കോട്ടക്കല്‍: ഭാര്യവീട്ടില്‍ വിരുന്നിനെത്തിയ നവവരന്‍ പുഴയില്‍ മുങ്ങി മരിച്ചു. പേരാമ്പ്ര മേപ്പയൂര്‍ വാളിയില്‍ ബംഷീര്‍റംല ദമ്പതികളുടെ മകന്‍ മുഹമ്മദ് റോഷനാണ് (24) മരിച്ചത്. ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെയായിരുന്നു സംഭവം.
കടലുണ്ടിപ്പഴയില്‍ എടരിക്കോട് മഞ്ഞമാട് കടവില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന പുലർച്ചെയാണ് മരണപ്പെട്ടത്.
ചുടലപ്പാറ പത്തൂര്‍ ഹംസക്കുട്ടിയുടെ മകള്‍ റാഹിബയുമായി കഴിഞ്ഞ 21നായിരുന്നു റോഷന്റെ വിവാഹം.