MovieNEWS

നടി പുഷ്പലത അന്തരിച്ചു; എം.ജി.ആറിന്റെയും ശിവാജിയുടെയും നായിക

ചെന്നൈ: പ്രശസ്ത തമിഴ് നടി പുഷ്പലത (87) അന്തരിച്ചു. വര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നടനും നിര്‍മാതാവുമായ എ വി എം രാജന്റെ ഭാര്യയാണ്. 1958ല്‍ പുറത്തിറങ്ങിയ ‘ചെങ്കോട്ടൈ സിംഗം’ എന്ന ചിത്രത്തിലൂടെയാണ് പുഷ്പലത തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

എം ജി രാമചന്ദ്രന്‍ (എം ജി ആര്‍), ശിവാജി ഗണേശന്‍ തുടങ്ങിയ പ്രമുഖ അഭിനേതാക്കള്‍ക്കൊപ്പം നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് കൂടാതെ തെലുങ്ക്, മലയാളം, ഹിന്ദി, കന്നട ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെ ‘നാന്‍ അടിമൈ ഇല്ലൈ’, കമല്‍ ഹാസന്റെ ‘കല്യാണരാമന്‍’, ‘സകലകല വല്ലവന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

Signature-ad

1964 ല്‍ ലക്‌സ് സോപ്പ് പരസ്യങ്ങളുടെ മോഡലായി. ‘നാനും ഒരു പെണ്ണ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എ.വി.എം രാജനുമായി പ്രണയത്തിലാകുകയും പിന്നീട് ഇരുവരും വിവാഹിതരാകുകയും ചെയ്തു. ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.

1970 മുതല്‍ പുഷ്പലത നിരവധി ചിത്രങ്ങളില്‍ സഹതാരമായി അഭിനയിച്ചു. 1999 ല്‍ മുരളി അഭിനയിച്ച ‘പൂവസം’ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. പിന്നീട് സിനിമയില്‍ നിന്ന് ഇടവേളയെടുത്തു. തമിഴ് സിനിമാ മേഖലയില്‍ നിന്ന് നിരവധി പേര്‍ പുഷ്പലതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. പുഷ്പലതയുടെ സംസ്‌കാരം ഇന്ന് ചെന്നൈയില്‍ നടക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: