CrimeNEWS

ഇടുക്കിയിൽ 15 കാരിയെ പീഡിപ്പിച്ചു, അയൽവാസി ഉൾപ്പടെ 3 പേർ അറസ്റ്റിൽ

   ഇടുക്കി പൈനാവിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പൈനാവിലെ ഓട്ടോ ഡ്രൈവർ സിദ്ദിഖും സുഭാഷ് എന്ന മറ്റൊരാളുമാണ് പിടിയിലായത്. സിദ്ദിഖിനെതിരെ ബലാത്സംഗ കുറ്റവും പോക്സോ വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. കാൽവരിമൗണ്ടിലെ റിസോർട്ടിലെത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് മൊഴി. കുട്ടിയെ കടന്ന് പിടിച്ചതിന് പോക്സോ വകുപ്പ് പ്രകാരമാണ് സുഭാഷിനെതിരെ കേസെടുത്തിരിക്കുന്നത്.

കുട്ടിയെ പീഡിപ്പിച്ച അയൽവാസികളിൽ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് അറസ്റ്റ് ചെയ്തിരുന്നു. അച്ഛനും അമ്മയും ഉപേക്ഷിച്ച പെൺകുട്ടി ചൈൽഡ് ലൈനിൻ്റെ സംരക്ഷണയിലാണ് ഇപ്പോൾ.

Signature-ad

ചൈൽഡ് ലൈൻ ഏറ്റെടുക്കുന്നതിന് മുൻപും സംരക്ഷണ കേന്ദ്രത്തിൽ നിന്നും മുത്തച്ചനെ കാണാൻ അവധിക്ക് വീട്ടിലെത്തുന്ന സമയത്തുമായി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ പെൺകുട്ടിക്ക് വിശദമായി കൗൺസിലിംഗ് നൽകും.

Check Also
Close
Back to top button
error: