Month: February 2025
-
Crime
ഗൃഹനാഥന്‍ വീട് പൂട്ടി കടന്നെന്ന് പരാതി, അതിക്രമം ഭാര്യയും മക്കളും ഇല്ലാതിരുന്ന സമയത്ത്
തിരുവനന്തപുരം: അമ്മയും ഇരട്ടകുട്ടികളും പുറത്തുപോയ സമയത്ത് ഗൃഹനാഥന്‍ വീട് പൂട്ടി പോയതായി പരാതി. വിഴിഞ്ഞം വെണ്ണിയൂരിലാണ് സംഭവം, മണിക്കൂറുകളോളമാണ് മാതാവ് ഭക്ഷണവും മരുന്നുമില്ലാതെ ബുദ്ധിമുട്ടിലായ അഞ്ചുവയസുളള മക്കള്‍ക്കൊപ്പം വീടിന് മുന്‍പില്‍ കാത്തുനിന്നത്. ഇതോടെയാണ് ഇവര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. കുട്ടികളില്‍ ഒരാള്‍ ഒരാള്‍ വൃക്കരോഗ ബാധിതനാണ്. മുന്‍പ് ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന കേസ് നല്‍കിയത് സംബന്ധിച്ച് കോടതിയില്‍ നിന്നും പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ വാങ്ങിയിരുന്നുവെന്ന് യുവതി പറയുന്നു. ഈ ഓര്‍ഡറിന്റെ കാലാവധി നീട്ടി കിട്ടാനായി കോടതിയില്‍ പോയപ്പോഴാണ് വീട് പൂട്ടി ഭര്‍ത്താവ് കടന്നത്. സംഭവത്തില്‍ കേസ് എടുക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.
Read More » -
Crime
മോഷണക്കേസ് പ്രതിയുമായി തെളിവെടുപ്പിന് കടുത്തുരുത്തി പൊലീസ് എത്തി; മുഹമ്മയില്‍ സ്വര്‍ണക്കട ഉടമ വിഷം കഴിച്ച് ജീവനൊടുക്കി
ആലപ്പുഴ: സ്വര്‍ണക്കടയില്‍ മോഷണക്കേസ് പ്രതിയുമായി തെളിവെടുപ്പു നടത്തുന്നതിനിടെ കടയുടമ വിഷം കഴിച്ച് ജീവനൊടുക്കി. മുഹമ്മ ജങ്ഷന് സമീപത്തെ രാജി ജ്വല്ലറി ഉടമ മണ്ണഞ്ചേരി കാവുങ്കല്‍ പണിക്കാപറമ്പില്‍ രാധാകൃഷ്ണന്‍ (62) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു സംഭവം. മോഷണക്കേസില്‍ കടുത്തുരുത്തി പൊലീസ് പിടികൂടിയ കോലാനി സെല്‍വകുമാര്‍ (50) മോഷ്ടിച്ച ഇരുപതര പവന്‍ രാജി ജ്വല്ലറിയില്‍ വിറ്റതായി മൊഴി നല്‍കിയിരുന്നു. ഇതില്‍ തെളിവെടുപ്പിനായാണ് പൊലീസ് പ്രതിയുമായി മുഹമ്മയില്‍ എത്തിയത്. തെളിവെടുപ്പിന് എത്തിയപ്പോള്‍ കട അടഞ്ഞുകിടക്കുകയായിരുന്നതിനാല്‍ രാധാകൃഷ്ണനെയും മകനെയും പൊലീസ് വിളിച്ചു വരുത്തി തുറപ്പിച്ചു. തുടര്‍ന്ന് തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെ രാധാകൃഷ്ണ കടയില്‍ സൂക്ഷിച്ചിരുന്ന വിഷം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് മാഞ്ഞൂര്‍ ആനിത്തോട്ടത്തില്‍ വര്‍ഗീസ് സേവ്യറിന്റെ (സിബി) വീടിന്റെ വാതില്‍ തകര്‍ത്തു സെല്‍വകുമാര്‍ കവര്‍ച്ച നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. ഇയാള്‍ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ 34 മോഷണക്കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
Read More » -
Crime
പീഡനശ്രമം ചെറുത്ത ഗര്‍ഭിണിയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടു, യുവാവ് പിടിയില്‍
കോയമ്പത്തൂര്‍: പീഡനശ്രമം ചെറുക്കുന്നതിനിടെ ഗര്‍ഭിണിയായ യുവതിയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടു. കോയമ്പത്തൂര്‍-തിരുപ്പതി ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനില്‍ രാവിലെ 10.30നാണ് സംഭവം. തിരുപ്പൂരില്‍നിന്ന് ആന്ധ്രാ ചിറ്റൂരിലെ അമ്മയുടെ വീട്ടിലേക്ക് പോവുകയായിരുന്നു 36-കാരി. രാവിലെ 6.40-ന് ലേഡീസ് കംപാര്‍ട്മെന്റിലാണ് യുവതി കയറിയത്. അപ്പോള്‍ വേറെ ഏഴ് സ്ത്രീകളും ആ ബോഗിയിലുണ്ടായിരുന്നു. ജോലര്‍പേട്ടൈ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ അവരെല്ലാവരും ഇറങ്ങി. ഇതോടെ യുവതി തനിച്ചായി. ഈ സമയത്താണ് പ്രതി ഹേമരാജ് ബോഗിയിലേക്ക് ചാടിക്കയറിയത്. യുവതി ഒറ്റയ്ക്കാണെന്ന് മനസിലായതോടെ ഹേമരാജ് ആക്രമിക്കുകയായിരുന്നു. ഇതോടെ ഹേമരാജിനെ ചവിട്ടി രക്ഷപ്പെടാന്‍ യുവതി ശ്രമിച്ചു. ഇതിനിടയില്‍ ഹേമരാജ് യുവതിയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. യുവതിയുടെ കൈയിലും കാലിലും തലയിലും പരിക്കേറ്റിട്ടുണ്ട്. നിലവില്‍ വെല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് ഹേമരാജിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹേമരാജിനെതിരെ നിരവധി കേസുകളുണ്ടെന്നും മുമ്പും ഇയാള്‍ ഇത്തരത്തില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. കൊലപാതകത്തിനും മോഷണത്തിനും നേരത്തെ ഹേമരാജിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read More » -
Crime
ഇതരമതസ്ഥയായ യുവതിയെ വിവാഹം കഴിക്കാനെത്തി; യുവാവിനെ കോടതിയിലിട്ട് മര്‍ദിച്ചു
ഭോപ്പാല്‍: ഇതര മതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ എത്തിയ യുവാവിനെ കോടതിയില്‍ വച്ച് മര്‍ദിച്ചു. ഭോപ്പാലിലെ ജില്ലാ കോടതിയിലായിരുന്നു സംഭവം. തീവ്ര വലതുപക്ഷ സംഘടനയിലെ അംഗങ്ങളാണ് നര്‍സിങ്പുര്‍ സ്വദേശിയായ യുവാവിനെ അതിക്രൂരമായി മര്‍ദിച്ചത്. സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും വിഡിയോയുടെ ആധികാരികത പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പിപാരിയയില്‍ നിന്നുള്ള ഇതരമതസ്ഥയായ സ്ത്രീയെ കോടതിയില്‍ വച്ച് വിവാഹം കഴിക്കാനാണ് യുവാവ് എത്തിയത്. അഭിഭാഷകനെ കാണാനായി എത്തിയതോടെ യുവാവിനെ രണ്ടു പേര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സ്ത്രീയെ നിര്‍ബന്ധപൂര്‍വമാണ് യുവാവ് കോടതിയിലേക്ക് കൊണ്ടുവന്നതെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. അഭിഭാഷകരില്‍ നിന്ന് ഈ വിവരം ലഭിച്ചപ്പോഴാണ് തങ്ങള്‍ ഇടപെട്ടതെന്നും അവര്‍ അറിയിച്ചു.
Read More » -
Kerala
പുലി ഭീതിയില്‍ മുണ്ടക്കയം മേഖല; വളര്‍ത്തുനായ്ക്കളെ ആക്രമിച്ചെന്ന് നാട്ടുകാര്‍
കോട്ടയം: മുണ്ടക്കയം മേഖലയില്‍ പുലി ഭീതി. വീടിന്റെ പരിസരത്ത് പുലിയെ കണ്ടതായും ഇതോടെ തങ്ങളുടെ അഞ്ച് വളര്‍ത്തുനായ്ക്കളെ ആക്രമിച്ചത് പുലിയാണെന്ന നാട്ടുകാരുടെ സംശയവും ബലപ്പെട്ടു. വനംവകുപ്പ് പ്രദേശത്ത് പരിശോധ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. മുണ്ടക്കയം വെസ്റ്റ് 10-ാം വാര്‍ഡിലാണ് പുലി സാന്നിദ്യം. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചു. സുബ്രഹ്‌മണ്യന്‍, ബാബു, ഷാരോണ്‍, അനീഷ് എന്നിവരുടെ നായ്ക്കളെ ആക്രമിച്ചു. ബഹളം വെച്ചതോടെയാണ് പുലി പിന്‍വാങ്ങിയതെന്നും പ്രദേശവാസികള്‍ പറഞ്ഞു. വാര്‍ഡ് മെമ്പര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പിന്റെ ആര്‍ആര്‍ ടീം മേഖലയില്‍ പരിശോധന നടത്തി. എന്നാല്‍ സ്ഥലത്ത് പുലിയുടെ സാന്നിദ്യം ഇല്ലെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പ്രദേശത്ത് കാട്ടുപോത്തിന്റെ സാന്നിധ്യം പതിവാണെങ്കിലും പുലിയുടെ സാന്നിധ്യം വന്നതോടെ മേഖലയിലുള്ളവര്‍ ഏറെ ഭീതിയിലാണ്. പുലിയെ കൂട് വെച്ച് പിടികൂടാന്‍ വനംവകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read More » -
Crime
താക്കോല്‍ കൊണ്ട് കുത്തി, പല്ലുകള്‍ പൊട്ടി, കവിളില്‍ മൂന്ന് സ്റ്റിച്ച്; ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതിന്റെ പേരില്‍ റാഗിങ്, ജൂനിയര്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
മലപ്പുറം: ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടതിന്റെ പേരില്‍ തിരുവാലി ഹിക്മിയ ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ ജൂനിയര്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിനാണ് ക്രൂരമായ റാഗിങ്ങിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റത്. വിദ്യാര്‍ഥികളുടെ സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ ഷാനിദിന്റെ മുന്‍വശത്തെ പല്ലുകള്‍ പൊട്ടി. താക്കോല്‍ കൊണ്ടുള്ള കുത്തേറ്റ് കവിളില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മൂന്ന് സ്റ്റിച്ചിട്ടു. ശരീരത്തിലാകെ പരിക്കേറ്റിട്ടുണ്ട്. ഷാനിദിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാനിദിന്റെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടവണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
തമിഴ് നടന്‍ സുബ്രഹ്‌മണ്യന്‍ കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം സിപിഎം ഇടുക്കി ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങവേ
മൂന്നാര്‍: തമിഴ് സിനിമ, സീരിയല്‍ നടനും സിപിഎം പ്രവര്‍ത്തകനുമായ മൂന്നാര്‍ ഇക്കാ നഗറില്‍ കെ.സുബ്രഹ്‌മണ്യന്‍ (57) കുഴഞ്ഞുവീണു മരിച്ചു. തൊടുപുഴയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ വ്യാഴാഴ്ച അടിമാലിയില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സിപിഎം ഇക്കാനഗര്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയാണ്. തമിഴ് ഹിറ്റ് സിനിമകളായ മൈന, കഴുക്, കുംകി എന്നിവയില്‍ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്നാറില്‍ ചിത്രീകരിച്ച വിവിധ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളുടെ ലൊക്കേഷന്‍ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം നടത്തി. ഭാര്യ: പാര്‍വതി (മൂന്നാര്‍ സര്‍വീസ് ബാങ്ക്). മക്കള്‍: വിദ്യ, വിവേക്. മരുമക്കള്‍: കാര്‍ത്തിക്, അഭിരാമി.
Read More » -
India
ഡല്‍ഹിയില്‍ ബിജെപി കുതിപ്പ്; എഎപിക്ക് വന്‍ തിരിച്ചടി
ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ 27 വര്‍ഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥം ബിജെപി തിരിച്ചുപിടിക്കുന്നതിന്റെ സൂചനകളാണ് വ്യക്തമാകുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ കുത്തക തകര്‍ത്ത് ബി.ജെ.പി ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്നു. കേവലഭൂരിപക്ഷത്തിന് 36 സീറ്റ് വേണ്ടിടത്ത് ബിജെപി ഇതിനോടകം 42 സീറ്റില്‍ മുന്നിലാണ്. അതേസമയം, എ.എ.പിയുടെ നേതൃനിര ഒന്നാകെ കടുത്ത വെല്ലുവിളി നേരിടുന്നു. മുഖ്യമന്ത്രി അതീഷിയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവര്‍ ചെറിയ വോട്ടിനാണെങ്കിലും പിന്നിലാണ്. എ.എ.പിയുടെ വോട്ടുബാങ്കായിരുന്ന മധ്യവര്‍ഗം അവരെ കൈവിടുന്നതിന്റെ സൂചനയാണ് ലീഡില്‍ തെളിയുന്നത്. കഴിഞ്ഞ രണ്ട് തവണയും വട്ടപൂജ്യമായിരുന്ന കോണ്‍ഗ്രസ് ഇത്തവണയും സംപൂജ്യരാകുമെന്നാണ് സൂചന. ഇപ്പോഴത്തെ ലീഡ് നില ബിജെപി നിലനിര്‍ത്തിയാല്‍ എഎപി യുഗത്തിന്റെ അവസാനം കൂടിയായേക്കുമത് 19 എക്‌സിറ്റ് പോളുകളില്‍ 11 എണ്ണവും ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. യമുനാ നദിയിലെ മലിനീകരണം എ.എ.എപിക്ക് തിരിച്ചടിയായപ്പോള്‍ ബജറ്റിലെ ജനപ്രിയ പ്രഖ്യാപനം ബി.ജെ.പിക്ക് അനുകൂലമാകുകയാണ്. 60.54% പോളിങ്ങാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 62.59%…
Read More » -
NEWS
പുരുഷ നഴ്സുമാർക്ക് യുഎഇയിൽ നിരവധി അവസരങ്ങൾ: നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെൻ്റ്, ഉടൻ അപേക്ഷിക്കുക; വിശദ വിവരങ്ങൾ അറിയാം
യുഎഇയിലെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആരോഗ്യ സേവന സ്ഥാപനത്തിലേക്ക് 100ൽ അധികം സ്റ്റാഫ് നഴ്സ് (പുരുഷൻ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. നോർക്ക റൂട്ട്സ് ആണ് ഈ റിക്രൂട്ട്മെൻ്റ് നടത്തുന്നത്. നഴ്സിംഗിൽ ബി.എസ്.സി, പോസ്റ്റ് ബി.എസ്.സി യോഗ്യതയും എമർജൻസി/കാഷ്വാലിറ്റി അല്ലെങ്കിൽ ഐ.സി.യു വിഭാഗത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ബി.എൽ.എസ് (ബേസിക് ലൈഫ് സപ്പോർട്ട്), എ.സി.എൽ.എസ് (അഡ്വാൻസ്ഡ് കാർഡിയോവാസ്കുലർ ലൈഫ് സപ്പോർട്ട്) യോഗ്യതയും മെഡിക്കൽ നഴ്സിംഗ് പ്രാക്ടീസിംഗ് ലൈസൻസും അത്യാവശ്യമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ സിവിയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം www(dot)norkaroots(dot)org അല്ലെങ്കിൽ www(dot)nifl(dot)norkaroots(dot)org എന്നീ വെബ്സൈറ്റുകൾ വഴി 2025 ഫെബ്രുവരി 18നകം അപേക്ഷ സമർപ്പിക്കണം എന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അബുദാബി ആരോഗ്യ വകുപ്പിന്റെ (DOH) മെഡിക്കൽ പ്രാക്ടീസിംഗ് ലൈസൻസ് (രജിസ്ട്രേഡ് നഴ്സ്) ഉള്ളവർക്ക് ഈ നിയമനത്തിൽ മുൻഗണന ലഭിക്കും. ലൈസൻസ് ഇല്ലാത്തവർ നിയമന ഉത്തരവ് ലഭിച്ച്…
Read More »
