KeralaNEWS

വൈക്കത്ത് വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം  തട്ടി: യുവതിയും കാമുകനും അറസ്റ്റില്‍

   കോട്ടയം: വൈക്കത്ത് വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം രൂപ തട്ടിയ യുവതിയും കാമുകനും അറസ്റ്റില്‍. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതി നേഹാ ഫാത്തിമ (25), സുഹൃത്ത് സാരഥി (28) എന്നിവരാണ് പിടിയിലായത്.

2023 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. നഗ്‌നചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ്  തട്ടിപ്പ് നടത്തിയത്. വൈദികന്‍  ഹെഡ്മാസ്റ്ററായ   വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപിക ഒഴിവില്‍ അപേക്ഷ അയച്ച നേഹാ ഫാത്തിമ പിന്നീട് വൈദികനുമായി സൗഹൃദം സ്ഥാപിച്ചു.

Signature-ad

തുടർന്ന് ഇദ്ദേഹവുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ട് അടുപ്പം ബലപ്പെടുത്തി. സ്വന്തം ഫോട്ടോ എന്ന പേരില്‍ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളും യുവതി വൈദികന് അയച്ചു കൊടുത്തു. ഇതേ തുടർന്ന് വൈദികനെ വീഡിയോ കോള്‍ വിളിച്ച്‌ നഗ്നചിത്രങ്ങള്‍ പകർത്തിയ പ്രതികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് പരാതി.

ഇതേ തുടർന്നു, പല തവണയായി 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം പത്ത് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെ വൈദികൻ വൈക്കം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം  നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളെ പിടികൂടി.  കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Back to top button
error: