CrimeNEWS

വാഴക്കുല വെട്ടാനെത്തിയപ്പോള്‍ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം; ആത്മഹത്യയെന്ന് നിഗമനം

േകാഴിക്കോട്: വടകര പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. വൈക്കിലശേരി കുറ്റിക്കാട്ടില്‍ ചന്ദ്രന്റെ (62) മൃതദേഹമാണു കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പുത്തൂര്‍ ആക്ലോത്ത് നട പാലത്തിനു സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നു പുലര്‍ച്ചെ സ്ഥലം ഉടമ വാഴക്കുല വെട്ടാന്‍ വന്നപ്പോള്‍ ആണു മൃതദേഹം കണ്ടത്. കൂലിപ്പണിക്കാരനായ ചന്ദ്രന്‍ സ്വയം തീകൊളുത്തിയതാണെന്നാണു വിവരം. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യ: വനജ. മക്കള്‍: വിജീഷ്, വിജിത്ത്.

Signature-ad

Back to top button
error: