Month: February 2025

  • Crime

    അവിടെ കാരുണ്യവാനായ വ്യവസായി, ഇവിടെ തസ്‌കരവീരന്‍; ബംഗാളികളുടെ ‘ഷെയ്ഖ് നൗഫല്‍’ ഒടുവില്‍ പിടിയില്‍

    കോഴിക്കോട്: പശ്ചിമ ബംഗാളിലെ നല്ലവനും കാരുണ്യവാനുമായ വ്യവസായി, കേരളത്തില്‍ പൊലീസുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ്. ഇരട്ട വേഷത്തില്‍ വിലസിയ തസ്‌കരവീരന്‍ ഒടുവില്‍ പൊലീസ് വലയിലായി. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പാണ്ടിയാരപ്പിള്ളി വീട്ടില്‍ നൗഫലാണ് കേരളത്തിലും ബംഗാളിലും ഇരട്ടവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. 34 വയസുകാരനായ നൗഫലിന് ‘പപ്പന്‍ നൗഫല്‍’എന്നൊരു പേരുകൂടിയുണ്ട്. കേരളത്തില്‍ മോഷണം നടത്തിയിരുന്ന നൗഫല്‍, ബംഗാളില്‍ പാവങ്ങളുടെ വേദനകേട്ട് കയ്യയച്ചു സഹായിക്കുന്ന ‘ഖത്തര്‍ വ്യവസായി’ ‘ഷെയ്ഖ് നൗഫല്‍’ ആണ്. ഖത്തറില്‍ ബിസിനസുകാരന്‍ എന്നു സ്വയം പരിചയപ്പെടുത്തുന്ന നൗഫലിനെ ഷെയ്ഖ് നൗഫല്‍ എന്നാണ് ബംഗാളികള്‍ ആദരപൂര്‍വം വിളിച്ചിരുന്നത്. പെരിന്തല്‍മണ്ണ അമ്മിനിക്കാട്ട് മോഷണം നടത്തിയ ശേഷം ബംഗാളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ കോഴിക്കോട്ടെ ലോഡ്ജില്‍വച്ചാണ് നൗഫല്‍ പിടിയിലായത്. കഴിഞ്ഞ മാസം കൊണ്ടോട്ടി തുറക്കലില്‍ വീട് കുത്തിത്തുറന്നുള്ള മോഷണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നൗഫലിലേക്ക് എത്തിയത്. ആളില്ലാത്ത വീടുകളാണ് മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. മോഷ്ടിക്കുന്ന സ്വര്‍ണവുമായി നേരെ ബംഗാളിലേക്കുപോയി അവിടെ വില്‍പന നടത്തും. മൂന്ന് വര്‍ഷം മുന്‍പ് കിഴക്കന്‍ ബര്‍ധ്മാന്‍ ജില്ലയിലെ അത്താസ്പൂരില്‍…

    Read More »
  • Kerala

    ജീവിതത്തില്‍ എന്നും താങ്ങും തണലും; കെ. രാധാകൃഷ്ണന്‍ എംപിയുടെ അമ്മ ചിന്ന അന്തരിച്ചു

    പാലക്കാട്: കെ. രാധാകൃഷ്ണന്‍ എംപിയുടെ അമ്മ ചിന്ന (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചിന്ന, രാത്രി പന്ത്രണ്ടരയോടെയാണ് അന്തരിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി രാധാകൃഷ്ണന്‍ ഡല്‍ഹിയിലായിരുന്നു. വിവരം അറിഞ്ഞ അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞുവെന്ന് ചിന്നയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് രാധാകൃഷണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഭര്‍ത്താവ് പരേതനായ വടക്കേ വളപ്പില്‍ കൊച്ചുണ്ണി. മറ്റുമക്കള്‍:രാജന്‍ (പരേതന്‍), രമേഷ് (പരേതന്‍), രതി, രമണി, രമ, രജനി, രവി. മരുമക്കള്‍: റാണി, മോഹനന്‍, സുന്ദരന്‍, ജയന്‍, രമേഷ്.

    Read More »
  • Kerala

    അല്‍ ഒട്ടഹ! മലപ്പുറത്ത് കിലോ 700 രൂപയ്ക്ക് ഒട്ടക ഇറച്ചി; വില്‍പ്പനക്കാരെ തേടി പൊലീസ്

    മലപ്പുറം: ചീക്കോട് ഒരു കിലോക്ക് 600 രൂപ, കാവനൂരില്‍ കിലോക്ക് 700 രൂപ… ഇപ്പറയുന്നത് ഒട്ടക ഇറച്ചിയുടെ വിലയാണ്. മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാനുള്ള നീക്കമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണത്തിലാണ് പൊലീസ്. ഇറച്ചിക്ക് ആവശ്യക്കാരെ തേടിയുള്ള വാട്സാപ്പ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. കാവനൂരിലും ചീക്കോടിലുമായി അഞ്ച് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാനാണ് നീക്കം നടക്കുന്നത്. രാജസ്ഥാനില്‍ നിന്നെത്തിച്ച ഒട്ടകങ്ങളെയാണ് കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍, ഒട്ടകത്തെ കൊന്ന് ഇറച്ചിയാക്കാന്‍ നിയമമില്ല. തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പരസ്യത്തിന്റെ പ്രഭവ കേന്ദ്രം തേടിയുള്ള അന്വേഷണത്തിലാണ് പൊലീസുള്ളത്.

    Read More »
  • Crime

    അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്ന ശേഷം പൊലീസിൽ കീഴടങ്ങി, സംഭവം തിരുവനന്തപുരം വെള്ളറടയിൽ

         തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകൻ പ്രദീപ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാൾക്ക് 28 വയസാണ് പ്രായം. സംഭവ സമയത്ത് അമ്മ സുഷമ കുമാരി വീട്ടിലുണ്ടായിരുന്നു. ബോധരഹിതയായ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ വിദ്യാർത്ഥിയാണ് പ്രദീപ്. ചൈനയിൽ എംബിബിഎസ് പഠിക്കുകയായിരുന്നു. കൊറോണ കാലത്ത് വിദ്യാഭ്യാസം മുടങ്ങി നാട്ടിലെത്തിയതായാണു വിവരം. സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് പ്രദീപ് പൊലീസിനോട് പറഞ്ഞതായും വിവരമുണ്ട്. പ്രജിനെ വെള്ളറട പൊലീസ് ചോദ്യം വിശദമായി ചെയ്യുകയാണ്. ജോസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

    Read More »
  • Kerala

    നഴ്സിങ് വിദ്യാർഥിനി ബെംഗളൂരു കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കി, കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനിയാണ്

    കണ്ണൂർ: മുഴപ്പിലങ്ങാട് സ്വദേശിനിയായ നഴ്സിങ് കോളജ് വിദ്യാർത്ഥിനിയെ കർണാടകയിലെ നഴ്സിങ് കോളജിൽ മരിച്ച നിലയിൽ കണ്ടെത്തി. മുഴപ്പിലങ്ങാട് കടവ് റോഡിന് സമീപം ഗോകുലത്തിൽ വിനീത്, ഐശ്വര്യ ദമ്പതികളുടെ മകൾ അനാമികയാണ് (19) മരിച്ചത്. ബെംഗളൂരു ഹരോ ഹള്ളി താലൂക്കിലെ ദയാനന്ദ സാഗർ കോളജ് ഹോസ്റ്റലിൽ ചൊവ്വാഴ്ച രാത്രി പത്തോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണം കഴിക്കാൻ കാണാത്തതിനെ തുടർന്ന് സഹപാഠികൾ ഹോസ്റ്റൽ മുറിയുടെ വാതിലിൽ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അനാമിക അടുത്തിടെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് സഹപാഠികൾ  പൊലിസിനു മൊഴി നൽകിയിട്ടുണ്ട്. കോളജ് അധികാരികളുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് വിദ്യാർഥികൾ കോളജിനു മുൻപിൽ പ്രതിഷേധിച്ചു. കോളജ് അധികൃതരുടെ മാനസിക പീഡനമാണ് മരണകാരണം എന്നാരോപിച്ച് അനാമികയുടെ ബന്ധുകൾ പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിനു കേസെടുത്ത ഹരോഹള്ളി പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.…

    Read More »
  • Social Media

    ഈ തുള്ളുന്ന സമയം പോരെ വീട് വൃത്തിയാക്കാന്‍! ബീന ആന്റണിയുടെ ഡാന്‍സ് കണ്ട് ആരാധകര്‍, മറുപടി കൊടുത്ത് നടി

    മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ബീന ആന്റണിയും ഭര്‍ത്താവ് മനോജും. ഇരുവരും ടെലിവിഷന്‍ പരിപാടികളിലും സീരിയലുകളിലും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. മാത്രമല്ല സോഷ്യല്‍ മീഡിയ പേജിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചും താരങ്ങള്‍ എത്താറുണ്ട്. ഏറ്റവും പുതിയതായി ബീന ആന്റണി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്. നടിയുടെ കിടിലനൊരു ഡാന്‍സ് വീഡിയോ ആയിരുന്നു. ഒറ്റയ്ക്ക് വീട്ടില്‍ ഇരുന്നപ്പോള്‍ തോന്നിയതാണെന്ന് പറഞ്ഞ് നടി പങ്കുവെച്ച വീഡിയോയുടെ താഴെ നടിയെ കളിയാക്കിയും പരിഹസിച്ച് കൊണ്ടുമാണ് ചിലര്‍ എത്തിയിരിക്കുന്നത്. കറുപ്പ് നിറമുള്ള വസ്ത്രം ധരിച്ച് ന്യൂജനറേഷന്‍ പിള്ളേരെ പോലും കടത്തിവെട്ടുന്ന പ്രകടനമായിരുന്നു ബീന ആന്റണിയുടെ പുതിയ വീഡിയോയിലുള്ളത്. ‘എനിക്ക് റീല്‍ എടുത്ത് തരാന്‍ മാത്രം ഇവിടെയൊരു മനുഷ്യനുമില്ല. എന്നാല്‍ പിന്നെ ഞാന്‍ ഒറ്റയ്ക്ക് ചെയ്യും. ഇത് തികച്ചും എന്റെ മാത്രം വേര്‍ഷന്‍’ എന്നാണ് നടി ഇതിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. എന്നാല്‍, ഇതിന് താഴെ കമന്റിട്ടവരില്‍ ഭൂരിഭാഗം പേരും നടിയെ പരിഹസിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതെന്താ പെട്ടെന്ന്…

    Read More »
  • Kerala

    കോഴിക്കോട് ബസ് അപകടം: ചികിത്സയിലിരുന്ന യുവാവ് മരിച്ചു

    കോഴിക്കോട്: ഇന്നലെയുണ്ടായ ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബൈക്ക് യാത്രികന്‍ മുഹമ്മദ് സാനിഫ് (27) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ കോഴിക്കോട്- മാവൂര്‍ റോഡില്‍ അരയിടത്തുപാലത്തില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. മാവൂരിലേക്ക് പോകുകയായിരുന്ന വെര്‍ടെക്സ് ബസ് മറ്റൊരു ബസുമായി ഉരസിയിരുന്നു. തുടര്‍ന്ന് അമിതവേഗത്തില്‍ പോകവെ അരയിടത്തുപാലം മേല്‍പ്പാലത്തിന് മുകളില്‍ വെച്ച് എതിരെ വന്ന ബൈക്കില്‍ ഇടിച്ചു. ഇടിയെത്തുടര്‍ന്ന് ബൈക്ക് യാത്രക്കാരന്‍ മുന്നിലുണ്ടായിരുന്ന കാറിന് മുന്നിലേക്ക് വീണു. ബസ് ബൈക്കിന് മുകളിലൂടെ കയറി നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. മറിഞ്ഞ് നിരങ്ങിപ്പോയ ബസ് മേല്‍പ്പാലത്തിനോടു ചേര്‍ന്നുള്ള ട്രാഫിക് സിഗ്‌നല്‍ തൂണും തകര്‍ത്താണ് നിന്നത്. അപകടത്തില്‍ 56 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.  

    Read More »
  • Kerala

    സ്‌കൂട്ടര്‍ തട്ടിപ്പില്‍ പങ്കില്ല, അനന്തുകൃഷ്ണന്റെ വക്കീല്‍ മാത്രം: ലാലി വിന്‍സെന്റ്

    കണ്ണൂര്‍: സ്‌കൂട്ടര്‍ തട്ടിപ്പ് കേസില്‍ പങ്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ്. കണ്ണൂര്‍ ടൗണ്‍ പോലീസെടുത്ത കേസില്‍ ലാലി വിന്‍സെന്റ് ഏഴാം പ്രതിയാണ്. കേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്ണന്റെ അഭിഭാഷകയാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ ലാലി വിന്‍സന്റ്. അനന്തുകൃഷ്ണന്റെ പേരിലുള്ള കേസുകള്‍ ഇതിന് മുമ്പും കൈകാര്യം ചെയ്തിട്ടുണ്ടെന്നും സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വയേണ്‍മെന്റല്‍ ഡെവലപ്മെന്റ് സൊസൈറ്റിയില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാരുമുണ്ടെന്നും ലാലി വിന്‍സെന്റ് പറഞ്ഞു. അനന്തുകൃഷ്ണന് രാഷ്ട്രീയമുണ്ടോയെന്ന് അറിയില്ല. മുമ്പ് വനിതാ കമ്മിഷന്‍ അംഗമായിരുന്ന പ്രമീളാ ദേവിയുടെ കൂടെ സ്റ്റാഫായിരുന്നു. പിന്നീട് പ്രമീളാ ദേവി ബി.ജെ.പിയിലേക്ക് പോയെന്നും അനന്തുകൃഷ്ണന്‍ ബിസിനസുമായി മുന്നോട്ടുപോയെന്നുമാണ് തന്നോട് പറഞ്ഞത്. അനന്തുകൃഷ്ണന്റെ പേരിലുള്ള കേസുകള്‍ ഇതിന് മുമ്പും താന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അനന്തുകൃഷ്ണനെ പറ്റിച്ചിട്ടുള്ള കേസുകളാണ് അത്.- ലാലി വിന്‍സെന്റ് പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി പല ബിസിനസുകളുടെയും കരാറുകള്‍ ചെയതുകൊടുക്കാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. മോട്ടോര്‍ബൈക്ക് കമ്പനികള്‍, ഫോണ്‍, ലാപ്ടോപ്പ് കമ്പനികള്‍ തുടങ്ങിയ വലിയ കമ്പനികളുമായിട്ടുള്ള കരാറുകളാണ്. 75-ലധികം എന്‍.ജി.ഒകളുമായിട്ടുള്ള കരാറുകളുണ്ട്. സോഷ്യോ…

    Read More »
  • Movie

    ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ത്രില്ലര്‍ ‘ക്രിസ്റ്റീന’ പൂര്‍ത്തിയായി

    ത്രില്ലര്‍ മൂഡില്‍ ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം ‘ക്രിസ്റ്റീന’ ചിത്രീകരണം പൂര്‍ത്തിയായി. ഗ്രാമവാസികളായ നാല് ചെറുപ്പക്കാര്‍ സുഹൃത്തുക്കള്‍.  അവരുടെ ഇടയിലേക്ക് ഒരു സെയില്‍സ് ഗേള്‍ കടന്നുവരുന്നതും തുടര്‍ന്ന് ആ ഗ്രാമപ്രദേശത്ത് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ത്രില്ലര്‍ മൂഡിലുള്ള ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രകാശനം ചെയ്തു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തമിഴ്‌നാട് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സുധീര്‍ കരമന, എം ആര്‍ ഗോപകുമാര്‍, സീമ ജി നായര്‍, നസീര്‍ സംക്രാന്തി, ആര്യ, മുരളീധരന്‍ (ഉപ്പും മുളകും ഫെയിം), രാജേഷ് കോബ്ര, ശിവമുരളി, മായ, ശ്രീജിത്ത് ബാലരാമപുരം, സുനീഷ് കെ ജാന്‍, രാജീവ് റോബട്ട്, നന്ദന, ചിത്രാ സുദര്‍ശനന്‍, അനീഷ്, അബി, സുനില്‍ പുന്നയ്ക്കാട്, ഹീര, കുമാരി അവന്തിക പാര്‍വ്വതി, മനോജ്, മാസ്റ്റര്‍ അശ്വജിത്ത്, രാജീവ്, രാജേന്ദ്രന്‍ ഉമ്മണ്ണൂര്‍, രാകേഷ് വിശ്വരൂപം, അനില്‍ എന്നിവര്‍ കഥാപാത്രങ്ങളാകുന്നു. ബാനര്‍- എം എന്‍ ആര്‍ (MNR)ഫിലിംസ്, നിര്‍മ്മാണം – സെലീന…

    Read More »
  • NEWS

    എന്നെ തൊട്ടാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ! ഇറാന് ഭീഷണിയുമായി ട്രംപ്

    വാഷിങ്ടണ്‍: ഇറാന്‍ ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍, ഈ നയം കടുപ്പിക്കേണ്ട സാഹചര്യമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിലെ തന്റെ ആദ്യ ടേമിലേതിന് സമാനമായി ഉപരോധം പുനഃസ്ഥാപിക്കുന്നതിനുള്ള മെമ്മോറാണ്ടത്തില്‍ ഒപ്പുവയ്ക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ആണവ മേഖലയില്‍ ഉള്‍പ്പെടെ ഇറാനെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയിലെ എല്ലാ വകുപ്പുകളോടും നിര്‍ദേശിക്കുന്ന മെമ്മോറാണ്ടത്തിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്റെ അതിക്രമങ്ങളെ തടയുന്നതിന് ട്രംപ് ഭരണകൂടത്തിന് ഈ ഉപരോധം കൂടുതല്‍ കരുത്തേകുമെന്നാണ് വൈറ്റ് ഹൗസ് വിലയിരുത്തുന്നത്. എന്നാല്‍, കടുത്ത നടപടിയിലേക്ക് നീങ്ങുന്നതില്‍ ദുഃഖമുണ്ടെന്നാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. അമേരിക്കയുടെ ഈ നീക്കം ഇറാനെ സംബന്ധിച്ച് വളരെ കഠിനമായ ഒന്നാണ്. ഒട്ടും മനസോടെയല്ല ഞാന്‍ ഈ നിര്‍ദേശത്തില്‍ ഒപ്പുവയ്ക്കുന്നത്. പക്ഷെ, എല്ലാവരും ഇതാണ് ആഗ്രഹിക്കുന്നതെന്നാണ് മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ച ശേഷം ട്രംപ് പ്രതികരിച്ചത്. എന്നാല്‍, കടുത്ത പ്രതിരോധത്തിലേക്ക് പോകേണ്ടിവരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍…

    Read More »
Back to top button
error: