Month: February 2025
-
India
ചിലങ്കകൾ മൂകം: റിയാലിറ്റി ഷോ താരമായ നൃത്ത അധ്യാപികയ്ക്ക് കാർ അപകടത്തിൽ ദാരുണാന്ത്യം
മൈസൂരുവിൽ നടന്ന വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനി, നൃത്ത അധ്യാപികയും റിയാലിറ്റി ഷോ താരവുമായ അലീഷ മരിച്ചു. ഭർത്താവ് ജോബിനോടൊപ്പം ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. മൈസൂരുവിൽ വച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു എന്നാണ് പ്രാഥമിക വിവരം. റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥനായ ശാന്തി നഗറിലെ ജോസിയുടെയും, റീനയുടെയും മകളാണ് അലീഷ. അപകടം നടന്ന ഉടൻ ഗുരുതരാവസ്ഥയിലായ അലീഷയെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി അലീഷയെ നാട്ടിലേക്ക് കൊണ്ടു വരുന്നതിനിടെ ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു. ടിവി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിൽ പങ്കെടുത്ത താരം കൂടിയാണ് അലീഷ. അപകടത്തിൽ പരുക്കേറ്റ ഭർത്താവ് ജോബിൻ ചികിത്സയിലാണ്. എലൈനയാണ് മകൾ.
Read More » -
Crime
ശരീരത്തെക്കുറിച്ച് വര്‍ണന, ലൈംഗിക ചുവയോടെ സംസാരം; പിന്നാലെ ‘നിനക്കുള്ള ആദ്യ ഡോസാണിതെ’ന്ന് ഭീഷണി
കോഴിക്കോട്: മുക്കം മാമ്പറ്റയില്‍ ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കുടുംബം. അറസ്റ്റിലായ ഒന്നാം പ്രതി ദേവദാസ് യുവതിയുമായി നടത്തിയ വാട്‌സാപ് ചാറ്റുകളാണ് പുറത്തുവിട്ടത്. യുവതിയുടെ ശരീരത്തെക്കുറിച്ചുള്ള വര്‍ണനകളും ലൈംഗിക താല്‍പര്യവും വ്യക്തമാക്കുന്നതാണ് ചാറ്റുകള്‍. പലവട്ടം ദേവദാസ് അപമര്യാദയായി പെരുമാറിയതോടെ ജോലി രാജിവയ്ക്കുന്നതായി യുവതി അറിയിച്ചു. തുടര്‍ന്ന് ഇയാള്‍ ക്ഷമാപണം നടത്തി സന്ദേശങ്ങള്‍ അയച്ചു. തന്റെ ഭാഗത്തുനിന്ന് ഇനി മോശമായ ഒരു പെരുമാറ്റവും ഉണ്ടാവില്ലെന്നും ബിസിനസ്പരമായ ബന്ധങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും വിശ്വസിപ്പിച്ചു. കടമായി നല്‍കിയ പണം തിരിച്ചയക്കരുതെന്നും ‘നീ ഈ സ്ഥാപനത്തിലെ മാലാഖ’ ആണെന്നും വാട്‌സാപ് സന്ദേശത്തിലുണ്ട്. മോശമായ പെരുമാറ്റവും സന്ദേശങ്ങളും ഉണ്ടാകരുതെന്ന് യുവതി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും സന്ദേശങ്ങളില്‍ വ്യക്തമാണ്. മോശമായ പെരുമാറ്റത്തിനു പലവട്ടം മാപ്പ് പറഞ്ഞ ദേവദാസ്, യുവതി പരുക്കു പറ്റി ആശുപത്രിയിലായശേഷം ഭീഷണി സന്ദേശം അയച്ചു. ‘നിനക്കുള്ള ആദ്യ ഡോസാണിത്’ എന്നായിരുന്നു ഭീഷണി. ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മാമ്പറ്റയിലെ ഹോട്ടല്‍ ഉടമ…
Read More » -
ലീവ് നിഷേധിച്ചു; ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ സഹപ്രവര്‍ത്തകരെ കുത്തിപ്പരിക്കേല്‍പ്പിച്ചു
കൊല്‍ക്കത്ത: ലീവ് നിഷേധിച്ചതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ നാല് സഹപ്രവര്‍ത്തകരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. അമിത് കുമാര്‍ സര്‍ക്കാര്‍ എന്ന വ്യക്തിയാണ് സഹപ്രവര്‍ത്തകരെ ആക്രമിച്ചത്. കുത്തിയ ശേഷം രക്തം പുരണ്ട കത്തിയുമായി ഇയാള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊല്‍ക്കത്തയിലെ കരിഗാരി ഭവനിലെ ടെക്നിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്മെന്റിലെ ജീവനക്കാരനാണ് അമിത്. ഓഫീസിലെത്തിയ അമിത് അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകരോട് തര്‍ക്കിച്ചിരുന്നു. പിന്നാലെ ഇവരെ ആക്രമിക്കുകയായിരുന്നു. ജയദേബ് ചക്രബര്‍ത്തി, സാഹ, സാര്‍ത്ത ലേറ്റ്, ശെഖ് ശതാബുല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ലീവ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അമിത് പ്രകോപിതനായതെന്ന് പൊലീസ് പറഞ്ഞു. ലീവ് നിഷേധിക്കാനുള്ള കാരണം വ്യക്തമല്ല. അമിത് അറസ്റ്റിലായിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് മാനസികപ്രശ്നമുള്ളതായി സംശയമുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Read More » -
Crime
യുവതിയായ വീട്ടമ്മയെ വീടിന്റെ ടെറസിലിട്ട് വെട്ടി; ആശുപത്രിയിലാക്കി കാമുകന്‍ കടന്നുകളഞ്ഞു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വിവാഹിതയായ യുവതിയുടെ വീട്ടിലെത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച് ആണ്‍ സുഹൃത്ത്. സാരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വെണ്‍പകല്‍ സ്വദേശി 28കാരിയായ സൂര്യയ്ക്കാണ് വെട്ടേറ്റത്. സുഹൃത്തായ സച്ചുവാണ് വെട്ടിയത്. ഇയാള്‍ തന്നെയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു ഇന്ന് രാവിലെയായിരുന്നു സംഭവം. യുവതിയുടെ വീട്ടിലെത്തിയ സച്ചു വീടിന്റെ ടെറസില്‍ വച്ചാണ് യുവതിയെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മേലാസകലം വെട്ടിയ സൂര്യയെ സുഹൃത്തിന്റെ സഹായത്തോടെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം സച്ചു അവിടെ നിന്ന് രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യുവതിയുടെ നില ഗുരുതമാണ്. എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Read More » -
Kerala
”ഷെറിന്‍ രാത്രി രണ്ടുമണിക്കൂര്‍ സെല്ലിന് പുറത്ത്, മൊബൈലും മേക്കപ്പ് സാധനങ്ങളും, വി.ഐ.പി ജീവിതം”
തൃശ്ശൂര്‍: ഭാസ്‌കരകാരണവര്‍ വധക്കേസിലെ ഒന്നാംപ്രതി ഷെറിനെതിരേ വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. അട്ടക്കുളങ്ങര ജയിലില്‍ ഷെറിന് ലഭിച്ചത് വിഐപി പരിഗണനയായിരുന്നുവെന്ന് സുനിത പറഞ്ഞു. ഷെറിന് ജയിലില്‍ മൊബൈല്‍ഫോണും കണ്ണാടിയും മേക്കപ്പ് സെറ്റും വരെ ലഭിച്ചിരുന്നു. ഷെറിന് വി.ഐ.പി. പരിഗണന നല്‍കിയത് അന്നത്തെ ജയില്‍ ഡി.ഐ.ജി. പ്രദീപ് ആണെന്നും സുനിത ആരോപിച്ചു. മന്ത്രിസഭായോഗം ഷെറിന് ശിക്ഷായിളവ് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് സഹതടവുകാരിയായിരുന്ന സുനിത വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. 2013-ന് ശേഷമുള്ള സമയത്താണ് സുനിതയും ഷെറിനും അട്ടക്കുളങ്ങര വനിത ജയിലില്‍ ഒരുമിച്ചുണ്ടായിരുന്നത്. സുനിതയുടെ തൊട്ടടുത്ത സെല്ലിലായിരുന്നു ഷെറിന്‍. എന്നാല്‍, ഷെറിന് സ്വന്തം വസ്ത്രങ്ങളും മൊബൈല്‍ഫോണും ഉള്‍പ്പെടെ പലസൗകര്യങ്ങളും ലഭിച്ചിരുന്നതായാണ് സുനിതയുടെ വെളിപ്പെടുത്തല്‍. മാത്രമല്ല, പലദിവസങ്ങളിലും രാത്രി ഏഴുമണിക്ക് ശേഷം ഷെറിനെ സെല്ലില്‍നിന്ന് പുറത്തുകൊണ്ടുപോകാറുണ്ടെന്നും രണ്ടുമണിക്കൂറോളം കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ തിരികെവരാറുള്ളതെന്നും സുനിത ആരോപിച്ചു. ”ഷെറിന് ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട. മൂന്നുനേരവും അവര്‍ പറയുന്ന ഭക്ഷണം ജയില്‍ ജീവനക്കാര്‍ പുറത്തുനിന്ന് വാങ്ങിനല്‍കും. സ്വന്തം മൊബൈല്‍ഫോണും ഉണ്ടായിരുന്നു. തടവുകാര്‍ക്കുള്ള…
Read More » -
Kerala
നെടുമ്പാശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയില്‍ വീണു; മൂന്നു വയസ്സുകാരന് ദാരുണാന്ത്യം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ കഫറ്റീരിയയ്ക്കു സമീപം മാലിന്യക്കുഴിയില്‍ വീണ് മൂന്നു വയസ്സുകാരന്‍ മരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ സൗരഭിന്റെ മകന്‍ റിതന്‍ ജാജുവാണ് മരിച്ചത്. ജയ്പുരില്‍നിന്നു വെള്ളിയാഴ്ച രാവിലെ 11.30നു ലാന്‍ഡ് ചെയ്ത വിമാനത്തിലായിരുന്നു ഇവരുണ്ടായിരുന്നത്. സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് അപകടം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആഭ്യന്തര ടെര്‍മിനലിനു പുറത്തുള്ള ‘അന്നാ സാറ’ കഫേയുടെ പിന്‍ഭാഗത്താണ് അപകടം നടന്നതെന്ന് സിയാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതിരുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇവിടേക്ക് നടവഴിയില്ല. ഒരു വശം കെട്ടിടവും മറ്റു മൂന്നുവശം ബൊഗെയ്ന്‍ വില്ല ചെടി കൊണ്ടുള്ള വേലിയുമാണ്. കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ വിമാനത്താവള അധികൃതരെ അറിയിക്കുകയായിരുന്നു. സുരക്ഷ വിഭാഗത്തിന്റെ സഹായത്തോടെ സിസിടിവി പരിശോധിച്ചപ്പോള്‍ കുട്ടി ചെടിവേലി കടന്ന് മാലിന്യകുഴിയില്‍ വീണതായി തിരിച്ചറിയുകയായിരുന്നു. കുട്ടിയെ ഉടന്‍ പുറത്തെടുത്ത ശേഷം പ്രാഥമിക ചികിത്സ നല്‍കി. പിന്നാലെ കുട്ടിയെ അങ്കമാലിയിലെ ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിദഗ്ധ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് 1.42നാണ് മരണം സംഭവിച്ചത്.…
Read More » -
LIFE
”ബോയ് ഫ്രണ്ട് ഇല്ല, ഇരുപതാം വയസില്‍ ഞാന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞു; കേട്ടപാടെ അമ്മ പറഞ്ഞത്”
ആരോഗ്യസംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് താനെന്ന് നടിയും മോഡലുമായ കനി കുസൃതി. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ സുഹൃത്തുക്കളെയോ ഡോക്ടര്‍മാരെയോ വിളിച്ച് സംശയം തീര്‍ക്കാറുണ്ടെന്നും കനി പറയുന്നു. ജീവിതത്തില്‍ നല്ലൊരു കുടുംബത്തിന് വലിയൊരു പങ്കുണ്ടെന്ന് താരം കൂട്ടിച്ചേര്‍ത്തു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കനി ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. ‘അച്ഛനും അമ്മയും തന്നോട് ഒരു കൂട്ടുകാരിയോടെന്ന പോലെയാണ് പെരുമാറുന്നത്. ചെറുപ്പം മുതല്‍ക്കേ അങ്ങനെ തന്നെയാണ്. എന്നെ കൂടുതലും നോക്കിയിട്ടളളത് അച്ഛനാണ്. സ്‌കൂളില്‍ അയക്കുന്നതും ഭക്ഷണം വാരിതരുന്നതുമെല്ലാം അച്ഛനായിരുന്നു. വീട്ടില്‍ എനിക്ക് എല്ലാവിധത്തിലുമുളള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ബാക്കിയുളള കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോഴാണ് സ്വാതന്ത്ര്യം കിട്ടുന്നതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എനിക്ക് അങ്ങനെ അല്ല. അമ്മയായിരുന്നു ജോലിക്ക് പോയിരുന്നത്. എന്റെ ഇരുപതാമത്തെ വയസില്‍ ഗര്‍ഭിണിയാണെന്ന് തോന്നിയിട്ടുണ്ട്. പിരിയഡ്‌സാകാന്‍ കുറച്ച് വൈകുമ്പോഴും വെറുതെയിരിക്കുമ്പോഴുമെല്ലാം ഗര്‍ഭിണിയാണെന്ന് തോന്നിയിട്ടുണ്ട്. അത് അമ്മയോട് പറഞ്ഞിരുന്നു. അമ്മയ്ക്ക് തൈറോയിഡിന്റെയും ഗര്‍ഭാശയത്തിന്റെയും ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ ഉണ്ടായിരുന്ന സമയമായിരുന്നു. ആ സമയത്ത് ഞാന്‍…
Read More » -
LIFE
വിളക്കില്‍ ബാക്കി വരുന്ന തിരി വലിച്ചെറിഞ്ഞാല്‍ ദോഷമോ?
ഹൈന്ദവ വിശ്വാസികള്‍ അവരുടെ വീടുകളില്‍ രാവിലേയും വൈകുന്നേരവും വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കാറുണ്ട്. രണ്ട് നേരം വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ വീട്ടില്‍ ഐശ്വര്യവും വീട്ടിലുള്ളവര്‍ക്ക് സന്തോഷവും സമാധാനവുമുണ്ടാകുമെന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ വിളക്ക് കത്തിച്ച ശേഷം ബാക്കി വരുന്ന വിളക്ക് തിരി എന്ത് ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. മിക്കവാറും എല്ലാവരും ഈ തിരി വലിച്ചെറിയാറാണ് പതിവ്. എന്നാല്‍, ഇത്തരത്തില്‍ കത്തിത്തീര്‍ന്ന വിളക്ക് തിരികള്‍ ഒരിക്കലും മാലിന്യമായി കണ്ട് വലിച്ചെറിയാന്‍ പാടില്ലെന്നാണ് വിശ്വാസികള്‍ പറയുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് വഴി അനാവശ്യ ദോഷങ്ങളുണ്ടാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഈ പ്രവര്‍ത്തി അശുഭകരമായ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. അപ്പോള്‍ പിന്നെ ദോഷമുണ്ടാകാതിരിക്കാന്‍ കത്തി തീര്‍ന്ന തിരികള്‍ എന്ത് ചെയ്യണമെന്നതാണ് മിക്കവരുടേയും സംശയം. വിളക്ക് കത്തിച്ച ശേഷം അവശേഷിക്കുന്ന തിരികള്‍ വൃത്തിയുള്ള ഒരു ഭാഗത്ത് മണ്ണില്‍ കുഴിച്ചിടുന്നതാണ് ഒരു രീതി. അതല്ലെങ്കില്‍ മരത്തിന് ചുവട്ടില്‍ ഉപേക്ഷിക്കുന്ന രീതി സ്വീകരിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ദോഷം സംഭവിക്കാനുള്ള സാദ്ധ്യത കുറയുകയും വീട്ടിലേക്ക് ഐശ്വര്യവും…
Read More » -
Crime
സ്‌കൂട്ടര്‍ തട്ടിപ്പുകാരന്‍ ഉഡായിപ്പിന്റെ ഉസ്താദ്; അനന്തുകൃഷ്ണന് തുണ രാഷ്ട്രീയ ബന്ധങ്ങള്‍
കൊച്ചി: പാതി വിലയ്ക്ക് സ്‌കൂട്ടറും തയ്യല്‍ മെഷീനും ലാപ്‌ടോപ്പും മറ്റും വാഗ്ദാനം ചെയ്ത് ശതകോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതി തൊടുപുഴ സ്വദേശി അനന്തുകൃഷ്ണന്‍ (29) രാഷ്ട്രീയബന്ധങ്ങളും മറയാക്കിയെന്ന് പൊലീസ്. പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെയുള്ളവര്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പം പ്രദര്‍ശിപ്പിച്ചുമാണ് സ്ത്രീകളെയടക്കം ചതിക്കുഴിയില്‍ വീഴ്ത്തിയത്. ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റ് എന്നിവരുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. ജനോപകാരപ്രദമായ പരിപാടിയാണെന്ന് വിശ്വസിപ്പിച്ചാണ് രാഷ്ട്രീയ നേതാക്കളെ പരിപാടികളുടെ ഉദ്ഘാടകരാക്കിയത്. രാഷ്ട്രീയനേതാക്കള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പ്രാഥമിക വിലയിരുത്തലില്‍ തട്ടിപ്പ് 1,000 കോടി കടക്കുമെന്നാണ് നിഗമനം. ഒരു അക്കൗണ്ടില്‍ മാത്രം 400 കോടി എത്തി. ഇതില്‍ സിംഹഭാഗവും വകമാറ്റിയെന്നു സംശയിക്കുന്നു. അനന്തു വാങ്ങിക്കൂട്ടിയ ഭൂമിയുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. തൊടുപുഴ കോളപ്രയില്‍ അനന്തുവിന്റെ വീടിന് സമീപത്തും മുട്ടത്തും ഏഴാംമൈലിലും ശങ്കരപ്പള്ളിയിലും പാലായിലുമാണ് ഭൂമി വാങ്ങിയത്. സെന്റിന് ഒന്നര ലക്ഷം മുതല്‍ നാല് ലക്ഷം വരെ…
Read More » -
Crime
ഹോട്ടലില്‍ ഭക്ഷണം കഴിച്ചു പണം നല്‍കാന്‍ വൈകി; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഹോട്ടല്‍ ഉടമയും കൂട്ടാളികളും; കേസെടുക്കാന്‍ തയാറാകാതെ പോലീസ്
കോഴിക്കോട്: പേരാമ്പ്രയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചു പണം നല്‍കാന്‍ വൈകിയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മുതുകാട് ചെങ്കോട്ടക്കെല്ലി കേളം പൊയില്‍ മിജിന്‍സ് എന്ന നന്ദുവിനെയാണ് (40) ഒരു കൂട്ടം ആളുകള്‍ മര്‍ദിച്ച് അവശനാക്കിയത്. കഴിഞ്ഞ 26നാണു സംഭവം. പന്തിരിക്കരയില്‍ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ദലിത് യുവാവിന് പരിക്കേറ്റു. ഇതുവരെ പൊലീസ് കേസെടുക്കാന്‍ തയാറായില്ല എന്നാരോപിച്ച് ദൃശ്യങ്ങളടക്കം പുറത്തുവിട്ട് യുവാവിന്റെ കുടുംബം രംഗത്തെത്തി. സംഭവം ഇങ്ങനെ: ടൗണിലെ മുബാറക് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയതായിരുന്നു യുവാവ്. ഭക്ഷണം കഴിച്ചു കഴിഞ്ഞ് കൈ കഴുകുമ്പോള്‍ ഫോണ്‍ വന്നത് എടുത്ത് പുറത്തേക്ക് ഇറങ്ങി. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഫോണ്‍ വിളിച്ചു കഴിഞ്ഞു തിരിച്ചുവന്നു പണം കൊടുക്കാനൊരുങ്ങിയ യുവവിനെ ഹോട്ടല്‍ ഉടമയും കൂട്ടാളികളും ചേര്‍ന്ന് അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. അവശനായ മിജിന്‍സ് പ്രതികരിക്കാന്‍ നില്‍ക്കാതെ പണവും കൊടുത്തു തൊട്ടടുത്ത പഞ്ചായത്ത് കെട്ടിടത്തിലേക്ക് കയറിപ്പോയി. എന്നാല്‍ പിന്നാലെ എത്തിയ ഹോട്ടല്‍ ഉടമയും സംഘവും ജാതിപ്പേരു വിളിച്ച് വീണ്ടും…
Read More »