KeralaNEWS

ക്രിസ്മസ് യാത്ര പൊള്ളും, വിമാന നിരക്ക് കുതിച്ചുയരുന്നു; ടിക്കറ്റിന് 17,000 രൂപ വരെ

ചെന്നൈ: ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള ട്രെയിനില്‍ ടിക്കറ്റില്ലാതെ വലയുന്ന യാത്രക്കാര്‍ക്ക് ഇരുട്ടടിയായി വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 10,000 രൂപയ്ക്കു മുകളിലാണു ടിക്കറ്റ് നിരക്ക്. ചില സര്‍വീസുകളില്‍ 14,000-17,000 രൂപ വരെ ഈടാക്കുന്നുണ്ട്.

തിരുവനന്തപുരത്തേക്ക് 21നു പുലര്‍ച്ചെ 4.50നുള്ള വിമാനത്തില്‍ 9,281 രൂപയാണു നിരക്ക്. എന്നാല്‍ മറ്റു രണ്ടു സര്‍വീസുകളിലും 14,846, 17,156 എന്നിങ്ങനെയാണു നിരക്ക്. 22ന് 13,586, 14,846, 15,686, 23ന് 9,281, 12,221, 12,746 എന്നിങ്ങനെയും ഈടാക്കുന്നു. കൊച്ചിയിലേക്ക് 21ന് 11,000 രൂപ മുതലാണു നിരക്ക്.

Signature-ad

പരമാവധി 15,000 രൂപ. 22ന് 10,51912,882, 23ന് 11,30714,142 രൂപ. കോഴിക്കോട്ടേക്കും സമാനമായ നിരക്കാണ് ഈടാക്കുന്നത്. അതേസമയം, കണ്ണൂരിലേക്കു മാത്രമാണ് നിരക്കില്‍ അല്‍പം ആശ്വാസം. കണ്ണൂരിലേക്കു നേരിട്ടുള്ള ഏക വിമാനത്തില്‍ 21ന് 8,840 രൂപയാണ്. 22ന് 5,060, 23ന് 6,057 രൂപ. നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടുമ്പോള്‍ ടിക്കറ്റ് നിരക്ക് വീണ്ടും ഉയരാനാണു സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: