കണ്ണൂര്‍:മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ പിതാവ് വീടിന് മുന്‍പില്‍ നിന്നും കാറിടിച്ചു മരിച്ചത് പാവന്നൂര്‍ മൊട്ട ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി. മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കിടെയാണ്പിതാവ് വീടിന് മുന്‍പില്‍ നിന്നും കാറിടിച്ചു അതിദാരുണമായി മരിച്ചത് മയ്യില്‍ പാവന്നൂര്‍മൊട്ട സ്വദേശി പി.പി. വത്സനാണ് മരിച്ചത്. ശനിയാഴ്ച്ച പകല്‍ വീട്ടുമുറ്റത്തെ പണിക്ക് ശേഷം ബാക്കിയായ പാറപ്പൊടി നീക്കുന്നതിനായി അടുത്ത വീട്ടില്‍ നിന്ന് ഉന്തുവണ്ടി വാങ്ങാന്‍ പോകുമ്പോഴായിരുന്നു അപകടം.
ഉടന്‍ തന്നെ നാട്ടുകാര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡിസംബര്‍ 28 ന് മകളുടെ വിവാഹം നടക്കാനിരിക്കെയാണ് അപകടമുണ്ടായത്. അതിവേഗതയില്‍ നിയന്ത്രണം വിട്ട കാര്‍ വത്സനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കാര്‍ യാത്രക്കാരനെതിരെ മയ്യില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്.