച നിലയിലാണ്. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഊർജിതമായ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടാൽ ഉടൻ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.

    Read More »
  • Crime

    മലയാളി യുവാവ് സൗദിയിലെ റിയാദിൽ  കുത്തേറ്റു മരിച്ചു, കൊല്ലപ്പെട്ടത് മോഷണ ശ്രമത്തിനിടെയെന്ന്  സംശയം

           സൗദി അറേബ്യയുടെ  തലസ്ഥാനമായ റിയാദിൽ മലയാളിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം, മൂവാറ്റുപുഴ സ്വദേശിയായ ഷമീർ അലിയാരാണ് (47) കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടതായാണ് കരുതുന്നത്, ഇദ്ദേഹത്തിന്റെ വാഹനവും, ഫോണും, പണവും ലാപ്ടോപ്പുമെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് റൂമിലേക്ക് പോയ ഇദ്ദേഹത്തെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. അതേ തുടന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഷുമൈസിയിലെ ഇദ്ദേഹത്തിന്റെ റൂമിൽ വെച്ച് മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചതായായാണ് സുഹൃത്തുക്കൾ അനുമാനിക്കുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കെഎംസിസി എറണാകുളം എക്സിക്യൂട്ടീവ് അംഗമായ ഷമീർ മൊബൈൽ ബിസിനസ്സുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ ഷുമൈസി ആശുപത്രിയിൽ നഴ്സാണ്, മൂന്ന് മക്കളുണ്ട്. റിയാദിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായിരുന്ന ഷമീർ, റിയാദ് സഞ്ചാരി യാത്രാ കൂട്ടായ്മയിലും അംഗമായിരുന്നു. മൃതദേഹം റിയാദ് ഷുമൈസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.  പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും. റിയാദിൽ…

    Read More »
  • Crime

    രണ്ട് വര്‍ഷത്തിനിടെ 311 നിയമലംഘനം; പിഴ ചുമത്തിയത് ഒന്നേ മുക്കാല്‍ ലക്ഷം രൂപ; സ്‌കൂട്ടറിന്റെ വില അമ്പതിനായിരത്തില്‍ താഴെയും; വാഹനം പിടിച്ചെടുത്ത് പോലീസ്

    ബംഗളൂരു; തുടര്‍ച്ചയായി ട്രാഫിക് നിയമലംഘനം നടത്തിയ യുവാവിന്റെ സ്‌കൂട്ടര്‍ പിടിച്ചെടുത്ത് ബെംഗളൂരു പോലീസ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 311 തവണ ഗതാഗത നിയമം ലംഘിച്ചതോടെയാണ് വാഹനം പിടിച്ചെടുത്തത്. ബെംഗളൂരു സ്വദേശിയായ സുദീപിന്റെ സ്‌കൂട്ടറാണ് ബെംഗളൂരു സിറ്റി മാര്‍ക്കറ്റ് ട്രാഫിക് പോലീസ് പിടിച്ചെടുത്തത്. വാഹനത്തിന് ഒന്നേ മുക്കാല്‍ ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. പിഴ അടച്ചില്ല. എന്നാല്‍ സുദീപിന്റെ സ്‌കൂട്ടറിന്റെ വില അമ്പതിനായിരത്തില്‍ താഴെ മാത്രമാണ്. 2023 ഫെബ്രുവരി മുതലുള്ള നിയമലംഘനങ്ങളുടെ കണക്കാണ് ബെംഗളൂരു പോലീസ് പുറത്തുവിട്ടത്. പോലീസിന്റേയും ട്രാഫിക് ക്യാമറകളുടേയും കണ്ണില്‍പെട്ട ഗതാഗത നിയമലംഘനങ്ങള്‍ക്കാണ് പിഴയിട്ടത്. സിഗ്നല്‍ തെറ്റിച്ച് വാഹനമോടിക്കല്‍, അമിതവേഗം, ഹെല്‍മെറ്റ് ധരിക്കാതെ സ്‌കൂട്ടര്‍ ഓടിക്കുക, ലൈന്‍ ട്രാഫിക് തെറ്റിക്കുക തുടങ്ങിയ നിരവധി നിയമലംഘനങ്ങളാണ് സുദീപ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. സ്‌കൂട്ടറിന്റെ ഇരട്ടിവിലയിലധികം പിഴ വന്ന സ്ഥിതിക്ക് ഇനി സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ടാക്‌സി വിളിക്കുന്നതാണ് നല്ലതെന്നാണ് ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘ഈ സ്‌കൂട്ടര്‍…

    Read More »
  • Kerala

    ”കേരളത്തിന്റെ ശാപം; സുരേഷ് ഗോപിയെയും ജോര്‍ജ് കുര്യനെയും കൊണ്ട് ഒരു ഗുണവുമില്ല”

    തിരുവനന്തപുരം: ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. രണ്ട് മന്ത്രിമാരെക്കൊണ്ടും കേരളത്തിന് ഒരു ഉപകാരവുമില്ല. നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് കേരളത്തെ മൊത്തം അപമാനിക്കുന്നതാണെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സുരേഷ് ഗോപി പറഞ്ഞത് സമൂഹം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എന്താണ് ഉന്നതകുല ജാതനെന്ന് മനസിലാവുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കിഫ് ബിയുടെ ദോഷങ്ങള്‍ അന്നുതന്നെ നിയമസഭയില്‍ ചൂണ്ടിക്കാണിച്ചതാണ്. കിഫ് ബി കൂടി ടോള്‍ പിരിക്കുന്നതോടെ കേരളം ടോള്‍ കൊടുത്ത് മുടിയും. ആളുകള്‍ക്ക് ട്രെയിനുകളെ ആശ്രയിക്കേണ്ടിവരുമെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തരൂര്‍ പറഞ്ഞ കാര്യമേ പറയാനൂള്ളു. ബില്‍ഡിങ് പൂര്‍ത്തിയായിട്ട് പേരെ ഫര്‍ണീച്ചര്‍ വാങ്ങുന്നത്. ആദ്യം അധികാരം കിട്ടട്ടെ. എന്നിട്ടാവാം മറ്റുകാര്യങ്ങളെന്നും മുരളീധരന്‍ പറഞ്ഞു. തൃശൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ താന്‍ പരാതി പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. വസ്തുതകള്‍ മനസിലാക്കാതെ തൃശൂരില്‍ മത്സരിച്ചതാണ് താന്‍ ചെയ്ത തെറ്റ്.…

    Read More »
Back to top button
error: