KeralaNEWS

കൃഷ്ണകുമാറിന്റെ തോല്‍വി, ഏറ്റവും കൂടുതല്‍ ആശ്വസിക്കുന്നത് ഞാനും എന്റെ അമ്മയും; കുറിപ്പുമായി ഭാര്യാ സഹോദരി

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയ കൃഷ്ണകുമാറിനെതിരെ കുടുംബം രംഗത്ത്. മിനി കൃഷ്ണകുമാറിന്റെ അനുജത്തി അഡ്വ സിനിയാണ് പരസ്യമായി രംഗത്ത് എത്തിയത്. സ്വന്തം കുടുംബത്തില്‍ അഴിമതി നടത്തിയവര്‍ നാടിനും ആപത്താണ് എന്ന് ജനങ്ങള്‍ മനസിലാക്കുക…. ഞങ്ങള്‍ ഇന്നും സമാധാനമായി ജീവിക്കുന്നത് നിയമത്തെ ആശ്രയിക്കുന്നത് കൊണ്ട് മാത്രമാണെന്ന് സിനി പങ്കിട്ട കുറിപ്പില്‍ പറയുന്നു. കൃഷ്ണകുമാറിനെതിരായ വന്‍ ഫാക്ടര്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ചു എന്നതിനും ഇത് ഒരു കാരണവും ആകുന്നു

അഡ്വക്കറ്റ് സിനി കുറിപ്പില്‍ പറയുന്നതിങ്ങനെ,

Signature-ad

കൃഷ്ണകുമാറിന്റെ തോല്‍വിയില്‍ ഏറ്റവും കൂടുതല്‍ ആശ്വസിക്കുന്നത് ഞാനും എന്റെ അമ്മയുമാണ്. ജയിച്ചിരുന്നു എങ്കില്‍ ഭസ്മസുരന് വരം കൊടുത്തപോലെ ആകുമായിരുന്നു പിന്നീടുള്ള പാലക്കാടുകാരുടെ സ്ഥിതി ആ അവസ്ഥ ഉണ്ടാക്കിയില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കാം… ഇവരെപോലുള്ള പാഴ് ജന്മങ്ങളെ ഇനിയും മനസിലാകാതെ പോയാല്‍ നാടിനു ആപത്താണ് എന്ന്party മനസിലാക്കിയാല്‍ കൊള്ളാം…

സ്വന്തം കുടുംബത്തില്‍ അഴിമതി നടത്തിയവര്‍ നാടിനും ആപത്താണ് എന്ന് ജനങ്ങള്‍ മനസിലാക്കുക…. ഞങ്ങള്‍ ഇന്നും സമാധാനമായി ജീവിക്കുന്നത് നിയമത്തെ ആശ്രയിക്കുന്നത് കൊണ്ട് മാത്രമാണ്… നീതി പീഠം തരുന്ന സുരക്ഷിതത്വമാണെന്ന് ഓര്മിപ്പിക്കട്ടെ….. അത്രത്തോളം ഉപദ്രവിച്ചു കഴിഞ്ഞു കൃഷ്ണകുമാറും, അയാളുടെ ഭാര്യയും എന്റെ സഹോദരിയും ആയ മിനിയും അതുകൊണ്ടാണ് നിയമപരമായി പോകേണ്ടി വന്നത്.

അതേസമയം, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഇ. ശ്രീധരന് ലഭിച്ചതിനേക്കാള്‍ 10,672 വോട്ടുകളുടെ കുറവാണ് സി. കൃഷ്ണകുമാറിന് ഇത്തവണ ലഭിച്ചിട്ടുള്ളത്. 2021ല്‍ ഇ. ശ്രീധരന്‍ 50,221 വോട്ട് നേടിയിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ കൃഷ്ണകുമാര്‍ നേടിയത് 39,549 വോട്ടുകള്‍ മാത്രമാണ്.

 

Back to top button
error: