KeralaNEWS

55 കിലോ ഭാരമുള്ളയാള്‍ ആ കയറില്‍ എങ്ങനെ തൂങ്ങും? എഡിഎമ്മിന്റെ മരണത്തില്‍ ദുരൂഹതയെന്ന് അന്‍വര്‍

ന്യൂഡല്‍ഹി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പി.വി അന്‍വര്‍ എംഎല്‍എ. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് പി.വി അന്‍വര്‍ പറഞ്ഞു. അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അത്തരം പരാമര്‍ശമില്ല. സര്‍ക്കാര്‍ കുടുംബത്തോടൊപ്പം ആണെങ്കില്‍ എന്തിനാണ് സിബിഐ അന്വേഷണം ഭയക്കുന്നതെന്നും അന്‍വര്‍ ചോദിച്ചു.

‘ആത്മഹത്യ ചെയ്യാന്‍ വേണ്ട കാരണങ്ങളൊന്നും നവീന്‍ ബാബുവിന് ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ ഭാര്യ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. പി. ശശിയുമായി ബന്ധപ്പെട്ട മറ്റു രഹസ്യങ്ങള്‍ ഇദ്ദേഹത്തിന് അറിയാമായിരുന്നു. നിയമവിധേയമല്ലാത്ത എല്ലാ കാര്യങ്ങള്‍ക്കും പി. ശശി ഉള്‍പ്പടെയുള്ളവര്‍ നിര്‍ബന്ധിക്കുന്നു എന്നും ഇനി ഇവിടെ ജോലി ചെയ്യാന്‍ സധിക്കാത്തതു കൊണ്ട് ഞാന്‍ ഇവിടെ നിന്ന് പോരുകയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. സിബിഐ കേസ് അന്വേഷിക്കണം എന്ന കുടുംബത്തിന്റെ ആവശ്യത്തിന്റെ കൂടെയാണ് സര്‍ക്കാര്‍ നില്‍ക്കേണ്ടത്. എന്ത് കൊണ്ട് സര്‍ക്കാര്‍ അതിന് തയ്യാറാവുന്നില്ല’ എന്ന് പി.വി അന്‍വര്‍ പറഞ്ഞു.

Back to top button
error: