ബാലയുടെ ഭാര്യ എല്ലാം വെളിപ്പെടുത്തിയാല്‍ നിന്റെ മാനം പോകും! കമന്റ് മുതലാളിയെ തൂക്കി എലിസബത്ത്; സൈബര്‍ ചൊറിയന്‍മാര്‍ ജാഗ്രതൈ

നടന് ബാലയും മുന്‍ഭാര്യ എലിസബത്ത് ഉദയനും എന്തുകൊണ്ട് പിരിഞ്ഞു എന്ന ചോദ്യത്തിന് ഇനിയും ഇവരില്‍ ആരുടെയെങ്കിലും ഭാഗത്തു നിന്നും ഒരു മറുപടി ഉണ്ടായിട്ടില്ല. ബാല കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ സമയത്ത് കൂടെയുണ്ടായിരുന്നത് ഭാര്യയായിരുന്ന എലിസബത്ത് ആണ്. പിന്നീട് ഇവര്‍ അകന്നു എന്നും, എലിസബത്ത് കേരളത്തിന് പുറത്തൊരിടത്തു ജോലി വാങ്ങി പോയി എന്നുമുള്ള വിവരം പുറത്തുവന്നു. ശേഷം, മറ്റൊരു മുന്‍ഭാര്യയായ അമൃതയുടെയും അവരുടെ മകളുടെയും വെളിപ്പെടുത്തലുകളുടെ കൂട്ടത്തില്‍, എലിസബത്ത് കടന്നു പോയ ദുരനുഭവങ്ങള്‍ എന്ന നിലയില്‍ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി
എലിസബത്ത് ഇപ്പോള്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ ഡോക്ടര്‍ ആയി ജോലി ചെയ്യുകയാണ്. ഇടയ്ക്കിടെ നാട്ടില്‍ വരും. ഇതിനിടയില്‍ ബാല വീണ്ടും വിവാഹിതനായി. ഇപ്പോള്‍ കോകില എന്ന മുറപ്പെണ്ണിനെ വിവാഹം ചെയ്ത്, കോട്ടയത്തെ വൈക്കത്ത് കായലോരത്തെ വീട്ടില്‍ താമസം ആരംഭിച്ചിരിക്കുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യാതെയാണ് ബാല എലിസബത്തിനെ താലികെട്ടിയത്. ഇക്കാര്യം ബാല ഉള്‍പ്പെടെ സ്ഥിരീകരിച്ചിരുന്നു. വിവാഹജീവിതം തകര്‍ന്നതും എലിസബത്ത് നേരിട്ട മോശം അനുഭവങ്ങളും ചെറുതല്ല.

എലിസബത്ത് തനി തങ്കം എന്നല്ലാതെ ബാല ഒരിക്കലും ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. എലിസബത്തും ബാലയെ കുറിച്ച് എവിടെയും മോശം കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടില്ല. അതേസമയം, എലിസബത്ത് ഒരു വ്‌ലോഗറും കൂടിയായതിനാല്‍, നാട്ടുകാര്‍ക്കാണ് ചേതം. പൊതുവേ മിതഭാഷിയാണ് എലിസബത്ത്. വര്‍ഷങ്ങളായി വ്ളോഗിംഗ് ചെയ്യുന്നു എങ്കിലും, അത് എലിസബത്തിന്റേതായ സ്‌റ്റൈലില്‍ തന്നെയാണ്. സ്ഥിരം വ്‌ലോഗര്‍മാരുടെ സ്‌റ്റൈലോ ശരീരഭാഷയോ വാക്ചാതുരിയോ ഒന്നും എലിസബത്തില്‍ കാണാന്‍ കഴിയില്ല.
ഈ രീതിയെ ഇഷ്ടപ്പെടുന്നവരുണ്ട്. അല്ലാത്തവര്‍ പലപ്പോഴും എലിസബത്തിനെ നിര്‍ദാക്ഷിണ്യം വിമര്‍ശിക്കുന്നതും കാണാം. മുഖമോ രൂപമോ മേല്‍വിലാസമോ ആവശ്യമില്ലത്തതിനാല്‍, സോഷ്യല്‍ മീഡിയയില്‍ ഒരു അക്കൗണ്ട് തുറന്നാല്‍, എന്തും ഏതും വിളിച്ചു പറയാന്‍ ലൈസന്‍സ് ആയി എന്ന് കരുതുന്നവര്‍ എലിസബത്തിന്റെ പോസ്റ്റുകളിലും കയറാറുണ്ട്. ഒരു വിവാഹബന്ധം അവസാനിച്ചു എന്നതിന്റെ പേരില്‍ അവര്‍ക്ക് നേരെ വാക്കുകളുടെ കൂരമ്പുകള്‍ എറിയുന്നവരുമുണ്ട്. അത്തരക്കാരെ ഇനി വെറുതെ വിടാന്‍ എലിസബത്ത് ഉദ്ദേശിച്ചിട്ടില്ല.
എലിസബത്തിന് ആക്റ്റീവ് ആയ ഒരു യൂട്യൂബ് ചാനലും, ഫേസ്ബുക്ക് പേജുമുണ്ട്. രണ്ടിടത്തും അവര്‍ വ്‌ലോഗ് പോസ്റ്റുകള്‍ ഇടാറുണ്ട്. പക്ഷേ, ഇനി ഇവിടങ്ങളില്‍ കയറി വന്നു വായില്‍തോന്നിയത് വിളിച്ചു പറയാന്‍ നില്‍ക്കേണ്ട. വീട്ടുകാരും നാട്ടുകാരും ഒക്കെ അറിഞ്ഞാല്‍ നാണക്കേടാകും എന്ന ചിന്ത ഉള്ളവര്‍ പ്രത്യേകിച്ചും. സ്‌ക്രീന്‍ഷോട്ട് അടിച്ച് അത്തരക്കാരെ ഫേമസ് ആക്കാന്‍ എലിസബത്ത് തീരുമാനിച്ചു കഴിഞ്ഞു. തുടക്കം എന്ന നിലയില്‍, ഒരു സ്‌ക്രീന്‍ഷോട്ടും ഇട്ടുകഴിഞ്ഞു എലിസബത്ത് ഉദയന്‍.
‘നീ ഇനി കൂടുതലൊന്നും പറയാന്‍ നില്‍ക്കണ്ട. ബാലയുടെ ഭാര്യ എല്ലാം വെളിപ്പെടുത്തും. നിന്റെ മാനം പോകും. അതുകൊണ്ട് ഇനി ആ വഴിക്ക് തിരഞ്ഞു നോക്കല്ലേ’ എന്ന് വ്യക്തമായി പറയാന്‍ ഒരു പേര് പോലുമില്ലാതെ അക്കൗണ്ടില്‍ നിന്നും എലിസബത്തിന്റെ പോസ്റ്റിനു കമന്റ്. ‘ഇനി ഇതുപോലുള്ള സ്പെഷല്‍ കമന്റ്‌സ് ഒക്കെ പോസ്റ്റ് ചെയ്യുന്നതായിരിക്കും. മുന്നേയുള്ള സ്‌ക്രീന്‌ഷോട്ട്‌സ് എടുത്തു വച്ചിട്ടുണ്ട്. ഇനി മുതല്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും,’ എന്ന് എലിസബത്ത്. വൈകിയെങ്കിലും ഇത്തരമൊരു തീരുമാനം കൈക്കൊണ്ട എലിസബത്ത് ഇത്തരത്തില്‍ സൈബര്‍ ബുള്ളിയിങ് നേരിടുന്ന പലര്‍ക്കും ഒരു പ്രചോദനമാകട്ടെ എന്ന് പ്രതീക്ഷിക്കാം.