Month: February 2025

  • Kerala

    ചാത്തന്നൂരില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് വീണ് യുവതികള്‍ക്ക് ഗുരുതര പരിക്ക്

    കൊല്ലം: ചാത്തന്നൂരില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് രണ്ട് യുവതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മേവറം മെഡിസിറ്റി ആശുപത്രിയിലെ ലാബ് ജീവനക്കാരി തൃശ്ശൂര്‍ സ്വദേശി മനീഷ (25) എച്ച് ആര്‍ ജീവനക്കാരി കണ്ണൂര്‍ സ്വദേശിനി സ്വാതി സത്യന്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്ലംബിങ് ജോലികള്‍ക്കായി സ്ഥാപിച്ച ആള്‍ തുളയുടെ മൂടി തകര്‍ന്നാണ് അപകടമുണ്ടായത്. തിരുമുക്ക് എംഇഎസ് എന്‍ജിനീയറിങ് ലേഡീസ് ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസം 7.15 ഓടെയാണ് അപകടം നടന്നത്. യുവതികള്‍ ആള്‍ത്തുളയുടെ മൂടിയിലിരിക്കുമ്പോള്‍ മേല്‍മുടി തകരുകയായിരുന്നു. അനീഷ ഇടുങ്ങിയ ആള്‍ തുളക്കുള്ളിലേക്കും സ്വാതി തെറിച്ചു മൂന്നാം നിലയുടെ താഴെ പുറത്തേക്കും വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്വാതി ഇഴഞ്ഞ് കാര്‍ പോര്‍ച്ചിനടുത്തെത്തിയപ്പോള്‍ണ് വാര്‍ഡന്‍ കാണുന്നത്. ഉടന്‍ തന്നെ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. ആള്‍ത്തുളയ്ക്കുള്ളിലേക്ക് വീണ മനീഷയുടെ പുറത്തേയ്ക്ക് കോണ്‍ക്രീറ്റ് പാളിയും വീണിരുന്നു. ഫയര്‍ഫോഴ്‌സും അഗ്‌നിരക്ഷാ സേനയും കോണ്‍ക്രീറ്റ് പാളി നീക്കം ചെയ്താണ് മനീഷയെ പുറത്തെടുത്തത്. പരിക്കേറ്റ ഇരുവരെയും…

    Read More »
  • Kerala

    വാല്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ജര്‍മന്‍ സഞ്ചാരി മരിച്ചു

    തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വിദേശ പൗരന് ദാരുണാന്ത്യം. ജര്‍മ്മന്‍ സ്വദേശിയായ മൈക്കിള്‍ (76) ആണ് മരിച്ചത്. ബൈക്ക് റൈഡിനെത്തിയതായിരുന്നു ഇയാള്‍. കഴിഞ്ഞദിവസം വൈകിട്ട് 6.30 ഓടെ വാല്‍പ്പാറ റേഞ്ച് ഹൈവേയില്‍ ടൈഗര്‍ വാലിയിലായിരുന്നു സംഭവം. കാട്ടാന റോഡ് മുറിച്ച് കടന്നപ്പോള്‍ മറ്റ് വാഹനങ്ങള്‍ റോഡിന്റെ രണ്ട് ഭാഗത്തുമായി ആനപോകാന്‍ നിറുത്തിയിട്ടിരുന്നു. എന്നാല്‍. വന പാലകരുടെയും മറ്റ് യാത്രക്കാരുടെയും മുന്നറിയിപ്പ് അവഗണിച്ച് മൈക്കിള്‍ ബൈക്കില്‍ മുന്നോട്ട് പോവുകയായിരുന്നു. ബൈക്കിന്റെ ശബ്ദം കേട്ട് പരിഭ്രാന്തരായ കാട്ടാന ഇദ്ദേഹത്തെ ബൈക്ക് കൊമ്പില്‍ കോര്‍ത്തെറിയുകയായിരുന്നു. തെറിച്ചുവീണ മൈക്കിള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ആന ആക്രമിക്കുകയായിരുന്നു. വനപാലകര്‍ പടക്കം പൊട്ടിച്ച് ആനയെ വിരട്ടി ഓടിച്ച ശേഷമാണ് മൈക്കിളിനെ അവിടെനിന്നു മാറ്റി ഉടന്‍തന്നെ വാട്ടര്‍ഫാള്‍ എസ്റ്റേറ്റ് ആശുപത്രിയിലും തുടന്ന് പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Crime

    പൊതുസ്ഥലത്തെ മരം മുറിച്ചു നീക്കിയതില്‍ പരാതി നല്‍കി; അധ്യാപികയെ മര്‍ദിച്ച പിതാവിനും മകനുമെതിരെ കേസ്

    പാലക്കാട്: പൊതുസ്ഥലത്തുണ്ടായിരുന്ന മരം മുറിച്ചു നീക്കിയതിനെതിരെ പരാതി നല്‍കിയ അധ്യാപികയെ പിതാവും മകനും ചേര്‍ന്ന് മര്‍ദിച്ചു. കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചന്ദ്രനഗര്‍ പിരിവുശാലയിലാണ് സംഭവം. അധ്യാപികയെ വീടിനു മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുകയും സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. കേസില്‍ പിരിവുശാല നക്ഷത്ര നഗറിലെ ഗോപിയെ (55) യാണ് ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മര്‍ദിക്കാന്‍ കൂട്ടുനിന്ന ഇയാളുടെ മകന്‍ ജിഷ്ണുവിനെതിരെയും (19) കേസെടുത്തിട്ടുണ്ട്. ജനുവരി 30-നാണ് സംഭവമുണ്ടായത്. പ്രതികള്‍ രണ്ടുപേരും രാത്രി 11 മണിക്ക് ശേഷം വീട്ടമ്മയുടെ വീടിന് മുന്‍പിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ചോദ്യം ചെയ്യാന്‍ ചെന്ന അധ്യാപികയെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. പൊതുസ്ഥലത്തുണ്ടായിരുന്ന മരം മുറിച്ചു നീക്കിയതിനെതിരെയും പ്രദേശത്തെ ചിലരുടെ മദ്യപാനത്തിനെതിരെയും വീട്ടമ്മ ഭാരവാഹികള്‍ക്ക് പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് സംഭവമെന്നും പരാതിയില്‍ പറയുന്നു. അധ്യാപികയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

    Read More »
  • Crime

    പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി, 1000 കോടി കടക്കുമെന്ന് സൂചന

    കണ്ണൂര്‍: പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്‌ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സന്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ മാത്രം രണ്ടായിരത്തോളം പരാതികളാണ് ലഭിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ജില്ലയില്‍ രൂപീകരിച്ച സീഡ് സൊസൈറ്റികള്‍ വഴിയാണ് കോടികള്‍ സമാഹരിച്ചത്. കണ്ണൂര്‍ ബ്ലോക്കില്‍ 494 പേരില്‍ നിന്ന് മൂന്ന് കോടിയോളം തട്ടിയെന്നാണ് കേസ്. ഓരോ ജില്ലയിലെയും ചെറുകിട സന്നദ്ധ സംഘടനകളെ അംഗങ്ങളാക്കി നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന പേരില്‍ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ രൂപീകരിച്ച് അതിന്റെ മറവിലാണ് തട്ടിപ്പ് നടന്നത്. സീഡ് എന്ന സൊസൈറ്റി രൂപീകരിച്ച്, അതുവഴി രജിസ്ട്രേഷന്‍ നടത്തിയാണ് പണം സമാഹരിച്ചത്. പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്‌ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് പണം സമാഹരിച്ചെങ്കിലും രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് വാഗ്ദാനം ചെയ്ത…

    Read More »
  • Crime

    കര്‍ണാടകയില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

    ബംഗളുരു: കര്‍ണാടകയില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കണ്ണൂര്‍ സ്വദേശിനിയായ അനാമികയാണ് (19) മരിച്ചത്. രാമനഗരയിലെ ഡോ. ചന്ദ്രമ്മ ദയാനന്ദാ സാഗര്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥിയായിരുന്നു. ചൊവ്വാഴ്ച രാത്രി ഹോസ്റ്റല്‍ മുറിയില്‍ വെച്ചാണ് അനാമിക ആത്മഹത്യ ചെയ്തത്. ഭക്ഷണം കഴിക്കുന്ന നേരമായിട്ടും കുട്ടി പുറത്തേക്ക് വരാതിരുന്നതിനെ തുടര്‍ന്ന് സഹപാഠികള്‍ വാതില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. തുടര്‍ന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് തുറന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനാമിക കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്നാണ് സഹപാഠികളില്‍ നിന്നുള്ള വിവരം.  

    Read More »
  • Social Media

    കുംഭമേളയില്‍ പുണ്യ സ്‌നാനം നടത്തി സംയുക്ത മേനോന്‍

    കുംഭമേളയില്‍ പങ്കെടുത്ത് നടി സംയുക്ത മേനോന്‍. ഉത്തര്‍പ്രദേശിലെ പ്രയാഗരാജിലെ ത്രിവേണി സംഗമത്തില്‍ മുങ്ങി സ്‌നാനം ചെയ്തതിന്റെ ചിത്രങ്ങളും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. വിശാലമായ സംസ്‌കാരത്തെ വിലമതിക്കുന്നു എന്നാണ് ഗംഗയില്‍ പുണ്യ സ്‌നാനം ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചത്. വിശാലമായ സംസ്‌കാരത്തെ വിലമതിക്കുന്നു എന്നാണ് സ്‌നാനത്തിനു ശേഷം സംയുക്ത കുറിച്ചത്. ‘ജീവിതത്തെ വിശാലമായി കാണുമ്പോള്‍ അതിന്റെ അര്‍ത്ഥം നമുക്ക് വെളിപ്പെടുന്നു. മഹാകുംഭത്തിലെ ഗംഗയില്‍ ഒരു പുണ്യസ്‌നാനം പോലെ, ബോധത്തിന്റെ പ്രവാഹത്തെ എപ്പോഴും പോഷിപ്പിക്കുന്ന അതിരുകളില്ലാത്ത ചൈതന്യത്തിനുവേണ്ടി ഞാന്‍ എന്റെ സംസ്‌കാരത്തെ മനസിലാക്കുന്നു’- സംയുക്ത മേനോന്‍ കുറിച്ചു. കറുത്ത കുര്‍ത്ത ധരിച്ചാണ് സംയുക്ത കുംഭമേളയ്‌ക്കെത്തിയത്. 2016 ല്‍ പുറത്തിറങ്ങിയ പോപ്കോണ്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ നടിയാണ് സംയുക്ത സിനിമയിലേക്ക് എത്തുന്നത്. ടൊവിനോ തോമസ് ചിത്രം തീവണ്ടിയാണ് താരത്തിന്റെ കരിയര്‍ ബ്രേക്കായ ചിത്രം. എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആണും പെണ്ണും, വെള്ളം, കടുവ, വൂള്‍ഫ് തുടങ്ങിയ ചിത്രങ്ങളില്‍ സംയുക്ത വേഷമിട്ടു. മലയാളത്തിന്…

    Read More »
  • Crime

    പൊലീസ് എത്തിയത് ബാറില്‍ പ്രശ്നമുണ്ടാക്കിയവരെ തേടി, ആളുമാറി തല്ലുകൊണ്ടത് ദളിത് കുടുംബത്തിന്, എസ്ഐക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

    പത്തനംതിട്ട: വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തെ തല്ലിച്ചതച്ച സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ: എസ് ജിനുവിന്റെ നേതൃത്വത്തിലാണ് സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘത്തെ മര്‍ദ്ദിച്ചത്. ബാറിന് മുന്നില്‍ പ്രശ്നമുണ്ടാക്കിയവരെ തേടിയാണ് പൊലീസ് എത്തുന്നത്. ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നും രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മര്‍ദനമേറ്റത് ദലിത് കുടുംബത്തിനാണ്. പിആര്‍ഡിഎസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് ഇരയായത്. എ.സി/എസ്ടി കമ്മീഷന് പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു. സംഭവത്തില്‍ ഡിഐജി അജിത ബീഗം പത്തനംതിട്ട എസ്പിയോട് റിപ്പോര്‍ട്ട് തേടി. ഇതേത്തുടര്‍ന്ന് പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാര്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മൊഴിയെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണം. കുറ്റക്കാരെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. എട്ടുപേരടങ്ങുന്ന സംഘം ബാറിലെത്തി മദ്യം ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കിയതായി ബാര്‍ ജീവനക്കാര്‍ പറഞ്ഞു. പൊലീസ് എത്തിയപ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടതായും അവര്‍ പറയുന്നു. അടൂരില്‍ വിവാഹസത്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മുണ്ടക്കയം സ്വദേശികള്‍ക്കാണ്…

    Read More »
  • Crime

    പാലായില്‍ അമ്മായിയമ്മയെ മരുമകന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി; പൊള്ളലേറ്റ് ഇരുവരും മരിച്ചു

    കോട്ടയം: പാലായില്‍ ഭാര്യാമാതാവിനെ മരുമകന്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. പൊള്ളലേറ്റ് അമ്മായിയമ്മയും മരുമകനും മരിച്ചു. അന്ത്യാളം സ്വദേശി നിര്‍മ്മല (60), മരുമകന്‍ മനോജ് (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബവഴക്കാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. അന്ത്യാളം സ്വദേശി സോമന്റെ ഭാര്യ നിര്‍മ്മല വീട്ടില്‍ ഇരിക്കുമ്പോഴാണ് മരുമകന്‍ മനോജ് എത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നത്. തീ ആളിയതോടെ മനോജിന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇരുവരും ഇന്നു രാവിലെയാണ് മരിച്ചത്. മുമ്പും മനോജ് വീട്ടിലെത്തി ബഹളം ഉണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.  

    Read More »
  • Movie

    നടി പുഷ്പലത അന്തരിച്ചു; എം.ജി.ആറിന്റെയും ശിവാജിയുടെയും നായിക

    ചെന്നൈ: പ്രശസ്ത തമിഴ് നടി പുഷ്പലത (87) അന്തരിച്ചു. വര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നടനും നിര്‍മാതാവുമായ എ വി എം രാജന്റെ ഭാര്യയാണ്. 1958ല്‍ പുറത്തിറങ്ങിയ ‘ചെങ്കോട്ടൈ സിംഗം’ എന്ന ചിത്രത്തിലൂടെയാണ് പുഷ്പലത തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എം ജി രാമചന്ദ്രന്‍ (എം ജി ആര്‍), ശിവാജി ഗണേശന്‍ തുടങ്ങിയ പ്രമുഖ അഭിനേതാക്കള്‍ക്കൊപ്പം നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് കൂടാതെ തെലുങ്ക്, മലയാളം, ഹിന്ദി, കന്നട ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെ ‘നാന്‍ അടിമൈ ഇല്ലൈ’, കമല്‍ ഹാസന്റെ ‘കല്യാണരാമന്‍’, ‘സകലകല വല്ലവന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 1964 ല്‍ ലക്‌സ് സോപ്പ് പരസ്യങ്ങളുടെ മോഡലായി. ‘നാനും ഒരു പെണ്ണ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എ.വി.എം രാജനുമായി പ്രണയത്തിലാകുകയും പിന്നീട് ഇരുവരും വിവാഹിതരാകുകയും ചെയ്തു. ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. 1970 മുതല്‍ പുഷ്പലത നിരവധി ചിത്രങ്ങളില്‍ സഹതാരമായി അഭിനയിച്ചു. 1999 ല്‍ മുരളി അഭിനയിച്ച…

    Read More »
  • Kerala

    സുരേഷ് ഗോപിയുടെ ആ വാക്കും പാഴായി; നിരാശയില്‍ ജനം, ഉടന്‍ പ്രക്ഷോഭം

    തൃശൂര്‍: വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ജില്ലയില്‍ രണ്ടാം സ്ഥാനത്തുള്ള ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനോടുള്ള നിരന്തര അവഗണനയില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ പ്രക്ഷോഭത്തിലേക്ക്. അമൃത് പദ്ധതിയും കൊവിഡ് കാലത്ത് നിറുത്തലാക്കിയ അഞ്ച് ട്രെയിനുകളുടെ പുനഃസ്ഥാപിക്കലും സംബന്ധിച്ച് അധികൃതര്‍ നല്‍കിയ ഉറപ്പുകള്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമര പരിപാടികളിലേക്ക് നീങ്ങുന്നത്. 2023 മാര്‍ച്ച് 23 നാണ് റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസ് ഇരിങ്ങാലക്കുട സ്റ്റേഷനെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ കോഫീ ഷോപ്പിനായി ഉടന്‍ ടെണ്ടര്‍ വിളിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. വിഷയത്തില്‍ സജീവമായി ഇടപെടുമെന്ന് സുരേഷ് ഗോപി എം.പിയും വ്യക്തമാക്കിയിരുന്നു. 2024 ഡിസംബര്‍ വരെയുളള സമയം അധികൃതര്‍ ആവശ്യപ്പെട്ടിരുന്നതായും അസോസിയേഷന്‍ പറയുന്നു. കേന്ദ്രബഡ്ജറ്റിലും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന 35 സ്റ്റേഷനുകളുടെ പട്ടികയില്‍ ഇരിങ്ങാലക്കുട സ്ഥാനം പിടിച്ചില്ല. അതേസമയം ചാലക്കുടി ലോക്‌സഭ മണ്ഡലത്തില്‍ നിന്നും…

    Read More »
Back to top button
error: