KeralaNEWS

പാലം കടക്കുവോളം… പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

കൊച്ചി: മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും വിവിധ ഉപതിരഞ്ഞെടുപ്പുകള്‍ക്കും പിന്നാലെ രാജ്യത്ത് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 16.5 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി വര്‍ധിച്ചു.

ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിനു വില 1818.5 രൂപയായി. കഴിഞ്ഞ മാസം ഇത് 1802 രൂപയായിരുന്നു. അഞ്ച് മാസത്തിനിടെ 172.5 രൂപയാണ് ഡല്‍ഹിയില്‍ കൂടിയത്. വാണിജ്യ സിലിണ്ടറിന് ഇപ്പോള്‍ കൊല്‍ക്കത്തയില്‍ 1927 രൂപയാണ് വില. നവംബറില്‍ ഇത് 1911.50 രൂപയായിരുന്നു. മുംബൈയില്‍ 1754.50 രൂപയ്ക്ക് ലഭിച്ചിരുന്ന സിലിണ്ടര്‍ ഇന്ന് മുതല്‍ 1771 രൂപയായി. ചെന്നൈയില്‍ 1980.50 പാചകവാതക സിലിണ്ടറിന്റെ വില.

Back to top button
error: