KeralaNEWS

സ്കൂട്ടറിന് പിന്നിൽ കാറിടിച്ചു മരിച്ച എക്സിബ മേരി ജെയിംസിൻ്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക്

   കോട്ടയത്ത് പിതാവിനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവതിക്ക് കാറിടിച്ച് ദാരുണാന്ത്യം. പ്ലാൻ്റേഷൻ കോർപ്പറേഷൻ റോഡിൽ പിന്നിൽ നിന്നെത്തിയ കാർ സ്കൂട്ടറിൽ ഇടിച്ചാണ് എക്സിബ മേരി ജെയിംസ് (29) മരിച്ചത്.

കോട്ടയം വടവാതൂർ തകിടിയേൽ വീട്ടിൽ ജയിംസിൻ്റെ മകളാണ് എക്സിബ മേരി ജെയിംസ്. ചൊവ്വാഴ്ച കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫീസിന് സമീപമാണ് അപകടം നടന്നത്.

Signature-ad

മലപ്പുറത്ത് നഴ്സിംങ് ട്യൂട്ടറായി ജോലി ചെയ്യുകയാണ് എക്സിബ. അവധി കഴിഞ്ഞ് ബസിൽ തിരികെ പോകാനായി വടവാതൂരിലുള്ള വീട്ടിൽ നിന്നും പോകുമ്പോഴായിരുന്നു അപകടം.

പുലർച്ചെയുള്ള ബസായിരുന്നതിനാൽ പിതാവ് ജയിംസ് സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേയ്ക്കു കൊണ്ടു വിടുകയായിരുന്നു.

ഈ സമയത്താണ് പിന്നിൽ നിന്നും അഭിഭാഷകയായ യുവതി ഓടിച്ച കാർ നിയന്ത്രണം തെറ്റി ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്.

അപകടത്ത് വച്ച് തന്നെ എക്സിബയുടെ മരണം സംഭവിച്ചു. പിതാവ് ജയിംസിനും പരിക്കേറ്റിട്ടുണ്ട്.

എക്സിബയുടെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

സംസ്കാരം ഇന്ന് (ബുധൻ) ഉച്ചയ്ക്ക് രണ്ടിന് വടവാതൂർ ചിദംബരം കുന്ന് സെമിത്തേരിയിൽ നടക്കും.

മാതാവ്- കുഞ്ഞൂഞ്ഞമ്മ
സഹോദരി- ജിപ്സ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: