KeralaNEWS

കേരളാ കോണ്‍ഗ്രസ് സംസ്ഥാന പാര്‍ട്ടി; തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം

കോട്ടയം: കേരളാ കോണ്‍ഗ്രസിനെ (ജോസഫ് വിഭാഗം) സംസ്ഥാന പാര്‍ട്ടിയായി അംഗീകരിച്ചു. പാര്‍ട്ടിയുടെ ദ്വിദിന സംസ്ഥാന ക്യാംപ് ചരല്‍ക്കുന്നില്‍ നടക്കുമ്പോഴാണ് ഇതുസംബന്ധിച്ച വിവരം നേതാക്കള്‍ക്കു ലഭിച്ചത്. ചിഹ്നം പിന്നീട് അനുവദിക്കും. നിലവില്‍ രണ്ട് എംഎല്‍എമാരും ഒരു എംപിയും ജോസഫ് വിഭാഗത്തിനുണ്ട്. പി.ജെ.ജോസഫും മോന്‍സ് ജോസഫുമാണ് എംഎല്‍എമാര്‍. ഫ്രാന്‍സിസ് ജോര്‍ജാണ് പാര്‍ട്ടിയെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്നത്.

സിപിഐ, എന്‍സിപി, കേരള കോണ്‍ഗ്രസ് (എം), ജനതാദള്‍ (എസ്), ആര്‍ജെഡി, മുസ്ലിം ലീഗ്, ആര്‍എസ്പി എന്നീ പാര്‍ട്ടികള്‍ക്ക് നിലവില്‍ സംസ്ഥാന പാര്‍ട്ടികളായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരമുണ്ട്. കോണ്‍ഗ്രസ്, ബിജെപി, സിപിഎം, ആം ആദ്മി പാര്‍ട്ടി, ബിഎസ്പി, എന്‍പിപി എന്നീ പാര്‍ട്ടികളാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ച ദേശീയ പാര്‍ട്ടികള്‍.

Back to top button
error: